Setting
Surah The Cow [Al-Baqara] in Malayalam
ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًۭى لِّلْمُتَّقِينَ ﴿٢﴾
ഇതാകുന്നു ഗ്രന്ഥം. അതില് സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്ക്ക് നേര്വഴി കാണിക്കുന്നതത്രെ അത്.
ഇതാണ് വേദപുസ്തകം. ഇതില് സംശയമില്ല. ഭക്തന്മാര്ക്കിതു വഴികാട്ടി.
ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ﴿٣﴾
അദൃശ്യകാര്യങ്ങളില് വിശ്വസിക്കുകയും, പ്രാര്ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്വഹിക്കുകയും, നാം നല്കിയ സമ്പത്തില് നിന്ന് ചെലവഴിക്കുകയും,
അഭൌതിക സത്യങ്ങളില് വിശ്വസിക്കുന്നവരാണവര്. നമസ്കാരം നിഷ്ഠയോടെ നിര്വഹിക്കുന്നവരും നാം നല്കിയതില് നിന്ന് ചെലവഴിക്കുന്നവരുമാണ്.
وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْءَاخِرَةِ هُمْ يُوقِنُونَ ﴿٤﴾
നിനക്കും നിന്റെമുന്ഗാമികള്ക്കും നല്കപ്പെട്ട സന്ദേശത്തില് വിശ്വസിക്കുകയും, പരലോകത്തില് ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര് (സൂക്ഷ്മത പാലിക്കുന്നവര്).
നിനക്ക് ഇറക്കിയ ഈ വേദപുസ്തകത്തിലും നിന്റെ മുമ്പുള്ളവര്ക്ക് ഇറക്കിയവയിലും വിശ്വസിക്കുന്നവരുമാണവര്. പരലോകത്തില് അടിയുറച്ച ബോധ്യമുള്ളവരും.
أُو۟لَٰٓئِكَ عَلَىٰ هُدًۭى مِّن رَّبِّهِمْ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴿٥﴾
അവരുടെ നാഥന് കാണിച്ച നേര്വഴിയിലാകുന്നു അവര്. അവര് തന്നെയാകുന്നു സാക്ഷാല് വിജയികള്.
അവര് തങ്ങളുടെ നാഥന്റെ നേര്വഴിയിലാണ്. വിജയം വരിക്കുന്നവരും അവര് തന്നെ.
إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ﴿٦﴾
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്ക്ക് താക്കീത് നല്കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര് വിശ്വസിക്കുന്നതല്ല.
എന്നാല് സത്യനിഷേധികളോ; അവര്ക്കു നീ താക്കീതു നല്കുന്നതും നല്കാതിരിക്കുന്നതും തുല്യമാണ്. അവര് വിശ്വസിക്കുകയില്ല.
خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَٰرِهِمْ غِشَٰوَةٌۭ ۖ وَلَهُمْ عَذَابٌ عَظِيمٌۭ ﴿٧﴾
അവരുടെ മനസ്സുകള്ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് . അവരുടെ ദൃഷ്ടികളിന്മേലും ഒരു മൂടിയുണ്ട്. അവര്ക്കാകുന്നു കനത്ത ശിക്ഷയുള്ളത്.
അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്ക്ക് മൂടിയുണ്ട്. അവര്ക്കാണ് കൊടിയ ശിക്ഷ.
وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ وَبِٱلْيَوْمِ ٱلْءَاخِرِ وَمَا هُم بِمُؤْمِنِينَ ﴿٨﴾
ഞങ്ങള് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് ; (യഥാര്ത്ഥത്തില്) അവര് വിശ്വാസികളല്ല.
ചില ആളുകള് അവകാശപ്പെടുന്നു: \"അല്ലാഹുവിലും അന്ത്യദിനത്തിലും ഞങ്ങള് വിശ്വസിച്ചിരിക്കുന്നു.” യഥാര്ഥത്തിലവര് വിശ്വാസികളേയല്ല.
يُخَٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُوا۟ وَمَا يَخْدَعُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ ﴿٩﴾
അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര് ശ്രമിക്കുന്നത്. (വാസ്തവത്തില്) അവര് ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്. അവരത് മനസ്സിലാക്കുന്നില്ല.
അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുകയാണവര്. എന്നാല് തങ്ങളെത്തന്നെയാണവര് വഞ്ചിക്കുന്നത്; മറ്റാരെയുമല്ല. അവരത് അറിയുന്നില്ലെന്നുമാത്രം.
فِى قُلُوبِهِم مَّرَضٌۭ فَزَادَهُمُ ٱللَّهُ مَرَضًۭا ۖ وَلَهُمْ عَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْذِبُونَ ﴿١٠﴾
അവരുടെ മനസ്സുകളില് ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്ക്ക് രോഗം വര്ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ് അവര്ക്കുണ്ടായിരിക്കുക.
അവരുടെ മനസ്സുകളില് രോഗമുണ്ട്. അല്ലാഹു ആ രോഗം വര്ധിപ്പിച്ചു. ഇനി അവര്ക്കുള്ളത് നോവേറിയ ശിക്ഷയാണ്; അവര് കള്ളം പറഞ്ഞുകൊണ്ടിരുന്നതിനാലാണത്.
وَإِذَا قِيلَ لَهُمْ لَا تُفْسِدُوا۟ فِى ٱلْأَرْضِ قَالُوٓا۟ إِنَّمَا نَحْنُ مُصْلِحُونَ ﴿١١﴾
നിങ്ങള് നാട്ടില് കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്, ഞങ്ങള് സല്പ്രവര്ത്തനങ്ങള് മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി.
“നിങ്ങള് ഭൂമിയില് കുഴപ്പമുണ്ടാക്കരുതെ\"ന്ന് ആവശ്യപ്പെട്ടാല് അവര് പറയും: \"ഞങ്ങള് നന്മ ചെയ്യുന്നവര് മാത്രമാകുന്നു.“
أَلَآ إِنَّهُمْ هُمُ ٱلْمُفْسِدُونَ وَلَٰكِن لَّا يَشْعُرُونَ ﴿١٢﴾
എന്നാല് യഥാര്ത്ഥത്തില് അവര് തന്നെയാകുന്നു കുഴപ്പക്കാര്. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല.
അറിയുക; അവര് തന്നെയാണ് കുഴപ്പക്കാര്. പക്ഷേ, അവരതറിയുന്നില്ല.
وَإِذَا قِيلَ لَهُمْ ءَامِنُوا۟ كَمَآ ءَامَنَ ٱلنَّاسُ قَالُوٓا۟ أَنُؤْمِنُ كَمَآ ءَامَنَ ٱلسُّفَهَآءُ ۗ أَلَآ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَٰكِن لَّا يَعْلَمُونَ ﴿١٣﴾
മറ്റുള്ളവര് വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല് ഈ മൂഢന്മാര് വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര് മറുപടി പറയുക. എന്നാല് യഥാര്ത്ഥത്തില് അവര് തന്നെയാകുന്നു മൂഢന്മാര്. പക്ഷെ, അവരത് അറിയുന്നില്ല.
“മറ്റുള്ളവര് വിശ്വസിച്ചപോലെ നിങ്ങളും വിശ്വസിക്കുക\" എന്ന് ആവശ്യപ്പെട്ടാല് അവര് ചോദിക്കും: \"വിഡ്ഢികള് വിശ്വസിച്ചപോലെ ഞങ്ങളും വിശ്വസിക്കണമെന്നോ?\" എന്നാല് അറിയുക: അവര് തന്നെയാണ് വിഡ്ഢികള്. പക്ഷേ, അവരതറിയുന്നില്ല.
وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ إِلَىٰ شَيَٰطِينِهِمْ قَالُوٓا۟ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ ﴿١٤﴾
വിശ്വാസികളെ കണ്ടുമുട്ടുമ്പോള് അവര് പറയും; ഞങ്ങള് വിശ്വസിച്ചിരിക്കുന്നു എന്ന്. അവര് തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോള് അവരോട് പറയും: ഞങ്ങള് നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള് (മറ്റവരെ) കളിയാക്കുക മാത്രമായിരുന്നു.
സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള് അവര് പറയും: \"ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.\" അവരും അവരുടെ പിശാചുക്കളും മാത്രമായാല് അവര് പറയും: \"ഞങ്ങള് നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങള് അവരെ പരിഹസിക്കുക മാത്രമായിരുന്നു.\"
ٱللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِى طُغْيَٰنِهِمْ يَعْمَهُونَ ﴿١٥﴾
എന്നാല് അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില് വിഹരിക്കുവാന് അവരെ അയച്ചുവിട്ടിരിക്കുകയുമാകുന്നു.
അല്ലാഹു അവരെ പരിഹാസ്യരാക്കുകയും അതിക്രമങ്ങളില് അന്ധരായി അലയാന് വിട്ടിരിക്കുകയുമാണ്.
أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَٰلَةَ بِٱلْهُدَىٰ فَمَا رَبِحَت تِّجَٰرَتُهُمْ وَمَا كَانُوا۟ مُهْتَدِينَ ﴿١٦﴾
സന്മാര്ഗം വിറ്റ് പകരം ദുര്മാര്ഗം വാങ്ങിയവരാകുന്നു അവര്. എന്നാല് അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര് ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല.
അവരാണ് നേര്വഴി വിറ്റ് വഴികേട് വിലയ്ക്കെടുത്തവര്. അവരുടെ കച്ചവടം ഒട്ടും ലാഭകരമല്ല. അവര്ക്കു നേര്മാര്ഗം നഷ്ടപ്പെട്ടിരിക്കുന്നു.
مَثَلُهُمْ كَمَثَلِ ٱلَّذِى ٱسْتَوْقَدَ نَارًۭا فَلَمَّآ أَضَآءَتْ مَا حَوْلَهُۥ ذَهَبَ ٱللَّهُ بِنُورِهِمْ وَتَرَكَهُمْ فِى ظُلُمَٰتٍۢ لَّا يُبْصِرُونَ ﴿١٧﴾
അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള് തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള് അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില് (തപ്പുവാന്) അവരെ വിടുകയും ചെയ്തു.
അവരുടെ ഉപമ ഇവ്വിധമാകുന്നു: ഒരാള് തീകൊളുത്തി. ചുറ്റും പ്രകാശം പരന്നപ്പോള് അല്ലാഹു അവരുടെ വെളിച്ചം അണച്ചു. എന്നിട്ടവരെ ഒന്നും കാണാത്തവരായി കൂരിരുളിലുപേക്ഷിച്ചു.
صُمٌّۢ بُكْمٌ عُمْىٌۭ فَهُمْ لَا يَرْجِعُونَ ﴿١٨﴾
ബധിരരും ഊമകളും അന്ധന്മാരുമാകുന്നു അവര്. അതിനാല് അവര് (സത്യത്തിലേക്ക്) തിരിച്ചുവരികയില്ല.
ബധിരരും മൂകരും കുരുടരുമാണവര്. അതിനാലവരൊരിക്കലും നേര്വഴിയിലേക്കു തിരിച്ചുവരില്ല.
أَوْ كَصَيِّبٍۢ مِّنَ ٱلسَّمَآءِ فِيهِ ظُلُمَٰتٌۭ وَرَعْدٌۭ وَبَرْقٌۭ يَجْعَلُونَ أَصَٰبِعَهُمْ فِىٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلْمَوْتِ ۚ وَٱللَّهُ مُحِيطٌۢ بِٱلْكَٰفِرِينَ ﴿١٩﴾
അല്ലെങ്കില് (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങള് നിമിത്തം മരണം ഭയന്ന് അവര് വിരലുകള് ചെവിയില് തിരുകുന്നു. എന്നാല് അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്.
അല്ലെങ്കില് മറ്റൊരുപമ: മാനത്തുനിന്നുള്ള പെരുമഴ. അതില് ഇരുളും ഇടിമുഴക്കവും മിന്നല്പ്പിണരുമുണ്ട്. മേഘഗര്ജനം കേട്ട് മരണഭീതിയാല് അവര് ചെവികളില് വിരലുകള് തിരുകുന്നു. അല്ലാഹു സത്യനിഷേധികളെ സദാ വലയം ചെയ്യുന്നവനത്രെ.
يَكَادُ ٱلْبَرْقُ يَخْطَفُ أَبْصَٰرَهُمْ ۖ كُلَّمَآ أَضَآءَ لَهُم مَّشَوْا۟ فِيهِ وَإِذَآ أَظْلَمَ عَلَيْهِمْ قَامُوا۟ ۚ وَلَوْ شَآءَ ٱللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَٰرِهِمْ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ ﴿٢٠﴾
മിന്നല് അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്) അവര്ക്ക് വെളിച്ചം നല്കുമ്പോഴെല്ലാം അവര് ആ വെളിച്ചത്തില് നടന്നു പോകും. ഇരുട്ടാകുമ്പോള് അവര് നിന്നു പോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില് അവരുടെ കേള്വിയും കാഴ്ചയും അവന് തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്.
മിന്നല്പ്പിണരുകള് അവരുടെ കാഴ്ചയെ കവര്ന്നെടുക്കുന്നു. അതിന്റെ ഇത്തിരിവെട്ടം കിട്ടുമ്പോഴൊക്കെ അവരതിലൂടെ നടക്കും. ഇരുള്മൂടിയാലോ അവര് അറച്ചുനില്ക്കും. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില് അവരുടെ കേള്വിയും കാഴ്ചയും അവന് കെടുത്തിക്കളയുമായിരുന്നു. തീര്ച്ചയായും അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന് തന്നെ.
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿٢١﴾
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള് ആരാധിക്കുവിന്. നിങ്ങള് ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന് വേണ്ടിയത്രെ അത്.
ജനങ്ങളേ, നിങ്ങളെയും മുന്ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങള് ഭക്തരായിത്തീരാന്.
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًۭا وَٱلسَّمَآءَ بِنَآءًۭ وَأَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًۭا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًۭا وَأَنتُمْ تَعْلَمُونَ ﴿٢٢﴾
നിങ്ങള്ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള് ഉല്പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല് (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള് അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്.
