Setting
Surah The Table Spread [Al-Maeda] in Malayalam
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَوْفُوا۟ بِٱلْعُقُودِ ۚ أُحِلَّتْ لَكُم بَهِيمَةُ ٱلْأَنْعَٰمِ إِلَّا مَا يُتْلَىٰ عَلَيْكُمْ غَيْرَ مُحِلِّى ٱلصَّيْدِ وَأَنتُمْ حُرُمٌ ۗ إِنَّ ٱللَّهَ يَحْكُمُ مَا يُرِيدُ ﴿١﴾
സത്യവിശ്വാസികളേ, നിങ്ങള് കരാറുകള് നിറവേറ്റുക. (പിന്നീട്) നിങ്ങള്ക്ക് വിവരിച്ചുതരുന്നതൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില് പെട്ട മൃഗങ്ങള് നിങ്ങള്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാല് നിങ്ങള് ഇഹ്റാമില് പ്രവേശിച്ചവരായിരിക്കെ വേട്ടയാടുന്നത് അനുവദനീയമാക്കരുത്. തീര്ച്ചയായും അല്ലാഹു അവന് ഉദ്ദേശിക്കുന്നത് വിധിക്കുന്നു.
വിശ്വസിച്ചവരേ, കരാറുകള് പാലിക്കുക. നാല്ക്കാലികളില്പെട്ട മൃഗങ്ങള് നിങ്ങള്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു; വഴിയെ വിവരിക്കുന്നവ ഒഴികെ. എന്നാല് ഇഹ്റാമിലായിരിക്കെ വേട്ടയാടുന്നത് അനുവദനീയമായി ഗണിക്കരുത്. അല്ലാഹു അവനിച്ഛിക്കുന്നത് വിധിക്കുന്നു.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحِلُّوا۟ شَعَٰٓئِرَ ٱللَّهِ وَلَا ٱلشَّهْرَ ٱلْحَرَامَ وَلَا ٱلْهَدْىَ وَلَا ٱلْقَلَٰٓئِدَ وَلَآ ءَآمِّينَ ٱلْبَيْتَ ٱلْحَرَامَ يَبْتَغُونَ فَضْلًۭا مِّن رَّبِّهِمْ وَرِضْوَٰنًۭا ۚ وَإِذَا حَلَلْتُمْ فَٱصْطَادُوا۟ ۚ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ أَن صَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ أَن تَعْتَدُوا۟ ۘ وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴿٢﴾
സത്യവിശ്വാസികളേ, അല്ലാഹുവിന്റെ മതചിഹ്നങ്ങളെ നിങ്ങള് അനാദരിക്കരുത്. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്ത്ഥാടകരെയും (നിങ്ങള് അനാദരിക്കരുത്.) എന്നാല് ഇഹ്റാമില് നിന്ന് നിങ്ങള് ഒഴിവായാല് നിങ്ങള്ക്ക് വേട്ടയാടാവുന്നതാണ്. മസ്ജിദുല് ഹറാമില് നിന്ന് നിങ്ങളെ തടഞ്ഞു എന്നതിന്റെ പേരില് ഒരു ജനവിഭാഗത്തോട് നിങ്ങള്ക്കുള്ള അമര്ഷം അതിക്രമം പ്രവര്ത്തിക്കുന്നതിന്ന് നിങ്ങള്ക്കൊരിക്കലും പ്രേരകമാകരുത്. പുണ്യത്തിലും ധര്മ്മനിഷ്ഠയിലും നിങ്ങള് അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള് അന്യോന്യം സഹായിക്കരുത്. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. തീര്ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
വിശ്വസിച്ചവരേ, അല്ലാഹുവിന്റെ ചിഹ്നങ്ങളെ നിങ്ങള് അനാദരിക്കരുത്. പവിത്രമാസം; ബലിമൃഗങ്ങള്; അവയെ തിരിച്ചറിയാനുള്ള കഴുത്തിലെ വടങ്ങള്; തങ്ങളുടെ നാഥന്റെ അനുഗ്രഹവും പ്രീതിയും തേടി പുണ്യഗേഹലേക്ക് പോകുന്നവര്- ഇവയെയും നിങ്ങള് അനാദരിക്കരുത്. ഇഹ്റാമില് നിന്നൊഴിവായാല് നിങ്ങള്ക്ക് വേട്ടയിലേര്പ്പെടാവുന്നതാണ്. മസ്ജിദുല് ഹറാമില് പ്രവേശിക്കുന്നതില് നിന്ന് നിങ്ങളെ വിലക്കിയവരോടുള്ള വെറുപ്പ് അവര്ക്കെതിരെ അതിക്രമം പ്രവര്ത്തിക്കാന് നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. പുണ്യത്തിലും ദൈവഭക്തിയിലും പരസ്പരം സഹായികളാവുക. പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًۭا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍۢ لِّإِثْمٍۢ ۙ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ ﴿٣﴾
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില് അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല് (ജീവനോടെ) നിങ്ങള് അറുത്തത് ഇതില് നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്ക്കുമുമ്പില് ബലിയര്പ്പിക്കപ്പെട്ടതും (നിങ്ങള്ക്ക്) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്മ്മമാകുന്നു. ഇന്ന് സത്യനിഷേധികള് നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില് നിരാശപ്പെട്ടിരിക്കുകയാണ്. അതിനാല് അവരെ നിങ്ങള് പേടിക്കേണ്ടതില്ല. എന്നെ നിങ്ങള് പേടിക്കുക. ഇന്ന് ഞാന് നിങ്ങള്ക്ക് നിങ്ങളുടെ മതം പൂര്ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന് നിങ്ങള്ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന് നിര്ബന്ധിതനാകുന്ന പക്ഷം അവന് അധര്മ്മത്തിലേക്ക് ചായ്വുള്ളവനല്ലെങ്കില് തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.
ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്തവരുടെ പേരില് അറുക്കപ്പെട്ടത്, ശ്വാസംമുട്ടിച്ചത്തത്, തല്ലിക്കൊന്നത്, വീണുചത്തത്, തമ്മില്കുത്തിച്ചത്തത്, വന്യമൃഗം കടിച്ചു തിന്നിട്ടത്- ചാവും മുമ്പെ നിങ്ങള് അറുത്തത് ഒഴികെ- പ്രതിഷ്ഠകള്ക്ക് ബലിയറുത്തത്; ഇതൊക്കെയും നിങ്ങള്ക്ക് നിഷിദ്ധമാണ്. അമ്പുകള്കൊണ്ട് ഭാഗ്യപരീക്ഷണം നടത്തലും നിഷിദ്ധം തന്നെ. ഇതെല്ലാം മ്ളേഛമാണ്. സത്യനിഷേധികള് നിങ്ങളുടെ ദീനിനെ നേരിടുന്നതില് ഇന്ന് നിരാശരായിരിക്കുന്നു. അതിനാല് നിങ്ങളവരെ പേടിക്കേണ്ടതില്ല. എന്നെ മാത്രം ഭയപ്പെടുക. ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന് നിങ്ങള്ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് പൂര്ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും പട്ടിണി കാരണം നിഷിദ്ധം തിന്നാന് നിര്ബന്ധിതനായാല്, അവന് തെറ്റുചെയ്യാന് തല്പരനല്ലെങ്കില്, അറിയുക: ഉറപ്പായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
يَسْـَٔلُونَكَ مَاذَآ أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ ٱلطَّيِّبَٰتُ ۙ وَمَا عَلَّمْتُم مِّنَ ٱلْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُ ۖ فَكُلُوا۟ مِمَّآ أَمْسَكْنَ عَلَيْكُمْ وَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهِ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ ﴿٤﴾
തങ്ങള്ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവര് നിന്നോട് ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്ക്ക് നല്കിയ വിദ്യ ഉപയോഗിച്ച് നായാട്ട് പരിശീലിപ്പിക്കാറുള്ള രീതിയില് നിങ്ങള് പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്ക്ക് വേണ്ടി പിടിച്ച് കൊണ്ടുവന്നതില് നിന്ന് നിങ്ങള് തിന്നുകൊള്ളുക. ആ ഉരുവിന്റെ മേല് നിങ്ങള് അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. തീര്ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു.
അവര് നിന്നോടു ചോദിക്കുന്നു: എന്തൊക്കെയാണ് തങ്ങള്ക്ക് തിന്നാന് പാടുള്ളതെന്ന്. പറയുക: നിങ്ങള്ക്ക് നല്ല വസ്തുക്കളൊക്കെയും തിന്നാന് അനുവാദമുണ്ട്. അല്ലാഹു നിങ്ങള്ക്കേകിയ അറിവുപയോഗിച്ച് നിങ്ങള് പരിശീലിപ്പിച്ച വേട്ടമൃഗം നിങ്ങള്ക്കായി പിടിച്ചുകൊണ്ടുവന്നു തരുന്നതും നിങ്ങള്ക്ക് തിന്നാം. എന്നാല് ആ ഉരുവിന്റെ മേല് നിങ്ങള് അല്ലാഹുവിന്റെ നാമം ഉരുവിടണം. അല്ലാഹുവെ സൂക്ഷിക്കുക. സംശയം വേണ്ട; അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാണ്.
ٱلْيَوْمَ أُحِلَّ لَكُمُ ٱلطَّيِّبَٰتُ ۖ وَطَعَامُ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ حِلٌّۭ لَّكُمْ وَطَعَامُكُمْ حِلٌّۭ لَّهُمْ ۖ وَٱلْمُحْصَنَٰتُ مِنَ ٱلْمُؤْمِنَٰتِ وَٱلْمُحْصَنَٰتُ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلِكُمْ إِذَآ ءَاتَيْتُمُوهُنَّ أُجُورَهُنَّ مُحْصِنِينَ غَيْرَ مُسَٰفِحِينَ وَلَا مُتَّخِذِىٓ أَخْدَانٍۢ ۗ وَمَن يَكْفُرْ بِٱلْإِيمَٰنِ فَقَدْ حَبِطَ عَمَلُهُۥ وَهُوَ فِى ٱلْءَاخِرَةِ مِنَ ٱلْخَٰسِرِينَ ﴿٥﴾
എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില് നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്ക്ക് മുമ്പ് വേദം നല്കപ്പെട്ടവരില് നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വര്ക്ക് വിവാഹമൂല്യം നല്കിക്കഴിഞ്ഞിട്ടുണ്ടെങ്കില് - (നിങ്ങള്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.) നിങ്ങള് വൈവാഹിക ജീവിതത്തില് ഒതുങ്ങി നില്ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില് ഏര്പെടുന്നവരാകരുത്. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്റെ കര്മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന് നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
ഇന്ന് എല്ലാ നല്ല വസ്തുക്കളും നിങ്ങള്ക്ക് അനുവദനീയമാക്കിയിരിക്കുന്നു. വേദക്കാരുടെ ആഹാരം നിങ്ങള്ക്കും നിങ്ങളുടെ ആഹാരം അവര്ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില് നിന്നുള്ള ചാരിത്രവതികളും നിങ്ങള്ക്കുമുമ്പേ വേദം നല്കപ്പെട്ടവരില് നിന്നുള്ള ചാരിത്രവതികളും നിങ്ങള്ക്ക് അനുവദനീയരാണ്. നിങ്ങള് അവര്ക്ക് വിവാഹമൂല്യം നല്കി കല്യാണം കഴിക്കണമെന്നുമാത്രം. അതോടൊപ്പം അവര് പരസ്യമായി വ്യഭിചാരത്തിലേര്പ്പെടുന്നവരോ രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരോ ആവരുത്. സത്യവിശ്വാസത്തെ നിഷേധിക്കുന്നവന്റെ പ്രവര്ത്തനങ്ങളൊക്കെയും പാഴായിരിക്കുന്നു. പരലോകത്ത് അവന് പാപ്പരായിരിക്കും.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًۭا فَٱطَّهَّرُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌۭ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءًۭ فَتَيَمَّمُوا۟ صَعِيدًۭا طَيِّبًۭا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ ٱللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍۢ وَلَٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ ﴿٦﴾
സത്യവിശ്വാസികളേ, നിങ്ങള് നമസ്കാരത്തിന് ഒരുങ്ങിയാല്, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള് കഴുകുകയും ചെയ്യുക. നിങ്ങള് ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല് നിങ്ങള് (കുളിച്ച്) ശുദ്ധിയാകുക. നിങ്ങള് രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്, അല്ലെങ്കില് നിങ്ങളിലൊരാള് മലമൂത്രവിസര്ജ്ജനം കഴിഞ്ഞ് വരികയോ, നിങ്ങള് സ്ത്രീകളുമായി സംസര്ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങള്ക്ക് വെള്ളം കിട്ടിയില്ലെങ്കില് ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല് നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്റെ അനുഗ്രഹം നിങ്ങള്ക്ക് പൂര്ത്തിയാക്കിത്തരണമെന്നും അവന് ഉദ്ദേശിക്കുന്നു. നിങ്ങള് നന്ദിയുള്ളവരായേക്കാം.
വിശ്വസിച്ചവരേ, നിങ്ങള് നമസ്കാരത്തിനൊരുങ്ങിയാല് നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ ഇരുകരങ്ങളും കഴുകുക. തല തടവുകയും ഞെരിയാണിവരെ കാലുകള് കഴുകുകയും ചെയ്യുക. നിങ്ങള് വലിയ അശുദ്ധിയുള്ളവരാണെങ്കില് കുളിച്ചു ശുദ്ധിയാവുക. രോഗികളോ യാത്രക്കാരോ ആണെങ്കിലും നിങ്ങളിലാരെങ്കിലും വിസര്ജിച്ചുവരികയോ സ്ത്രീസംസര്ഗം നടത്തുകയോ ചെയ്തിട്ട് വെള്ളം കിട്ടാതിരിക്കുകയാണെങ്കിലും ശുദ്ധിവരുത്താന് മാലിന്യമില്ലാത്ത മണ്ണ് ഉപയോഗിക്കുക. അതില് കയ്യടിച്ച് മുഖവും കൈകളും തടവുക. നിങ്ങളെ പ്രയാസപ്പെടുത്താന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല് നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങള്ക്ക് അവന്റെ അനുഗ്രഹം പൂര്ത്തീകരിച്ചു തരാനും അവനുദ്ദേശിക്കുന്നു. നിങ്ങള് നന്ദിയുള്ളവരാകാന്.
وَٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ وَمِيثَٰقَهُ ٱلَّذِى وَاثَقَكُم بِهِۦٓ إِذْ قُلْتُمْ سَمِعْنَا وَأَطَعْنَا ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴿٧﴾
അല്ലാഹു നിങ്ങള്ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള് ഓര്ക്കുക. ഞങ്ങളിതാ കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് നിങ്ങള് പറഞ്ഞ സന്ദര്ഭത്തില് അല്ലാഹു നിങ്ങളോട് ഉറപ്പേറിയ കരാര് വാങ്ങിയതും (ഓര്ക്കുക) നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. തീര്ച്ചയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു.
അല്ലാഹു നിങ്ങള്ക്കേകിയ അനുഗ്രഹങ്ങള് ഓര്ക്കുക. അവന് നിങ്ങളോട് കരുത്തുറ്റ കരാര് വാങ്ങിയ കാര്യവും. അഥവാ, “ഞങ്ങള് കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു” വെന്ന് നിങ്ങള് പറഞ്ഞ കാര്യം. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. തീര്ച്ചയായും അല്ലാഹു മനസ്സുകളിലുള്ളതൊക്കെയും നന്നായറിയുന്നവനാണ്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟ ۚ ٱعْدِلُوا۟ هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ ﴿٨﴾
സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്ഷം നീതി പാലിക്കാതിരിക്കാന് നിങ്ങള്ക്ക് പ്രേരകമാകരുത്. നിങ്ങള് നീതി പാലിക്കുക. അതാണ് ധര്മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. തീര്ച്ചയായും നിങ്ങള് പ്രവര്ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
വിശ്വസിച്ചവരേ, നിങ്ങള് അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന് നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള് ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.
وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ ۙ لَهُم مَّغْفِرَةٌۭ وَأَجْرٌ عَظِيمٌۭ ﴿٩﴾
വിശ്വസിക്കുകയും, സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്ക്ക് പാപമോചനവും മഹത്തായ പ്രതിഫലവും ഉണ്ടെന്ന്.
സത്യവിശ്വാസം സ്വീകരിക്കുകയും സല്ക്കര്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവര്ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَحِيمِ ﴿١٠﴾
അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്തവരാരോ അവരാകുന്നു നരകാവകാശികള്.
എന്നാല് സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ തള്ളിക്കളയുകയും ചെയ്തവരോ, അവരാണ് നരകാവകാശികള്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ هَمَّ قَوْمٌ أَن يَبْسُطُوٓا۟ إِلَيْكُمْ أَيْدِيَهُمْ فَكَفَّ أَيْدِيَهُمْ عَنكُمْ ۖ وَٱتَّقُوا۟ ٱللَّهَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴿١١﴾
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം നിങ്ങളുടെ നേരെ (ആക്രമണാര്ത്ഥം) അവരുടെ കൈകള് നീട്ടുവാന് മുതിര്ന്നപ്പോള്, അവരുടെ കൈകളെ നിങ്ങളില് നിന്ന് തട്ടിമാറ്റിക്കൊണ്ട് അല്ലാഹു നിങ്ങള്ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള് ഓര്ക്കുവിന്. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള് അല്ലാഹുവില് മാത്രം ഭരമേല്പിക്കട്ടെ.
വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്ക്കേകിയ അനുഗ്രഹം ഓര്ത്തുനോക്കൂ: ഒരുകൂട്ടര് നിങ്ങള്ക്ക് നേരെ കൈയോങ്ങാന് ഒരുമ്പെടുകയായിരുന്നു. അപ്പോള് അല്ലാഹു നിങ്ങളില് നിന്ന് അവരുടെ കൈകളെ തടഞ്ഞുനിര്ത്തി. അതിനാല് അല്ലാഹുവോട് ഭക്തിയുള്ളവരാവുക. സത്യവിശ്വാസികള് അല്ലാഹുവില് മാത്രം സര്വസ്വം സമര്പ്പിക്കട്ടെ.
۞ وَلَقَدْ أَخَذَ ٱللَّهُ مِيثَٰقَ بَنِىٓ إِسْرَٰٓءِيلَ وَبَعَثْنَا مِنْهُمُ ٱثْنَىْ عَشَرَ نَقِيبًۭا ۖ وَقَالَ ٱللَّهُ إِنِّى مَعَكُمْ ۖ لَئِنْ أَقَمْتُمُ ٱلصَّلَوٰةَ وَءَاتَيْتُمُ ٱلزَّكَوٰةَ وَءَامَنتُم بِرُسُلِى وَعَزَّرْتُمُوهُمْ وَأَقْرَضْتُمُ ٱللَّهَ قَرْضًا حَسَنًۭا لَّأُكَفِّرَنَّ عَنكُمْ سَيِّـَٔاتِكُمْ وَلَأُدْخِلَنَّكُمْ جَنَّٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۚ فَمَن كَفَرَ بَعْدَ ذَٰلِكَ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ ﴿١٢﴾
അല്ലാഹു ഇസ്രായീല് സന്തതികളോട് കരാര് വാങ്ങുകയും, അവരില് നിന്ന് പന്ത്രണ്ട് നേതാക്കന്മാരെ നിയോഗിക്കുകയുമുണ്ടായി. അല്ലാഹു (അവരോട്) പറഞ്ഞു: തീര്ച്ചയായും ഞാന് നിങ്ങളുടെ കൂടെയുണ്ട്. നിങ്ങള് പ്രാര്ത്ഥന മുറപോലെ നിര്വഹിക്കുകയും, സകാത്ത് നല്കുകയും, എന്റെ ദൂതന്മാരില് വിശ്വസിക്കുകയും, അവരെ സഹായിക്കുകയും, അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പക്ഷം തീര്ച്ചയായും നിങ്ങളുടെ തിന്മകള് നിങ്ങളില് നിന്ന് ഞാന് മായ്ച്ചുകളയുകയും, താഴ്ഭാഗത്ത് കൂടി അരുവികള് ഒഴുകുന്ന സ്വര്ഗത്തോപ്പുകളില് നിങ്ങളെ ഞാന് പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. എന്നാല് അതിനു ശേഷം നിങ്ങളില് നിന്ന് ആര് അവിശ്വസിച്ചുവോ അവന് നേര്മാര്ഗത്തില് നിന്ന് തെറ്റിപ്പോയിരിക്കുന്നു.