അവന് നിങ്ങള്ക്കായി ഭൂമിയെ വിരിപ്പാക്കി. ആകാശത്തെ മേലാപ്പാക്കി. മാനത്തുനിന്ന് മഴ വീഴ്ത്തി. അതുവഴി നിങ്ങള്ക്കു കഴിക്കാനുള്ള കായ്കനികള് കിളിര്പ്പിച്ചുതന്നു. അതിനാല് നിങ്ങള് അല്ലാഹുവിന് സമന്മാരെ സങ്കല്പിക്കരുത്. നിങ്ങള് എല്ലാം അറിയുന്നവരായിരിക്കെ.
وَإِن كُنتُمْ فِى رَيْبٍۢ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍۢ مِّن مِّثْلِهِۦ وَٱدْعُوا۟ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ ﴿٢٣﴾
നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്ആനെ) പറ്റി നിങ്ങള് സംശയാലുക്കളാണെങ്കില് അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള് കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള് സത്യവാന്മാരണെങ്കില് (അതാണല്ലോ വേണ്ടത്).
നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്ത ഈ വേദം നമ്മുടേതുതന്നെയോ എന്ന് നിങ്ങള് സംശയിക്കുന്നുവെങ്കില് ഇതുപോലുള്ള ഒരധ്യായമെങ്കിലും കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്ക്ക് സഹായികളോ സാക്ഷികളോ ഉണ്ടെങ്കില് അവരെയും വിളിച്ചുകൊള്ളുക. നിങ്ങള് സത്യസന്ധരെങ്കില്!
فَإِن لَّمْ تَفْعَلُوا۟ وَلَن تَفْعَلُوا۟ فَٱتَّقُوا۟ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ ۖ أُعِدَّتْ لِلْكَٰفِرِينَ ﴿٢٤﴾
നിങ്ങള്ക്കത് ചെയ്യാന് കഴിഞ്ഞില്ലെങ്കില് നിങ്ങള്ക്കത് ഒരിക്കലും ചെയ്യാന് കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള് കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്.
നിങ്ങള്ക്കതു ചെയ്യാന് സാധ്യമല്ലെങ്കില് -നിങ്ങള്ക്കതു സാധ്യമല്ല; തീര്ച്ച- നിങ്ങള് നരകത്തീയിനെ കാത്തുകൊള്ളുക. മനുഷ്യരും കല്ലുകളും ഇന്ധനമായ നരകാഗ്നിയെ. സത്യനിഷേധികള്ക്കായി തയ്യാറാക്കപ്പെട്ടതാണത്.
وَبَشِّرِ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أَنَّ لَهُمْ جَنَّٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۖ كُلَّمَا رُزِقُوا۟ مِنْهَا مِن ثَمَرَةٍۢ رِّزْقًۭا ۙ قَالُوا۟ هَٰذَا ٱلَّذِى رُزِقْنَا مِن قَبْلُ ۖ وَأُتُوا۟ بِهِۦ مُتَشَٰبِهًۭا ۖ وَلَهُمْ فِيهَآ أَزْوَٰجٌۭ مُّطَهَّرَةٌۭ ۖ وَهُمْ فِيهَا خَٰلِدُونَ ﴿٢٥﴾
(നബിയേ,) വിശ്വസിക്കുകയും സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവര്ക്ക് താഴ്ഭാഗത്ത്കൂടി നദികള് ഒഴുകുന്ന സ്വര്ഗത്തോപ്പുകള് ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്കപ്പെടുമ്പോള്, ഇതിന് മുമ്പ് ഞങ്ങള്ക്ക് നല്കപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര് പറയുക. (വാസ്തവത്തില്) പരസ്പര സാദൃശ്യമുള്ള നിലയില് അതവര്ക്ക് നല്കപ്പെടുകയാണുണ്ടായത്.പരിശുദ്ധരായ ഇണകളും അവര്ക്കവിടെ ഉണ്ടായിരിക്കും. അവര് അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.
സത്യവിശ്വാസം സ്വീകരിക്കുകയും സല്ക്കര്മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവരെ ശുഭവാര്ത്ത അറിയിക്കുക: അവര്ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്ഗീയാരാമങ്ങളുണ്ട്. അതിലെ കനികള് ആഹാരമായി ലഭിക്കുമ്പോഴൊക്കെ അവര് പറയും: \"ഞങ്ങള്ക്കു നേരത്തെ നല്കിയതു തന്നെയാണല്ലോ ഇതും.\" സത്യമോ, സമാനതയുള്ളത് അവര്ക്ക് സമ്മാനിക്കപ്പെടുകയാണ്. അവര്ക്കവിടെ വിശുദ്ധരായ ഇണകളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും.
۞ إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًۭا مَّا بَعُوضَةًۭ فَمَا فَوْقَهَا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًۭا ۘ يُضِلُّ بِهِۦ كَثِيرًۭا وَيَهْدِى بِهِۦ كَثِيرًۭا ۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَٰسِقِينَ ﴿٢٦﴾
ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില് അല്ലാഹു ലജ്ജിക്കുകയില്ല; തീര്ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല് വിശ്വാസികള്ക്ക് അത് തങ്ങളുടെ നാഥന്റെപക്കല്നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന് പിഴവിലാക്കുന്നു. ധാരാളം പേരെ നേര്വഴിയിലാക്കുകയും ചെയ്യുന്നു. അധര്മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന് പിഴപ്പിക്കുകയില്ല.
കൊതുകിനെയോ അതിലും നിസ്സാരമായതിനെപ്പോലുമോ ഉപമയാക്കാന് അല്ലാഹുവിന് ഒട്ടും സങ്കോചമില്ല. അപ്പോള് വിശ്വാസികള് അതു തങ്ങളുടെ നാഥന്റെ സത്യവചനമാണെന്നു തിരിച്ചറിയുന്നു. എന്നാല് സത്യനിഷേധികള് ചോദിക്കുന്നു: \"ഈ ഉപമ കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത്?“ അങ്ങനെ ഈ ഉപമ കൊണ്ട് അവന് ചിലരെ വഴിതെറ്റിക്കുന്നു. പലരേയും നേര്വഴിയിലാക്കുന്നു. എന്നാല് ധിക്കാരികളെ മാത്രമേ അവന് വഴിതെറ്റിക്കുന്നുള്ളൂ.
ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۚ أُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ ﴿٢٧﴾
അല്ലാഹുവിന്റെഉത്തരവ് അവന് ശക്തിയുക്തം നല്കിയതിന് ശേഷം അതിന് വിപരീതം പ്രവര്ത്തിക്കുകയും അല്ലാഹു കൂട്ടിചേര്ക്കുവാന് കല്പിച്ചതിനെ മുറിച്ച് വേര്പെടുത്തുകയും ഭൂമിയില് കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവര് (അധര്മ്മകാരികള്). അവര് തന്നെയാകുന്നു നഷ്ടക്കാര്.
അല്ലാഹുവുമായി കരാര് ഉറപ്പിച്ചശേഷം അതു ലംഘിക്കുന്നവരാണവര്; അല്ലാഹു കൂട്ടിയിണക്കാന് കല്പിച്ചതിനെ വേര്പെടുത്തുന്നവര്; ഭൂമിയില് കുഴപ്പമുണ്ടാക്കുന്നവര്. നഷ്ടം പറ്റിയവരും അവര്തന്നെ.
كَيْفَ تَكْفُرُونَ بِٱللَّهِ وَكُنتُمْ أَمْوَٰتًۭا فَأَحْيَٰكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ ﴿٢٨﴾
നിങ്ങള്ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന് കഴിയുക ? നിങ്ങള് നിര്ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവന് നിങ്ങള്ക്ക് ജീവന് നല്കി. പിന്നെ അവന് നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവന്കലേക്ക് തന്നെ നിങ്ങള് തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും.
എങ്ങനെ നിങ്ങള് അല്ലാഹുവിനെ നിഷേധിക്കും? നിങ്ങള്ക്ക് ജീവനില്ലായിരുന്നു. പിന്നെ അവന് നിങ്ങള്ക്കു ജീവനേകി. അവന് തന്നെ നിങ്ങളെ മരിപ്പിക്കും. വീണ്ടും ജീവിപ്പിക്കും. അവസാനം അവങ്കലേക്കുതന്നെ നിങ്ങളെല്ലാം തിരിച്ചുചെല്ലും.
هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًۭا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَٰوَٰتٍۢ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌۭ ﴿٢٩﴾
അവനാണ് നിങ്ങള്ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന് തന്നെയാണ്. അവന് എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങള്ക്കായി സൃഷ്ടിച്ചത്. കൂടാതെ ഏഴാകാശങ്ങളെ ക്രമീകരിച്ച് ഉപരിലോകത്തെ അവന് സംവിധാനിച്ചു. എല്ലാ കാര്യങ്ങളും അറിയുന്നവനാണവന്.
وَإِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى جَاعِلٌۭ فِى ٱلْأَرْضِ خَلِيفَةًۭ ۖ قَالُوٓا۟ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ ﴿٣٠﴾
ഞാനിതാ ഭൂമിയില് ഒരു ഖലീഫയെ നിയോഗിക്കാന് പോകുകയാണ് എന്ന് നിന്റെനാഥന് മലക്കുകളോട് പറഞ്ഞ സന്ദര്ഭം (ശ്രദ്ധിക്കുക). അവര് പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെമഹത്വത്തെ പ്രകീര്ത്തിക്കുകയും, നിന്റെപരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന് (അല്ലാഹു) പറഞ്ഞു: നിങ്ങള്ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം.
നിന്റെ നാഥന് മലക്കുകളോടു പറഞ്ഞ സന്ദര്ഭം: \"ഭൂമിയില് ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.\" അവരന്വേഷിച്ചു: \"ഭൂമിയില് കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്റെ മഹത്വം കീര്ത്തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.\" അല്ലാഹു പറഞ്ഞു: \"നിങ്ങളറിയാത്തവയും ഞാനറിയുന്നു.\"
وَعَلَّمَ ءَادَمَ ٱلْأَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى ٱلْمَلَٰٓئِكَةِ فَقَالَ أَنۢبِـُٔونِى بِأَسْمَآءِ هَٰٓؤُلَآءِ إِن كُنتُمْ صَٰدِقِينَ ﴿٣١﴾
അവന് (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന് മലക്കുകള്ക്ക് കാണിച്ചു. എന്നിട്ടവന് ആജ്ഞാപിച്ചു: നിങ്ങള് സത്യവാന്മാരാണെങ്കില് ഇവയുടെ നാമങ്ങള് എനിക്ക് പറഞ്ഞുതരൂ.
അല്ലാഹു ആദമിനെ എല്ലാ വസ്തുക്കളുടെയും പേരുകള് പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകളുടെ മുന്നില് പ്രദര്ശിപ്പിച്ച് അവന് കല്പിച്ചു: \"നിങ്ങള് ഇവയുടെ പേരുകള് പറയുക, നിങ്ങള് സത്യം പറയുന്നവരെങ്കില്?\"
قَالُوا۟ سُبْحَٰنَكَ لَا عِلْمَ لَنَآ إِلَّا مَا عَلَّمْتَنَآ ۖ إِنَّكَ أَنتَ ٱلْعَلِيمُ ٱلْحَكِيمُ ﴿٣٢﴾
അവര് പറഞ്ഞു: നിനക്ക് സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്ക്കില്ല. നീ തന്നെയാണ് സര്വ്വജ്ഞനും അഗാധജ്ഞാനിയും.
അവര് പറഞ്ഞു: \"കുറ്റമറ്റവന് നീ മാത്രം. നീ പഠിപ്പിച്ചുതന്നതല്ലാതൊന്നും ഞങ്ങള്ക്കറിയില്ല. എല്ലാം അറിയുന്നവനും യുക്തിമാനും നീ മാത്രം.\"
قَالَ يَٰٓـَٔادَمُ أَنۢبِئْهُم بِأَسْمَآئِهِمْ ۖ فَلَمَّآ أَنۢبَأَهُم بِأَسْمَآئِهِمْ قَالَ أَلَمْ أَقُل لَّكُمْ إِنِّىٓ أَعْلَمُ غَيْبَ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنتُمْ تَكْتُمُونَ ﴿٣٣﴾
അനന്തരം അവന് (അല്ലാഹു) പറഞ്ഞു: ആദമേ, ഇവര്ക്ക് അവയുടെ നാമങ്ങള് പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന് (ആദം) അവര്ക്ക് ആ നാമങ്ങള് പറഞ്ഞുകൊടുത്തപ്പോള് അവന് (അല്ലാഹു) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള് വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന് നിങ്ങളോട് പറഞ്ഞിട്ടില്ലേ?
അല്ലാഹു പറഞ്ഞു: \"ആദം! ഇവയുടെ പേരുകള് അവരെ അറിയിക്കുക.\" അങ്ങനെ ആദം അവരെ, ആ പേരുകളറിയിച്ചു. അപ്പോള് അല്ലാഹു ചോദിച്ചു: \"ആകാശഭൂമികളില് ഒളിഞ്ഞുകിടക്കുന്നതൊക്കെയും ഞാനറിയുന്നുവെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ? നിങ്ങള് തെളിയിച്ചു കാണിക്കുന്നവയും ഒളിപ്പിച്ചുവെക്കുന്നവയും ഞാനറിയുന്നുവെന്നും?\"
وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِءَادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ ﴿٣٤﴾
ആദമിനെ നിങ്ങള് പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്ഭം (ശ്രദ്ധിക്കുക) . അവര് പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന് വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന് സത്യനിഷേധികളില് പെട്ടവനായിരിക്കുന്നു.
നാം മലക്കുകളോടു പറഞ്ഞ സന്ദര്ഭം: \"നിങ്ങള് ആദമിന് സാഷ്ടാംഗം ചെയ്യുക.\" അവരൊക്കെയും സാഷ്ടാംഗം പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന് വിസമ്മതിച്ചു; അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ അവന് സത്യനിഷേധികളില് പെട്ടവനായി.
وَقُلْنَا يَٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ ﴿٣٥﴾
ആദമേ, നീയും നിന്റെഇണയും സ്വര്ഗത്തില് താമസിക്കുകയും അതില് നിങ്ങള് ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല് ഈ വൃക്ഷത്തെ നിങ്ങള് സമീപിച്ചുപോകരുത്. എങ്കില് നിങ്ങള് ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു.
നാം പറഞ്ഞു: \"ആദമേ, നീയും നിന്റെ ഇണയും സ്വര്ഗത്തില് താമസിക്കുക. വിശിഷ്ട വിഭവങ്ങള് വേണ്ടുവോളം തിന്നുകൊള്ളുക. പക്ഷേ, ഈ വൃക്ഷത്തോടടുക്കരുത്. അടുത്താല് നിങ്ങളിരുവരും അതിക്രമികളായിത്തീരും.“
فَأَزَلَّهُمَا ٱلشَّيْطَٰنُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّۭ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّۭ وَمَتَٰعٌ إِلَىٰ حِينٍۢ ﴿٣٦﴾
എന്നാല് പിശാച് അവരെ അതില് നിന്ന് വ്യതിചലിപ്പിച്ചു. അവര് ഇരുവരും അനുഭവിച്ചിരുന്നതില് (സൌഭാഗ്യം) നിന്ന് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്) പറഞ്ഞു: നിങ്ങള് ഇറങ്ങിപ്പോകൂ. നിങ്ങളില് ചിലര് ചിലര്ക്ക് ശത്രുക്കളാകുന്നു. നിങ്ങള്ക്ക് ഭൂമിയില് ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും.
എന്നാല് പിശാച് അവരിരുവരെയും അതില്നിന്ന് തെറ്റിച്ചു. അവരിരുവരെയും അവരുണ്ടായിരുന്നിടത്തുനിന്നു പുറത്താക്കി. അപ്പോള് നാം കല്പിച്ചു: \"ഇവിടെ നിന്നിറങ്ങിപ്പോവുക. പരസ്പര ശത്രുതയോടെ വര്ത്തിക്കും നിങ്ങള്. ഭൂമിയില് നിങ്ങള്ക്ക് കുറച്ചുകാലം കഴിയാന് ഇടമുണ്ട്; കഴിക്കാന് വിഭവങ്ങളും.\"
فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَٰتٍۢ فَتَابَ عَلَيْهِ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ ﴿٣٧﴾
അനന്തരം ആദം തന്റെരക്ഷിതാവിങ്കല് നിന്ന് ചില വചനങ്ങള് സ്വീകരിച്ചു. (ആ വചനങ്ങള് മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്കി. അവന് പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
അപ്പോള് ആദം തന്റെ നാഥനില് നിന്ന് ചില വചനങ്ങള് അഭ്യസിച്ചു. അതുവഴി പശ്ചാത്തപിച്ചു. അല്ലാഹു അതംഗീകരിച്ചു. തീര്ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്.
قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًۭا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًۭى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٣٨﴾
നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെപക്കല് നിന്നുള്ള മാര്ഗദര്ശനം നിങ്ങള്ക്ക് വന്നെത്തുമ്പോള് എന്റെആ മാര്ഗദര്ശനം പിന്പറ്റുന്നവരാരോ അവര്ക്ക് ഭയപ്പെടേണ്ടതില്ല. അവര് ദുഃഖിക്കേണ്ടിവരികയുമില്ല.
നാം കല്പിച്ചു: \"എല്ലാവരും ഇവിടം വിട്ട് പോകണം. എന്റെ മാര്ഗദര്ശനം നിങ്ങള്ക്ക് അവിടെ വന്നെത്തും. സംശയമില്ല; എന്റെ മാര്ഗം പിന്തുടരുന്നവര് നിര്ഭയരായിരിക്കും; ദുഃഖമില്ലാത്തവരും\".
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ ﴿٣٩﴾
അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള് നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്. അവരതില് നിത്യവാസികളായിരിക്കും.
\"എന്നാല് അതിനെ അവിശ്വസിക്കുകയും നമ്മുടെ തെളിവുകളെ തള്ളിപ്പറയുകയും ചെയ്യുന്നവരോ, അവരാകുന്നു നരകാവകാശികള്. അവരതില് സ്ഥിരവാസികളായിരിക്കും.\"
يَٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَوْفُوا۟ بِعَهْدِىٓ أُوفِ بِعَهْدِكُمْ وَإِيَّٰىَ فَٱرْهَبُونِ ﴿٤٠﴾
ഇസ്രായീല് സന്തതികളേ, ഞാന് നിങ്ങള്ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള് ഓര്മിക്കുകയും, എന്നോടുള്ള കരാര് നിങ്ങള് നിറവേറ്റുകയും ചെയ്യുവിന്. എങ്കില് നിങ്ങളോടുള്ള കരാര് ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള് ഭയപ്പെടാവൂ.
ഇസ്രയേല് മക്കളേ, ഞാന് നിങ്ങള്ക്കേകിയ അനുഗ്രഹം ഓര്ത്തുനോക്കൂ. നിങ്ങള് എനിക്കുതന്ന വാഗ്ദാനം പൂര്ത്തീകരിക്കൂ. നിങ്ങളോടുള്ള പ്രതിജ്ഞ ഞാനും നിറവേറ്റാം. നിങ്ങള് എന്നെ മാത്രം ഭയപ്പെടുക.
وَءَامِنُوا۟ بِمَآ أَنزَلْتُ مُصَدِّقًۭا لِّمَا مَعَكُمْ وَلَا تَكُونُوٓا۟ أَوَّلَ كَافِرٍۭ بِهِۦ ۖ وَلَا تَشْتَرُوا۟ بِـَٔايَٰتِى ثَمَنًۭا قَلِيلًۭا وَإِيَّٰىَ فَٱتَّقُونِ ﴿٤١﴾
നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട് ഞാന് അവതരിപ്പിച്ച സന്ദേശത്തില് (ഖുര്ആനില്) നിങ്ങള് വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര് നിങ്ങളാകരുത്. തുച്ഛമായ വിലയ്ക്ക് (ഭൗതിക നേട്ടത്തിനു) പകരം എന്റെവചനങ്ങള് നിങ്ങള് വിറ്റുകളയുകയും ചെയ്യരുത്. എന്നോട് മാത്രം നിങ്ങള് ഭയഭക്തി പുലര്ത്തുക.
ഞാന് ഇറക്കിയ വേദത്തില് വിശ്വസിക്കുക. അതു നിങ്ങളുടെ വശമുള്ള വേദങ്ങളെ ശരിവെക്കുന്നതാണ്. അതിനെ ആദ്യം നിഷേധിക്കുന്നവര് നിങ്ങളാകരുത്. എന്റെ വചനങ്ങള് തുച്ഛ വിലയ്ക്കു വില്ക്കരുത്. എന്നോടുമാത്രം ഭക്തി പുലര്ത്തുക.
وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ ﴿٤٢﴾
നിങ്ങള് സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്.
സത്യവും അസത്യവും കൂട്ടിക്കലര്ത്തി ആശയക്കുഴപ്പമുണ്ടാക്കരുത്. ബോധപൂര്വം സത്യം മറച്ചുവെക്കരുത്.
وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱرْكَعُوا۟ مَعَ ٱلرَّٰكِعِينَ ﴿٤٣﴾
പ്രാര്ത്ഥന മുറപോലെ നിര്വഹിക്കുകയും, സകാത്ത് നല്കുകയും, (അല്ലാഹുവിന്റെമുമ്പില്) തലകുനിക്കുന്നവരോടൊപ്പം നിങ്ങള് തലകുനിക്കുകയും ചെയ്യുവിന്.
നമസ്കാരം നിഷ്ഠയോടെ നിര്വഹിക്കുക, സകാത്ത് നല്കുക, നമിക്കുന്നവരോടൊപ്പം നമിക്കുക.
۞ أَتَأْمُرُونَ ٱلنَّاسَ بِٱلْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ ٱلْكِتَٰبَ ۚ أَفَلَا تَعْقِلُونَ ﴿٤٤﴾
നിങ്ങള് ജനങ്ങളോട് നന്മ കല്പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില് (അത്) മറന്നുകളയുകയുമാണോ ? നിങ്ങള് വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത് ?
നിങ്ങള് ജനങ്ങളോട് നന്മ കല്പിക്കുകയും സ്വന്തം കാര്യത്തിലത് മറക്കുകയുമാണോ? അതും വേദം ഓതിക്കൊണ്ടിരിക്കെ? നിങ്ങള് ഒട്ടും ആലോചിക്കുന്നില്ലേ?
وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَٰشِعِينَ ﴿٤٥﴾
സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്മാരല്ലാത്തവര്ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു.
സഹനത്തിലൂടെയും നമസ്കാരത്തിലൂടെയും ദിവ്യസഹായം തേടുക. നമസ്കാരം വലിയ ഭാരം തന്നെ; ഭക്തന്മാര്ക്കൊഴികെ.
ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَٰقُوا۟ رَبِّهِمْ وَأَنَّهُمْ إِلَيْهِ رَٰجِعُونَ ﴿٤٦﴾
തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര് (ഭക്തന്മാര്).
നിശ്ചയമായും തങ്ങളുടെ നാഥനുമായി സന്ധിക്കുമെന്നും; അവസാനം അവനിലേക്കു തിരിച്ചുചെല്ലുമെന്നും അറിയുന്നവരാണവര്.
يَٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَٰلَمِينَ ﴿٤٧﴾
ഇസ്രായീല് സന്തതികളേ, നിങ്ങള്ക്ക് ഞാന് ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും, മറ്റു ജനവിഭാഗങ്ങളേക്കാള് നിങ്ങള്ക്ക് ഞാന് ശ്രേഷ്ഠത നല്കിയതും നിങ്ങള് ഓര്ക്കുക.
ഇസ്രയേല് മക്കളേ, ഞാന് നിങ്ങള്ക്കു നല്കിയ അനുഗ്രഹങ്ങള് ഓര്ക്കുക; നിങ്ങളെ മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയതും.
وَٱتَّقُوا۟ يَوْمًۭا لَّا تَجْزِى نَفْسٌ عَن نَّفْسٍۢ شَيْـًۭٔا وَلَا يُقْبَلُ مِنْهَا شَفَٰعَةٌۭ وَلَا يُؤْخَذُ مِنْهَا عَدْلٌۭ وَلَا هُمْ يُنصَرُونَ ﴿٤٨﴾
ഒരാള്ക്കും മറ്റൊരാള്ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന് പറ്റാത്ത ഒരു ദിവസത്തെ നിങ്ങള് സൂക്ഷിക്കുക. (അന്ന്) ഒരാളില് നിന്നും ഒരു ശുപാര്ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല.
ആര്ക്കും ആരെയും സഹായിക്കാനാവാത്ത; ആരില്നിന്നും ശിപാര്ശയോ മോചനദ്രവ്യമോ സ്വീകരിക്കാത്ത; കുറ്റവാളികള്ക്ക് ഒരുവിധ സഹായവും ലഭിക്കാത്ത ആ ദിന ത്തെ കരുതിയിരിക്കുക.
وَإِذْ نَجَّيْنَٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ يُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌۭ مِّن رَّبِّكُمْ عَظِيمٌۭ ﴿٤٩﴾
നിങ്ങളുടെ പുരുഷസന്താനങ്ങളെ അറുകൊല ചെയ്തുകൊണ്ടും, നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാന് വിട്ടുകൊണ്ടും നിങ്ങള്ക്ക് നിഷ്ഠൂര മര്ദ്ദനമേല്പിച്ചുകൊണ്ടിരുന്ന ഫിര്ഔന്റെകൂട്ടരില് നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്ഭം (ഓര്മിക്കുക.) നിങ്ങളുടെ രക്ഷിതാവിങ്കല്നിന്നുള്ള ഒരു വലിയ പരീക്ഷണമാണ് അതിലുണ്ടായിരുന്നത്.
ഫറവോന്റെ ആള്ക്കാരില്നിന്ന് നിങ്ങളെ നാം രക്ഷിച്ചത് ഓര്ക്കുക: ആണ്കുട്ടികളെ അറുകൊല ചെയ്തും പെണ്കുട്ടികളെ ജീവിക്കാന് വിട്ടും അവന് നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതില് നിങ്ങള്ക്കു നിങ്ങളുടെ നാഥനില് നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു.
وَإِذْ فَرَقْنَا بِكُمُ ٱلْبَحْرَ فَأَنجَيْنَٰكُمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ وَأَنتُمْ تَنظُرُونَ ﴿٥٠﴾
കടല് പിളര്ന്ന് നിങ്ങളെ കൊണ്ടു പോയി നാം രക്ഷപ്പെടുത്തുകയും, നിങ്ങള് കണ്ടുകൊണ്ടിരിക്കെ ഫിര്ഔന്റെകൂട്ടരെ നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദര്ഭവും (ഓര്മിക്കുക).
ഓര്ക്കുക: സമുദ്രം പിളര്ത്തി നിങ്ങള്ക്കു നാം വഴിയൊരുക്കി. അങ്ങനെ നിങ്ങളെ നാം രക്ഷപ്പെടുത്തി. നിങ്ങള് നോക്കിനില്ക്കെ ഫറവോന്റെ ആള്ക്കാരെ നാം വെള്ളത്തിലാഴ്ത്തി.
وَإِذْ وَٰعَدْنَا مُوسَىٰٓ أَرْبَعِينَ لَيْلَةًۭ ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَٰلِمُونَ ﴿٥١﴾
മൂസാ നബിക്ക് നാല്പത് രാവുകള് നാം നിശ്ചയിക്കുകയും അദ്ദേഹം (അതിന്നായി) പോയ ശേഷം നിങ്ങള് അക്രമമായി ഒരു കാളക്കുട്ടിയെ (ദൈവമായി) സ്വീകരിക്കുകയും ചെയ്ത സന്ദര്ഭവും (ഓര്ക്കുക).
ഓര്ക്കുക: മൂസാക്കു നാം നാല്പത് രാവുകള് അവധി നിശ്ചയിച്ചു. അദ്ദേഹം സ്ഥലം വിട്ടതോടെ നിങ്ങള് പശുക്കുട്ടിയെ ഉണ്ടാക്കി. നിങ്ങള് അതിക്രമികളാവുകയായിരുന്നു.