അല്ലാഹു ഇസ്രയേല് മക്കളോട് കരാര് വാങ്ങിയിരുന്നു. അവരില് പന്ത്രണ്ടുപേരെ മുഖ്യന്മാരായി നാം നിയോഗിക്കുകയും ചെയ്തു. അല്ലാഹു അവരോടു പറഞ്ഞു: \"തീര്ച്ചയായും ഞാന് നിങ്ങളോടൊപ്പമുണ്ട്. നിങ്ങള് നമസ്കാരം നിഷ്ഠയോടെ നിര്വഹിക്കുക. സകാത്ത് നല്കുക. എന്റെ ദൂതന്മാരില് വിശ്വസിക്കുക. അവരെ സഹായിക്കുക. അല്ലാഹുവിന് ശ്രേഷ്ഠമായ കടം കൊടുക്കുകയും ചെയ്യുക. എങ്കില് ഞാന് നിങ്ങളുടെ തിന്മകള് മായ്ച്ചുകളയും; താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്ഗീയാരാമങ്ങളില് നിങ്ങളെ പ്രവേശിപ്പിക്കും; തീര്ച്ച. എന്നാല് അതിനുശേഷം നിങ്ങളാരെങ്കിലും നിഷേധികളാവുകയാണെങ്കില് അവന് നേര്വഴിയില്നിന്ന് തെറ്റിപ്പോയതുതന്നെ.
فَبِمَا نَقْضِهِم مِّيثَٰقَهُمْ لَعَنَّٰهُمْ وَجَعَلْنَا قُلُوبَهُمْ قَٰسِيَةًۭ ۖ يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِۦ ۙ وَنَسُوا۟ حَظًّۭا مِّمَّا ذُكِّرُوا۟ بِهِۦ ۚ وَلَا تَزَالُ تَطَّلِعُ عَلَىٰ خَآئِنَةٍۢ مِّنْهُمْ إِلَّا قَلِيلًۭا مِّنْهُمْ ۖ فَٱعْفُ عَنْهُمْ وَٱصْفَحْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ ﴿١٣﴾
അങ്ങനെ അവര് കരാര് ലംഘിച്ചതിന്റെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്ക്കുകയും ചെയ്തു. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില് നിന്ന് അവര് തെറ്റിക്കുന്നു. അവര്ക്ക് ഉല്ബോധനം നല്കപ്പെട്ടതില് ഒരു ഭാഗം അവര് മറന്നുകളയുകയും ചെയ്തു. അവര് - അല്പം ചിലരൊഴികെ - നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന (മേലിലും) നീ കണ്ടുകൊണ്ടിരിക്കും. എന്നാല് അവര്ക്ക് നീ മാപ്പുനല്കുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയില് വര്ത്തിക്കുന്നവരെ തീര്ച്ചയായും അല്ലാഹു ഇഷ്ടപ്പെടും.
പിന്നീട് അവരുടെ കരാര് ലംഘനം കാരണമായി നാമവരെ ശപിച്ചു. അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെയ്തു. അവര് വേദവാക്യങ്ങള് വളച്ചൊടിക്കുന്നു. നാം നല്കിയ ഉദ്ബോധനങ്ങളില് വലിയൊരു ഭാഗം മറക്കുകയും ചെയ്തു. അവരില് അല്പം ചിലരൊഴിച്ച് ബാക്കിയുള്ളവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വഞ്ചന നീ കണ്ടുകൊണ്ടേയിരിക്കും. അതിനാല് നീ അവര്ക്ക് മാപ്പേകുക. അവരോടു വിട്ടുവീഴ്ച കാണിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടും; തീര്ച്ച.
وَمِنَ ٱلَّذِينَ قَالُوٓا۟ إِنَّا نَصَٰرَىٰٓ أَخَذْنَا مِيثَٰقَهُمْ فَنَسُوا۟ حَظًّۭا مِّمَّا ذُكِّرُوا۟ بِهِۦ فَأَغْرَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَٰمَةِ ۚ وَسَوْفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُوا۟ يَصْنَعُونَ ﴿١٤﴾
ഞങ്ങള് ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില് നിന്നും നാം കരാര് വാങ്ങുകയുണ്ടായി. എന്നിട്ട് അവര്ക്ക് ഉല്ബോധനം നല്കപ്പെട്ടതില് നിന്ന് ഒരു ഭാഗം അവര് മറന്നുകളഞ്ഞു. അതിനാല് അവര്ക്കിടയില് ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര് ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്.
ഞങ്ങള് ക്രിസ്ത്യാനികളാണ് എന്ന് അവകാശപ്പെടുന്നവരില് നിന്നും നാം കരാര് വാങ്ങിയിരുന്നു. എന്നാല് അവരും തങ്ങള്ക്കു ലഭിച്ച ഉദ്ബോധനങ്ങളില് വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല് അവര്ക്കിടയില് നാം ഉയിര്ത്തെഴുന്നേല്പുനാള് വരെ പരസ്പര വൈരവും വെറുപ്പും വളര്ത്തി. അവര് ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്.
يَٰٓأَهْلَ ٱلْكِتَٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًۭا مِّمَّا كُنتُمْ تُخْفُونَ مِنَ ٱلْكِتَٰبِ وَيَعْفُوا۟ عَن كَثِيرٍۢ ۚ قَدْ جَآءَكُم مِّنَ ٱللَّهِ نُورٌۭ وَكِتَٰبٌۭ مُّبِينٌۭ ﴿١٥﴾
വേദക്കാരേ, വേദഗ്രന്ഥത്തില് നിന്ന് നിങ്ങള് മറച്ച് വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന് (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്ക്കിതാ അല്ലാഹുവിങ്കല് നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.
വേദക്കാരേ, വേദഗ്രന്ഥത്തില്നിന്ന് നിങ്ങള് മറച്ചുവെച്ചിരുന്ന ഒത്തിരി കാര്യങ്ങള് വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില് അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്ക്കിതാ അല്ലാഹുവില് നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു.
يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَٰنَهُۥ سُبُلَ ٱلسَّلَٰمِ وَيُخْرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذْنِهِۦ وَيَهْدِيهِمْ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ ﴿١٦﴾
അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില് നിന്ന് അവന് പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.
തന്റെ തൃപ്തി തേടിയവരെ അല്ലാഹു വേദംവഴി സമാധാനത്തിന്റെ പാതയിലേക്കു നയിക്കുന്നു. തന്റെ ഹിതത്താല്, അവരെ ഇരുളില്നിന്ന് വെളിച്ചത്തിലേക്കു കൊണ്ടുവരുന്നു. നേരായ വഴിയിലൂടെ നയിക്കുകയും ചെയ്യുന്നു.
لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۚ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْـًٔا إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُۥ وَمَن فِى ٱلْأَرْضِ جَمِيعًۭا ۗ وَلِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۚ يَخْلُقُ مَا يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ ﴿١٧﴾
മര്യമിന്റെ മകന് മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര് തീര്ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്യമിന്റെ മകന് മസീഹിനെയും അദ്ദേഹത്തിന്റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന് പേരെയും അല്ലാഹു നശിപ്പിക്കാന് ഉദ്ദേശിക്കുകയാണെങ്കില് അവന്റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന് ആര്ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന് ഉദ്ദേശിക്കുന്നത് അവന് സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
മര്യമിന്റെ മകന് മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര് തീര്ച്ചയായും സത്യനിഷേധികളായിരിക്കുന്നു. ചോദിക്കുക: അല്ലാഹു മര്യമിന്റെ മകന് മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന് തീരുമാനിച്ചാല് അവന്റെ തീരുമാനത്തില് മാറ്റം വരുത്താന് ആര്ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന് സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്ക്കും കഴിവുറ്റവനാണ്.
وَقَالَتِ ٱلْيَهُودُ وَٱلنَّصَٰرَىٰ نَحْنُ أَبْنَٰٓؤُا۟ ٱللَّهِ وَأَحِبَّٰٓؤُهُۥ ۚ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم ۖ بَلْ أَنتُم بَشَرٌۭ مِّمَّنْ خَلَقَ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَلِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ ٱلْمَصِيرُ ﴿١٨﴾
യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള് അല്ലാഹുവിന്റെ മക്കളും അവന്ന് പ്രിയപ്പെട്ടവരുമാകുന്നു എന്ന്. (നബിയേ,) പറയുക: പിന്നെ എന്തിനാണ് നിങ്ങളുടെ കുറ്റങ്ങള്ക്ക് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്? അങ്ങനെയല്ല; അവന്റെ സൃഷ്ടികളില് പെട്ട മനുഷ്യര് മാത്രമാകുന്നു നിങ്ങള്. അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുകയും, അവന് ഉദ്ദേശിക്കുന്നവരെ അവന് ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക് തന്നെയാണ് മടക്കം.
യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള് ദൈവത്തിന്റെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. അവരോടു ചോദിക്കുക: എങ്കില് പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില് അവന് നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല് ഓര്ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്പെട്ട മനുഷ്യര് മാത്രമാണ്. അവനിച്ഛിക്കുന്നവര്ക്ക് അവന് മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന് ശിക്ഷിക്കുന്നു. വിണ്ണിന്റെയും മണ്ണിന്റെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ.
يَٰٓأَهْلَ ٱلْكِتَٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ عَلَىٰ فَتْرَةٍۢ مِّنَ ٱلرُّسُلِ أَن تَقُولُوا۟ مَا جَآءَنَا مِنۢ بَشِيرٍۢ وَلَا نَذِيرٍۢ ۖ فَقَدْ جَآءَكُم بَشِيرٌۭ وَنَذِيرٌۭ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ ﴿١٩﴾
വേദക്കാരേ, ദൈവദൂതന്മാര് വരാതെ ഒരു ഇടവേള കഴിഞ്ഞ ശേഷം നിങ്ങള്ക്ക് (കാര്യങ്ങള്) വിവരിച്ചുതന്നു കൊണ്ട് നമ്മുടെ ദൂതന് ഇതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഞങ്ങളുടെ അടുത്ത് ഒരു സന്തോഷവാര്ത്തക്കാരനോ, താക്കീതുകാരനോ വന്നില്ല എന്ന് നിങ്ങള് പറയാതിരിക്കാന് വേണ്ടിയാണിത്. അതെ, നിങ്ങള്ക്ക് സന്തോഷവാര്ത്ത അറിയിക്കുകയും, താക്കീത് നല്കുകയും ചെയ്യുന്ന ആള് (ഇതാ) വന്നു കഴിഞ്ഞിരിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില് നമ്മുടെ ദൂതനിതാ കാര്യങ്ങള് വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. “ഞങ്ങളുടെ അടുത്ത് ശുഭവാര്ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ” എന്ന് നിങ്ങള് പറയാതിരിക്കാനാണിത്. തീര്ച്ചയായും നിങ്ങള്ക്ക് സന്തോഷവാര്ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്ക്കും കഴിവുറ്റവന് തന്നെ.
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَٰقَوْمِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَنۢبِيَآءَ وَجَعَلَكُم مُّلُوكًۭا وَءَاتَىٰكُم مَّا لَمْ يُؤْتِ أَحَدًۭا مِّنَ ٱلْعَٰلَمِينَ ﴿٢٠﴾
മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്ഭം (ഓര്ക്കുക:) എന്റെ ജനങ്ങളേ, നിങ്ങളില് പ്രവാചകന്മാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കന്മാരാക്കുകയും, മനുഷ്യരില് നിന്ന് മറ്റാര്ക്കും നല്കിയിട്ടില്ലാത്ത പലതും നിങ്ങള്ക്ക് നല്കുകയും ചെയ്ത്കൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത് നിങ്ങള് ഓര്ക്കുക.
മൂസാ തന്റെ ജനത്തോടു പറഞ്ഞ സന്ദര്ഭം: \"എന്റെ ജനമേ, അല്ലാഹു നിങ്ങള്ക്കേകിയ അനുഗ്രഹങ്ങള് ഓര്ക്കുക: അവന് നിങ്ങളില് പ്രവാചകന്മാരെ നിയോഗിച്ചു. നിങ്ങളെ രാജാക്കന്മാരാക്കി. ലോകരില് മറ്റാര്ക്കും നല്കാത്ത പലതും അവന് നിങ്ങള്ക്കു നല്കി.
يَٰقَوْمِ ٱدْخُلُوا۟ ٱلْأَرْضَ ٱلْمُقَدَّسَةَ ٱلَّتِى كَتَبَ ٱللَّهُ لَكُمْ وَلَا تَرْتَدُّوا۟ عَلَىٰٓ أَدْبَارِكُمْ فَتَنقَلِبُوا۟ خَٰسِرِينَ ﴿٢١﴾
എന്റെ ജനങ്ങളേ, അല്ലാഹു നിങ്ങള്ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില് നിങ്ങള് പ്രവേശിക്കുവിന്. നിങ്ങള് പിന്നോക്കം മടങ്ങരുത്. എങ്കില് നിങ്ങള് നഷ്ടക്കാരായി മാറും.
\"എന്റെ ജനമേ, അല്ലാഹു നിങ്ങള്ക്കായി നിശ്ചയിച്ച പുണ്യഭൂമിയില് പ്രവേശിക്കുക. പിറകോട്ട് തിരിച്ചുപോകരുത്. അങ്ങനെ ചെയ്താല് നിങ്ങള് പരാജിതരായിത്തീരും.”
قَالُوا۟ يَٰمُوسَىٰٓ إِنَّ فِيهَا قَوْمًۭا جَبَّارِينَ وَإِنَّا لَن نَّدْخُلَهَا حَتَّىٰ يَخْرُجُوا۟ مِنْهَا فَإِن يَخْرُجُوا۟ مِنْهَا فَإِنَّا دَٰخِلُونَ ﴿٢٢﴾
അവര് പറഞ്ഞു: ഓ; മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവര് അവിടെ നിന്ന് പുറത്ത് പോകുന്നത് വരെ ഞങ്ങള് അവിടെ പ്രവേശിക്കുകയേയില്ല. അവര് അവിടെ നിന്ന് പുറത്ത് പോകുന്ന പക്ഷം തീര്ച്ചയായും ഞങ്ങള് (അവിടെ) പ്രവേശിച്ചുകൊള്ളാം.
അവര് പറഞ്ഞു: \"ഹേ, മൂസാ, മഹാ മല്ലന്മാരായ ജനമാണ് അവിടെയുള്ളത്. അവര് പുറത്തുപോകാതെ ഞങ്ങളവിടെ പ്രവേശിക്കുകയില്ല. അവര് അവിടം വിട്ടൊഴിഞ്ഞാല് ഞങ്ങളങ്ങോട്ടുപോകാം.”
قَالَ رَجُلَانِ مِنَ ٱلَّذِينَ يَخَافُونَ أَنْعَمَ ٱللَّهُ عَلَيْهِمَا ٱدْخُلُوا۟ عَلَيْهِمُ ٱلْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَٰلِبُونَ ۚ وَعَلَى ٱللَّهِ فَتَوَكَّلُوٓا۟ إِن كُنتُم مُّؤْمِنِينَ ﴿٢٣﴾
ദൈവഭയമുള്ളവരില് പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേര് പറഞ്ഞു: നിങ്ങള് അവരുടെ നേര്ക്ക് കവാടം കടന്നങ്ങ് ചെല്ലുക. അങ്ങനെ നിങ്ങള് കടന്ന് ചെന്നാല് തീര്ച്ചയായും നിങ്ങള് തന്നെയായിരിക്കും ജയിക്കുന്നത്. നിങ്ങള് വിശ്വാസികളാണെങ്കില് അല്ലാഹുവില് നിങ്ങള് ഭരമേല്പിക്കുക.
ദൈവഭയമുള്ളവരും ദിവ്യാനുഗ്രഹം ലഭിച്ചവരുമായ രണ്ടുപേര് മുന്നോട്ടുവന്നു. അവര് പറഞ്ഞു: \"പട്ടണവാതിലിലൂടെ നിങ്ങളവിടെ കടന്നുചെല്ലുക. അങ്ങനെ പ്രവേശിച്ചാല് തീര്ച്ചയായും നിങ്ങളാണ് വിജയികളാവുക. നിങ്ങള് വിശ്വാസികളെങ്കില് അല്ലാഹുവില് ഭരമേല്പിക്കുക.”
قَالُوا۟ يَٰمُوسَىٰٓ إِنَّا لَن نَّدْخُلَهَآ أَبَدًۭا مَّا دَامُوا۟ فِيهَا ۖ فَٱذْهَبْ أَنتَ وَرَبُّكَ فَقَٰتِلَآ إِنَّا هَٰهُنَا قَٰعِدُونَ ﴿٢٤﴾
അപ്പോള് അവര് പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാല് താങ്കളും താങ്കളുടെ രക്ഷിതാവും കൂടിപ്പോയി യുദ്ധം ചെയ്ത് കൊള്ളുക. ഞങ്ങള് ഇവിടെ ഇരിക്കുകയാണ്.
എന്നാല് അവര് ഇതുതന്നെ പറയുകയാണുണ്ടായത്: \"മൂസാ, അവരവിടെ ഉള്ളേടത്തോളം കാലം ഞങ്ങളങ്ങോട്ട് പോവുകയില്ല. അതിനാല് താനും തന്റെ ദൈവവും പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങള് ഇവിടെ ഇരുന്നുകൊള്ളാം.”
قَالَ رَبِّ إِنِّى لَآ أَمْلِكُ إِلَّا نَفْسِى وَأَخِى ۖ فَٱفْرُقْ بَيْنَنَا وَبَيْنَ ٱلْقَوْمِ ٱلْفَٰسِقِينَ ﴿٢٥﴾
അദ്ദേഹം (മൂസാ) പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെയും എന്റെ സഹോദരന്റെയും കാര്യമല്ലാതെ എന്റെ അധീനത്തിലില്ല. ആകയാല് ഞങ്ങളെയും ഈ ധിക്കാരികളായ ജനങ്ങളെയും തമ്മില് വേര്പിരിക്കേണമേ.
മൂസാ പ്രാര്ഥിച്ചു: \"എന്റെ നാഥാ, എന്റെയും എന്റെ സഹോദരന്റെയും മേലല്ലാതെ എനിക്കു നിയന്ത്രണമില്ല. അതിനാല് ധിക്കാരികളായ ഈ ജനത്തില്നിന്ന് നീ ഞങ്ങളെ വേര്പെടുത്തേണമേ.”
قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ ۛ أَرْبَعِينَ سَنَةًۭ ۛ يَتِيهُونَ فِى ٱلْأَرْضِ ۚ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْفَٰسِقِينَ ﴿٢٦﴾
അവന് (അല്ലാഹു) പറഞ്ഞു: എന്നാല് ആ നാട് നാല്പത് കൊല്ലത്തേക്ക് അവര്ക്ക് വിലക്കപ്പെട്ടിരിക്കുകയാണ്; തീര്ച്ച. (അക്കാലമത്രയും) അവര് ഭൂമിയില് അന്തം വിട്ട് അലഞ്ഞ് നടക്കുന്നതാണ്. ആകയാല് ആ ധിക്കാരികളായ ജനങ്ങളുടെ പേരില് നീ ദുഃഖിക്കരുത്.
അല്ലാഹു മൂസായെ അറിയിച്ചു: \"തീര്ച്ചയായും നാല്പതു കൊല്ലത്തേക്ക് ആ പ്രദേശം അവര്ക്ക് വിലക്കപ്പെട്ടിരിക്കുന്നു. അക്കാലമത്രയും അവര് ഭൂമിയില് അലഞ്ഞുതിരിയും. ധിക്കാരികളായ ഈ ജനത്തിന്റെ പേരില് നീ ദുഃഖിക്കേണ്ടതില്ല.”
۞ وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًۭا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْءَاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ ﴿٢٧﴾
(നബിയേ,) നീ അവര്ക്ക് ആദമിന്റെ രണ്ടുപുത്രന്മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്പിക്കുക: അവര് ഇരുവരും ഓരോ ബലിയര്പ്പിച്ച സന്ദര്ഭം, ഒരാളില് നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില് നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന് പറഞ്ഞു: ഞാന് നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന് (ബലിസ്വീകരിക്കപ്പെട്ടവന്) പറഞ്ഞു: ധര്മ്മനിഷ്ഠയുള്ളവരില് നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ
നീ അവര്ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ കഥ വസ്തുനിഷ്ഠമായി വിവരിച്ചുകൊടുക്കുക. അവരിരുവരും ബലി നടത്തിയപ്പോള് ഒരാളുടെ ബലി സ്വീകാര്യമായി. അപരന്റേത് സ്വീകരിക്കപ്പെട്ടില്ല. അതിനാല് അവന് പറഞ്ഞു: \"ഞാന് നിന്നെ കൊല്ലുക തന്നെ ചെയ്യും.” അപരന് പറഞ്ഞു: \"ഭക്തന്മാരുടെ ബലിയേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.
لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍۢ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ ﴿٢٨﴾
എന്നെ കൊല്ലുവാന് വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല് തന്നെയും, നിന്നെ കൊല്ലുവാന് വേണ്ടി ഞാന് നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്ച്ചയായും ഞാന് ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു.