ثُمَّ عَفَوْنَا عَنكُم مِّنۢ بَعْدِ ذَٰلِكَ لَعَلَّكُمْ تَشْكُرُونَ ﴿٥٢﴾
എന്നിട്ട് അതിന്ന് ശേഷവും നിങ്ങള്ക്ക് നാം മാപ്പുനല്കി. നിങ്ങള് നന്ദിയുള്ളവരായിരിക്കുവാന് വേണ്ടി.
എന്നിട്ടും നാം നിങ്ങള്ക്കു പിന്നെയും മാപ്പേകി. നിങ്ങള് നന്ദിയുള്ളവരാകാന്.
وَإِذْ ءَاتَيْنَا مُوسَى ٱلْكِتَٰبَ وَٱلْفُرْقَانَ لَعَلَّكُمْ تَهْتَدُونَ ﴿٥٣﴾
നിങ്ങള് സന്മാര്ഗം കണ്ടെത്തുന്നതിന് വേണ്ടി വേദ ഗ്രന്ഥവും, സത്യവും അസത്യവും വേര്തിരിക്കുന്ന പ്രമാണവും മൂസാനബിക്ക് നാം നല്കിയ സന്ദര്ഭവും (ഓര്ക്കുക).
ഓര്ക്കുക: മൂസാക്കു നാം വേദം നല്കി. സത്യാസത്യങ്ങളെ വേര്തിരിച്ചുകാണിക്കുന്ന പ്രമാണവും. അതിലൂടെ നിങ്ങള് നേര്വഴിയിലാകാന്.
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَٰقَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُم بِٱتِّخَاذِكُمُ ٱلْعِجْلَ فَتُوبُوٓا۟ إِلَىٰ بَارِئِكُمْ فَٱقْتُلُوٓا۟ أَنفُسَكُمْ ذَٰلِكُمْ خَيْرٌۭ لَّكُمْ عِندَ بَارِئِكُمْ فَتَابَ عَلَيْكُمْ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ ﴿٥٤﴾
എന്റെസമുദായമേ, കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചത് മുഖേന നിങ്ങള് നിങ്ങളോട് തന്നെ അന്യായം ചെയ്തിരിക്കുകയാണ്. അതിനാല് നിങ്ങള് നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും (പ്രായശ്ചിത്തമായി) നിങ്ങള് നിങ്ങളെതന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെഅടുക്കല് അതാണ് നിങ്ങള്ക്ക് ഗുണകരം എന്ന് മൂസാ തന്റെജനതയോട് പറഞ്ഞ സന്ദര്ഭവും (ഓര്മിക്കുക). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന് പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
ഓര്ക്കുക: മൂസ തന്റെ ജനത്തോടോതി: \"എന്റെ ജനമേ, പശുക്കിടാവിനെ ഉണ്ടാക്കിവെച്ചതിലൂടെ നിങ്ങള് നിങ്ങളോടുതന്നെ കൊടിയ ക്രൂരത കാണിച്ചിരിക്കുന്നു. അതിനാല് നിങ്ങള് നിങ്ങളുടെ സ്രഷ്ടാവിനോട് പശ്ചാത്തപിക്കുക. നിങ്ങള് നിങ്ങളെത്തന്നെ ഹനിക്കുക. അതാണ് നിങ്ങളുടെ കര്ത്താവിങ്കല് നിങ്ങള്ക്കുത്തമം.\" പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന് പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.
وَإِذْ قُلْتُمْ يَٰمُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهْرَةًۭ فَأَخَذَتْكُمُ ٱلصَّٰعِقَةُ وَأَنتُمْ تَنظُرُونَ ﴿٥٥﴾
ഓ; മൂസാ, ഞങ്ങള് അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത് വരെ താങ്കളെ ഞങ്ങള് വിശ്വസിക്കുകയേ ഇല്ല എന്ന് നിങ്ങള് പറഞ്ഞ സന്ദര്ഭം (ഓര്ക്കുക.) തന്നിമിത്തം നിങ്ങള് നോക്കി നില്ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി.
ഓര്ക്കുക: നിങ്ങള് പറഞ്ഞ സന്ദര്ഭം: \"മൂസാ, ദൈവത്തെ നേരില് പ്രകടമായി കാണാതെ ഞങ്ങള് നിന്നില് വിശ്വസിക്കുകയില്ല.\" അപ്പോള് ഒരു ഘോരഗര്ജനം നിങ്ങളെ പിടികൂടി; നിങ്ങള് നോക്കിനില്ക്കെ.
ثُمَّ بَعَثْنَٰكُم مِّنۢ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ ﴿٥٦﴾
പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്പിച്ചു. നിങ്ങള് നന്ദിയുള്ളവരായിത്തീരാന് വേണ്ടി.
പിന്നെ മരണശേഷം നിങ്ങളെ നാം ഉയിര്ത്തെഴുന്നേല്പിച്ചു. നിങ്ങള് നന്ദിയുള്ളവരാകാന്.
وَظَلَّلْنَا عَلَيْكُمُ ٱلْغَمَامَ وَأَنزَلْنَا عَلَيْكُمُ ٱلْمَنَّ وَٱلسَّلْوَىٰ ۖ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ ۖ وَمَا ظَلَمُونَا وَلَٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ ﴿٥٧﴾
നിങ്ങള്ക്ക് നാം മേഘത്തണല് നല്കുകയും മന്നായും കാടപക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങള്ക്ക് നാം നല്കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില് നിന്ന് ഭക്ഷിച്ചുകൊള്ളുക (എന്ന് നാം നിര്ദേശിച്ചു). അവര് (എന്നിട്ടും നന്ദികേട് കാണിച്ചവര്) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവര് അവര്ക്ക് തന്നെയാണ് ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
നിങ്ങള്ക്കു നാം മേഘത്തണലൊരുക്കി. മന്നും സല്വായും ഇറക്കിത്തന്നു. നിങ്ങളോടു പറഞ്ഞു: \"നിങ്ങള്ക്കു നാമേകിയ വിശിഷ്ട വിഭവങ്ങള് ഭക്ഷിക്കുക.\" അവര് ദ്രോഹിച്ചത് നമ്മെയല്ല. പിന്നെയോ തങ്ങള്ക്കുതന്നെയാണവര് ദ്രോഹം വരുത്തിയത്.
وَإِذْ قُلْنَا ٱدْخُلُوا۟ هَٰذِهِ ٱلْقَرْيَةَ فَكُلُوا۟ مِنْهَا حَيْثُ شِئْتُمْ رَغَدًۭا وَٱدْخُلُوا۟ ٱلْبَابَ سُجَّدًۭا وَقُولُوا۟ حِطَّةٌۭ نَّغْفِرْ لَكُمْ خَطَٰيَٰكُمْ ۚ وَسَنَزِيدُ ٱلْمُحْسِنِينَ ﴿٥٨﴾
നിങ്ങള് ഈ പട്ടണത്തില് പ്രവേശിക്കുവിന്. അവിടെ നിങ്ങള്ക്ക് ഇഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം ഭക്ഷിച്ചുകൊള്ളുവിന്. തലകുനിച്ചുകൊണ്ട് വാതില് കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിന്. നിങ്ങളുടെ പാപങ്ങള് നാം പൊറുത്തുതരികയും, സല്പ്രവൃത്തികള് ചെയ്യുന്നവര്ക്ക് കൂടുതല് കൂടുതല് അനുഗ്രഹങ്ങള് നല്കുകയും ചെയ്യുന്നതാണ് എന്ന് നാം പറഞ്ഞ സന്ദര്ഭവും (ഓര്ക്കുക).
ഓര്ക്കുക: നാം നിങ്ങളോടു പറഞ്ഞു: \"നിങ്ങള് ഈ പട്ടണ ത്തില് പ്രവേശിക്കുക. അവിടെനിന്ന് ആവശ്യമുള്ളത്ര വിശിഷ്ട വിഭവങ്ങള് തിന്നുകൊള്ളുക. എന്നാല് നഗരകവാടം കടക്കുന്നത് വണക്കത്തോടെയാവണം. പാപമോചനവചനം ഉരുവിട്ടുകൊണ്ടും. എങ്കില് നാം നിങ്ങള്ക്ക് പാപങ്ങള് പൊറുത്തുതരും. സുകൃതികള്ക്ക് അനുഗ്രഹങ്ങള് വര്ധിപ്പിച്ചുതരും.\"
فَبَدَّلَ ٱلَّذِينَ ظَلَمُوا۟ قَوْلًا غَيْرَ ٱلَّذِى قِيلَ لَهُمْ فَأَنزَلْنَا عَلَى ٱلَّذِينَ ظَلَمُوا۟ رِجْزًۭا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ ﴿٥٩﴾
എന്നാല് അക്രമികളായ ആളുകള് അവരോട് നിര്ദേശിക്കപ്പെട്ട വാക്കിന്നു പകരം മറ്റൊരു വാക്കാണ് ഉപയോഗിച്ചത്. അതിനാല് ആ അക്രമികളുടെ മേല് നാം ആകാശത്തു നിന്ന് ശിക്ഷ ഇറക്കി. കാരണം അവര് ധിക്കാരം കാണിച്ചുകൊണ്ടിരുന്നത് തന്നെ.
എന്നാല് ആ അക്രമികള്, തങ്ങളോടു പറഞ്ഞതിനെ മാറ്റി മറ്റൊന്ന് സ്വീകരിച്ചു. അതിനാല് ആ അക്രമികള്ക്കുമേല് നാം മുകളില്നിന്ന് ശിക്ഷയിറക്കി. അവര് അധര്മം പ്രവര്ത്തിച്ചതിനാല്.
۞ وَإِذِ ٱسْتَسْقَىٰ مُوسَىٰ لِقَوْمِهِۦ فَقُلْنَا ٱضْرِب بِّعَصَاكَ ٱلْحَجَرَ ۖ فَٱنفَجَرَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْنًۭا ۖ قَدْ عَلِمَ كُلُّ أُنَاسٍۢ مَّشْرَبَهُمْ ۖ كُلُوا۟ وَٱشْرَبُوا۟ مِن رِّزْقِ ٱللَّهِ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ ﴿٦٠﴾
മൂസാ നബി തന്റെജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്ഭവും (ശ്രദ്ധിക്കുക.) അപ്പോള് നാം പറഞ്ഞു: നിന്റെവടികൊണ്ട് പാറമേല് അടിക്കുക. അങ്ങനെ അതില് നിന്ന് പന്ത്രണ്ട് ഉറവുകള് പൊട്ടി ഒഴുകി. ജനങ്ങളില് ഓരോ വിഭാഗവും അവരവര്ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള് മനസ്സിലാക്കി. അല്ലാഹുവിന്റെആഹാരത്തില് നിന്ന് നിങ്ങള് തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില് കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത് (എന്ന് നാം അവരോട് നിര്ദേശിക്കുകയും ചെയ്തു).
ഓര്ക്കുക: മൂസ തന്റെ ജനതക്കുവേണ്ടി കുടിനീരുതേടി. നാം കല്പിച്ചു: \"നീ നിന്റെ വടികൊണ്ട് പാറമേലടിക്കുക.\" അങ്ങനെ അതില്നിന്ന് പന്ത്രണ്ട് ഉറവകള് പൊട്ടിയൊഴുകി. എല്ലാ വിഭാഗം ജനങ്ങളും തങ്ങള് കുടിവെള്ളമെടുക്കേണ്ടിടം തിരിച്ചറിഞ്ഞു. നാം നിര്ദേശിച്ചു: \"അല്ലാഹു നല്കിയ വിഭവങ്ങളില്നിന്ന് തിന്നുകയും കുടിക്കുകയും ചെയ്യുക. ഭൂമിയില് നാശകാരികളായിക്കഴിയരുത്.\"
وَإِذْ قُلْتُمْ يَٰمُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍۢ وَٰحِدٍۢ فَٱدْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنۢبِتُ ٱلْأَرْضُ مِنۢ بَقْلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ۖ قَالَ أَتَسْتَبْدِلُونَ ٱلَّذِى هُوَ أَدْنَىٰ بِٱلَّذِى هُوَ خَيْرٌ ۚ ٱهْبِطُوا۟ مِصْرًۭا فَإِنَّ لَكُم مَّا سَأَلْتُمْ ۗ وَضُرِبَتْ عَلَيْهِمُ ٱلذِّلَّةُ وَٱلْمَسْكَنَةُ وَبَآءُو بِغَضَبٍۢ مِّنَ ٱللَّهِ ۗ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّۦنَ بِغَيْرِ ٱلْحَقِّ ۗ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ ﴿٦١﴾
ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന് ഞങ്ങള്ക്ക് സാധിക്കുകയില്ല. അതിനാല് മണ്ണില് മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്, പയറ്, ഉള്ളി മുതലായവ ഞങ്ങള്ക്ക് ഉല്പാദിപ്പിച്ചുതരുവാന് താങ്കള് താങ്കളുടെ നാഥനോട് പ്രാര്ത്ഥിക്കുക എന്ന് നിങ്ങള് പറഞ്ഞ സന്ദര്ഭവും (ഓര്ക്കുക) മൂസാ പറഞ്ഞു: കൂടുതല് ഉത്തമമായത് വിട്ട് തികച്ചും താണതരത്തിലുള്ളതാണോ നിങ്ങള് പകരം ആവശ്യപ്പെടുന്നത്? എന്നാല് നിങ്ങളൊരു പട്ടണത്തില് ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള് ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്ക്കവിടെ കിട്ടും. (ഇത്തരം ദുര്വാശികള് കാരണമായി) അവരുടെ മേല് നിന്ദ്യതയും പതിത്വവും അടിച്ചേല്പിക്കപ്പെടുകയും, അവര് അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുകയും ചെയ്തു. അവര് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകന്മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത് സംഭവിച്ചത്. അവര് ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവര്ത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത് സംഭവിച്ചത്.