\"എന്നെ കൊല്ലാന് നീ എന്റെ നേരെ കൈനീട്ടിയാലും നിന്നെ കൊല്ലാന് ഞാന് നിന്റെ നേരെ കൈനീട്ടുകയില്ല. തീര്ച്ചയായും ഞാന് പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു.
إِنِّىٓ أُرِيدُ أَن تَبُوٓأَ بِإِثْمِى وَإِثْمِكَ فَتَكُونَ مِنْ أَصْحَٰبِ ٱلنَّارِ ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّٰلِمِينَ ﴿٢٩﴾
എന്റെ കുറ്റത്തിനും, നിന്റെ കുറ്റത്തിനും നീ അര്ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന് ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്ക്കുള്ള പ്രതിഫലം.
\"എന്റെ പാപവും നിന്റെ പാപവും നീ തന്നെ പേറണമെന്ന് ഞാന് ആഗ്രഹിക്കുന്നു. അങ്ങനെ നീ നരകാവകാശിയായിത്തീരണമെന്നും. അക്രമികള്ക്കുള്ള പ്രതിഫലം അതാണല്ലോ.”
فَطَوَّعَتْ لَهُۥ نَفْسُهُۥ قَتْلَ أَخِيهِ فَقَتَلَهُۥ فَأَصْبَحَ مِنَ ٱلْخَٰسِرِينَ ﴿٣٠﴾
എന്നിട്ട് തന്റെ സഹോദരനെ കൊല്ലുവാന് അവന്റെ മനസ്സ് അവന്ന് പ്രേരണ നല്കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല് അവന് നഷ്ടക്കാരില്പെട്ടവനായിത്തീര്ന്നു.
എന്നിട്ടും അവന്റെ മനസ്സ് തന്റെ സഹോദരനെ വധിക്കാന് തയ്യാറായി. അങ്ങനെ അവന് അയാളെ കൊന്നു. അതിനാല് അവന് നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായി.
فَبَعَثَ ٱللَّهُ غُرَابًۭا يَبْحَثُ فِى ٱلْأَرْضِ لِيُرِيَهُۥ كَيْفَ يُوَٰرِى سَوْءَةَ أَخِيهِ ۚ قَالَ يَٰوَيْلَتَىٰٓ أَعَجَزْتُ أَنْ أَكُونَ مِثْلَ هَٰذَا ٱلْغُرَابِ فَأُوَٰرِىَ سَوْءَةَ أَخِى ۖ فَأَصْبَحَ مِنَ ٱلنَّٰدِمِينَ ﴿٣١﴾
അപ്പോള് തന്റെ സഹോദരന്റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചുകൊടുക്കുവാനായി നിലത്ത് മാന്തികുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന് പറഞ്ഞു: എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില് ഈ കാക്കയെപ്പോലെ ആകാന് പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന് ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്ന്നു.
പിന്നീട് അവന് തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാനായി ഒരു കാക്കയെ അല്ലാഹു അയച്ചു. അത് മണ്ണില് ഒരു കുഴിയുണ്ടാക്കുകയായിരുന്നു. ഇതുകണ്ട് അയാള് വിലപിച്ചു: \"കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില് ഈ കാക്കയെപ്പോലെയാകാന് പോലും എനിക്കു കഴിഞ്ഞില്ലല്ലോ.” അങ്ങനെ അവന് കൊടും ഖേദത്തിലകപ്പെട്ടു.
مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَنَّهُۥ مَن قَتَلَ نَفْسًۢا بِغَيْرِ نَفْسٍ أَوْ فَسَادٍۢ فِى ٱلْأَرْضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعًۭا وَمَنْ أَحْيَاهَا فَكَأَنَّمَآ أَحْيَا ٱلنَّاسَ جَمِيعًۭا ۚ وَلَقَدْ جَآءَتْهُمْ رُسُلُنَا بِٱلْبَيِّنَٰتِ ثُمَّ إِنَّ كَثِيرًۭا مِّنْهُم بَعْدَ ذَٰلِكَ فِى ٱلْأَرْضِ لَمُسْرِفُونَ ﴿٣٢﴾
അക്കാരണത്താല് ഇസ്രായീല് സന്തതികള്ക്ക് നാം ഇപ്രകാരം വിധിനല്കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില് കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്, അത് മനുഷ്യരെ മുഴുവന് കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന് വല്ലവനും രക്ഷിച്ചാല്, അത് മനുഷ്യരുടെ മുഴുവന് ജീവന് രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനു ശേഷം അവരില് ധാരാളം പേര് ഭൂമിയില് അതിക്രമം പ്രവര്ത്തിച്ചുകൊണ്ടിരിക്കുകയാണ്.
അക്കാരണത്താല് ഇസ്രയേല് സന്തതികളോടു നാം കല്പിച്ചു: \"ആരെയെങ്കിലും കൊന്നതിനോ ഭൂമിയില് കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല് അവന് മുഴുവന് മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന് രക്ഷിച്ചാല് മുഴുവന് മനുഷ്യരുടെയും ജീവന് രക്ഷിച്ചവനെപ്പോലെയും.” നമ്മുടെ ദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെപേരും ഭൂമിയില് അതിക്രമം പ്രവര്ത്തിക്കുന്നവരാണ്.
إِنَّمَا جَزَٰٓؤُا۟ ٱلَّذِينَ يُحَارِبُونَ ٱللَّهَ وَرَسُولَهُۥ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا أَن يُقَتَّلُوٓا۟ أَوْ يُصَلَّبُوٓا۟ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَٰفٍ أَوْ يُنفَوْا۟ مِنَ ٱلْأَرْضِ ۚ ذَٰلِكَ لَهُمْ خِزْىٌۭ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْءَاخِرَةِ عَذَابٌ عَظِيمٌ ﴿٣٣﴾
അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില് കുഴപ്പമുണ്ടാക്കാന് ശ്രമിക്കുകയും ചെയ്യുന്നവര്ക്കുള്ള പ്രതിഫലം അവര് കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്വശങ്ങളില് നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.
അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്പ്പെടുകയും ഭൂമിയില് കുഴപ്പം കുത്തിപ്പൊക്കാന് ശ്രമിക്കുകയും ചെയ്യുന്നവര്ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള് എതിര്ദിശകളില് മുറിച്ചുകളയലോ നാടുകടത്തലോ ആണ്. ഇത് അവര്ക്ക് ഈ ലോകത്തുള്ള മാനക്കേടാണ്. പരലോകത്തോ ഇതേക്കാള് കടുത്ത ശിക്ഷയാണുണ്ടാവുക.
إِلَّا ٱلَّذِينَ تَابُوا۟ مِن قَبْلِ أَن تَقْدِرُوا۟ عَلَيْهِمْ ۖ فَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ ﴿٣٤﴾
എന്നാല്, അവര്ക്കെതിരില് നടപടിയെടുക്കാന് നിങ്ങള്ക്ക് കഴിയുന്നതിന്റെ മുമ്പായി പശ്ചാത്തപിച്ച് മടങ്ങിയവര് ഇതില് നിന്നൊഴിവാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്ന് നിങ്ങള് മനസ്സിലാക്കുക.
എന്നാല് നിങ്ങള് അവരെ പിടികൂടി നടപടിയെടുക്കാന് തുടങ്ങുംമുമ്പെ അവര് പശ്ചാത്തപിക്കുകയാണെങ്കില് അവര്ക്ക് ഈ ശിക്ഷ ബാധകമല്ല. നിങ്ങളറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ وَجَٰهِدُوا۟ فِى سَبِيلِهِۦ لَعَلَّكُمْ تُفْلِحُونَ ﴿٣٥﴾
സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്ഗം തേടുകയും, അവന്റെ മാര്ഗത്തില് സമരത്തില് ഏര്പെടുകയും ചെയ്യുക. നിങ്ങള്ക്ക് (അത് വഴി) വിജയം പ്രാപിക്കാം.
വിശ്വസിച്ചവരേ, നിങ്ങള് അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അവനിലേക്ക് അടുക്കാനുള്ള വഴിതേടുക. അവന്റെ മാര്ഗത്തില് പരമാവധി ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുക. നിങ്ങള് വിജയം വരിച്ചേക്കാം.
إِنَّ ٱلَّذِينَ كَفَرُوا۟ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًۭا وَمِثْلَهُۥ مَعَهُۥ لِيَفْتَدُوا۟ بِهِۦ مِنْ عَذَابِ يَوْمِ ٱلْقِيَٰمَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌۭ ﴿٣٦﴾
ഉയിര്ത്തെഴുന്നേല്പിന്റെ നാളിലെ ശിക്ഷ ഒഴിവായിക്കിട്ടുവാന് വേണ്ടി പ്രായശ്ചിത്തം നല്കുന്നതിനായി സത്യനിഷേധികളുടെ കൈവശം ഭൂമിയിലുള്ളത് മുഴുക്കെയും, അത്രതന്നെ വേറെയും ഉണ്ടായിരുന്നാല് പോലും അവരില് നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല തന്നെ. അവര്ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്.
ഭൂമിയിലുള്ളതൊക്കെയും അത്രതന്നെ വേറെയും സത്യനിഷേധികളുടെ വശമുണ്ടാവുകയും, ഉയിര്ത്തെഴുന്നേല്പുനാളിലെ ശിക്ഷയില് നിന്നൊഴിവാകാന് അതൊക്കെയും അവര് പിഴയായി ഒടുക്കാനൊരുങ്ങുകയും ചെയ്താലും അവരില് നിന്ന് അതൊന്നും സ്വീകരിക്കുകയില്ല. അവര്ക്ക് നോവേറിയ ശിക്ഷയാണുണ്ടാവുക.
يُرِيدُونَ أَن يَخْرُجُوا۟ مِنَ ٱلنَّارِ وَمَا هُم بِخَٰرِجِينَ مِنْهَا ۖ وَلَهُمْ عَذَابٌۭ مُّقِيمٌۭ ﴿٣٧﴾
നരകത്തില് നിന്ന് പുറത്ത് കടക്കാന് അവര് ആഗ്രഹിക്കും. അതില് നിന്ന് പുറത്തുപോകാന് അവര്ക്ക് സാധ്യമാവുകയേയില്ല. നിരന്തരമായ ശിക്ഷയാണ് അവര്ക്കുള്ളത്.
നരകത്തില് നിന്ന് പുറത്തുകടക്കാന് അവര് കൊതിക്കും. പക്ഷേ അതില്നിന്നു പുറത്തുകടക്കാനാവില്ല. സ്ഥിരമായ ശിക്ഷയാണ് അവര്ക്കുണ്ടാവുക.
وَٱلسَّارِقُ وَٱلسَّارِقَةُ فَٱقْطَعُوٓا۟ أَيْدِيَهُمَا جَزَآءًۢ بِمَا كَسَبَا نَكَٰلًۭا مِّنَ ٱللَّهِ ۗ وَٱللَّهُ عَزِيزٌ حَكِيمٌۭ ﴿٣٨﴾
മോഷ്ടിക്കുന്നവന്റെയും മോഷ്ടിക്കുന്നവളുടെയും കൈകള് നിങ്ങള് മുറിച്ചുകളയുക. അവര് സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല് നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
കക്കുന്നവരുടെ - ആണായാലും പെണ്ണായാലും - കൈകള് മുറിച്ചുകളയുക. അവര് പ്രവര്ത്തിച്ചതിനുള്ള പ്രതിഫലമാണത്; അല്ലാഹുവില് നിന്നുള്ള മാതൃകാപരമായ ശിക്ഷയും. അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.
فَمَن تَابَ مِنۢ بَعْدِ ظُلْمِهِۦ وَأَصْلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيْهِ ۗ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ ﴿٣٩﴾
എന്നാല്, അക്രമം ചെയ്ത് പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്ക്കുകയും ചെയ്താല് തീര്ച്ചയായും അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ.
എന്നാല് അതിക്രമം ചെയ്തശേഷം ആരെങ്കിലും പശ്ചാത്തപിക്കുകയും നന്നാവുകയും ചെയ്താല് അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ يُعَذِّبُ مَن يَشَآءُ وَيَغْفِرُ لِمَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ ﴿٤٠﴾
ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിനാണെന്ന് നിനക്കറിഞ്ഞ് കൂടെ? അവന് ഉദ്ദേശിക്കുന്നവരെ അവന് ശിക്ഷിക്കുകയും, അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.
നിനക്കറിഞ്ഞുകൂടേ, ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണെന്ന്? അവനിച്ഛിക്കുന്നവരെ അവന് ശിക്ഷിക്കുന്നു. അവനുദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്ക്കും കഴിവുറ്റവനാണ്.
۞ يَٰٓأَيُّهَا ٱلرَّسُولُ لَا يَحْزُنكَ ٱلَّذِينَ يُسَٰرِعُونَ فِى ٱلْكُفْرِ مِنَ ٱلَّذِينَ قَالُوٓا۟ ءَامَنَّا بِأَفْوَٰهِهِمْ وَلَمْ تُؤْمِن قُلُوبُهُمْ ۛ وَمِنَ ٱلَّذِينَ هَادُوا۟ ۛ سَمَّٰعُونَ لِلْكَذِبِ سَمَّٰعُونَ لِقَوْمٍ ءَاخَرِينَ لَمْ يَأْتُوكَ ۖ يُحَرِّفُونَ ٱلْكَلِمَ مِنۢ بَعْدِ مَوَاضِعِهِۦ ۖ يَقُولُونَ إِنْ أُوتِيتُمْ هَٰذَا فَخُذُوهُ وَإِن لَّمْ تُؤْتَوْهُ فَٱحْذَرُوا۟ ۚ وَمَن يُرِدِ ٱللَّهُ فِتْنَتَهُۥ فَلَن تَمْلِكَ لَهُۥ مِنَ ٱللَّهِ شَيْـًٔا ۚ أُو۟لَٰٓئِكَ ٱلَّذِينَ لَمْ يُرِدِ ٱللَّهُ أَن يُطَهِّرَ قُلُوبَهُمْ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌۭ ۖ وَلَهُمْ فِى ٱلْءَاخِرَةِ عَذَابٌ عَظِيمٌۭ ﴿٤١﴾
ഓ, റസൂലേ; സത്യനിഷേധത്തിലേക്ക് കുതിച്ചുചെല്ലുന്നവര് (അവരുടെ പ്രവൃത്തി) നിനക്ക് ദുഃഖമുണ്ടാക്കാതിരിക്കട്ടെ. അവര് മനസ്സില് വിശ്വാസം കടക്കാതെ ഞങ്ങള് വിശ്വസിച്ചിരിക്കുന്നു. എന്ന് വായകൊണ്ട് പറയുന്നവരില് പെട്ടവരാകട്ടെ, യഹൂദമതക്കാരില് പെട്ടവരാകട്ടെ, കള്ളം ചെവിയോര്ത്ത് കേള്ക്കുന്നവരും, നിന്റെ അടുത്ത് വരാത്ത മറ്റു ആളുകളുടെ വാക്കുകള് ചെവിയോര്ത്തുകേള്ക്കുന്നവരുമാണവര്. വേദവാക്യങ്ങളെ അവയുടെ സന്ദര്ഭങ്ങളില് നിന്നു അവര് മാറ്റിക്കളയുന്നു. അവര് പറയും: ഇതേ വിധി തന്നെയാണ് (നബിയുടെ പക്കല് നിന്ന്) നിങ്ങള്ക്ക് നല്കപ്പെടുന്നതെങ്കില് അത് സ്വീകരിക്കുക. അതല്ല നല്കപ്പെടുന്നതെങ്കില് നിങ്ങള് സൂക്ഷിച്ച് കൊള്ളുക; വല്ലവന്നും നാശം വരുത്താന് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവന്നു വേണ്ടി അല്ലാഹുവില് നിന്ന് യാതൊന്നും നേടിയെടുക്കാന് നിനക്ക് സാധിക്കുന്നതല്ല. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കുവാന് അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്ക്ക് ഇഹലോകത്ത് അപമാനമാണുള്ളത്. പരലോകത്ത് അവര്ക്ക് കനത്ത ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
പ്രവാചകരേ, സത്യനിഷേധത്തില് കുതിച്ചു മുന്നേറുന്നവര് നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവര് “ഞങ്ങള് വിശ്വസിച്ചിരിക്കുന്നു”വെന്ന് വായകൊണ്ട് വാദിക്കുന്നവരാണ്. എന്നാല് അവരുടെ ഹൃദയങ്ങള് വിശ്വസിച്ചിട്ടില്ല. യഹൂദരില്പെട്ടവരോ, അവര് കള്ളത്തിന് കാതോര്ക്കുന്നവരാണ്. നിന്റെ അടുത്തുവരാത്ത മറ്റുള്ളവരുടെ വാക്കുകള്ക്ക് കാതുകൂര്പ്പിക്കുന്നവരും. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില് നിന്ന് അവര് മാറ്റിമറിക്കുന്നു. അവര് പറയുന്നു: \"നിങ്ങള്ക്ക് ഈ നിയമമാണ് നല്കുന്നതെങ്കില് അതു സ്വീകരിക്കുക. അതല്ല നല്കുന്നതെങ്കില് നിരസിക്കുക.” അല്ലാഹു ആരെയെങ്കിലും നാശത്തിലകപ്പെടുത്താനുദ്ദേശിച്ചാല് അല്ലാഹുവില് നിന്ന് അയാള്ക്ക് യാതൊന്നും നേടിക്കൊടുക്കാന് നിനക്കാവില്ല. അത്തരക്കാരുടെ മനസ്സുകളെ നന്നാക്കാന് അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്ക്ക് ഇഹലോകത്ത് മാനക്കേടാണുണ്ടാവുക. പരലോകത്തോ കൊടിയ ശിക്ഷയും.
سَمَّٰعُونَ لِلْكَذِبِ أَكَّٰلُونَ لِلسُّحْتِ ۚ فَإِن جَآءُوكَ فَٱحْكُم بَيْنَهُمْ أَوْ أَعْرِضْ عَنْهُمْ ۖ وَإِن تُعْرِضْ عَنْهُمْ فَلَن يَضُرُّوكَ شَيْـًۭٔا ۖ وَإِنْ حَكَمْتَ فَٱحْكُم بَيْنَهُم بِٱلْقِسْطِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ﴿٤٢﴾
കള്ളം ചെവിയോര്ത്ത് കേള്ക്കുന്നവരും, നിഷിദ്ധമായ സമ്പാദ്യം ധാരാളം തിന്നുന്നവരുമത്രെ അവര്. അവര് നിന്റെ അടുത്ത് വരുകയാണെങ്കില് അവര്ക്കിടയില് നീ തീര്പ്പുകല്പിക്കുകയോ, അവരെ അവഗണിച്ച് കളയുകയോ ചെയ്യുക. നീ അവരെ അവഗണിച്ച് കളയുന്ന പക്ഷം അവര് നിനക്ക് ഒരു ദോഷവും വരുത്തുകയില്ല. എന്നാല് നീ തീര്പ്പുകല്പിക്കുകയാണെങ്കില് അവര്ക്കിടയില് നീതിപൂര്വ്വം തീര്പ്പുകല്പിക്കുക. നീതിപാലിക്കുന്നവരെ തീര്ച്ചയായും അല്ലാഹു സ്നേഹിക്കുന്നു.
അവര് കള്ളത്തിന് കാതോര്ക്കുന്നവരാണ്. നിഷിദ്ധധനം ധാരാളമായി തിന്നുന്നവരും. അവര് നിന്റെ അടുത്തുവരികയാണെങ്കില് നീ അവര്ക്കിടയില് തീര്പ്പുകല്പിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുക. അവരെ അവഗണിച്ചാല് നിനക്കൊരു ദ്രോഹവും വരുത്താന് അവര്ക്കാവില്ല. എന്നാല് നീ അവര്ക്കിടയില് തീര്പ്പുകല്പിക്കുകയാണെങ്കില് നീതിപൂര്വം വിധിക്കുക. സംശയമില്ല; നീതി നടത്തുന്നവരെ അല്ലാഹു സ്നേഹിക്കുന്നു.
وَكَيْفَ يُحَكِّمُونَكَ وَعِندَهُمُ ٱلتَّوْرَىٰةُ فِيهَا حُكْمُ ٱللَّهِ ثُمَّ يَتَوَلَّوْنَ مِنۢ بَعْدِ ذَٰلِكَ ۚ وَمَآ أُو۟لَٰٓئِكَ بِٱلْمُؤْمِنِينَ ﴿٤٣﴾
എന്നാല് അവര് എങ്ങനെയാണ് നിന്നെ വിധികര്ത്താവാക്കുന്നത്? അവരുടെ പക്കല് തൌറാത്തുണ്ട്. അതിലാകട്ടെ അല്ലാഹുവിന്റെ വിധിവിലക്കുകളുണ്ട്. എന്നിട്ടതിന് ശേഷവും അവര് പിന്തിരിഞ്ഞ് കളയുകയാണ്. യഥാര്ത്ഥത്തില് അവര് വിശ്വാസികളേ അല്ല.
എന്നാല് അവരെങ്ങനെ നിന്നെ വിധികര്ത്താവാക്കും? അവരുടെ വശം തൌറാത്തുണ്ട്; അതില് ദൈവിക നിയമങ്ങളുമുണ്ട്. എന്നിട്ടും അതില്നിന്ന് സ്വയം പിന്തിരിഞ്ഞവരാണവര്. അവര് വിശ്വാസികളേ അല്ല.
إِنَّآ أَنزَلْنَا ٱلتَّوْرَىٰةَ فِيهَا هُدًۭى وَنُورٌۭ ۚ يَحْكُمُ بِهَا ٱلنَّبِيُّونَ ٱلَّذِينَ أَسْلَمُوا۟ لِلَّذِينَ هَادُوا۟ وَٱلرَّبَّٰنِيُّونَ وَٱلْأَحْبَارُ بِمَا ٱسْتُحْفِظُوا۟ مِن كِتَٰبِ ٱللَّهِ وَكَانُوا۟ عَلَيْهِ شُهَدَآءَ ۚ فَلَا تَخْشَوُا۟ ٱلنَّاسَ وَٱخْشَوْنِ وَلَا تَشْتَرُوا۟ بِـَٔايَٰتِى ثَمَنًۭا قَلِيلًۭا ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَٰٓئِكَ هُمُ ٱلْكَٰفِرُونَ ﴿٤٤﴾
തീര്ച്ചയായും നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില് മാര്ഗദര്ശനവും പ്രകാശവുമുണ്ട്. (അല്ലാഹുവിന്) കീഴ്പെട്ട പ്രവാചകന്മാര് യഹൂദമതക്കാര്ക്ക് അതിനനുസരിച്ച് വിധികല്പിച്ച് പോന്നു. പുണ്യവാന്മാരും പണ്ഡിതന്മാരും (അതേ പ്രകാരം തന്നെ വിധികല്പിച്ചിരുന്നു.) കാരണം അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം അവര്ക്ക് ഏല്പിക്കപ്പെട്ടിരുന്നു. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല് നിങ്ങള് ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള് നിങ്ങള് തുച്ഛമായ വിലയ്ക്ക് വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ച് തന്നതനുസരിച്ച് ആര് വിധിക്കുന്നില്ലയോ അവര് തന്നെയാകുന്നു അവിശ്വാസികള് .
നാം തന്നെയാണ് തൌറാത്ത് ഇറക്കിയത്. അതില് വെളിച്ചവും നേര്വഴിയുമുണ്ട്. അല്ലാഹുവിന് അടിപ്പെട്ടുജീവിച്ച പ്രവാചകന്മാര് യഹൂദര്ക്ക് അതനുസരിച്ച് വിധി നടത്തിയിരുന്നു. പുണ്യപുരുഷന്മാരും പണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം, അവരെയായിരുന്നു വേദപുസ്തകത്തിന്റെ സംരക്ഷണം ഏല്പിച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല് നിങ്ങള് ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള് നിസ്സാര വിലയ്ക്ക് വില്ക്കരുത്. ആര് അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര് തന്നെയാണ് അവിശ്വാസികള്.
وَكَتَبْنَا عَلَيْهِمْ فِيهَآ أَنَّ ٱلنَّفْسَ بِٱلنَّفْسِ وَٱلْعَيْنَ بِٱلْعَيْنِ وَٱلْأَنفَ بِٱلْأَنفِ وَٱلْأُذُنَ بِٱلْأُذُنِ وَٱلسِّنَّ بِٱلسِّنِّ وَٱلْجُرُوحَ قِصَاصٌۭ ۚ فَمَن تَصَدَّقَ بِهِۦ فَهُوَ كَفَّارَةٌۭ لَّهُۥ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ ﴿٤٥﴾
ജീവന് ജീവന്, കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മുറിവുകള്ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതില് (തൌറാത്തില്) നാം അവര്ക്ക് നിയമമായി വെച്ചിട്ടുള്ളത്. വല്ലവനും (പ്രതിക്രിയ ചെയ്യാതെ) മാപ്പുനല്കുന്ന പക്ഷം അത് അവന്ന് പാപമോചന (ത്തിന് ഉതകുന്ന ഒരു പുണ്യകര്മ്മ) മാകുന്നു. ആര് അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവര് തന്നെയാണ് അക്രമികള്.
നാം അവര്ക്ക് അതില് ഇവ്വിധം നിയമം നല്കിയിരിക്കുന്നു; ജീവനു ജീവന്, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, എല്ലാ പരിക്കുകള്ക്കും തത്തുല്യമായ പ്രതിക്രിയ. എന്നാല് ആരെങ്കിലും മാപ്പ് നല്കുകയാണെങ്കില് അത് അവന്നുള്ള പ്രായശ്ചിത്തമാകുന്നു. ആര് അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധിക്കുന്നില്ലയോ, അവര് തന്നെയാണ് അതിക്രമികള്.
وَقَفَّيْنَا عَلَىٰٓ ءَاثَٰرِهِم بِعِيسَى ٱبْنِ مَرْيَمَ مُصَدِّقًۭا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ ۖ وَءَاتَيْنَٰهُ ٱلْإِنجِيلَ فِيهِ هُدًۭى وَنُورٌۭ وَمُصَدِّقًۭا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ وَهُدًۭى وَمَوْعِظَةًۭ لِّلْمُتَّقِينَ ﴿٤٦﴾
അവരെ (ആ പ്രവാചകന്മാരെ) ത്തുടര്ന്ന് അവരുടെ കാല്പാടുകളിലായിക്കൊണ്ട് മര്യമിന്റെ മകന് ഈസായെ തന്റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്മാര്ഗനിര്ദേശവും, സത്യപ്രകാശവും അടങ്ങിയ ഇന്ജീലും അദ്ദേഹത്തിന് നാം നല്കി. അതിന്റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവര്ക്ക് സദുപദേശവുമത്രെ അത്.
ആ പ്രവാചകന്മാര്ക്കുശേഷം നാം മര്യമിന്റെ മകന് ഈസായെ നിയോഗിച്ചു. അദ്ദേഹം തൌറാത്തില് നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്വഴിയുമുള്ള ഇഞ്ചീല് നല്കി. അത് തൌറാത്തില് നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്ക്ക് നേര്വഴി കാണിക്കുന്നതും സദുപദേശം നല്കുന്നതും.
وَلْيَحْكُمْ أَهْلُ ٱلْإِنجِيلِ بِمَآ أَنزَلَ ٱللَّهُ فِيهِ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ ﴿٤٧﴾
ഇന്ജീലിന്റെ അനുയായികള്, അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധികല്പിക്കട്ടെ. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര് വിധിക്കുന്നില്ലയോ അവര് തന്നെയാകുന്നു ധിക്കാരികള്.
ഇഞ്ചീലിന്റെ അനുയായികള് അല്ലാഹു അതിലവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തട്ടെ. ആര് അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര് തന്നെയാകുന്നു അധര്മികള്.
وَأَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًۭا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَٰبِ وَمُهَيْمِنًا عَلَيْهِ ۖ فَٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ عَمَّا جَآءَكَ مِنَ ٱلْحَقِّ ۚ لِكُلٍّۢ جَعَلْنَا مِنكُمْ شِرْعَةًۭ وَمِنْهَاجًۭا ۚ وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةًۭ وَٰحِدَةًۭ وَلَٰكِن لِّيَبْلُوَكُمْ فِى مَآ ءَاتَىٰكُمْ ۖ فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًۭا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ ﴿٤٨﴾
(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാല് നീ അവര്ക്കിടയില് നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്പറ്റിപോകരുത്. നിങ്ങളില് ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്മ്മമാര്ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില് നിങ്ങളെ അവന് ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്ക്കവന് നല്കിയിട്ടുള്ളതില് നിങ്ങളെ പരീക്ഷിക്കുവാന് (അവന് ഉദ്ദേശിക്കുന്നു.) അതിനാല് നല്ല കാര്യങ്ങളിലേക്ക് നിങ്ങള് മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള് ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവന് നിങ്ങള്ക്ക് അറിയിച്ച് തരുന്നതാണ്.
പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്വേദഗ്രന്ഥത്തില് നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാല് അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്ക്കിടയില് വിധി കല്പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്പറ്റരുത്. നിങ്ങളില് ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില് നിങ്ങളെ ഒന്നാകെ ഒരൊറ്റ സമുദായമാക്കുമായിരുന്നു. അങ്ങനെ ചെയ്യാത്തത് നിങ്ങള്ക്ക് അവന് നല്കിയതില് നിങ്ങളെ പരീക്ഷിക്കാനാണ്. അതിനാല് മഹത്കൃത്യങ്ങളില് മത്സരിച്ചു മുന്നേറുക. നിങ്ങളുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. നിങ്ങള് ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി അപ്പോള് അവന് നിങ്ങളെ അറിയിക്കുന്നതാണ്.
وَأَنِ ٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ وَلَا تَتَّبِعْ أَهْوَآءَهُمْ وَٱحْذَرْهُمْ أَن يَفْتِنُوكَ عَنۢ بَعْضِ مَآ أَنزَلَ ٱللَّهُ إِلَيْكَ ۖ فَإِن تَوَلَّوْا۟ فَٱعْلَمْ أَنَّمَا يُرِيدُ ٱللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًۭا مِّنَ ٱلنَّاسِ لَفَٰسِقُونَ ﴿٤٩﴾
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവര്ക്കിടയില് നീ വിധികല്പിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിന്പറ്റാതിരിക്കുകയും, അല്ലാഹു നിനക്ക് അവതരിപ്പിച്ച് തന്ന വല്ല നിര്ദേശത്തില് നിന്നും അവര് നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി നീ ജാഗ്രത പുലര്ത്തുകയും ചെയ്യണമെന്നും (നാം കല്പിക്കുന്നു.) ഇനി അവര് പിന്തിരിഞ്ഞ് കളയുകയാണെങ്കില് നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങള് കാരണമായി അവര്ക്ക് നാശം വരുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്. തീര്ച്ചയായും മനുഷ്യരില് അധികപേരും ധിക്കാരികളാകുന്നു.
അല്ലാഹു ഇറക്കിത്തന്ന നിയമമനുസരിച്ച് നീ അവര്ക്കിടയില് വിധി കല്പിക്കുക. നീ അവരുടെ തോന്നിവാസങ്ങളെ പിന്പറ്റരുത്. അല്ലാഹു നിനക്ക് ഇറക്കിത്തന്ന ഏതെങ്കിലും നിയമങ്ങളില് നിന്ന് അവര് നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച് ജാഗ്രത പുലര്ത്തുക. അഥവാ, അവര് പിന്തിരിഞ്ഞുപോകുന്നുവെങ്കില് അറിയുക: അവരുടെ ചില തെറ്റുകള് കാരണമായി അവരെ ആപത്തിലകപ്പെടുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. തീര്ച്ചയായും ജനങ്ങളിലേറെ പേരും കടുത്ത ധിക്കാരികളാണ്.
أَفَحُكْمَ ٱلْجَٰهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ ٱللَّهِ حُكْمًۭا لِّقَوْمٍۢ يُوقِنُونَ ﴿٥٠﴾
ജാഹിലിയ്യത്തിന്റെ (അനിസ്ലാമിക മാര്ഗത്തിന്റെ) വിധിയാണോ അവര് തേടുന്നത്? ദൃഢവിശ്വാസികളായ ജനങ്ങള്ക്ക് അല്ലാഹുവെക്കാള് നല്ല വിധികര്ത്താവ് ആരാണുള്ളത്?
അനിസ്ലാമിക വ്യവസ്ഥയുടെ വിധിയാണോ അവരാഗ്രഹിക്കുന്നത്. അടിയുറച്ച സത്യവിശ്വാസികള്ക്ക് അല്ലാഹുവെക്കാള് നല്ല വിധികര്ത്താവായി ആരുണ്ട്?
۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْيَهُودَ وَٱلنَّصَٰرَىٰٓ أَوْلِيَآءَ ۘ بَعْضُهُمْ أَوْلِيَآءُ بَعْضٍۢ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُۥ مِنْهُمْ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ ﴿٥١﴾
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള് ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില് നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില് പെട്ടവന് തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്വഴിയിലാക്കുകയില്ല; തീര്ച്ച.
വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള് ആത്മമിത്രങ്ങളാക്കരുത്. അവരന്യോന്യം ആത്മമിത്രങ്ങളാണ്. നിങ്ങളിലാരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നുവെങ്കില് അവനും അവരില്പെട്ടവനായിത്തീരും. അക്രമികളായ ആളുകളെ അല്ലാഹു നേര്വഴിയിലാക്കുകയില്ല; തീര്ച്ച.
فَتَرَى ٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ يُسَٰرِعُونَ فِيهِمْ يَقُولُونَ نَخْشَىٰٓ أَن تُصِيبَنَا دَآئِرَةٌۭ ۚ فَعَسَى ٱللَّهُ أَن يَأْتِىَ بِٱلْفَتْحِ أَوْ أَمْرٍۢ مِّنْ عِندِهِۦ فَيُصْبِحُوا۟ عَلَىٰ مَآ أَسَرُّوا۟ فِىٓ أَنفُسِهِمْ نَٰدِمِينَ ﴿٥٢﴾
എന്നാല്, മനസ്സുകള്ക്ക് രോഗം ബാധിച്ച ചില ആളുകള് അവരുടെ കാര്യത്തില് (അവരുമായി സ്നേഹബന്ധം സ്ഥാപിക്കുന്നതില്) തിടുക്കം കൂട്ടുന്നതായി നിനക്ക് കാണാം. ഞങ്ങള്ക്ക് വല്ല ആപത്തും സംഭവിച്ചേക്കുമോ എന്ന് ഞങ്ങള് ഭയപ്പെടുന്നു. എന്നായിരിക്കും അവര് പറയുന്നത്. എന്നാല് അല്ലാഹു (നിങ്ങള്ക്ക്) പൂര്ണ്ണവിജയം നല്കുകയോ, അല്ലെങ്കില് അവന്റെ പക്കല് നിന്ന് മറ്റുവല്ല നടപടിയും ഉണ്ടാകുകയോ ചെയ്തേക്കാം. അപ്പോള് തങ്ങളുടെ മനസ്സുകളില് രഹസ്യമാക്കിവെച്ചതിനെപ്പറ്റി ഈ കൂട്ടര് ഖേദിക്കുന്നവരായിത്തീരും.
എന്നാല് ദീനംപിടിച്ച മനസ്സുള്ളവര് അവരുമായി കൂട്ടുകൂടുന്നതിന് തിടുക്കം കൂട്ടുന്നതായി കാണാം. തങ്ങള്ക്കു വല്ല വിപത്തും വന്നുപെട്ടേക്കുമോയെന്ന് ആശങ്കയുണ്ടെന്നാണ് അതിനവര് കാരണം പറയുക. എന്നാല് അല്ലാഹു നിങ്ങള്ക്ക് നിര്ണായക വിജയം നല്കിയേക്കാം. അല്ലെങ്കില് അവന്റെ ഭാഗത്തുനിന്ന് മറ്റുവല്ല നടപടിയും ഉണ്ടായേക്കാം. അപ്പോള് അവര് തങ്ങളുടെ മനസ്സ് മറച്ചുവെക്കുന്നതിനെ സംബന്ധിച്ച് ഖേദിക്കുന്നവരായിത്തീരും.
وَيَقُولُ ٱلَّذِينَ ءَامَنُوٓا۟ أَهَٰٓؤُلَآءِ ٱلَّذِينَ أَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَٰنِهِمْ ۙ إِنَّهُمْ لَمَعَكُمْ ۚ حَبِطَتْ أَعْمَٰلُهُمْ فَأَصْبَحُوا۟ خَٰسِرِينَ ﴿٥٣﴾
(അന്ന്) സത്യവിശ്വാസികള് പറയും; ഞങ്ങള് നിങ്ങളുടെ കൂടെത്തന്നെയാണ്, എന്ന് അല്ലാഹുവിന്റെ പേരില് ബലമായി സത്യം ചെയ്ത് പറഞ്ഞിരുന്നവര് ഇക്കൂട്ടര് തന്നെയാണോ? എന്ന്. അവരുടെ കര്മ്മങ്ങള് നിഷ്ഫലമാകുകയും, അങ്ങനെ അവര് നഷ്ടക്കാരായി മാറുകയും ചെയ്തിരിക്കുന്നു.
അന്നേരം സത്യവിശ്വാസികള് ചോദിക്കും: “ഞങ്ങള് നിങ്ങളോടൊപ്പം തന്നെയാണെ”ന്ന് അല്ലാഹുവിന്റെ പേരില് ആണയിട്ടുപറഞ്ഞിരുന്ന അക്കൂട്ടര് തന്നെയാണോ ഇവര്? അവരുടെ പ്രവര്ത്തനങ്ങള് പാഴായിരിക്കുന്നു. അങ്ങനെ അവര് പരാജിതരാവുകയും ചെയ്തിരിക്കുന്നു.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍۢ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَٰفِرِينَ يُجَٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍۢ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌ ﴿٥٤﴾
സത്യവിശ്വാസികളേ, നിങ്ങളില് ആരെങ്കിലും തന്റെ മതത്തില് നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര് വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര് അല്ലാഹുവിന്റെ മാര്ഗത്തില് സമരത്തില് ഏര്പെടും. ഒരു ആക്ഷേപകന്റെ ആക്ഷേപവും അവര് ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവന് ഉദ്ദേശിക്കുന്നവര്ക്ക് അത് നല്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്വ്വജ്ഞനുമത്രെ.
വിശ്വസിച്ചവരേ, നിങ്ങളിലാരെങ്കിലും തന്റെ മതം ഉപേക്ഷിച്ച് പോവുന്നുവെങ്കില് അല്ലാഹു മറ്റൊരു ജനവിഭാഗത്തെ പകരം കൊണ്ടുവരും. അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ. അവര് വിശ്വാസികളോട് വിനയവും സത്യനിഷേധികളോട് പ്രതാപവും കാണിക്കുന്നവരായിരിക്കും. ദൈവമാര്ഗത്തില് സമരം നടത്തുന്നവരും ഒരാളുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനിച്ഛിക്കുന്നവര്ക്ക് അവനതു നല്കുന്നു. അല്ലാഹു വിപുലമായ ഔദാര്യമുടയവനാണ്. എല്ലാം അറിയുന്നവനും.
إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُوا۟ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُمْ رَٰكِعُونَ ﴿٥٥﴾
അല്ലാഹുവും അവന്റെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട് നമസ്കാരം മുറപോലെ നിര്വഹിക്കുകയും സകാത്ത് നല്കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്.
നിങ്ങളുടെ ആത്മമിത്രങ്ങള് അല്ലാഹുവും അവന്റെ ദൂതനുമാണ്. നമസ്കാരം നിഷ്ഠയോടെ നിര്വഹിക്കുകയും സകാത്ത് നല്കുകയും അല്ലാഹുവെ മാത്രം നമിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളും.
وَمَن يَتَوَلَّ ٱللَّهَ وَرَسُولَهُۥ وَٱلَّذِينَ ءَامَنُوا۟ فَإِنَّ حِزْبَ ٱللَّهِ هُمُ ٱلْغَٰلِبُونَ ﴿٥٦﴾
വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും, സത്യവിശ്വാസികളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കില് തീര്ച്ചയായും അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്.
അല്ലാഹുവെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയും ആത്മമിത്രങ്ങളാക്കുന്നവര് അറിയട്ടെ: അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയം വരിക്കുന്നവര്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلَّذِينَ ٱتَّخَذُوا۟ دِينَكُمْ هُزُوًۭا وَلَعِبًۭا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلِكُمْ وَٱلْكُفَّارَ أَوْلِيَآءَ ۚ وَٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ ﴿٥٧﴾
സത്യവിശ്വാസികളേ, നിങ്ങള്ക്ക് മുമ്പ് വേദഗ്രന്ഥം നല്കപ്പെട്ടവരില് നിന്ന് നിങ്ങളുടെ മതത്തെ തമാശയും വിനോദവിഷയവുമാക്കി തീര്ത്തവരെയും, സത്യനിഷേധികളെയും നിങ്ങള് ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങള് സത്യവിശ്വാസികളാണെങ്കില് അല്ലാഹുവെ സൂക്ഷിക്കുവിന്.
വിശ്വസിച്ചവരേ, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തുപോന്ന, നിങ്ങള്ക്കുമുമ്പെ വേദം നല്കപ്പെട്ടവരെയും സത്യനിഷേധികളെയും ഉറ്റമിത്രങ്ങളാക്കരുത്. നിങ്ങള് സത്യവിശ്വാസികളെങ്കില് അല്ലാഹുവോട് ഭയഭക്തിയുള്ളവരാവുക.