നിങ്ങള് പറഞ്ഞതോര്ക്കുക: \"ഓ മൂസാ, ഒരേതരം അന്നംതന്നെ തിന്നു സഹിക്കാന് ഞങ്ങള്ക്കാവില്ല. അതിനാല് താങ്കള് താങ്കളുടെ നാഥനോട് പ്രാര്ഥിക്കുക: അവന് ഞങ്ങള്ക്ക് മണ്ണില് മുളച്ചുണ്ടാകുന്ന ചീര, കക്കിരി, ഗോതമ്പ്, പയര്, ഉള്ളി മുതലായവ ഉത്പാദിപ്പിച്ചുതരട്ടെ.\" മൂസ ചോദിച്ചു: \"വിശിഷ്ട വിഭവങ്ങള്ക്കുപകരം താണതരം സാധനങ്ങളാണോ നിങ്ങള് തേടുന്നത്? എങ്കില് നിങ്ങള് ഏതെങ്കിലും പട്ടണത്തില് പോവുക. നിങ്ങള് തേടുന്നതൊക്കെ നിങ്ങള്ക്കവിടെ കിട്ടും.\" അങ്ങനെ അവര് നിന്ദ്യതയിലും ദൈന്യതയിലും അകപ്പെട്ടു. ദൈവകോപത്തിനിരയായി. അവര് അല്ലാഹുവിന്റെ തെളിവുകളെ തള്ളിപ്പറഞ്ഞതിനാലും പ്രവാചകന്മാരെ അന്യായമായി കൊന്നതിനാലുമാണത്. ധിക്കാരം കാട്ടുകയും പരിധിവിട്ട് പ്രവര്ത്തിക്കുകയും ചെയ്തതിനാലും.
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلنَّصَٰرَىٰ وَٱلصَّٰبِـِٔينَ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَعَمِلَ صَٰلِحًۭا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٦٢﴾
(മുഹമ്മദ് നബിയില്) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്കര്മ്മം പ്രവര്ത്തിക്കുകയും ചെയ്തിട്ടുള്ളവര്ക്ക് അവരുടെ രക്ഷിതാവിങ്കല് അവര് അര്ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്ക്ക് ഭയപ്പെടേണ്ടതില്ല. അവര് ദുഃഖിക്കേണ്ടി വരികയുമില്ല.
ഈ ദൈവദൂതനില് വിശ്വസിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്ക്കര്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്യുന്നവര്ക്ക് അവരുടെ നാഥന്റെ അടുക്കല് അര്ഹമായ പ്രതിഫലമുണ്ട്. അവര് ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.
وَإِذْ أَخَذْنَا مِيثَٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَٰكُم بِقُوَّةٍۢ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ ﴿٦٣﴾
നാം നിങ്ങളോട് കരാര് വാങ്ങുകയും നിങ്ങള്ക്ക് മീതെ പര്വ്വതത്തെ നാം ഉയര്ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്ഭം (ഓര്ക്കുക). നിങ്ങള്ക്ക് നാം നല്കിയത് ഗൌരവബുദ്ധിയോടെ ഏറ്റെടുക്കുകയും, ദോഷബാധയെ സൂക്ഷിക്കുവാന് വേണ്ടി അതില് നിര്ദേശിച്ചത് ഓര്മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു).
ഓര്ക്കുക: നിങ്ങളോടു നാം കരാര് വാങ്ങി. നിങ്ങള്ക്കുമീതെ മലയെ ഉയര്ത്തുകയും ചെയ്തു. നാം നിങ്ങള്ക്കു നല്കിയ വേദത്തെ ബലമായി മുറുകെപ്പിടിക്കാന് നിര്ദേശിച്ചു. അതിലെ നിര്ദേശങ്ങള് ഓര്ക്കാനും. നിങ്ങള് ഭക്തരാകാന്.
ثُمَّ تَوَلَّيْتُم مِّنۢ بَعْدِ ذَٰلِكَ ۖ فَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَكُنتُم مِّنَ ٱلْخَٰسِرِينَ ﴿٦٤﴾
എന്നിട്ടതിന് ശേഷവും നിങ്ങള് പുറകോട്ട് പോയി. അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ കാരുണ്യവും ഇല്ലായിരുന്നുവെങ്കില് നിങ്ങള് നഷ്ടക്കാരില് പെടുമായിരുന്നു.
എന്നാല് പിന്നെയും നിങ്ങള് പിന്തിരിഞ്ഞു പോയി. നിങ്ങള്ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നെങ്കില് നിങ്ങള് നഷ്ടം പറ്റിയവരാകുമായിരുന്നു.
وَلَقَدْ عَلِمْتُمُ ٱلَّذِينَ ٱعْتَدَوْا۟ مِنكُمْ فِى ٱلسَّبْتِ فَقُلْنَا لَهُمْ كُونُوا۟ قِرَدَةً خَٰسِـِٔينَ ﴿٦٥﴾
നിങ്ങളില് നിന്ന് സബ്ത്ത് (ശബ്ബത്ത്) ദിനത്തില് അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള് നാം അവരോട് പറഞ്ഞു: നിങ്ങള് നിന്ദ്യരായ കുരങ്ങന്മാരായിത്തീരുക.
സാബത്ത്നാളി ല് നിങ്ങളിലെ അതിക്രമം കാണിച്ചവരെ നിങ്ങള്ക്ക് നന്നായറിയാമല്ലോ. അവരോട് നാം വിധിച്ചു: \"നിങ്ങള് നിന്ദ്യരായ കുരങ്ങുകളാവുക.\"
فَجَعَلْنَٰهَا نَكَٰلًۭا لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةًۭ لِّلْمُتَّقِينَ ﴿٦٦﴾
അങ്ങനെ നാം അതിനെ (ആ ശിക്ഷയെ) അക്കാലത്തും പില്ക്കാലത്തുമുള്ളവര്ക്ക് ഒരു ഗുണപാഠവും, സൂക്ഷ്മത പാലിക്കുന്നവര്ക്ക് ഒരു തത്വോപദേശവുമാക്കി.
അങ്ങനെ ആ സംഭവത്തെ നാം അക്കാലക്കാര്ക്കും പില്ക്കാലക്കാര്ക്കും ഗുണപാഠമാക്കി. ഭക്തന്മാര്ക്ക് സദുപദേശവും.
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦٓ إِنَّ ٱللَّهَ يَأْمُرُكُمْ أَن تَذْبَحُوا۟ بَقَرَةًۭ ۖ قَالُوٓا۟ أَتَتَّخِذُنَا هُزُوًۭا ۖ قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَٰهِلِينَ ﴿٦٧﴾
അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന് കല്പിക്കുന്നു എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്ഭം (ശ്രദ്ധിക്കുക) അവര് പറഞ്ഞു: താങ്കള് ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന് വിവരംകെട്ടവരില് പെട്ടുപോകാതിരിക്കാന് അല്ലാഹുവില് അഭയം പ്രാപിക്കുന്നു.
ഓര്ക്കുക: മൂസ തന്റെ ജനത്തോടു പറഞ്ഞു: \"അല്ലാഹു നിങ്ങളോട് ഒരു പശുവെ അറുക്കാന് കല്പിച്ചിരിക്കുന്നു.\" അവര് ചോദിച്ചു: \"നീ ഞങ്ങളെ പരിഹസിക്കുകയാണോ?\" മൂസ പറഞ്ഞു: \"അവിവേകികളില് പെടാതിരിക്കാന് ഞാന് അല്ലാഹുവില് അഭയം തേടുന്നു.\"
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌۭ لَّا فَارِضٌۭ وَلَا بِكْرٌ عَوَانٌۢ بَيْنَ ذَٰلِكَ ۖ فَٱفْعَلُوا۟ مَا تُؤْمَرُونَ ﴿٦٨﴾
(അപ്പോള്) അവര് പറഞ്ഞു: അത് (പശു) ഏത് തരമായിരിക്കണമെന്ന് ഞങ്ങള്ക്ക് വിശദീകരിച്ചു തരാന് ഞങ്ങള്ക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് പ്രാര്ത്ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന് (അല്ലാഹു) പറയുന്നത്. അതിനാല് കല്പിക്കപ്പെടുന്ന പ്രകാരം നിങ്ങള് പ്രവര്ത്തിക്കുക.
അവര് പറഞ്ഞു: \"അത് ഏതിനമായിരിക്കണമെന്ന് ഞങ്ങള്ക്കുവേണ്ടി താങ്കള് താങ്കളുടെ നാഥനോട് അന്വേഷിക്കുക.\" മൂസ പറഞ്ഞു: \"അല്ലാഹു അറിയിക്കുന്നു: “ആ പശു പ്രായം കുറഞ്ഞതോ കൂടിയതോ ആവരുത്. വയസ്സൊത്തതായിരിക്കണം.\" അതിനാല് കല്പന പാലിക്കുക.\"
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌۭ صَفْرَآءُ فَاقِعٌۭ لَّوْنُهَا تَسُرُّ ٱلنَّٰظِرِينَ ﴿٦٩﴾
അവര് പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന് ഞങ്ങള്ക്ക് വിശദീകരിച്ചുതരുവാന് ഞങ്ങള്ക്ക് വേണ്ടി താങ്കള് താങ്കളുടെ രക്ഷിതാവിനോട് പ്രാര്ത്ഥിക്കണം. മൂസാ പറഞ്ഞു: കാണികള്ക്ക് കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന് (അല്ലാഹു) പറയുന്നത്.
അവര് പറഞ്ഞു: \"താങ്കള് താങ്കളുടെ നാഥനോട് ഞങ്ങള്ക്കുവേണ്ടി അന്വേഷിക്കുക, അതിന്റെ നിറം ഏതായിരിക്കണമെന്ന്.\" മൂസ പറഞ്ഞു: \"കാണികളില് കൌതുകമുണര്ത്തുന്ന തെളിഞ്ഞ മഞ്ഞനിറമുള്ള പശുവായിരിക്കണമെന്ന് അല്ലാഹു നിര്ദേശിച്ചിരിക്കുന്നു.\"
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ إِنَّ ٱلْبَقَرَ تَشَٰبَهَ عَلَيْنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهْتَدُونَ ﴿٧٠﴾
അവര് പറഞ്ഞു: അത് ഏത് തരമാണെന്ന് ഞങ്ങള്ക്ക് വ്യക്തമാക്കി തരാന് നിന്റെ രക്ഷിതാവിനോട് ഞങ്ങള്ക്ക് വേണ്ടി പ്രാര്ത്ഥിക്കുക. തീര്ച്ചയായും പശുക്കള് പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങള്ക്ക് തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാല് അവന്റെ മാര്ഗനിര്ദേശപ്രകാരം തീര്ച്ചയായും ഞങ്ങള് പ്രവര്ത്തിക്കാം.
അവര് പറഞ്ഞു: \"അത് ഏതു തരത്തില് പെട്ടതാണെന്ന് ഞങ്ങള്ക്കു വിശദീകരിച്ചുതരാന് നീ നിന്റെ നാഥനോടപേക്ഷിക്കുക. പശുക്കളെല്ലാം ഏറക്കുറെ ഒരുപോലിരിക്കുന്നതായി ഞങ്ങള്ക്കുതോന്നുന്നു. ദൈവമിച്ഛിക്കുന്നുവെങ്കില് തീര്ച്ചയായും ഞങ്ങള് അതിനെ കണ്ടെത്തുക തന്നെ ചെയ്യും.\"
قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌۭ لَّا ذَلُولٌۭ تُثِيرُ ٱلْأَرْضَ وَلَا تَسْقِى ٱلْحَرْثَ مُسَلَّمَةٌۭ لَّا شِيَةَ فِيهَا ۚ قَالُوا۟ ٱلْـَٰٔنَ جِئْتَ بِٱلْحَقِّ ۚ فَذَبَحُوهَا وَمَا كَادُوا۟ يَفْعَلُونَ ﴿٧١﴾
(അപ്പോള്) മൂസാ പറഞ്ഞു: നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ് അല്ലാഹു പറയുന്നത്. അവര് പറഞ്ഞു: ഇപ്പോഴാണ് താങ്കള് ശരിയായ വിവരം വെളിപ്പെടുത്തിയത്. അങ്ങനെ അവര് അതിനെ അറുത്തു. അവര്ക്കത് നിറവേറ്റുക എളുപ്പമായിരുന്നില്ല.
മൂസ പറഞ്ഞു: \"അല്ലാഹു അറിയിക്കുന്നു: നിലം ഉഴുതാനോ വിള നനയ്ക്കാനോ ഉപയോഗിക്കാത്തതും കലകളില്ലാത്തതും കുറ്റമറ്റതുമായ പശുവായിരിക്കണം അത്.\" അവര് പറഞ്ഞു: \"ശരി, ഇപ്പോഴാണ് നീ ശരിയായ വിവരം തന്നത്.\" അങ്ങനെ അവരതിനെ അറുത്തു. അവരത് ചെയ്യാന് തയ്യാറാകുമായിരുന്നില്ല.
وَإِذْ قَتَلْتُمْ نَفْسًۭا فَٱدَّٰرَْٰٔتُمْ فِيهَا ۖ وَٱللَّهُ مُخْرِجٌۭ مَّا كُنتُمْ تَكْتُمُونَ ﴿٧٢﴾
(ഇസ്രായീല് സന്തതികളേ), നിങ്ങള് ഒരാളെ കൊലപ്പെടുത്തുകയും, അന്യോന്യം കുറ്റം ആരോപിച്ചുകൊണ്ട് ഒഴിഞ്ഞ് മാറുകയും ചെയ്ത സന്ദര്ഭവും (ഓര്ക്കുക.) എന്നാല് നിങ്ങള് ഒളിച്ച് വെക്കുന്നത് അല്ലാഹു വെളിയില് കൊണ്ടുവരിക തന്നെ ചെയ്യും.
ഓര്ക്കുക: നിങ്ങള് ഒരാളെ കൊന്നു. എന്നിട്ട് പരസ്പരാരോപണം നടത്തി കുറ്റത്തില്നിന്ന് ഒഴിഞ്ഞുമാറി. എന്നാല് അല്ലാഹു നിങ്ങള് മറച്ചുവെക്കുന്നതിനെ വെളിക്കു കൊണ്ടുവരുന്നവനത്രെ.
فَقُلْنَا ٱضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْىِ ٱللَّهُ ٱلْمَوْتَىٰ وَيُرِيكُمْ ءَايَٰتِهِۦ لَعَلَّكُمْ تَعْقِلُونَ ﴿٧٣﴾
അപ്പോള് നാം പറഞ്ഞു: നിങ്ങള് അതിന്റെ (പശുവിന്റെ) ഒരംശംകൊണ്ട് ആ മൃതദേഹത്തില് അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള് ചിന്തിക്കുവാന് വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള് നിങ്ങള്ക്കവന് കാണിച്ചുതരുന്നു.