وَإِذَا نَادَيْتُمْ إِلَى ٱلصَّلَوٰةِ ٱتَّخَذُوهَا هُزُوًۭا وَلَعِبًۭا ۚ ذَٰلِكَ بِأَنَّهُمْ قَوْمٌۭ لَّا يَعْقِلُونَ ﴿٥٨﴾
നിങ്ങള് നമസ്കാരത്തിന്നായി വിളിച്ചാല്, അവരതിനെ ഒരു തമാശയും വിനോദവിഷയവുമാക്കിത്തീര്ക്കുന്നു. അവര് ചിന്തിച്ചുമനസ്സിലാക്കാത്ത ഒരു ജനവിഭാഗമായത് കൊണ്ടത്രെ അത്.
നിങ്ങള് നമസ്കാരത്തിന് വിളിച്ചാല് അവരതിനെ പരിഹാസവും കളിയുമാക്കുന്നു. അവര് ആലോചിച്ചറിയാത്ത ജനമായതിനാലാണത്.
قُلْ يَٰٓأَهْلَ ٱلْكِتَٰبِ هَلْ تَنقِمُونَ مِنَّآ إِلَّآ أَنْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ مِن قَبْلُ وَأَنَّ أَكْثَرَكُمْ فَٰسِقُونَ ﴿٥٩﴾
(നബിയേ,) പറയുക: വേദക്കാരേ, അല്ലാഹുവിലും (അവങ്കല് നിന്ന്) ഞങ്ങള്ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, മുമ്പ് അവതരിപ്പിക്കപ്പെട്ട വേദത്തിലും ഞങ്ങള് വിശ്വസിച്ചിരിക്കുന്നു എന്നത് കൊണ്ടും, നിങ്ങളില് അധികപേരും ധിക്കാരികളാണ് എന്നത് കൊണ്ടും മാത്രമല്ലേ നിങ്ങള് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്?
ചോദിക്കുക: വേദക്കാരേ, നിങ്ങള് ഞങ്ങളോടു ശത്രുത പുലര്ത്താന് വല്ല കാരണവുമുണ്ടോ, അല്ലാഹുവിലും ഞങ്ങള്ക്ക് ഇറക്കിക്കിട്ടിയതിലും ഞങ്ങള്ക്കുമുമ്പ് ഇറക്കപ്പെട്ടതിലും ഞങ്ങള് വിശ്വസിക്കുന്നുവെന്നതല്ലാതെ? നിങ്ങളിലേറെപ്പേരും ധിക്കാരികളാണെന്നതും?
قُلْ هَلْ أُنَبِّئُكُم بِشَرٍّۢ مِّن ذَٰلِكَ مَثُوبَةً عِندَ ٱللَّهِ ۚ مَن لَّعَنَهُ ٱللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ ٱلْقِرَدَةَ وَٱلْخَنَازِيرَ وَعَبَدَ ٱلطَّٰغُوتَ ۚ أُو۟لَٰٓئِكَ شَرٌّۭ مَّكَانًۭا وَأَضَلُّ عَن سَوَآءِ ٱلسَّبِيلِ ﴿٦٠﴾
പറയുക: എന്നാല് അല്ലാഹുവിന്റെ അടുക്കല് അതിനെക്കാള് മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന് നിങ്ങള്ക്ക് അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന് കോപിക്കുകയും ചെയ്തുവോ, ഏത് വിഭാഗത്തില് പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്ത്തുവോ, ഏതൊരു വിഭാഗം ദുര്മൂര്ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്മാര്ഗത്തില് നിന്ന് ഏറെ പിഴച്ച് പോയവരും.
ചോദിക്കുക: അല്ലാഹുവിങ്കല് അതിനെക്കാള് ഹീനമായ പ്രതിഫലമുള്ളവരെപ്പറ്റി ഞാന് നിങ്ങള്ക്ക് പറഞ്ഞുതരട്ടെയോ? അല്ലാഹു ശപിച്ചവര്; അല്ലാഹു കോപിച്ചവര്; അല്ലാഹു കുരങ്ങന്മാരും പന്നികളുമാക്കിയവര്; ദൈവേതര ശക്തികള്ക്ക് അടിപ്പെട്ടവര്- ഇവരൊക്കെയാണ് ഏറ്റം നീചമായ സ്ഥാനക്കാര്. നേര്വഴിയില്നിന്ന് തീര്ത്തും തെറ്റിപ്പോയവരും അവര് തന്നെ.
وَإِذَا جَآءُوكُمْ قَالُوٓا۟ ءَامَنَّا وَقَد دَّخَلُوا۟ بِٱلْكُفْرِ وَهُمْ قَدْ خَرَجُوا۟ بِهِۦ ۚ وَٱللَّهُ أَعْلَمُ بِمَا كَانُوا۟ يَكْتُمُونَ ﴿٦١﴾
നിങ്ങളുടെ അടുത്ത് വരുമ്പോള് അവര് പറയും, ഞങ്ങള് വിശ്വസിച്ചിരിക്കുന്നു എന്ന്. വാസ്തവത്തില് അവര് അവിശ്വാസത്തോടെയാണ് കടന്നുവന്നിട്ടുള്ളത്. അവിശ്വാസത്തോട് കൂടിത്തന്നെയാണ് അവര് പുറത്ത് പോയിട്ടുള്ളതും. അവര് ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
നിങ്ങളുടെ അടുത്ത് വരുമ്പോള് “ഞങ്ങള് വിശ്വസിച്ചിരിക്കുന്നു”വെന്ന് അവര് പറയുന്നു. എന്നാല് ഉറപ്പായും അവര് വരുന്നത് സത്യനിഷേധവുമായാണ്. തിരിച്ചുപോവുന്നതും സത്യനിഷേധവുമായിത്തന്നെ. അവര് മറച്ചുവെക്കുന്നവയെക്കുറിച്ചൊ ക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
وَتَرَىٰ كَثِيرًۭا مِّنْهُمْ يُسَٰرِعُونَ فِى ٱلْإِثْمِ وَٱلْعُدْوَٰنِ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَعْمَلُونَ ﴿٦٢﴾
അവരിലധികം പേരും പാപകൃത്യങ്ങളിലും, അതിക്രമത്തിലും, നിഷിദ്ധസമ്പാദ്യം ഭുജിക്കുന്നതിലും മത്സരിച്ച് മുന്നേറുന്നതായി നിനക്ക് കാണാം. അവര് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.
അവരില് ഒട്ടേറെയാളുകള് പാപവൃത്തികളിലും അതിക്രമങ്ങളിലും ആവേശത്തോടെ മുന്നേറുന്നതും നിഷിദ്ധ ധനം തിന്നുതിമര്ക്കുന്നതും നിനക്കു കാണാം. അവര് ചെയ്തുകൊണ്ടിരിക്കുന്നത് നന്നെ നീചം തന്നെ.
لَوْلَا يَنْهَىٰهُمُ ٱلرَّبَّٰنِيُّونَ وَٱلْأَحْبَارُ عَن قَوْلِهِمُ ٱلْإِثْمَ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَصْنَعُونَ ﴿٦٣﴾
കുറ്റകരമായത് അവര് പറയുന്നതില് നിന്നും നിഷിദ്ധമായ സമ്പാദ്യം അവര് തിന്നുതില് നിന്നും പുണ്യപുരുഷന്മാരും പണ്ഡിതന്മാരും അവരെ തടയാതിരുന്നത് എന്ത്കൊണ്ടാണ്? അവര് ചെയ്ത് കൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.
അവരുടെ പാപഭാഷണങ്ങളെയും നിഷിദ്ധ ഭോജനത്തെയും പുണ്യവാളന്മാരും പണ്ഡിതന്മാരും തടയാത്തതെന്ത്? അവര് ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.
وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا۟ بِمَا قَالُوا۟ ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ ۚ وَلَيَزِيدَنَّ كَثِيرًۭا مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَٰنًۭا وَكُفْرًۭا ۚ وَأَلْقَيْنَا بَيْنَهُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَٰمَةِ ۚ كُلَّمَآ أَوْقَدُوا۟ نَارًۭا لِّلْحَرْبِ أَطْفَأَهَا ٱللَّهُ ۚ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًۭا ۚ وَٱللَّهُ لَا يُحِبُّ ٱلْمُفْسِدِينَ ﴿٦٤﴾
അല്ലാഹുവിന്റെ കൈകള് ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദന്മാര് പറഞ്ഞു അവരുടെ കൈകള് ബന്ധിതമാകട്ടെ. അവര് പറഞ്ഞ വാക്ക് കാരണം അവര് ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്റെ ഇരു കൈകളും നിവര്ത്തപ്പെട്ടവയാകുന്നു. അവന് എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക് നിന്റെ രക്ഷിതാവിങ്കല് നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില് അധികം പേര്ക്കും ധിക്കാരവും അവിശ്വാസവും വര്ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്ക്കിടയില് ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്. അവര് യുദ്ധത്തിന് തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര് നാട്ടില് കുഴപ്പമുണ്ടാക്കുവാന് വേണ്ടി ശ്രമിക്കുകയാണ്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
ദൈവത്തിന്റെ കൈകള് കെട്ടിപ്പൂട്ടിയിരിക്കുകയാണെന്ന് ജൂതന്മാര് പറയുന്നു. കെട്ടിപ്പൂട്ടിയത് അവരുടെ കൈകള് തന്നെയാണ്. അങ്ങനെ പറഞ്ഞത് കാരണം അവര് അഭിശപ്തരായിരിക്കുന്നു. എന്നാല് അല്ലാഹുവിന്റെ ഹസ്തങ്ങള് തുറന്നുവെച്ചവയാണ്. അവനിച്ഛിക്കും പോലെ അവന് ചെലവഴിക്കുന്നു. നിനക്ക് നിന്റെ നാഥനില്നിന്ന് അവതരിച്ചുകിട്ടിയ സന്ദേശം അവരില് അധിക പേരുടെയും ധിക്കാരവും സത്യനിഷേധവും വര്ധിപ്പിക്കുക തന്നെ ചെയ്യും. അവര്ക്കിടയില് ഉയിര്ത്തെഴുന്നേല്പുനാള് വരെ നാം പകയും വിദ്വേഷവും ഉളവാക്കിയിരിക്കുന്നു. അവര് യുദ്ധത്തീ ആളിക്കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. അവര് ഭൂമിയില് കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
وَلَوْ أَنَّ أَهْلَ ٱلْكِتَٰبِ ءَامَنُوا۟ وَٱتَّقَوْا۟ لَكَفَّرْنَا عَنْهُمْ سَيِّـَٔاتِهِمْ وَلَأَدْخَلْنَٰهُمْ جَنَّٰتِ ٱلنَّعِيمِ ﴿٦٥﴾
വേദക്കാര് വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില് അവരില് നിന്ന് അവരുടെ തിന്മകള് നാം മായ്ച്ചുകളയുകയും അനുഗ്രഹപൂര്ണ്ണമായ സ്വര്ഗത്തോപ്പുകളില് നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.
വേദക്കാര് വിശ്വസിക്കുകയും ഭക്തി പുലര്ത്തുകയും ചെയ്തിരുന്നുവെങ്കില് ഉറപ്പായും അവരുടെ തിന്മകള് നാം മായ്ച്ചുകളയുകയും അവരെ അനുഗൃഹീതമായ സ്വര്ഗീയാരാമങ്ങളില് പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.
وَلَوْ أَنَّهُمْ أَقَامُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا۟ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم ۚ مِّنْهُمْ أُمَّةٌۭ مُّقْتَصِدَةٌۭ ۖ وَكَثِيرٌۭ مِّنْهُمْ سَآءَ مَا يَعْمَلُونَ ﴿٦٦﴾
തൌറാത്തും, ഇന്ജീലും, അവര്ക്ക് അവരുടെ രക്ഷിതാവിങ്കല് നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര് നേരാംവണ്ണം നിലനിര്ത്തിയിരുന്നെങ്കില് തങ്ങളുടെ മുകള്ഭാഗത്ത് നിന്നും, കാലുകള്ക്ക് ചുവട്ടില് നിന്നും അവര്ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില് തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല് അവരില് അധികം പേരുടെയും പ്രവര്ത്തനങ്ങള് വളരെ ചീത്ത തന്നെ.
തൌറാത്തും ഇഞ്ചീലും, തങ്ങളുടെ നാഥനില് നിന്ന് ഇറക്കിക്കിട്ടിയ മറ്റു സന്ദേശങ്ങളും യഥാവിധി പ്രയോഗത്തില് വരുത്തിയിരുന്നുവെങ്കില് അവര്ക്ക് മുകള്ഭാഗത്തുനിന്നും കാല്ച്ചുവട്ടില്നിന്നും ആഹാരം കിട്ടുമായിരുന്നു. അവരില് നേര്വഴി കൈക്കൊണ്ട ചിലരുണ്ട്. എന്നാല് ഏറെ പേരുടെയും ചെയ്തികള് തീര്ത്തും നീചമാണ്.
۞ يَٰٓأَيُّهَا ٱلرَّسُولُ بَلِّغْ مَآ أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُۥ ۚ وَٱللَّهُ يَعْصِمُكَ مِنَ ٱلنَّاسِ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ ﴿٦٧﴾
ഹേ; റസൂലേ, നിന്റെ രക്ഷിതാവിങ്കല് നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൌത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില് നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്ച്ചയായും അല്ലാഹു നേര്വഴിയിലാക്കുകയില്ല.
ദൈവദൂതരേ, നിന്റെ നാഥനില്നിന്ന് നിനക്ക് ഇറക്കിക്കിട്ടിയത് ജനങ്ങള്ക്കെത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കില് നീ അവന് ഏല്പിച്ച ദൌത്യം നിറവേറ്റാത്തവനായിത്തീരും. ജനങ്ങളില്നിന്ന് അല്ലാഹു നിന്നെ രക്ഷിക്കും. സത്യനിഷേധികളായ ജനത്തെ അല്ലാഹു നേര്വഴിയിലാക്കുകയില്ല.
قُلْ يَٰٓأَهْلَ ٱلْكِتَٰبِ لَسْتُمْ عَلَىٰ شَىْءٍ حَتَّىٰ تُقِيمُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ ۗ وَلَيَزِيدَنَّ كَثِيرًۭا مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَٰنًۭا وَكُفْرًۭا ۖ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْكَٰفِرِينَ ﴿٦٨﴾
പറയുക: വേദക്കാരേ, തൌറാത്തും ഇന്ജീലും നിങ്ങള്ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല് നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും നിങ്ങള് (നേരാംവണ്ണം) നിലനിര്ത്തുന്നത് വരെ നിങ്ങള് യാതൊരു അടിസ്ഥാനത്തിലുമല്ല. എന്നാല് നിനക്ക് നിന്റെ രക്ഷിതാവിങ്കല് നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില് അധികപേര്ക്കും ധിക്കാരവും അവിശ്വാസവും വര്ദ്ധിപ്പിക്കുക തന്നെ ചെയ്യും. അതിനാല് സത്യനിഷേധികളായ ജനങ്ങളെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല.
പറയുക: വേദവാഹകരേ, തൌറാത്തും ഇഞ്ചീലും നിങ്ങളുടെ നാഥനില്നിന്ന് നിങ്ങള്ക്ക് അവതരിച്ചുകിട്ടിയ സന്ദേശങ്ങളും യഥാവിധി നിലനിര്ത്തുംവരെ നിങ്ങളുടെ നിലപാടുകള്ക്ക് ഒരടിസ്ഥാനവും ഉണ്ടാവുകയില്ല. എന്നാല് നിനക്ക് നിന്റെ നാഥനില്നിന്ന് അവതരിച്ചുകിട്ടിയ സന്ദേശം അവരില് ഏറെ പേരുടെയും ധിക്കാരവും സത്യനിഷേധവും വര്ധിപ്പിക്കുകതന്നെ ചെയ്യും. അതിനാല് നീ സത്യനിഷേധികളായ ജനത്തെയോര്ത്ത് ദുഃഖിക്കേണ്ടതില്ല.
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّٰبِـُٔونَ وَٱلنَّصَٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَعَمِلَ صَٰلِحًۭا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٦٩﴾
സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില് നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവര്ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര് ദുഃഖിക്കേണ്ടി വരികയുമില്ല.
സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രിസ്ത്യാനികളോ ആരാവട്ടെ; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്ക്കര്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്യുന്നവര് ഒന്നും പേടിക്കേണ്ടതില്ല. അവര് ദുഃഖിക്കേണ്ടിവരികയുമില്ല.
لَقَدْ أَخَذْنَا مِيثَٰقَ بَنِىٓ إِسْرَٰٓءِيلَ وَأَرْسَلْنَآ إِلَيْهِمْ رُسُلًۭا ۖ كُلَّمَا جَآءَهُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُهُمْ فَرِيقًۭا كَذَّبُوا۟ وَفَرِيقًۭا يَقْتُلُونَ ﴿٧٠﴾
ഇസ്രായീല് സന്തതികളോട് നാം കരാര് വാങ്ങുകയും, അവരിലേക്ക് നാം ദൂതന്മാരെ അയക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി അവരുടെ അടുത്ത് ഏതെങ്കിലുമൊരു ദൂതന് ചെന്നപ്പോളൊക്കെ ദൂതന്മാരില് ഒരു വിഭാഗത്തെ അവര് നിഷേധിച്ച് തള്ളുകയും, മറ്റൊരു വിഭാഗത്തെ അവര് കൊലപ്പെടുത്തുകയുമാണ് ചെയ്തത്.
ഇസ്രയേല് മക്കളോട് നാം കരാര് വാങ്ങിയിട്ടുണ്ട്. അവരിലേക്ക് നാം ദൂതന്മാരെ നിയോഗിക്കുകയും ചെയ്തു. എന്നാല് ഓരോ ദൈവദൂതനും അവരുടെ മനസ്സിനിണങ്ങാത്ത സന്ദേശങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോഴെല്ലാം അവര് ആ ദൈവദൂതന്മാരില് ചിലരെ തള്ളിപ്പറയുകയും മറ്റുചിലരെ കൊല്ലുകയുമാണുണ്ടാത്.
وَحَسِبُوٓا۟ أَلَّا تَكُونَ فِتْنَةٌۭ فَعَمُوا۟ وَصَمُّوا۟ ثُمَّ تَابَ ٱللَّهُ عَلَيْهِمْ ثُمَّ عَمُوا۟ وَصَمُّوا۟ كَثِيرٌۭ مِّنْهُمْ ۚ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ ﴿٧١﴾
ഒരു കുഴപ്പവുമുണ്ടാകുകയില്ലെന്ന് അവര് കണക്ക് കൂട്ടുകയും, അങ്ങനെ അവര് അന്ധരും ബധിരരുമായികഴിയുകയും ചെയ്തു. പിന്നീട് അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. വീണ്ടും അവരില് അധികപേരും അന്ധരും ബധിരരുമായിക്കഴിഞ്ഞു. എന്നാല് അല്ലാഹു അവര് പ്രവര്ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.
ഇതിനാല് ഒരു കുഴപ്പവുമുണ്ടാവില്ലെന്ന് അവര് കണക്കുകൂട്ടി. അങ്ങനെ അവര് അന്ധരും ബധിരരുമായിത്തീര്ന്നു. പിന്നീട് അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. എന്നാല് പിന്നെയും അവരിലേറെപ്പേരും അന്ധരും ബധിരരുമാവുകയാണുണ്ടായത്. അവര് ചെയ്യുന്നതെല്ലാം സൂക്ഷ്മമായി കണ്ടറിയുന്നവനാണ് അല്ലാഹു.
لَقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۖ وَقَالَ ٱلْمَسِيحُ يَٰبَنِىٓ إِسْرَٰٓءِيلَ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۖ إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍۢ ﴿٧٢﴾
മര്യമിന്റെ മകന് മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര് തീര്ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല് മസീഹ് പറഞ്ഞത്; ഇസ്രായീല് സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള് ആരാധിക്കുവിന്. അല്ലാഹുവോട് വല്ലവനും പങ്കുചേര്ക്കുന്ന പക്ഷം തീര്ച്ചയായും അല്ലാഹു അവന്ന് സ്വര്ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്.
മര്യമിന്റെ മകന് മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര് ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്ഥത്തില് മസീഹ് പറഞ്ഞതിതാണ്: \"ഇസ്രയേല് മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവെ മാത്രം ആരാധിക്കുക. അല്ലാഹുവില് ആരെയെങ്കിലും പങ്കുചേര്ക്കുന്നവന് അല്ലാഹു സ്വര്ഗം നിഷിദ്ധമാക്കും; തീര്ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്ക്ക് സഹായികളുണ്ടാവില്ല.”
لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ ثَالِثُ ثَلَٰثَةٍۢ ۘ وَمَا مِنْ إِلَٰهٍ إِلَّآ إِلَٰهٌۭ وَٰحِدٌۭ ۚ وَإِن لَّمْ يَنتَهُوا۟ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌ ﴿٧٣﴾
അല്ലാഹു മൂവരില് ഒരാളാണ് എന്ന് പറഞ്ഞവര് തീര്ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര് ആ പറയുന്നതില് നിന്ന് വിരമിച്ചില്ലെങ്കില് അവരില് നിന്ന് അവിശ്വസിച്ചവര്ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
ദൈവം മൂവരില് ഒരുവനാണെന്ന് വാദിച്ചവര് തീര്ച്ചയായും സത്യനിഷേധികള് തന്നെ. കാരണം, ഏകനായ അല്ലാഹുവല്ലാതെ ദൈവമില്ല. തങ്ങളുടെ വിടുവാദങ്ങളില് നിന്ന് അവര് വിരമിക്കുന്നില്ലെങ്കില് അവരിലെ സത്യനിഷേധികളെ നോവേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും.
أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسْتَغْفِرُونَهُۥ ۚ وَٱللَّهُ غَفُورٌۭ رَّحِيمٌۭ ﴿٧٤﴾
ആകയാല് അവര് അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
ഇനിയും അവര് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ.
مَّا ٱلْمَسِيحُ ٱبْنُ مَرْيَمَ إِلَّا رَسُولٌۭ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٌۭ ۖ كَانَا يَأْكُلَانِ ٱلطَّعَامَ ۗ ٱنظُرْ كَيْفَ نُبَيِّنُ لَهُمُ ٱلْءَايَٰتِ ثُمَّ ٱنظُرْ أَنَّىٰ يُؤْفَكُونَ ﴿٧٥﴾
മര്യമിന്റെ മകന് മസീഹ് ഒരു ദൈവദൂതന് മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര് കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര് ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര് എങ്ങനെയാണ് (സത്യത്തില് നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്.
മര്യമിന്റെ മകന് മസീഹ് ഒരു ദൈവദൂതന് മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര് ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്ക്ക് എങ്ങനെയൊക്കെ തെളിവുകള് വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെന്നിമാറിപ്പോകുന്നത്.
قُلْ أَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَكُمْ ضَرًّۭا وَلَا نَفْعًۭا ۚ وَٱللَّهُ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴿٧٦﴾
(നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന് കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള് ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാകുന്നു.
ചോദിക്കുക: നിങ്ങള്ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാനാവാത്ത വസ്തുക്കളെയാണോ അല്ലാഹുവെക്കൂടാതെ നിങ്ങള് ആരാധിക്കുന്നത്? എന്നാല് അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാകുന്നു.
قُلْ يَٰٓأَهْلَ ٱلْكِتَٰبِ لَا تَغْلُوا۟ فِى دِينِكُمْ غَيْرَ ٱلْحَقِّ وَلَا تَتَّبِعُوٓا۟ أَهْوَآءَ قَوْمٍۢ قَدْ ضَلُّوا۟ مِن قَبْلُ وَأَضَلُّوا۟ كَثِيرًۭا وَضَلُّوا۟ عَن سَوَآءِ ٱلسَّبِيلِ ﴿٧٧﴾
പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില് നിങ്ങള് അതിരുകവിയരുത്. മുമ്പേപിഴച്ച് പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്മാര്ഗത്തില് നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള് പിന്പറ്റുകയും ചെയ്യരുത്.
പറയുക: വേദക്കാരേ, നിങ്ങള് നിങ്ങളുടെ മതകാര്യങ്ങളില് അന്യായമായി അതിരുകവിയാതിരിക്കുക. നേരത്തെ പിഴച്ചുപോവുകയും വളരെ പേരെ പിഴപ്പിക്കുകയും നേര്വഴിയില്നിന്ന് തെന്നിമാറുകയും ചെയ്ത ജനത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള് പിന്പറ്റരുത്.
لُعِنَ ٱلَّذِينَ كَفَرُوا۟ مِنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ لِسَانِ دَاوُۥدَ وَعِيسَى ٱبْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ ﴿٧٨﴾
ഇസ്രായീല് സന്തതികളിലെ സത്യനിഷേധികള് ദാവൂദിന്റെയും, മര്യമിന്റെ മകന് ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര് അനുസരണക്കേട് കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്.
ഇസ്രയേല് മക്കളിലെ സത്യനിഷേധികളെ ദാവൂദും മര്യമിന്റെ മകന് ഈസായും ശപിച്ചിരിക്കുന്നു. അവര് അനുസരണക്കേട് കാണിക്കുകയും അതിക്രമം പ്രവര്ത്തിക്കുകയും ചെയ്തതിനാലാണത്.
كَانُوا۟ لَا يَتَنَاهَوْنَ عَن مُّنكَرٍۢ فَعَلُوهُ ۚ لَبِئْسَ مَا كَانُوا۟ يَفْعَلُونَ ﴿٧٩﴾
അവര് ചെയ്തിരുന്ന ദുരാചാരത്തെ അവര് അന്യോന്യം തടയുമായിരുന്നില്ല.അവര് ചെയ്ത് കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ.
അവര് ചെയ്തുകൊണ്ടിരുന്ന ദുര്വൃത്തികളെ അവരന്യോന്യം വിലക്കിയിരുന്നില്ല. അവര് ചെയ്തുകൊണ്ടിരുന്നത് തീര്ത്തും നീചമാണ്.
تَرَىٰ كَثِيرًۭا مِّنْهُمْ يَتَوَلَّوْنَ ٱلَّذِينَ كَفَرُوا۟ ۚ لَبِئْسَ مَا قَدَّمَتْ لَهُمْ أَنفُسُهُمْ أَن سَخِطَ ٱللَّهُ عَلَيْهِمْ وَفِى ٱلْعَذَابِ هُمْ خَٰلِدُونَ ﴿٨٠﴾
അവരിലധികപേരും സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നത് നിനക്ക് കാണാം. സ്വന്തത്തിനു വേണ്ടി അവര് മുന്കൂട്ടി ഒരുക്കിവെച്ചിട്ടുള്ളത് വളരെ ചീത്ത തന്നെ. (അതായത്) അല്ലാഹു അവരുടെ നേരെ കോപിച്ചിരിക്കുന്നു എന്നത്. ശിക്ഷയില് അവര് നിത്യവാസികളായിരിക്കുന്നതുമാണ്.
അവരിലേറെപേരും സത്യനിഷേധികളുമായി ഉറ്റചങ്ങാത്തം പുലര്ത്തുന്നത് നിനക്കു കാണാം. അവര് തങ്ങള്ക്കായി തയ്യാര് ചെയ്തുവച്ചത് വളരെ ചീത്ത തന്നെ. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവര് എക്കാലവും ശിക്ഷയനുഭവിക്കുന്നവരായിരിക്കും.
وَلَوْ كَانُوا۟ يُؤْمِنُونَ بِٱللَّهِ وَٱلنَّبِىِّ وَمَآ أُنزِلَ إِلَيْهِ مَا ٱتَّخَذُوهُمْ أَوْلِيَآءَ وَلَٰكِنَّ كَثِيرًۭا مِّنْهُمْ فَٰسِقُونَ ﴿٨١﴾
അവര് അല്ലാഹുവിലും പ്രവാചകനിലും, അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരുന്നുവെങ്കില് അവരെ (അവിശ്വാസികളെ) ഉറ്റമിത്രങ്ങളായി സ്വീകരിക്കുമായിരുന്നില്ല. പക്ഷെ, അവരില് അധികപേരും ധിക്കാരികളാകുന്നു.
അല്ലാഹുവിലും പ്രവാചകനിലും അദ്ദേഹത്തിന് ഇറക്കിക്കിട്ടിയതിലും വിശ്വസിച്ചിരുന്നുവെങ്കില് അവരൊരിക്കലും സത്യനിഷേധികളുമായി ഇവ്വിധം ചങ്ങാത്തം സ്ഥാപിക്കുമായിരുന്നില്ല. എന്നാല് അവരിലേറെ പേരും ധിക്കാരികളാകുന്നു.
۞ لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةًۭ لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟ ۖ وَلَتَجِدَنَّ أَقْرَبَهُم مَّوَدَّةًۭ لِّلَّذِينَ ءَامَنُوا۟ ٱلَّذِينَ قَالُوٓا۟ إِنَّا نَصَٰرَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًۭا وَأَنَّهُمْ لَا يَسْتَكْبِرُونَ ﴿٨٢﴾
ജനങ്ങളില് സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര് യഹൂദരും, ബഹുദൈവാരാധകരുമാണ് എന്ന് തീര്ച്ചയായും നിനക്ക് കാണാം. ഞങ്ങള് ക്രിസ്ത്യാനികളാകുന്നു. എന്ന് പറഞ്ഞവരാണ് ജനങ്ങളില് വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൌഹൃദമുള്ളവര് എന്നും നിനക്ക് കാണാം. അവരില് മതപണ്ഡിതന്മാരും സന്യാസികളും ഉണ്ടെന്നതും, അവര് അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം.
മനുഷ്യരില് സത്യവിശ്വാസികളോട് ഏറ്റവും കൂടുതല് ശത്രുതയുള്ളവര് യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്ക് കാണാം; ഞങ്ങള് ക്രിസ്ത്യാനികളാണ് എന്നു പറഞ്ഞവരാണ് വിശ്വാസികളോട് കൂടുതല് സ്നേഹമുള്ളവരെന്നും. അവരില് പണ്ഡിതന്മാരും ലോകപരിത്യാഗികളായ പുരോഹിതന്മാരുമുണ്ടെന്നതും അവര് അഹന്ത നടിക്കുന്നില്ലെന്നതുമാണിതിനു കാരണം.
وَإِذَا سَمِعُوا۟ مَآ أُنزِلَ إِلَى ٱلرَّسُولِ تَرَىٰٓ أَعْيُنَهُمْ تَفِيضُ مِنَ ٱلدَّمْعِ مِمَّا عَرَفُوا۟ مِنَ ٱلْحَقِّ ۖ يَقُولُونَ رَبَّنَآ ءَامَنَّا فَٱكْتُبْنَا مَعَ ٱلشَّٰهِدِينَ ﴿٨٣﴾
റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര് കേട്ടാല് സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളില് നിന്ന് കണ്ണുനീര് ഒഴുകുന്നതായി നിനക്ക് കാണാം. അവര് പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള് വിശ്വസിച്ചിരിക്കുന്നു. അതിനാല് സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ.
സത്യം മനസ്സിലായതിനാല്, ദൈവദൂതന് അവതീര്ണമായ വചനങ്ങള് കേള്ക്കുമ്പോള് അവരുടെ കണ്ണുകളില് നിന്ന് കണ്ണീരൊഴുകുന്നത് നിനക്കു കാണാം. അവരിങ്ങനെ പ്രാര്ഥിക്കുന്നു: \"ഞങ്ങളുടെ നാഥാ! ഞങ്ങള് വിശ്വസിച്ചിരിക്കുന്നു. അതിനാല് ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില് പെടുത്തേണമേ.
وَمَا لَنَا لَا نُؤْمِنُ بِٱللَّهِ وَمَا جَآءَنَا مِنَ ٱلْحَقِّ وَنَطْمَعُ أَن يُدْخِلَنَا رَبُّنَا مَعَ ٱلْقَوْمِ ٱلصَّٰلِحِينَ ﴿٨٤﴾
ഞങ്ങളുടെ രക്ഷിതാവ് സജ്ജനങ്ങളോടൊപ്പം ഞങ്ങളെ പ്രവേശിപ്പിക്കുവാന് ഞങ്ങള് മോഹിച്ച് കൊണ്ടിരിക്കെ, ഞങ്ങള്ക്കെങ്ങനെ അല്ലാഹുവിലും ഞങ്ങള്ക്ക് വന്നുകിട്ടിയ സത്യത്തിലും വിശ്വസിക്കാതിരിക്കാന് കഴിയും?
\"ഞങ്ങളുടെ നാഥന് ഞങ്ങളെ സച്ചരിതരിലുള്പ്പെടുത്തണമെന്ന് ഞങ്ങളാഗ്രഹിച്ചുകൊണ്ടിരിക്കെ ഞങ്ങളുടെ നാഥനിലും ഞങ്ങള്ക്കു വന്നെത്തിയ സത്യത്തിലും ഞങ്ങളെന്തിനു വിശ്വസിക്കാതിരിക്കണം?”
فَأَثَٰبَهُمُ ٱللَّهُ بِمَا قَالُوا۟ جَنَّٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَذَٰلِكَ جَزَآءُ ٱلْمُحْسِنِينَ ﴿٨٥﴾
അങ്ങനെ അവരീ പറഞ്ഞത് നിമിത്തം അല്ലാഹു അവര്ക്ക് താഴ്ഭാഗത്ത് കൂടി അരുവികള് ഒഴുകുന്ന സ്വര്ഗത്തോപ്പുകള് പ്രതിഫലമായി നല്കി. അവരതില് നിത്യവാസികളായിരിക്കും. സദ്വൃത്തര്ക്കുള്ള പ്രതിഫലമത്രെ അത്.
അവരിങ്ങനെ പ്രാര്ഥിച്ചതിനാല് അല്ലാഹു അവര്ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്ഗീയാരാമങ്ങള് പ്രതിഫലമായി നല്കും. അവരതില് സ്ഥിരവാസികളായിരിക്കും. സല്ക്കര്മികള്ക്കുള്ള പ്രതിഫലമാണിത്.
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَحِيمِ ﴿٨٦﴾
അവിശ്വസിക്കുകയും, നമ്മുടെ തെളിവുകളെ തള്ളിക്കളയുകയും ചെയ്തവരാരോ അവരാകുന്നു നരകാവകാശികള്.
സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും ചെയ്തവര് തന്നെയാണ് നരകാവകാശികള്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحَرِّمُوا۟ طَيِّبَٰتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ ﴿٨٧﴾
സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്ക്ക് അനുവദിച്ച് തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള് നിഷിദ്ധമാക്കരുത്. നിങ്ങള് പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല.
വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്ക്ക് അനുവദിച്ചുതന്ന വിശിഷ്ട വസ്തുക്കളെ നിങ്ങള് നിഷിദ്ധമാക്കരുത്. നിങ്ങള് അതിരുകവിയരുത്. അതിരുകവിയുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല.
وَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَٰلًۭا طَيِّبًۭا ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ أَنتُم بِهِۦ مُؤْمِنُونَ ﴿٨٨﴾
അല്ലാഹു നിങ്ങള്ക്ക് നല്കിയതില് നിന്ന് അനുവദനീയവും വിശിഷ്ടവും ആയത് നിങ്ങള് തിന്നുകൊള്ളുക. ഏതൊരുവനിലാണോ നിങ്ങള് വിശ്വസിക്കുന്നത് ആ അല്ലാഹുവിനെ നിങ്ങള് സൂക്ഷിക്കുകയും ചെയ്യുക.
അല്ലാഹു നിങ്ങള്ക്കു നല്കിയവയില് നിന്ന് അനുവദനീയമായവയും നല്ലതും നിങ്ങള് തിന്നുകൊള്ളുക. നിങ്ങള് വിശ്വസിക്കുന്ന അല്ലാഹുവുണ്ടല്ലോ, അവനോട് നിങ്ങള് ഭക്തി പുലര്ത്തുക.
لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ ۖ فَكَفَّٰرَتُهُۥٓ إِطْعَامُ عَشَرَةِ مَسَٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍۢ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍۢ ۚ ذَٰلِكَ كَفَّٰرَةُ أَيْمَٰنِكُمْ إِذَا حَلَفْتُمْ ۚ وَٱحْفَظُوٓا۟ أَيْمَٰنَكُمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَشْكُرُونَ ﴿٨٩﴾
ബോധപൂര്വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില് അവന് നിങ്ങളെ പിടികൂടുകയില്ല. എന്നാല് നിങ്ങള് ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില് അവന് നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള് അതിന്റെ (അത് ലംഘിക്കുന്നതിന്റെ) പ്രായശ്ചിത്തം നിങ്ങള് നിങ്ങളുടെ വീട്ടുകാര്ക്ക് നല്കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില് നിന്ന് പത്തു സാധുക്കള്ക്ക് ഭക്ഷിക്കാന് കൊടുക്കുകയോ, അല്ലെങ്കില് അവര്ക്ക് വസ്ത്രം നല്കുകയോ, അല്ലെങ്കില് ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില് മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള് സത്യം ചെയ്തു പറഞ്ഞാല്, നിങ്ങളുടെ ശപഥങ്ങള് ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള് സൂക്ഷിച്ച് കൊള്ളുക. അപ്രകാരം അല്ലാഹു അവന്റെ വചനങ്ങള് നിങ്ങള്ക്ക് വിവരിച്ചുതരുന്നു; നിങ്ങള് നന്ദിയുള്ളവരായിരിക്കാന് വേണ്ടി.
ഓര്ക്കാതെ ചെയ്തുപോകുന്ന ശപഥങ്ങളുടെ പേരില് അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല് നിങ്ങള് കരുതിക്കൂട്ടി ചെയ്യുന്ന ശപഥങ്ങളുടെ പേരില് അവന് നിങ്ങളെ പിടികൂടും. അപ്പോള് ശപഥ ലംഘനത്തിനുള്ള പ്രായശ്ചിത്തം ഇതാകുന്നു: പത്ത് അഗതികള്ക്ക്, നിങ്ങള് നിങ്ങളുടെ കുടുംബത്തെ തീറ്റിപ്പോറ്റുന്ന സാമാന്യനിലവാരത്തിലുള്ള ആഹാരം നല്കുക. അല്ലെങ്കില് അവര്ക്ക് വസ്ത്രം നല്കുക. അതുമല്ലെങ്കില് ഒരടിമയെ മോചിപ്പിക്കുക. ഇതിനൊന്നും സാധിക്കാത്തവര് മൂന്നുദിവസം നോമ്പെടുക്കട്ടെ. ഇതാണ് സത്യം ചെയ്ത ശേഷം അത് ലംഘിച്ചാലുള്ള പ്രായശ്ചിത്തം. നിങ്ങളുടെ ശപഥങ്ങള് നിങ്ങള് പാലിക്കുക. അവ്വിധം അല്ലാഹു തന്റെ വചനങ്ങള് നിങ്ങള്ക്ക് വിവരിച്ചുതരുന്നു. നിങ്ങള് നന്ദിയുള്ളവരാകാന്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَٰمُ رِجْسٌۭ مِّنْ عَمَلِ ٱلشَّيْطَٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠﴾
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല് നിങ്ങള് അതൊക്കെ വര്ജ്ജിക്കുക. നിങ്ങള്ക്ക് വിജയം പ്രാപിക്കാം.
വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്പെട്ട മാലിന്യങ്ങളാണ്. അതിനാല് നിങ്ങള് അവയൊക്കെ ഒഴിവാക്കുക. നിങ്ങള് വിജയിച്ചേക്കാം.
إِنَّمَا يُرِيدُ ٱلشَّيْطَٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ ﴿٩١﴾
പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്ക്കിടയില് ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്മിക്കുന്നതില് നിന്നും നമസ്കാരത്തില് നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല് നിങ്ങള് (അവയില് നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?
മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്ക്കിടയില് വെറുപ്പും വിദ്വേഷവും വളര്ത്താനും, അല്ലാഹുവെ ഓര്ക്കുന്നതില്നിന്നും നമസ്കാരത്തില് നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ആഗ്രഹിക്കുന്നത്. അതിനാല് നിങ്ങള് ആ തിന്മകളില്നിന്ന് വിരമിക്കാനൊരുക്കമുണ്ടോ?
وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَٱحْذَرُوا۟ ۚ فَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّمَا عَلَىٰ رَسُولِنَا ٱلْبَلَٰغُ ٱلْمُبِينُ ﴿٩٢﴾
നിങ്ങള് അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, (ധിക്കാരം വന്നു പോകാതെ) സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള് പിന്തിരിഞ്ഞ് കളയുകയാണെങ്കില് നമ്മുടെ ദൂതന്റെ ബാധ്യത വ്യക്തമായ രീതിയില് സന്ദേശമെത്തിക്കുക മാത്രമാണെന്ന് നിങ്ങള് മനസ്സിലാക്കുക.
അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. ജാഗ്രത പുലര്ത്തുകയും ചെയ്യുക. അഥവാ നിങ്ങള് പിന്തിരിയുകയാണെങ്കില് അറിയുക: നമ്മുടെ ദൂതന്റെ കടമ ദിവ്യസന്ദേശം വ്യക്തമായി എത്തിച്ചുതരല് മാത്രമാണ്.
لَيْسَ عَلَى ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ جُنَاحٌۭ فِيمَا طَعِمُوٓا۟ إِذَا مَا ٱتَّقَوا۟ وَّءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ ثُمَّ ٱتَّقَوا۟ وَّءَامَنُوا۟ ثُمَّ ٱتَّقَوا۟ وَّأَحْسَنُوا۟ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ ﴿٩٣﴾
വിശ്വസിക്കുകയും സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവര്ക്ക് അവര് (മുമ്പ്) കഴിച്ചു പോയതില് കുറ്റമില്ല. അവര് (അല്ലാഹുവെ) സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്പ്രവൃത്തികളില് ഏര്പെടുകയും ചെയ്തിട്ടുണ്ടെങ്കില്. അതിനു ശേഷവും അവര് സൂക്ഷ്മത പാലിക്കുകയും, നല്ല നിലയില് വര്ത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കില്. സദ്വൃത്തരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
സത്യവിശ്വാസം സ്വീകരിക്കുകയും സല്ക്കര്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവര്ക്ക് അവര് നേരത്തെ നിഷിദ്ധം ഭക്ഷിച്ചതിന്റെ പേരില് കുറ്റമില്ല. എന്നാല് അവര് ഭക്തി പുലര്ത്തുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്ക്കര്മങ്ങള് പ്രവര്ത്തിക്കുകയും പിന്നെയും സൂക്ഷ്മത പാലിക്കുകയും സത്യവിശ്വാസികളാവുകയും വീണ്ടും തെറ്റ് പറ്റാതിരിക്കാന് ശ്രദ്ധ പുലര്ത്തുകയും നല്ലനിലയില് വര്ത്തിക്കുകയും വേണം. തീര്ച്ചയായും നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَيَبْلُوَنَّكُمُ ٱللَّهُ بِشَىْءٍۢ مِّنَ ٱلصَّيْدِ تَنَالُهُۥٓ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ ٱللَّهُ مَن يَخَافُهُۥ بِٱلْغَيْبِ ۚ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌۭ ﴿٩٤﴾
സത്യവിശ്വാസികളേ, നിങ്ങളുടെ കൈകള്കൊണ്ടും ശൂലങ്ങള് കൊണ്ടും വേട്ടയാടിപ്പിടിക്കാവുന്ന വിധത്തിലുള്ള വല്ല ജന്തുക്കളും മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അദൃശ്യമായ നിലയില് അല്ലാഹുവെ ഭയപ്പെടുന്നവരെ അവന് വേര്തിരിച്ചറിയാന് വേണ്ടിയത്രെ അത്. വല്ലവനും അതിന് ശേഷം അതിക്രമം കാണിച്ചാല് അവന്ന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
വിശ്വസിച്ചവരേ, നിങ്ങളുടെ കൈകള്ക്കും കുന്തങ്ങള്ക്കും വേഗം പിടികൂടാവുന്ന ചില വേട്ട ജന്തുക്കളെക്കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. കാണാതെതന്നെ അല്ലാഹുവെ ഭയപ്പെടുന്നവരാരെന്ന് തിരിച്ചറിയാനാണിത്. ആരെങ്കിലും അതിനുശേഷം അതിക്രമം കാണിച്ചാല് അയാള്ക്ക് നോവേറിയ ശിക്ഷയുണ്ട്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْتُلُوا۟ ٱلصَّيْدَ وَأَنتُمْ حُرُمٌۭ ۚ وَمَن قَتَلَهُۥ مِنكُم مُّتَعَمِّدًۭا فَجَزَآءٌۭ مِّثْلُ مَا قَتَلَ مِنَ ٱلنَّعَمِ يَحْكُمُ بِهِۦ ذَوَا عَدْلٍۢ مِّنكُمْ هَدْيًۢا بَٰلِغَ ٱلْكَعْبَةِ أَوْ كَفَّٰرَةٌۭ طَعَامُ مَسَٰكِينَ أَوْ عَدْلُ ذَٰلِكَ صِيَامًۭا لِّيَذُوقَ وَبَالَ أَمْرِهِۦ ۗ عَفَا ٱللَّهُ عَمَّا سَلَفَ ۚ وَمَنْ عَادَ فَيَنتَقِمُ ٱللَّهُ مِنْهُ ۗ وَٱللَّهُ عَزِيزٌۭ ذُو ٱنتِقَامٍ ﴿٩٥﴾
സത്യവിശ്വാസികളേ, നിങ്ങള് ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. നിങ്ങളിലൊരാള് മനഃപൂര്വ്വം അതിനെ കൊല്ലുന്ന പക്ഷം, അവന് കൊന്നതിന് തുല്യമെന്ന് നിങ്ങളില് രണ്ടുപേര് തീര്പ്പുകല്പിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കല് എത്തിച്ചേരേണ്ട ബലിമൃഗമായി നല്കേണ്ടതാണ്. അല്ലെങ്കില് പ്രായശ്ചിത്തമായി ഏതാനും അഗതികള്ക്ക് ആഹാരം നല്കുകയോ, അല്ലെങ്കില് അതിന് തുല്യമായി നോമ്പെടുക്കുകയോ ചെയ്യേണ്ടതാണ്. അവന് ചെയ്തതിന്റെ ഭവിഷ്യത്ത് അവന് അനുഭവിക്കാന് വേണ്ടിയാണിത്. മുമ്പ് ചെയ്തു പോയതിന് അല്ലാഹു മാപ്പുനല്കിയിരിക്കുന്നു. വല്ലവനും അത് ആവര്ത്തിക്കുന്ന പക്ഷം അല്ലാഹു അവന്റെ നേരെ ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാകുന്നു.
വിശ്വാസികളേ, നിങ്ങള് ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. ആരെങ്കിലും ബോധപൂര്വം അങ്ങനെ ചെയ്താല് പരിഹാരമായി, അയാള് കൊന്നതിനു തുല്യമായ ഒരു കാലിയെ ബലി നല്കണം. നിങ്ങളിലെ നീതിമാന്മാരായ രണ്ടുപേരാണ് അത് തീരുമാനിക്കേണ്ടത്. ആ ബലിമൃഗത്തെ കഅ്ബയിലെത്തിക്കുകയും വേണം. അതല്ലെങ്കില് പ്രായശ്ചിത്തം ചെയ്യണം. ഏതാനും അഗതികള്ക്ക് അന്നം നല്കലാണത്. അല്ലെങ്കില് അതിനു തുല്യമായി നോമ്പനുഷ്ഠിക്കലാണ്. താന് ചെയ്തതിന്റെ ഭവിഷ്യത്ത് സ്വയം തന്നെ അനുഭവിക്കാനാണിത്. നേരത്തെ കഴിഞ്ഞുപോയതെല്ലാം അല്ലാഹു മാപ്പാക്കിയിരിക്കുന്നു. എന്നാല് ഇനി ആരെങ്കിലും അതാവര്ത്തിച്ചാല് അല്ലാഹു അവന്റെ മേല് ശിക്ഷാനടപടി സ്വീകരിക്കും. അല്ലാഹു പ്രതാപിയും പകരം ചെയ്യാന് പോന്നവനുമാണ്.
أُحِلَّ لَكُمْ صَيْدُ ٱلْبَحْرِ وَطَعَامُهُۥ مَتَٰعًۭا لَّكُمْ وَلِلسَّيَّارَةِ ۖ وَحُرِّمَ عَلَيْكُمْ صَيْدُ ٱلْبَرِّ مَا دُمْتُمْ حُرُمًۭا ۗ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ ﴿٩٦﴾
നിങ്ങള്ക്കും യാത്രാസംഘങ്ങള്ക്കും ജീവിതവിഭവമായിക്കൊണ്ട് കടലിലെ വേട്ട ജന്തുക്കളും സമുദ്രാഹാരവും നിങ്ങള്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള് ഇഹ്റാമിലായിരിക്കുമ്പോഴൊക്കെയും കരയിലെ വേട്ട ജന്തുക്കള് നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. എതൊരുവനിലേക്കാണോ നിങ്ങള് ഒരുമിച്ചുകൂട്ടപ്പെടുന്നത് ആ അല്ലാഹുവെ നിങ്ങള് സൂക്ഷിക്കുക.
കടലിലെ വേട്ടയും അതിലെ ആഹാരവും നിങ്ങള്ക്ക് അനുവദനീയമാണ്. അത് നിങ്ങള്ക്കും യാത്രാസംഘങ്ങള്ക്കുമുള്ള ഭക്ഷണമാണ്. എന്നാല് ഇഹ്റാമിലായിരിക്കെ കരയിലെ വേട്ട നിങ്ങള്ക്കു നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള് ആരിലേക്കാണോ ഒരുമിച്ചു കൂട്ടപ്പെടുക, ആ അല്ലാഹുവെ സൂക്ഷിക്കുക.
۞ جَعَلَ ٱللَّهُ ٱلْكَعْبَةَ ٱلْبَيْتَ ٱلْحَرَامَ قِيَٰمًۭا لِّلنَّاسِ وَٱلشَّهْرَ ٱلْحَرَامَ وَٱلْهَدْىَ وَٱلْقَلَٰٓئِدَ ۚ ذَٰلِكَ لِتَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَأَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ ﴿٩٧﴾
പവിത്രഭവനമായ കഅ്ബയെയും, യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്പിന് ആധാരമാക്കിയിരിക്കുന്നു. (അതുപോലെതന്നെ കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗത്തെയും (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും (അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.) ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാണെന്നും നിങ്ങള് മനസ്സിലാക്കുവാന് വേണ്ടിയത്രെ അത്.
ആദരണീയ മന്ദിരമായ കഅ്ബയെ അല്ലാഹു മനുഷ്യരാശിയുടെ നിലനില്പിനുള്ള ആധാരമാക്കിയിരിക്കുന്നു. ആദരണീയ മാസം,ബലിമൃഗം, അവയുടെ കഴുത്തിലെ അടയാളപ്പട്ടകള് എന്നിവയെയും. നിശ്ചയമായും ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുവെന്നും അവന് എല്ലാ കാര്യങ്ങളെക്കുറിച്ചും സൂക്ഷ്മ ജ്ഞാനമുള്ളവനാണെന്നും നിങ്ങള് അറിയാനാണിത്.
ٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ وَأَنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ ﴿٩٨﴾
അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്നും നിങ്ങള് മനസ്സിലാക്കുക.
അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. അതോടൊപ്പം അവന് ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
مَّا عَلَى ٱلرَّسُولِ إِلَّا ٱلْبَلَٰغُ ۗ وَٱللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ ﴿٩٩﴾
റസൂലിന്റെ മേല് പ്രബോധന ബാധ്യത മാത്രമേയുള്ളൂ. നിങ്ങള് വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നു.
സന്ദേശം എത്തിച്ചുതരുന്ന ബാധ്യത മാത്രമേ ദൈവദൂതന്നുള്ളൂ. നിങ്ങള് വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുണ്ട്.
قُل لَّا يَسْتَوِى ٱلْخَبِيثُ وَٱلطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ ٱلْخَبِيثِ ۚ فَٱتَّقُوا۟ ٱللَّهَ يَٰٓأُو۟لِى ٱلْأَلْبَٰبِ لَعَلَّكُمْ تُفْلِحُونَ ﴿١٠٠﴾
(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്റെ വര്ദ്ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല് ബുദ്ധിമാന്മാരേ, നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള് വിജയം പ്രാപിച്ചേക്കാം.
പറയുക: നല്ലതും തിയ്യതും തുല്യമല്ല. തിയ്യതിന്റെ ആധിക്യം നിന്നെ എത്രതന്നെ അത്ഭുതപ്പെടുത്തിയാലും ശരി! അതിനാല് ബുദ്ധിമാന്മാരേ, നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്ക്കു വിജയംവരിക്കാം.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَسْـَٔلُوا۟ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْـَٔلُوا۟ عَنْهَا حِينَ يُنَزَّلُ ٱلْقُرْءَانُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا ۗ وَٱللَّهُ غَفُورٌ حَلِيمٌۭ ﴿١٠١﴾
സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള് ചോദിക്കരുത്. നിങ്ങള്ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല് നിങ്ങള്ക്കത് മനഃപ്രയാസമുണ്ടാക്കും. ഖുര്ആന് അവതരിപ്പിക്കപ്പെടുന്ന സമയത്ത് നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില് നിങ്ങള്ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. (നിങ്ങള് ചോദിച്ച് കഴിഞ്ഞതിന്) അല്ലാഹു (നിങ്ങള്ക്ക്) മാപ്പുനല്കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
വിശ്വസിച്ചവരേ, ചില കാര്യങ്ങളെക്കുറിച്ച് നിങ്ങള് ചോദിക്കാതിരിക്കുക. അവ വെളിപ്പെടുത്തിത്തരുന്നത് നിങ്ങള്ക്ക് പ്രയാസകരമായിരിക്കും. ഖുര്ആന് അവതരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നിങ്ങള് അവയെ സംബന്ധിച്ച് ചോദിച്ചാല് അവന് നിങ്ങള്ക്കവ വെളിപ്പെടുത്തിത്തരും. കഴിഞ്ഞ കാര്യത്തില് അല്ലാഹു നിങ്ങള്ക്ക് മാപ്പേകിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കനിവുറ്റവനുമാണ്.
قَدْ سَأَلَهَا قَوْمٌۭ مِّن قَبْلِكُمْ ثُمَّ أَصْبَحُوا۟ بِهَا كَٰفِرِينَ ﴿١٠٢﴾
നിങ്ങള്ക്ക് മുമ്പ് ഒരു ജനവിഭാഗം അത്തരം ചോദ്യങ്ങള് ചോദിക്കുകയുണ്ടായി. പിന്നെ അവയില് അവര് അവിശ്വസിക്കുന്നവരായിത്തീരുകയും ചെയ്തു.
നിങ്ങള്ക്കുമുമ്പ് ഒരു വിഭാഗം ഇത്തരം ചോദ്യങ്ങള് ചോദിക്കുകയുണ്ടായി. എന്നിട്ടോ, ഉത്തരം കിട്ടിയപ്പോള് അവര് അവയെ നിഷേധിക്കുന്നവരായിത്തീര്ന്നു.
مَا جَعَلَ ٱللَّهُ مِنۢ بَحِيرَةٍۢ وَلَا سَآئِبَةٍۢ وَلَا وَصِيلَةٍۢ وَلَا حَامٍۢ ۙ وَلَٰكِنَّ ٱلَّذِينَ كَفَرُوا۟ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ ﴿١٠٣﴾
ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം എന്നീ നേര്ച്ചമൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികള് അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമയ്ക്കുകയാണ്. അവരില് അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.
ബഹീറ, സാഇബ, വസ്വീല, ഹാം എന്നിങ്ങനെയൊന്നും അല്ലാഹു നിശ്ചയിച്ചിട്ടില്ല. എന്നാല്, സത്യനിഷേധികള് അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമക്കുകയായിരുന്നു. അവരിലേറെ പേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല.
وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ قَالُوا۟ حَسْبُنَا مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْلَمُونَ شَيْـًۭٔا وَلَا يَهْتَدُونَ ﴿١٠٤﴾
അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന് എന്ന് അവരോട് പറയപ്പെട്ടാല്, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള് കണ്ടെത്തിയത് അതു മതി ഞങ്ങള്ക്ക്. എന്നായിരിക്കും അവര് പറയുക: അവരുടെ പിതാക്കള് യാതൊന്നുമറിയാത്തവരും, സന്മാര്ഗം പ്രാപിക്കാത്തവരും ആയിരുന്നാല് പോലും (അത് മതിയെന്നോ?)
അല്ലാഹു ഇറക്കിത്തന്നതിലേക്കും അവന്റെ ദൂതനിലേക്കും വരാന് ആവശ്യപ്പെടുമ്പോള് അവര് പറയുന്നു: \"ഞങ്ങളുടെ പൂര്വപിതാക്കള് നടന്നതായി ഞങ്ങള് കാണുന്ന പാതതന്നെ ഞങ്ങള്ക്കു മതി.” അവരുടെ പിതാക്കന്മാര് ഒന്നുമറിയാത്തവരും നേര്വഴി പ്രാപിക്കാത്തവരുമാണെങ്കിലോ?
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّكُم مَّن ضَلَّ إِذَا ٱهْتَدَيْتُمْ ۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًۭا فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿١٠٥﴾
സത്യവിശ്വാസികളേ, നിങ്ങള് നിങ്ങളുടെ കാര്യങ്ങള് ശ്രദ്ധിച്ച് കൊള്ളുക. നിങ്ങള് സന്മാര്ഗം പ്രാപിച്ചിട്ടുണ്ടെങ്കില് വഴിപിഴച്ചവര് നിങ്ങള്ക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള് ചെയ്ത് കൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അപ്പോള് അവന് നിങ്ങളെ വിവരമറിയിക്കുന്നതാണ്.
വിശ്വസിച്ചവരേ, നിങ്ങള് നിങ്ങളുടെ കാര്യം ശ്രദ്ധിക്കുക. നിങ്ങള് നേര്വഴി പ്രാപിച്ചവരാണെങ്കില് വഴിപിഴച്ചവര് നിങ്ങള്ക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. അപ്പോള് നിങ്ങള് ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അവന് നിങ്ങളെ വിവരമറിയിക്കും.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ شَهَٰدَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ حِينَ ٱلْوَصِيَّةِ ٱثْنَانِ ذَوَا عَدْلٍۢ مِّنكُمْ أَوْ ءَاخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِى ٱلْأَرْضِ فَأَصَٰبَتْكُم مُّصِيبَةُ ٱلْمَوْتِ ۚ تَحْبِسُونَهُمَا مِنۢ بَعْدِ ٱلصَّلَوٰةِ فَيُقْسِمَانِ بِٱللَّهِ إِنِ ٱرْتَبْتُمْ لَا نَشْتَرِى بِهِۦ ثَمَنًۭا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَٰدَةَ ٱللَّهِ إِنَّآ إِذًۭا لَّمِنَ ٱلْءَاثِمِينَ ﴿١٠٦﴾
സത്യവിശ്വാസികളേ, നിങ്ങളിലൊരാള്ക്ക് മരണമാസന്നമായാല് വസ്വിയ്യത്തിന്റെ സമയത്ത് നിങ്ങളില് നിന്നുള്ള നീതിമാന്മാരായ രണ്ടുപേര് നിങ്ങള്ക്കിടയില് സാക്ഷ്യം വഹിക്കേണ്ടതാണ്. ഇനി നിങ്ങള് ഭൂമിയിലൂടെ യാത്രചെയ്യുന്ന സമയത്താണ് മരണവിപത്ത് നിങ്ങള്ക്ക് വന്നെത്തുന്നതെങ്കില് (വസ്വിയ്യത്തിന് സാക്ഷികളായി) നിങ്ങളല്ലാത്തവരില് പെട്ട രണ്ടുപേരായാലും മതി. നിങ്ങള്ക്ക് സംശയം തോന്നുകയാണെങ്കില് അവരെ രണ്ടുപേരെയും നമസ്കാരം കഴിഞ്ഞതിന് ശേഷം നിങ്ങള് തടഞ്ഞ് നിര്ത്തണം. എന്നിട്ടവര് അല്ലാഹുവിന്റെ പേരില് ഇപ്രകാരം സത്യം ചെയ്ത് പറയണം: ഇതിന് (ഈ സത്യം മറച്ചു വെക്കുന്നതിന്) പകരം യാതൊരു വിലയും ഞങ്ങള് വാങ്ങുകയില്ല. അത് അടുത്ത ഒരു ബന്ധുവെ ബാധിക്കുന്ന കാര്യമായാല് പോലും. അല്ലാഹുവിനുവേണ്ടി ഏറ്റെടുത്ത സാക്ഷ്യം ഞങ്ങള് മറച്ച് വെക്കുകയില്ല. അങ്ങനെ ചെയ്താല് തീര്ച്ചയായും ഞങ്ങള് കുറ്റക്കാരില് പെട്ടവരായിരിക്കും.
വിശ്വസിച്ചവരേ, നിങ്ങളിലാര്ക്കെങ്കിലും മരണമടുക്കുകയും വസിയ്യത്ത് ചെയ്യുകയുമാണെങ്കില് നിങ്ങളില്നിന്നുള്ള നീതിമാന്മാരായ രണ്ടാളുകള് അതിനു സാക്ഷ്യം വഹിക്കണം. നിങ്ങള് യാത്രയിലായിരിക്കെയാണ് മരണവിപത്ത് നിങ്ങളെ ബാധിക്കുന്നതെങ്കില് അപ്പോള് അന്യരായ രണ്ടാളുകളെ സാക്ഷികളാക്കാവുന്നതാണ്. പിന്നീട് നിങ്ങള്ക്ക് അവരില് സംശയമുണ്ടാവുകയാണെങ്കില് അവരിരുവരെയും നമസ്കാരശേഷം തടഞ്ഞുവെക്കണം. അപ്പോള് അവര് അല്ലാഹുവിന്റെ പേരില് ഇങ്ങനെ സത്യം ചെയ്യട്ടെ: \"ഞങ്ങളുടെ അടുത്ത ബന്ധുക്കള്ക്കുതന്നെ എതിരായാല് പോലും ഞങ്ങള് സത്യത്തെ വിറ്റു വില വാങ്ങുകയില്ല. അല്ലാഹുവിനുവേണ്ടിയുള്ള സാക്ഷ്യത്തെ ഒളിപ്പിച്ചുവെക്കുകയുമില്ല. അങ്ങനെ ചെയ്താല് തീര്ച്ചയായും ഞങ്ങള് പാപികളായിത്തീരും.”