അപ്പോള് നാം പറഞ്ഞു: \"നിങ്ങള് അതിന്റെ ഒരു ഭാഗംകൊണ്ട് ആ ശവശരീരത്തെ അടിക്കുക.\" അവ്വിധം അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നു. നിങ്ങള് ചിന്തിക്കാനായി അവന് തന്റെ തെളിവുകള് നിങ്ങള്ക്കു കാണിച്ചുതരുന്നു.
ثُمَّ قَسَتْ قُلُوبُكُم مِّنۢ بَعْدِ ذَٰلِكَ فَهِىَ كَٱلْحِجَارَةِ أَوْ أَشَدُّ قَسْوَةًۭ ۚ وَإِنَّ مِنَ ٱلْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ ٱلْأَنْهَٰرُ ۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ ٱلْمَآءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ ٱللَّهِ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ ﴿٧٤﴾
പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള് കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള് കടുത്തതോ ആയി ഭവിച്ചു. പാറകളില് ചിലതില് നിന്ന് നദികള് പൊട്ടി ഒഴുകാറുണ്ട്. ചിലത് പിളര്ന്ന് വെള്ളം പുറത്ത് വരുന്നു. ചിലത് ദൈവഭയത്താല് താഴോട്ട് ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള് പ്രവര്ത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല.
അതിനുശേഷം പിന്നെയും നിങ്ങളുടെ മനസ്സ് കടുത്തു. അത് പാറപോലെ കഠിനമായി. അല്ല; അതിലും കൂടുതല് കടുത്തു. ചില പാറകളില്നിന്ന് ഉറവകള് പൊട്ടിയൊഴുകാറുണ്ട്. ചിലത് പൊട്ടിപ്പിളര്ന്ന് വെള്ളം ചുരത്താറുമുണ്ട്. ദൈവഭയത്താല് നിലംപതിക്കുന്നവയുമുണ്ട്. നിങ്ങള് ചെയ്യുന്നതിനെക്കുറിച്ചൊന്നും അല്ലാഹു അശ്രദ്ധനല്ല.
۞ أَفَتَطْمَعُونَ أَن يُؤْمِنُوا۟ لَكُمْ وَقَدْ كَانَ فَرِيقٌۭ مِّنْهُمْ يَسْمَعُونَ كَلَٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ ﴿٧٥﴾
(സത്യവിശ്വാസികളേ), നിങ്ങളെ അവര് (യഹൂദര്) വിശ്വസിക്കുമെന്ന് നിങ്ങള് മോഹിക്കുകയാണോ? അവരില് ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങള് കേള്ക്കുകയും, അത് ശരിക്കും മനസ്സിലാക്കിയതിന് ശേഷം ബോധപൂര്വ്വം തന്നെ അതില് കൃത്രിമം കാണിച്ചുകൊണ്ടിരിക്കുകയുമാണല്ലോ.
വിശ്വസിച്ചവരേ, നിങ്ങളുടെ സന്ദേശം ഈ ജനം സ്വീകരിക്കുമെന്ന് നിങ്ങളിനിയും പ്രതീക്ഷിക്കുന്നുവോ? അവരിലൊരു വിഭാഗം ദൈവവചനം കേള്ക്കുന്നു. നന്നായി മനസ്സിലാക്കുന്നു. എന്നിട്ടും ബോധപൂര്വം അവരതില് കൃത്രിമം കാണിക്കുന്നു.
وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَا بَعْضُهُمْ إِلَىٰ بَعْضٍۢ قَالُوٓا۟ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيْكُمْ لِيُحَآجُّوكُم بِهِۦ عِندَ رَبِّكُمْ ۚ أَفَلَا تَعْقِلُونَ ﴿٧٦﴾
വിശ്വസിച്ചവരെ കണ്ടുമുട്ടുമ്പോള് അവര് പറയും: ഞങ്ങള് വിശ്വസിച്ചിരിക്കുന്നു എന്ന്. അവര് തമ്മില് തനിച്ചുകണ്ടുമുട്ടുമ്പോള് (പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്) അവര് പറയും: അല്ലാഹു നിങ്ങള്ക്ക് വെളിപ്പെടുത്തിത്തന്ന കാര്യങ്ങള് ഇവര്ക്ക് നിങ്ങള് പറഞ്ഞുകൊടുക്കുകയാണോ ? നിങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയില് അവര് നിങ്ങള്ക്കെതിരില് അത് വെച്ച് ന്യായവാദം നടത്താന് വേണ്ടി. നിങ്ങളെന്താണ് ചിന്തിക്കാത്തത് ?
സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള് അവര് പറയും: \"ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.\" അവര് തനിച്ചാകുമ്പോള് പരസ്പരം പറയും: \"അല്ലാഹു നിങ്ങള്ക്കു വെളിപ്പെടുത്തിത്തന്ന കാര്യങ്ങള് നിങ്ങള് ഇക്കൂട്ടര്ക്ക് പറഞ്ഞുകൊടുക്കുകയോ? അതുവഴി നിങ്ങളുടെ നാഥങ്കല് നിങ്ങള്ക്കെതിരെ ന്യായവാദം നടത്താന്. നിങ്ങള് തീരെ ആലോചിക്കുന്നില്ലേ?\"
أَوَلَا يَعْلَمُونَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ﴿٧٧﴾
എന്നാല് അവര്ക്കറിഞ്ഞുകൂടേ; അവര് രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് ?
അവരറിയുന്നില്ലേ: അവര് രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹുവിനറിയാമെന്ന്.
وَمِنْهُمْ أُمِّيُّونَ لَا يَعْلَمُونَ ٱلْكِتَٰبَ إِلَّآ أَمَانِىَّ وَإِنْ هُمْ إِلَّا يَظُنُّونَ ﴿٧٨﴾
അക്ഷരജ്ഞാനമില്ലാത്ത ചില ആളുകളും അവരില് (ഇസ്രായീല്യരില്) ഉണ്ട്. ചില വ്യാമോഹങ്ങള് വെച്ച് പുലര്ത്തുന്നതല്ലാതെ വേദ ഗ്രന്ഥത്തെപ്പറ്റി അവര്ക്ക് ഒന്നുമറിയില്ല. അവര് ഊഹത്തെ അവലംബമാക്കുക മാത്രമാണ് ചെയ്യുന്നത്.
അവരില് ചിലര് നിരക്ഷരരാണ്. വേദഗ്രന്ഥമൊന്നും അവര്ക്കറിയില്ല; ചില വ്യാമോഹങ്ങള് വെച്ചുപുലര്ത്തുന്നതല്ലാതെ. ഊഹിച്ചെടുക്കുക മാത്രമാണവര് ചെയ്യുന്നത്.
فَوَيْلٌۭ لِّلَّذِينَ يَكْتُبُونَ ٱلْكِتَٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًۭا قَلِيلًۭا ۖ فَوَيْلٌۭ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌۭ لَّهُم مِّمَّا يَكْسِبُونَ ﴿٧٩﴾
എന്നാല് സ്വന്തം കൈകള് കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല് നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള് കരസ്ഥമാക്കാന് വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്.) അവരുടെ കൈകള് എഴുതിയ വകയിലും അവര് സമ്പാദിക്കുന്ന വകയിലും അവര്ക്ക് നാശം.
അതിനാല് സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്ക്കു നാശം! തുച്ഛമായ കാര്യലാഭങ്ങള്ക്കുവേണ്ടിയാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല് അവര്ക്കു നാശം! അവര് സമ്പാദിച്ചതു കാരണവും അവര്ക്കു നാശം!
وَقَالُوا۟ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًۭا مَّعْدُودَةًۭ ۚ قُلْ أَتَّخَذْتُمْ عِندَ ٱللَّهِ عَهْدًۭا فَلَن يُخْلِفَ ٱللَّهُ عَهْدَهُۥٓ ۖ أَمْ تَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ ﴿٨٠﴾
അവര് (യഹൂദര്) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങള് അല്ലാഹുവിങ്കല്നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ ? എന്നാല് തീര്ച്ചയായും അല്ലാഹു തന്റെ കരാര് ലംഘിക്കുകയില്ല. അതല്ല, നിങ്ങള്ക്ക് അറിവില്ലാത്തത് അല്ലാഹുവിന്റെ പേരില് നിങ്ങള് പറഞ്ഞുണ്ടാക്കുകയാണോ ?
അവരവകാശപ്പെടുന്നു: \"എണ്ണപ്പെട്ട ഏതാനും നാളുകളല്ലാതെ നരകം ഞങ്ങളെ സ്പര്ശിക്കുകയില്ല.\" ചോദിക്കുക: \"നിങ്ങള് അല്ലാഹുവുമായി വല്ല കരാറും ഉണ്ടാക്കിയിട്ടുണ്ടോ? എങ്കില് അല്ലാഹു തന്റെ കരാര് ലംഘിക്കുകയില്ല; തീര്ച്ച. അതോ, അല്ലാഹുവിന്റെ പേരില് നിങ്ങള്ക്കറിയാത്തത് ആരോപിക്കുകയാണോ?\"
بَلَىٰ مَن كَسَبَ سَيِّئَةًۭ وَأَحَٰطَتْ بِهِۦ خَطِيٓـَٔتُهُۥ فَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ ﴿٨١﴾
അങ്ങനെയല്ല. ആര് ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തില് പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്. അവരതില് നിത്യവാസികളായിരിക്കും.
എന്നാല് അറിയുക: ആര് പാപം പ്രവര്ത്തിക്കുകയും പാപച്ചുഴിയിലകപ്പെടുകയും ചെയ്യുന്നുവോ അവരാണ് നരകാവകാശികള്. അവരതില് സ്ഥിരവാസികളായിരിക്കും.
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَٰلِدُونَ ﴿٨٢﴾
വിശ്വസിക്കുകയും സല്കര്മ്മങ്ങള് അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്ഗാവകാശികള്. അവരതില് നിത്യവാസികളായിരിക്കും.
സത്യവിശ്വാസം സ്വീകരിക്കുകയും സല്ക്കര്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്യുന്നവര് ആരോ അവരാണ് സ്വര്ഗാവകാശികള്. അവരതില് നിത്യവാസികളായിരിക്കും.
وَإِذْ أَخَذْنَا مِيثَٰقَ بَنِىٓ إِسْرَٰٓءِيلَ لَا تَعْبُدُونَ إِلَّا ٱللَّهَ وَبِٱلْوَٰلِدَيْنِ إِحْسَانًۭا وَذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَقُولُوا۟ لِلنَّاسِ حُسْنًۭا وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًۭا مِّنكُمْ وَأَنتُم مُّعْرِضُونَ ﴿٨٣﴾
അല്ലാഹുവെ അല്ലാതെ നിങ്ങള് ആരാധിക്കരുത്; മാതാപിതാക്കള്ക്കും ബന്ധുക്കള്ക്കും അനാഥകള്ക്കും അഗതികള്ക്കും നന്മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്ത്ഥന മുറ പ്രകാരം നിര്വഹിക്കുകയും സകാത്ത് നല്കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര് വാങ്ങിയ സന്ദര്ഭം (ഓര്ക്കുക). (എന്നാല് ഇസ്രായീല് സന്തതികളേ,) പിന്നീട് നിങ്ങളില് കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്മാറിക്കളയുകയാണ് ചെയ്തത്.
ഓര്ക്കുക: ഇസ്രയേല് മക്കളില്നിന്ന് നാം ഉറപ്പുവാങ്ങി: അല്ലാഹുവിനല്ലാതെ നിങ്ങള് വഴിപ്പെടരുത്; മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല നിലയില് വര്ത്തിക്കണം; ജനങ്ങളോട് നല്ലതു പറയണം; നമസ്കാരം നിഷ്ഠയോടെ നിര്വഹിക്കണം; സകാത്ത് നല്കണം. പക്ഷേ, പിന്നീട് നിങ്ങള് അവഗണനയോടെ പിന്തിരിഞ്ഞുകളഞ്ഞു; നിങ്ങളില് അല്പം ചിലരൊഴികെ.
وَإِذْ أَخَذْنَا مِيثَٰقَكُمْ لَا تَسْفِكُونَ دِمَآءَكُمْ وَلَا تُخْرِجُونَ أَنفُسَكُم مِّن دِيَٰرِكُمْ ثُمَّ أَقْرَرْتُمْ وَأَنتُمْ تَشْهَدُونَ ﴿٨٤﴾
നിങ്ങള് അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട് നാം ഉറപ്പ് വാങ്ങിയ സന്ദര്ഭവും (ഓര്ക്കുക). എന്നിട്ട് നിങ്ങളത് സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. നിങ്ങളതിന് സാക്ഷികളുമാകുന്നു.
പരസ്പരം ചോര ചിന്തില്ലെന്നും വീടുകളില്നിന്ന് പുറന്തള്ളുകയില്ലെന്നും നാം നിങ്ങളില്നിന്ന് ഉറപ്പുവാങ്ങിയതോര്ക്കുക. നിങ്ങളത് സ്ഥിരീകരിച്ചു. നിങ്ങളതിന് സാക്ഷികളുമായിരുന്നു.