فَإِنْ عُثِرَ عَلَىٰٓ أَنَّهُمَا ٱسْتَحَقَّآ إِثْمًۭا فَـَٔاخَرَانِ يَقُومَانِ مَقَامَهُمَا مِنَ ٱلَّذِينَ ٱسْتَحَقَّ عَلَيْهِمُ ٱلْأَوْلَيَٰنِ فَيُقْسِمَانِ بِٱللَّهِ لَشَهَٰدَتُنَآ أَحَقُّ مِن شَهَٰدَتِهِمَا وَمَا ٱعْتَدَيْنَآ إِنَّآ إِذًۭا لَّمِنَ ٱلظَّٰلِمِينَ ﴿١٠٧﴾
ഇനി അവര് (രണ്ടു സാക്ഷികള്) കുറ്റത്തിന് അവകാശികളായിട്ടുണ്ട് എന്ന് തെളിയുന്ന പക്ഷം കുറ്റം ചെയ്തിട്ടുള്ളത് ആര്ക്കെതിരിലാണോ അവരില് പെട്ട (പരേതനോട്) കൂടുതല് ബന്ധമുള്ള മറ്റ് രണ്ടുപേര് അവരുടെ സ്ഥാനത്ത് (സാക്ഷികളായി) നില്ക്കണം. എന്നിട്ട് അവര് രണ്ടുപേരും അല്ലാഹുവിന്റെ പേരില് ഇപ്രകാരം സത്യം ചെയ്ത് പറയണം: തീര്ച്ചയായും ഞങ്ങളുടെ സാക്ഷ്യമാകുന്നു ഇവരുടെ സാക്ഷ്യത്തേക്കാള് സത്യസന്ധമായിട്ടുള്ളത്. ഞങ്ങള് ഒരു അന്യായവും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല് തീര്ച്ചയായും ഞങ്ങള് അക്രമികളില് പെട്ടവരായിരിക്കും.
അഥവാ, അവരിരുവരും തങ്ങളെ സ്വയം തെറ്റിലകപ്പെടുത്തിയിരിക്കുന്നുവെന്ന് വ്യക്തമായാല് കുറ്റം ചെയ്തത് ആര്ക്കെതിരിലാണോ അയാളോട് ഏറ്റം അടുത്ത ബന്ധമുള്ള രണ്ടുപേര് അവരുടെ സ്ഥാനത്ത് സാക്ഷികളായി നില്ക്കണം. എന്നിട്ട് അവരിരുവരും അല്ലാഹുവിന്റെ പേരില് ഇങ്ങനെ സത്യം ചെയ്തുപറയണം: \"ഉറപ്പായും ഞങ്ങളുടെ സാക്ഷ്യമാണ് ഇവരുടെ സാക്ഷ്യത്തെക്കാള് സത്യസന്ധമായിട്ടുള്ളത്. ഞങ്ങള് ഒരനീതിയും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല് തീര്ച്ചയായും ഞങ്ങള് അതിക്രമികളായിത്തീരും.”
ذَٰلِكَ أَدْنَىٰٓ أَن يَأْتُوا۟ بِٱلشَّهَٰدَةِ عَلَىٰ وَجْهِهَآ أَوْ يَخَافُوٓا۟ أَن تُرَدَّ أَيْمَٰنٌۢ بَعْدَ أَيْمَٰنِهِمْ ۗ وَٱتَّقُوا۟ ٱللَّهَ وَٱسْمَعُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ ﴿١٠٨﴾
അവര് (സാക്ഷികള്) മുറപോലെ സാക്ഷ്യം വഹിക്കുന്നതിന് അതാണ് കൂടുതല് അനുയോജ്യമായിട്ടുള്ളത്. തങ്ങള് സത്യം ചെയ്തതിന് ശേഷം (അനന്തരാവകാശികള്ക്ക്) സത്യം ചെയ്യാന് അവസരം നല്കപ്പെടുമെന്ന് അവര്ക്ക് (സാക്ഷികള്ക്ക്) പേടിയുണ്ടാകുവാനും (അതാണ് കൂടുതല് ഉപകരിക്കുക.) നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും (അവന്റെ കല്പനകള്) ശ്രദ്ധിക്കുകയും ചെയ്യുക. ധിക്കാരികളായ ആളുകളെ അല്ലാഹു നേര്വഴിയിലാക്കുകയില്ല.
ജനം യഥാവിധി സാക്ഷ്യം നിര്വഹിക്കാന് ഏറ്റം പറ്റിയ മാര്ഗം ഇതാണ്. അല്ലെങ്കില് തങ്ങളുടെ സത്യത്തിനുശേഷം മറ്റുള്ളവരുടെ സത്യത്താല് തങ്ങള് ഖണ്ഡിക്കപ്പെടുമെന്ന് അവര് ഭയപ്പെടുകയെങ്കിലും ചെയ്യും. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. അവന്റെ കല്പനകള് കേട്ടനുസരിക്കുക. അധാര്മികരെ അല്ലാഹു നേര്വഴിയിലാക്കുകയില്ല.
۞ يَوْمَ يَجْمَعُ ٱللَّهُ ٱلرُّسُلَ فَيَقُولُ مَاذَآ أُجِبْتُمْ ۖ قَالُوا۟ لَا عِلْمَ لَنَآ ۖ إِنَّكَ أَنتَ عَلَّٰمُ ٱلْغُيُوبِ ﴿١٠٩﴾
അല്ലാഹു ദൂതന്മാരെ ഒരുമിച്ചുകൂട്ടുകയും, നിങ്ങള്ക്ക് എന്ത് മറുപടിയാണ് കിട്ടിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം അവര് പറയും: ഞങ്ങള്ക്ക് യാതൊരു അറിവുമില്ല. നീയാണ് അദൃശ്യകാര്യങ്ങള് നന്നായി അറിയുന്നവന്.
അല്ലാഹു തന്റെ ദൂതന്മാരെ ഒരുമിച്ചുകൂട്ടും. നിങ്ങള്ക്ക് എന്ത് ഉത്തരമാണ് കിട്ടിയതെന്ന് അവരോട് ചോദിക്കും. ആ ദിനം അവര് പറയും: \"ഞങ്ങള്ക്കൊന്നുമറിഞ്ഞുകൂടാ. അദൃശ്യ കാര്യങ്ങളൊക്കെയും നന്നായറിയുന്നവന് നീ മാത്രം.”
إِذْ قَالَ ٱللَّهُ يَٰعِيسَى ٱبْنَ مَرْيَمَ ٱذْكُرْ نِعْمَتِى عَلَيْكَ وَعَلَىٰ وَٰلِدَتِكَ إِذْ أَيَّدتُّكَ بِرُوحِ ٱلْقُدُسِ تُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًۭا ۖ وَإِذْ عَلَّمْتُكَ ٱلْكِتَٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ ۖ وَإِذْ تَخْلُقُ مِنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ بِإِذْنِى فَتَنفُخُ فِيهَا فَتَكُونُ طَيْرًۢا بِإِذْنِى ۖ وَتُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ بِإِذْنِى ۖ وَإِذْ تُخْرِجُ ٱلْمَوْتَىٰ بِإِذْنِى ۖ وَإِذْ كَفَفْتُ بَنِىٓ إِسْرَٰٓءِيلَ عَنكَ إِذْ جِئْتَهُم بِٱلْبَيِّنَٰتِ فَقَالَ ٱلَّذِينَ كَفَرُوا۟ مِنْهُمْ إِنْ هَٰذَآ إِلَّا سِحْرٌۭ مُّبِينٌۭ ﴿١١٠﴾
(ഈസായോട്) അല്ലാഹു പറഞ്ഞ സന്ദര്ഭം (ശ്രദ്ധേയമാകുന്നു.) മര്യമിന്റെ മകനായ ഈസാ! തൊട്ടിലില് വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന് പിന്ബലം നല്കിയ സന്ദര്ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്ജീലും നിനക്ക് ഞാന് പഠിപ്പിച്ചുതന്ന സന്ദര്ഭത്തിലും, എന്റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില് രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില് ഊതുമ്പോള് എന്റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്ഭത്തിലും, എന്റെ അനുമതി പ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്ഭത്തിലും, എന്റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്ഭത്തിലും, നീ ഇസ്രായീല് സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള് ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില് നിന്നെ അപകടപ്പെടുത്തുന്നതില് നിന്ന് അവരെ ഞാന് തടഞ്ഞ സന്ദര്ഭത്തിലും ഞാന് നിനക്കും നിന്റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്ക്കുക.
അല്ലാഹു പറഞ്ഞ സന്ദര്ഭം: മര്യമിന്റെ മകന് ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്കിയ അനുഗ്രഹം ഓര്ക്കുക: ഞാന് പരിശുദ്ധാത്മാവിനാല് നിന്നെ കരുത്തനാക്കി. തൊട്ടിലില് വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് വേദവും തത്ത്വജ്ഞാനവും തൌറാത്തും ഇഞ്ചീലും പഠിപ്പിച്ചുതന്നു. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി. എന്റെ ഹിതത്താല് അത് പക്ഷിയായി. ജന്മനാ കുരുടനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല് നീ സുഖപ്പെടുത്തി; എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല് മക്കളുടെ അടുത്ത് ചെന്നു. അപ്പോള് അവരിലെ സത്യനിഷേധികള്, “ഈ തെളിവുകളെല്ലാം തെളിഞ്ഞ ആഭിചാരം മാത്രമാണെ”ന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില് നിന്ന് ഞാന് നിന്നെ രക്ഷിച്ചു.
وَإِذْ أَوْحَيْتُ إِلَى ٱلْحَوَارِيِّۦنَ أَنْ ءَامِنُوا۟ بِى وَبِرَسُولِى قَالُوٓا۟ ءَامَنَّا وَٱشْهَدْ بِأَنَّنَا مُسْلِمُونَ ﴿١١١﴾
നിങ്ങള് എന്നിലും എന്റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന് ഹവാരികള്ക്ക് ബോധനം നല്കിയ സന്ദര്ഭത്തിലും. അവര് പറഞ്ഞു: ഞങ്ങള് വിശ്വസിച്ചിരിക്കുന്നു. ഞങ്ങള് മുസ്ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക.
എന്നിലും എന്റെ ദൂതനിലും വിശ്വസിക്കണമെന്ന് ഞാന് ഹവാരികള്ക്ക് നിര്ദേശം നല്കി. അവര് പറഞ്ഞു: \"ഞങ്ങള് വിശ്വസിച്ചിരിക്കുന്നു. ഞങ്ങള് മുസ്ലിംകളാണെന്ന് നീ സാക്ഷ്യം വഹിക്കുക.”
إِذْ قَالَ ٱلْحَوَارِيُّونَ يَٰعِيسَى ٱبْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَآئِدَةًۭ مِّنَ ٱلسَّمَآءِ ۖ قَالَ ٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ ﴿١١٢﴾
ഹവാരികള് പറഞ്ഞ സന്ദര്ഭം ശ്രദ്ധിക്കുക: മര്യമിന്റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന് നിന്റെ രക്ഷിതാവിന് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള് വിശ്വാസികളാണെങ്കില് അല്ലാഹുവെ സൂക്ഷിക്കുക.
ഓര്ക്കുക: ഹവാരികള് പറഞ്ഞ സന്ദര്ഭം: \"മര്യമിന്റെ മകന് ഈസാ, മാനത്തുനിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്ക്ക് ഇറക്കിത്തരാന് നിന്റെ നാഥന് കഴിയുമോ?” അദ്ദേഹം പറഞ്ഞു: \"നിങ്ങള് വിശ്വാസികളാണെങ്കില് അല്ലാഹുവെ സൂക്ഷിക്കുക.”
قَالُوا۟ نُرِيدُ أَن نَّأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَن قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ ٱلشَّٰهِدِينَ ﴿١١٣﴾
അവര് പറഞ്ഞു: ഞങ്ങള്ക്കതില് നിന്ന് ഭക്ഷിക്കുവാനും അങ്ങനെ ഞങ്ങള്ക്ക് മനസ്സമാധാനമുണ്ടാകുവാനും, താങ്കള് ഞങ്ങളോട് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്ക്ക് ബോധ്യമാകുവാനും, ഞങ്ങള് അതിന് ദൃക്സാക്ഷികളായിത്തീരുവാനുമാണ് ഞങ്ങള് ആഗ്രഹിക്കുന്നത്.
അവര് പറഞ്ഞു: \"ഞങ്ങള്ക്ക് അതില്നിന്ന് ആഹരിക്കണം. അങ്ങനെ ഞങ്ങള്ക്ക് മനസ്സമാധാനമുണ്ടാകണം. താങ്കള് ഞങ്ങളോടു പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്ക്ക് ബോധ്യമാകണം. ഞങ്ങള് ഇതിനെല്ലാം നേരില് സാക്ഷികളാവുകയും വേണം. ഇതിനൊക്കെയാണ് ഞങ്ങളിതാവശ്യപ്പെടുന്നത്.”
قَالَ عِيسَى ٱبْنُ مَرْيَمَ ٱللَّهُمَّ رَبَّنَآ أَنزِلْ عَلَيْنَا مَآئِدَةًۭ مِّنَ ٱلسَّمَآءِ تَكُونُ لَنَا عِيدًۭا لِّأَوَّلِنَا وَءَاخِرِنَا وَءَايَةًۭ مِّنكَ ۖ وَٱرْزُقْنَا وَأَنتَ خَيْرُ ٱلرَّٰزِقِينَ ﴿١١٤﴾
മര്യമിന്റെ മകന് ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്റെ പക്കല് നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്ക്ക് നീ ഉപജീവനം നല്കുകയും ചെയ്യേണമേ. നീ ഉപജീവനം നല്കുന്നവരില് ഏറ്റവും ഉത്തമനാണല്ലോ.
മര്യമിന്റെ മകന് ഈസാ പ്രാര്ഥിച്ചു: \"ഞങ്ങളുടെ നാഥനായ അല്ലാഹുവേ, മാനത്തുനിന്ന് ഞങ്ങള്ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ! അതു ഞങ്ങളുടെ, ആദ്യക്കാര്ക്കും അവസാനക്കാര്ക്കും ഒരാഘോഷവും നിന്നില് നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കട്ടെ. ഞങ്ങള്ക്കു നീ അന്നം നല്കുക. അന്നം നല്കുന്നവരില് അത്യുത്തമന് നീയല്ലോ.”
قَالَ ٱللَّهُ إِنِّى مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّىٓ أُعَذِّبُهُۥ عَذَابًۭا لَّآ أُعَذِّبُهُۥٓ أَحَدًۭا مِّنَ ٱلْعَٰلَمِينَ ﴿١١٥﴾
അല്ലാഹു പറഞ്ഞു: ഞാന് നിങ്ങള്ക്കത് ഇറക്കിത്തരാം. എന്നാല് അതിന് ശേഷം നിങ്ങളില് ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരില് ഒരാള്ക്കും ഞാന് നല്കാത്ത വിധമുള്ള (കടുത്ത) ശിക്ഷ അവന്ന് നല്കുന്നതാണ്.
അല്ലാഹു അറിയിച്ചു: \"ഞാന് നിങ്ങള്ക്ക് അതിറക്കിത്തരാം. എന്നാല് അതിനുശേഷം നിങ്ങളിലാരെങ്കിലും സത്യനിഷേധികളായാല് ലോകരിലൊരാള്ക്കും നല്കാത്ത വിധമുള്ള ശിക്ഷ നാമവന് ബാധകമാക്കും.”
وَإِذْ قَالَ ٱللَّهُ يَٰعِيسَى ٱبْنَ مَرْيَمَ ءَأَنتَ قُلْتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَٰهَيْنِ مِن دُونِ ٱللَّهِ ۖ قَالَ سُبْحَٰنَكَ مَا يَكُونُ لِىٓ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ ۚ إِن كُنتُ قُلْتُهُۥ فَقَدْ عَلِمْتَهُۥ ۚ تَعْلَمُ مَا فِى نَفْسِى وَلَآ أَعْلَمُ مَا فِى نَفْسِكَ ۚ إِنَّكَ أَنتَ عَلَّٰمُ ٱلْغُيُوبِ ﴿١١٦﴾
അല്ലാഹു പറയുന്ന സന്ദര്ഭവും (ശ്രദ്ധിക്കുക.) മര്യമിന്റെ മകന് ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്! എനിക്ക് (പറയാന്) യാതൊരു അവകാശവുമില്ലാത്തത് ഞാന് പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില് തീര്ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള് അറിയുന്നവന്.
ഓര്ക്കുക: അല്ലാഹു ചോദിക്കുന്ന സന്ദര്ഭം: \"മര്യമിന്റെ മകന് ഈസാ! “അല്ലാഹുവെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും ആരാധ്യരാക്കുവിന്” എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്?” അപ്പോള് അദ്ദേഹം പറയും: \"നീ എത്ര പരിശുദ്ധന്! എനിക്കു പറയാന് പാടില്ലാത്ത ഒരു കാര്യം ഞാന് പറയാവതല്ലല്ലോ. ഞാന് അങ്ങനെ പറഞ്ഞിരുന്നെങ്കില് ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ മനസ്സിലുള്ളത് നീ അറിയും. എന്നാല് നിന്റെ ഉള്ളിലുള്ളത് ഞാനറിയുകയില്ല. തീര്ച്ചയായും നീ തന്നെയാണ് കണ്ണുകൊണ്ട് കാണാന് കഴിയാത്തതുപോലും നന്നായറിയുന്നവന്.
مَا قُلْتُ لَهُمْ إِلَّا مَآ أَمَرْتَنِى بِهِۦٓ أَنِ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًۭا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ ﴿١١٧﴾
നീ എന്നോട് കല്പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള് ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന് അവര്ക്കിടയില് ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന് അവരുടെ മേല് സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്ണ്ണമായി ഏറ്റെടുത്തപ്പോള് നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
\"നീ എന്നോട് കല്പിച്ചതല്ലാത്തതൊന്നും ഞാനവരോടു പറഞ്ഞിട്ടില്ല. അഥവാ, “എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവെ മാത്രം വഴിപ്പെട്ട് ജീവിക്കണ”മെന്നാണ് ഞാന് പറഞ്ഞത്. ഞാന് അവരിലുണ്ടായിരുന്ന കാലത്തോളം അവരുടെ എല്ലാ കാര്യങ്ങള്ക്കും സാക്ഷിയായിരുന്നു ഞാന്. പിന്നെ നീ എന്നെ തിരിച്ചുവിളിച്ചപ്പോള് അവരുടെ നിരീക്ഷകന് നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്ക്കും സാക്ഷിയാകുന്നു.
إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴿١١٨﴾
നീ അവരെ ശിക്ഷിക്കുകയാണെങ്കില് തീര്ച്ചയായും അവര് നിന്റെ ദാസന്മാരാണല്ലോ. നീ അവര്ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില് നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും.
\"നീ അവരെ ശിക്ഷിക്കുന്നുവെങ്കില് തീര്ച്ചയായും അവര് നിന്റെ അടിമകള് തന്നെയല്ലോ. നീ അവര്ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും.”
قَالَ ٱللَّهُ هَٰذَا يَوْمُ يَنفَعُ ٱلصَّٰدِقِينَ صِدْقُهُمْ ۚ لَهُمْ جَنَّٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًۭا ۚ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴿١١٩﴾
അല്ലാഹു പറയും: ഇത് സത്യവാന്മാര്ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്ക്ക് താഴ്ഭാഗത്ത് കൂടി അരുവികള് ഒഴുകുന്ന സ്വര്ഗത്തോപ്പുകളുണ്ട്. അവരതില് നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര് അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം.
അല്ലാഹു അറിയിക്കും: സത്യസന്ധന്മാര്ക്ക് തങ്ങളുടെ സത്യം ഉപകരിക്കും ദിനമാണിത്. അവര്ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അവരെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവര് അവനെപ്പറ്റിയും സംതൃപ്തരാണ്. അതത്രെ അതിമഹത്തായ വിജയം!
لِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا فِيهِنَّ ۚ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۢ ﴿١٢٠﴾
ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്റെയും ആധിപത്യം അല്ലാഹുവിന്നത്രെ. അവന് ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
ആകാശഭൂമികളുടെയും അവയിലുള്ളവയുടെയും ആധിപത്യം അല്ലാഹുവിനു മാത്രമാണ്. അവന് എല്ലാ കാര്യങ്ങള്ക്കും കഴിവുറ്റവനാണ്.