ثُمَّ أَنتُمْ هَٰٓؤُلَآءِ تَقْتُلُونَ أَنفُسَكُمْ وَتُخْرِجُونَ فَرِيقًۭا مِّنكُم مِّن دِيَٰرِهِمْ تَظَٰهَرُونَ عَلَيْهِم بِٱلْإِثْمِ وَٱلْعُدْوَٰنِ وَإِن يَأْتُوكُمْ أُسَٰرَىٰ تُفَٰدُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ ۚ أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَٰبِ وَتَكْفُرُونَ بِبَعْضٍۢ ۚ فَمَا جَزَآءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْىٌۭ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَيَوْمَ ٱلْقِيَٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلْعَذَابِ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ ﴿٨٥﴾
എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില് നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്ക്കെതിരില് നിങ്ങള് അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര് നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല് നിങ്ങള് മോചനമൂല്യം നല്കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്ത്ഥത്തില് അവരെ പുറം തള്ളുന്നത് തന്നെ നിങ്ങള്ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള് വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള് വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ ? എന്നാല് നിങ്ങളില് നിന്ന് അപ്രകാരം പ്രവര്ത്തിക്കുന്നവര്ക്ക് ഇഹലോകജീവിതത്തില് അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര് തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
എന്നിട്ടും പിന്നെയുമിതാ നിങ്ങള് സ്വന്തക്കാരെ കൊല്ലുന്നു. സ്വജനങ്ങളിലൊരു വിഭാഗത്തെ അവരുടെ വീടുകളില്നിന്ന് ആട്ടിപ്പുറത്താക്കുന്നു. കുറ്റകരമായും ശത്രുതാപരമായും നിങ്ങള് അവര്ക്കെതിരെ ഒത്തുചേരുന്നു. അവര് നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായെത്തിയാല് നിങ്ങളവരോട് മോചനദ്രവ്യം വാങ്ങുന്നു. അവരെ തങ്ങളുടെ വീടുകളില് നിന്ന് പുറന്തള്ളുന്നതുതന്നെ നിങ്ങള്ക്കു നിഷിദ്ധമത്രെ. നിങ്ങള് വേദപുസ്തകത്തിലെ ചിലവശങ്ങള് വിശ്വസിക്കുകയും ചിലവശങ്ങള് തള്ളിക്കളയുകയുമാണോ? നിങ്ങളില് അവ്വിധം ചെയ്യുന്നവര്ക്കുള്ള പ്രതിഫലം ഐഹികജീവിതത്തില് നിന്ദ്യത മാത്രമായിരിക്കും. ഉയിര്ത്തെഴുന്നേല്പു നാളില് കൊടിയ ശിക്ഷയിലേക്ക് അവര് തള്ളപ്പെടും. നിങ്ങള് ചെയ്യുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.
أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْءَاخِرَةِ ۖ فَلَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنصَرُونَ ﴿٨٦﴾
പരലോകം വിറ്റ് ഇഹലോകജീവിതം വാങ്ങിയവരാകുന്നു അത്തരക്കാര്. അവര്ക്ക് ശിക്ഷയില് ഇളവ് നല്കപ്പെടുകയില്ല. അവര്ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല.
പരലോകത്തിനു പകരം ഇഹ ലോകജീവിതം വാങ്ങിയവരാണവര്. അതിനാല് അവര്ക്ക് ശിക്ഷയില് ഇളവ് ലഭിക്കുകയില്ല. അവര്ക്ക് ഒരുവിധ സഹായവും കിട്ടുകയുമില്ല.
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ وَقَفَّيْنَا مِنۢ بَعْدِهِۦ بِٱلرُّسُلِ ۖ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَٰتِ وَأَيَّدْنَٰهُ بِرُوحِ ٱلْقُدُسِ ۗ أَفَكُلَّمَا جَآءَكُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُكُمُ ٱسْتَكْبَرْتُمْ فَفَرِيقًۭا كَذَّبْتُمْ وَفَرِيقًۭا تَقْتُلُونَ ﴿٨٧﴾
മൂസായ്ക്ക് നാം ഗ്രന്ഥം നല്കി. അദ്ദേഹത്തിന് ശേഷം തുടര്ച്ചയായി നാം ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്യമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള് നല്കുകയും, അദ്ദേഹത്തിന് നാം പരിശുദ്ധാത്മാവിന്റെ പിന്ബലം നല്കുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള് അഹങ്കരിക്കുകയും, ചില ദൂതന്മാരെ നിങ്ങള് തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള് വധിക്കുകയും ചെയ്യുകയാണോ?
നിശ്ചയമായും മൂസാക്കു നാം വേദം നല്കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്യമിന്റെ മകന് ഈസാക്കു നാം വ്യക്തമായ അടയാളങ്ങള് നല്കി. പരിശുദ്ധാത്മാവിനാല് അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന് നിങ്ങള്ക്കിടയില് വന്നപ്പോഴെല്ലാം നിങ്ങള് ഗര്വിഷ്ഠരായി ധിക്കരിക്കുകയോ? അവരില് ചിലരെ നിങ്ങള് തള്ളിപ്പറഞ്ഞു. ചിലരെ കൊല്ലുകയും ചെയ്തു.
وَقَالُوا۟ قُلُوبُنَا غُلْفٌۢ ۚ بَل لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَقَلِيلًۭا مَّا يُؤْمِنُونَ ﴿٨٨﴾
അവര് പറഞ്ഞു: ഞങ്ങളുടെ മനസ്സുകള് അടഞ്ഞുകിടക്കുകയാണ്. എന്നാല് (അതല്ല ശരി) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല് വളരെ കുറച്ചേ അവര് വിശ്വസിക്കുന്നുള്ളൂ.
അവര് പറഞ്ഞു: \"ഞങ്ങളുടെ മനസ്സുകള് അടഞ്ഞുകിടക്കുകയാണ്.\" അല്ല; സത്യനിഷേധം കാരണം അല്ലാഹു അവരെ ശപിച്ചിരിക്കയാണ്. അതിനാല് അവരില് അല്പം ചിലരേ വിശ്വസിക്കുന്നുള്ളൂ.
وَلَمَّا جَآءَهُمْ كِتَٰبٌۭ مِّنْ عِندِ ٱللَّهِ مُصَدِّقٌۭ لِّمَا مَعَهُمْ وَكَانُوا۟ مِن قَبْلُ يَسْتَفْتِحُونَ عَلَى ٱلَّذِينَ كَفَرُوا۟ فَلَمَّا جَآءَهُم مَّا عَرَفُوا۟ كَفَرُوا۟ بِهِۦ ۚ فَلَعْنَةُ ٱللَّهِ عَلَى ٱلْكَٰفِرِينَ ﴿٨٩﴾
അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്ആന്) അല്ലാഹുവിങ്കല് നിന്ന് അവര്ക്ക് വന്നുകിട്ടിയപ്പോള് (അവരത് തള്ളിക്കളയുകയാണ് ചെയ്തത്). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന് മുഖേന) അവിശ്വാസികള്ക്കെതിരില് വിജയം നേടികൊടുക്കുവാന് വേണ്ടി മുമ്പ് (അല്ലാഹുവിനോട്) പ്രാര്ത്ഥിക്കാറുണ്ടായിരുന്നു. അവര്ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള് അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാല് ആ നിഷേധികള്ക്കത്രെ അല്ലാഹുവിന്റെ ശാപം.
തങ്ങളുടെ വശമുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഗ്രന്ഥം ദൈവത്തില്നിന്ന് അവര്ക്ക് വന്നെത്തി. അവരോ, അതിനുമുമ്പ് അത്തരമൊന്നിലൂടെ അവിശ്വാസികളെ പരാജയപ്പെടുത്താനായി പ്രാര്ഥിക്കാറുണ്ടായിരുന്നു. എന്നിട്ടും അവര്ക്ക് നന്നായറിയാവുന്ന ആ ഗ്രന്ഥം വന്നെത്തിയപ്പോള് അവരതിനെ തള്ളിപ്പറഞ്ഞു! അതിനാല് ദൈവശാപം ആ സത്യനിഷേധികള്ക്കത്രെ.
بِئْسَمَا ٱشْتَرَوْا۟ بِهِۦٓ أَنفُسَهُمْ أَن يَكْفُرُوا۟ بِمَآ أَنزَلَ ٱللَّهُ بَغْيًا أَن يُنَزِّلَ ٱللَّهُ مِن فَضْلِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٍۢ ۚ وَلِلْكَٰفِرِينَ عَذَابٌۭ مُّهِينٌۭ ﴿٩٠﴾
അല്ലാഹു തന്റെ ദാസന്മാരില് നിന്ന് താന് ഇച്ഛിക്കുന്നവരുടെ മേല് തന്റെ അനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈര്ഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവര് വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവര് കോപത്തിനു മേല് കോപത്തിനു പാത്രമായി തീര്ന്നു. സത്യനിഷേധികള്ക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്.
അല്ലാഹു അവതരിപ്പിച്ചതിനെ തള്ളിക്കളഞ്ഞതിലൂടെ അവര് സ്വയംവിറ്റുവാങ്ങിയത് എത്ര ചീത്ത. അതിനവരെ പ്രേരിപ്പിച്ചതോ, ദൈവം തന്റെ ഔദാര്യം തന്റെ ദാസന്മാരില് താനിഷ്ടപ്പെടുന്നവര്ക്ക് നല്കിയതിലെ അമര്ഷവും. അതിനാലവര് കൊടിയ ദൈവികകോപത്തിനിരയായി. സത്യനിഷേധികള്ക്ക് ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്.
وَإِذَا قِيلَ لَهُمْ ءَامِنُوا۟ بِمَآ أَنزَلَ ٱللَّهُ قَالُوا۟ نُؤْمِنُ بِمَآ أُنزِلَ عَلَيْنَا وَيَكْفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلْحَقُّ مُصَدِّقًۭا لِّمَا مَعَهُمْ ۗ قُلْ فَلِمَ تَقْتُلُونَ أَنۢبِيَآءَ ٱللَّهِ مِن قَبْلُ إِن كُنتُم مُّؤْمِنِينَ ﴿٩١﴾
അല്ലാഹു അവതരിപ്പിച്ചതില് (ഖുര്ആനില്) നിങ്ങള് വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്, ഞങ്ങള്ക്ക് അവതീര്ണ്ണമായ സന്ദേശത്തില് ഞങ്ങള് വിശ്വസിക്കുന്നുണ്ട് എന്നാണവര് പറയുക. അതിനപ്പുറമുള്ളത് അവര് നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് (ഖുര്ആന്). (നബിയേ,) പറയുക: നിങ്ങള് വിശ്വാസികളാണെങ്കില് പിന്നെ എന്തിനായിരുന്നു മുമ്പൊക്കെ അല്ലാഹുവിന്റെ പ്രവാചകന്മാരെ നിങ്ങള് വധിച്ചുകൊണ്ടിരുന്നത്?
അല്ലാഹു ഇറക്കിത്തന്നതില് വിശ്വസിക്കുക എന്നാവശ്യപ്പെട്ടാല് അവര് പറയും: \"ഞങ്ങള്ക്ക് ഇറക്കിത്തന്നതില് ഞങ്ങള് വിശ്വസിക്കുന്നു.\" അതിന് പുറത്തുള്ളതിനെ അവര് തള്ളിക്കളയുന്നു. അത് അവരുടെ വശമുള്ളതിനെ ശരിവെക്കുന്ന സത്യസന്ദേശമായിരുന്നിട്ടും. ചോദിക്കുക: നിങ്ങള് വിശ്വാസികളെങ്കില് പിന്നെ എന്തിനാണ് നിങ്ങള് അല്ലാഹുവിന്റെ പ്രവാചകന്മാരെ കൊന്നുകൊണ്ടിരുന്നത്?
۞ وَلَقَدْ جَآءَكُم مُّوسَىٰ بِٱلْبَيِّنَٰتِ ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَٰلِمُونَ ﴿٩٢﴾
സ്പഷ്ടമായ തെളിവുകളും കൊണ്ട് മൂസാ നിങ്ങളുടെ അടുത്ത് വരികയുണ്ടായി. എന്നിട്ടതിന് ശേഷവും നിങ്ങള് അന്യായമായിക്കൊണ്ട് കാളക്കുട്ടിയെ ദൈവമാക്കുകയാണല്ലോ ചെയ്തത്.
വ്യക്തമായ തെളിവോടെ മൂസ നിങ്ങളുടെ അടുക്കല് വന്നു. എന്നിട്ടും പിന്നെയും നിങ്ങള് പശുക്കുട്ടിയെ ദൈവമാക്കി. നിങ്ങള് അതിക്രമം കാട്ടുകയായിരുന്നു.
وَإِذْ أَخَذْنَا مِيثَٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَٰكُم بِقُوَّةٍۢ وَٱسْمَعُوا۟ ۖ قَالُوا۟ سَمِعْنَا وَعَصَيْنَا وَأُشْرِبُوا۟ فِى قُلُوبِهِمُ ٱلْعِجْلَ بِكُفْرِهِمْ ۚ قُلْ بِئْسَمَا يَأْمُرُكُم بِهِۦٓ إِيمَٰنُكُمْ إِن كُنتُم مُّؤْمِنِينَ ﴿٩٣﴾
നിങ്ങളോട് നാം കരാര് വാങ്ങുകയും, നിങ്ങള്ക്കു മീതെ പര്വ്വതത്തെ നാം ഉയര്ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്ഭവും (ശ്രദ്ധിക്കുക). നിങ്ങള്ക്ക് നാം നല്കിയ സന്ദേശം മുറുകെപിടിക്കുകയും (നമ്മുടെ കല്പനകള്) ശ്രദ്ധിച്ചു കേള്ക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു). അപ്പോള് അവര് പറഞ്ഞു: ഞങ്ങള് കേട്ടിരിക്കുന്നു. അനുസരിക്കേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു. അവരുടെ നിഷേധസ്വഭാവത്തിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ഭക്തി അവരുടെ മനസ്സുകളില് ലയിച്ചു ചേര്ന്നു കഴിഞ്ഞിരുന്നു. (നബിയേ,) പറയുക: നിങ്ങള് വിശ്വാസികളാണെങ്കില് ആ വിശ്വാസം നിങ്ങളോട് നിര്ദേശിക്കുന്ന കാര്യം വളരെ ചീത്തതന്നെ.
ഓര്ക്കുക: നിങ്ങള്ക്കു മീതെ പര്വതത്തെ ഉയര്ത്തിക്കൊണ്ട് നിങ്ങളോടു നാം ഉറപ്പുവാങ്ങി. “നാം നിങ്ങള്ക്കു നല്കിയത് ശക്തമായി മുറുകെപ്പിടിക്കുക. ശ്രദ്ധയോടെ കേള്ക്കുക.\" അവര് പറഞ്ഞു: “ഞങ്ങള് കേള്ക്കുകയും ധിക്കരിക്കുകയും ചെയ്തിരിക്കുന്നു.\" സത്യനിഷേധം നിമിത്തം പശുഭക്തി അവരുടെ മനസ്സുകളില് അള്ളിപ്പിടിച്ചിരിക്കുന്നു. പറയുക: \"നിങ്ങള് വിശ്വാസികളെങ്കില് നിങ്ങളുടെ വിശ്വാസം നിങ്ങളോടാവശ്യപ്പെടുന്നത് വളരെ ചീത്ത തന്നെ.\"
قُلْ إِن كَانَتْ لَكُمُ ٱلدَّارُ ٱلْءَاخِرَةُ عِندَ ٱللَّهِ خَالِصَةًۭ مِّن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَٰدِقِينَ ﴿٩٤﴾
നീ അവരോട് (യഹൂദരോട്) പറയുക: മറ്റാര്ക്കും നല്കാതെ നിങ്ങള്ക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണ് പരലോകവിജയമെങ്കില് നിങ്ങള് മരിക്കുവാന് കൊതിച്ചുകൊള്ളുക. നിങ്ങളുടെ വാദം സത്യമാണെങ്കില് (അതാണല്ലോ വേണ്ടത്.)
പറയുക: “ദൈവത്തിങ്കല് പരലോകരക്ഷ മറ്റാര്ക്കുമില്ലാതെ നിങ്ങള്ക്കു മാത്രം പ്രത്യേകമായുള്ളതാണെങ്കില് നിങ്ങള് മരണം കൊതിക്കുക; നിങ്ങള് സത്യസന്ധരെങ്കില്!\"
وَلَن يَتَمَنَّوْهُ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّٰلِمِينَ ﴿٩٥﴾
എന്നാല് അവരുടെ കൈകള് മുന്കൂട്ടി ചെയ്തുവെച്ചത് (ദുഷ്കൃത്യങ്ങള്) കാരണമായി അവരൊരിക്കലും മരണത്തെ കൊതിക്കുകയില്ല. അതിക്രമകാരികളെപറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു അല്ലാഹു.
അവരൊരിക്കലും അതാഗ്രഹിക്കുകയില്ല. കാരണം നേരത്തെ ചെയ്തുകൂട്ടിയ ചീത്ത പ്രവൃത്തികള് തന്നെ. അതിക്രമികളെ നന്നായി തിരിച്ചറിയുന്നവനാണ് അല്ലാഹു.
وَلَتَجِدَنَّهُمْ أَحْرَصَ ٱلنَّاسِ عَلَىٰ حَيَوٰةٍۢ وَمِنَ ٱلَّذِينَ أَشْرَكُوا۟ ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍۢ وَمَا هُوَ بِمُزَحْزِحِهِۦ مِنَ ٱلْعَذَابِ أَن يُعَمَّرَ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ ﴿٩٦﴾
തീര്ച്ചയായും ജനങ്ങളില് വെച്ച് ജീവിതത്തോട് ഏറ്റവും ആര്ത്തിയുള്ളവരായി അവരെ (യഹൂദരെ) നിനക്ക് കാണാം; ബഹുദൈവവിശ്വാസികളെക്കാള് പോലും. അവരില് ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില് എന്നാണ്. ഒരാള്ക്ക് ദീര്ഘായുസ്സ് ലഭിക്കുക എന്നത് അയാളെ ദൈവിക ശിക്ഷയില് നിന്ന് അകറ്റിക്കളയുന്ന കാര്യമല്ല. അവര് പ്രവര്ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.
ജീവിതത്തോട് മറ്റാരെക്കാളും കൊതിയുള്ളവരായി നിനക്കവരെ കാണാം; ബഹുദൈവ വിശ്വാസികളെക്കാളും അത്യാഗ്രഹികളായി. ആയിരം കൊല്ലമെങ്കിലും ആയുസ്സുണ്ടായെങ്കില് എന്ന് അവര് ഓരോരുത്തരും ആഗ്രഹിക്കുന്നു. എന്നാല് ആയുര്ദൈര്ഘ്യം ശിക്ഷയില് നിന്ന് രക്ഷപ്പെടുത്തുകയില്ല. അവര് ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി വീക്ഷിക്കുന്നവനാണ് അല്ലാഹു.
قُلْ مَن كَانَ عَدُوًّۭا لِّجِبْرِيلَ فَإِنَّهُۥ نَزَّلَهُۥ عَلَىٰ قَلْبِكَ بِإِذْنِ ٱللَّهِ مُصَدِّقًۭا لِّمَا بَيْنَ يَدَيْهِ وَهُدًۭى وَبُشْرَىٰ لِلْمُؤْمِنِينَ ﴿٩٧﴾
(നബിയേ,) പറയുക: (ഖുര്ആന് എത്തിച്ചുതരുന്ന) ജിബ്രീല് എന്ന മലക്കിനോടാണ് ആര്ക്കെങ്കിലും ശത്രുതയെങ്കില് അദ്ദേഹമത് നിന്റെ മനസ്സില് അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണ്. മുന്വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്ക്ക് വഴി കാട്ടുന്നതും, സന്തോഷവാര്ത്ത നല്കുന്നതുമായിട്ടാണ് (അത് അവതരിച്ചിട്ടുള്ളത്).
പറയുക: ആരെങ്കിലും ശത്രുത പുലര്ത്തുന്നത് ജിബ്രീലി നോടാണെങ്കില് അവരറിയണം; ജിബ്രീല് നിന്റെ മനസ്സില് വേദമിറക്കിയത് ദൈവനിര്ദേശപ്രകാരം മാത്രമാണ്. അത് മുന് വേദങ്ങളെ സത്യപ്പെടുത്തുന്നു. സത്യവിശ്വാസം സ്വീകരിക്കുന്നവര്ക്ക് നേര്വഴി നിര്ദേശിക്കുന്നു. സുവാര്ത്ത അറിയിക്കുകയും ചെയ്യുന്നു.
مَن كَانَ عَدُوًّۭا لِّلَّهِ وَمَلَٰٓئِكَتِهِۦ وَرُسُلِهِۦ وَجِبْرِيلَ وَمِيكَىٰلَ فَإِنَّ ٱللَّهَ عَدُوٌّۭ لِّلْكَٰفِرِينَ ﴿٩٨﴾
ആര്ക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്മാരോടും ജിബ്രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില് ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.
ആരെങ്കിലും അല്ലാഹുവിന്റെയും മലക്കുകളുടെയും അവന്റെ ദൂതന്മാരുടെയും ജിബ്രീലിന്റെയും മീകാഈലി ന്റെയും ശത്രുവാണെങ്കില് അറിയുക: നിസ്സംശയം അല്ലാഹു സത്യനിഷേധികളോട് വിരോധമുള്ളവനത്രെ.
وَلَقَدْ أَنزَلْنَآ إِلَيْكَ ءَايَٰتٍۭ بَيِّنَٰتٍۢ ۖ وَمَا يَكْفُرُ بِهَآ إِلَّا ٱلْفَٰسِقُونَ ﴿٩٩﴾
നാം നിനക്ക് അവതിരിപ്പിച്ചു തന്നിട്ടുള്ളത് സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാകുന്നു. ധിക്കാരികളല്ലാതെ മറ്റാരും അവയെ നിഷേധിക്കുകയില്ല.
ഉറപ്പായും നിനക്കു നാം വ്യക്തമായ വചനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. കുറ്റവാളികളല്ലാതെ അതിനെ തള്ളിക്കളയുകയില്ല.
أَوَكُلَّمَا عَٰهَدُوا۟ عَهْدًۭا نَّبَذَهُۥ فَرِيقٌۭ مِّنْهُم ۚ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ ﴿١٠٠﴾
അവര് (യഹൂദര്) ഏതൊരു കരാര് ചെയ്തു കഴിയുമ്പോഴും അവരില് ഒരു വിഭാഗം അത് വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരില് അധികപേര്ക്കും വിശ്വാസം തന്നെയില്ല.
അവര് ഏതൊരു കരാറിലേര്പ്പെട്ടാലും അവരിലൊരു വിഭാഗം അതിനെ തള്ളിക്കളയുകയാണോ? അല്ല; അവരിലേറെ പേരും സത്യനിഷേധികളാകുന്നു.
وَلَمَّا جَآءَهُمْ رَسُولٌۭ مِّنْ عِندِ ٱللَّهِ مُصَدِّقٌۭ لِّمَا مَعَهُمْ نَبَذَ فَرِيقٌۭ مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ كِتَٰبَ ٱللَّهِ وَرَآءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ ﴿١٠١﴾
അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട് അല്ലാഹുവിന്റെ ഒരു ദൂതന് അവരുടെ അടുത്ത് ചെന്നപ്പോള് ആ വേദക്കാരില് ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട് വലിച്ചെറിയുകയാണ് ചെയ്തത്.
അവരുടെ അടുത്ത് ദൈവദൂതന് വന്നെത്തി. അദ്ദേഹം അവരുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്നവനായിരുന്നു. എന്നിട്ടും വേദം കിട്ടിയവരിലൊരുകൂട്ടര് ആ ദൈവികഗ്രന്ഥത്തെ പിറകോട്ട് വലിച്ചെറിഞ്ഞു. അവര്ക്കൊന്നും അറിയാത്തപോലെ.
وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَٰطِينُ عَلَىٰ مُلْكِ سُلَيْمَٰنَ ۖ وَمَا كَفَرَ سُلَيْمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَٰرُوتَ وَمَٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌۭ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْءَاخِرَةِ مِنْ خَلَٰقٍۢ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ ﴿١٠٢﴾
സുലൈമാന് നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില് പിശാചുക്കള് പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര് (ഇസ്രായീല്യര്) പിന്പറ്റുകയും ചെയ്തു. സുലൈമാന് നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല് ജനങ്ങള്ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില് ഏര്പെട്ടത്. ബാബിലോണില് ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള് പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര് പിന്തുടര്ന്നു). എന്നാല് ഹാറൂത്തും മാറൂത്തും ഏതൊരാള്ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല് (ഇത് ഉപയോഗിച്ച്) ദൈവനിഷേധത്തില് ഏര്പെടരുത് എന്ന് അവര് പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില് നിന്ന് ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള് ജനങ്ങള് പഠിച്ച് കൊണ്ടിരുന്നു. എന്നാല് അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്ക്കും ഒരു ദ്രോഹവും ചെയ്യാന് അവര്ക്ക് കഴിയില്ല. അവര്ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര് പഠിച്ചു കൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര് വാങ്ങി (കൈവശപ്പെടുത്തി) യോ അവര്ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര് ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര് വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്ക്ക് വിവരമുണ്ടായിരുന്നെങ്കില്!
സുലൈമാന്റെ ആധിപത്യത്തിനെതിരെ പിശാചുക്കള് പറഞ്ഞുപരത്തിയതൊക്കെയും അവര് പിന്പറ്റി. യഥാര്ഥത്തില് സുലൈമാന് അവിശ്വാസി ആയിട്ടില്ല. അവിശ്വസിച്ചത് ആ പിശാചുക്കളാണ്. അവര് ജനങ്ങള്ക്ക് മാരണം പഠിപ്പിക്കുകയായിരുന്നു. ബാബിലോണിയയിലെ ഹാറൂത്, മാറൂത് എന്നീ മലക്കുകള്ക്ക് ഇറക്കിക്കൊടുത്തതിനെയും അവര് പിന്പറ്റി. അവരിരുവരും അതാരെയും പഠിപ്പിച്ചിരുന്നില്ല: “ഞങ്ങളൊരു പരീക്ഷണം; അതിനാല് നീ സത്യനിഷേധിയാകരുത്\" എന്ന് അറിയിച്ചുകൊണ്ടല്ലാതെ. അങ്ങനെ ജനം അവരിരുവരില്നിന്ന് ഭാര്യാ-ഭര്ത്താക്കന്മാര്ക്കിടയില് വിടവുണ്ടാക്കുന്ന വിദ്യ പഠിച്ചുകൊണ്ടിരുന്നു. എന്നാല് അല്ലാഹുവിന്റെ അനുവാദമില്ലാതെ അവര്ക്ക് അതുപയോഗിച്ച് ആരെയും ദ്രോഹിക്കാനാവില്ല. തങ്ങള്ക്കു ദോഷകരവും ഒപ്പം ഒട്ടും ഉപകാരമില്ലാത്തതുമാണ് അവര് പഠിച്ചുകൊണ്ടിരുന്നത്. ആ വിദ്യ സ്വീകരിക്കുന്നവര്ക്ക് പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്ക്കുതന്നെ നന്നായറിയാം. അവര് സ്വന്തത്തെ വിറ്റുവാങ്ങിയത് എത്ര ചീത്ത? അവരതറിഞ്ഞിരുന്നെങ്കില്.
وَلَوْ أَنَّهُمْ ءَامَنُوا۟ وَٱتَّقَوْا۟ لَمَثُوبَةٌۭ مِّنْ عِندِ ٱللَّهِ خَيْرٌۭ ۖ لَّوْ كَانُوا۟ يَعْلَمُونَ ﴿١٠٣﴾
അവര് വിശ്വസിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്തിരുന്നാല് അല്ലാഹുവിങ്കല് നിന്ന് ലഭിക്കുന്ന പ്രതിഫലം എത്രയോ ഉത്തമമാകുന്നു. അവരത് മനസ്സിലാക്കിയിരുന്നെങ്കില്!
അവര് സത്യവിശ്വാസം സ്വീകരിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയുമാണെങ്കില് അല്ലാഹുവിങ്കലുള്ള പ്രതിഫലം അത്യുത്തമമാകുമായിരുന്നു. അവരതറിഞ്ഞിരുന്നെങ്കില്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقُولُوا۟ رَٰعِنَا وَقُولُوا۟ ٱنظُرْنَا وَٱسْمَعُوا۟ ۗ وَلِلْكَٰفِرِينَ عَذَابٌ أَلِيمٌۭ ﴿١٠٤﴾
ഹേ: സത്യവിശ്വാസികളേ, നിങ്ങള് (നബിയോട്) റാഇനാ എന്ന് പറയരുത്. പകരം ഉന്ളുര്നാ എന്ന് പറയുകയും ശ്രദ്ധിച്ച് കേള്ക്കുകയും ചെയ്യുക. സത്യനിഷേധികള്ക്ക് വേദനയേറിയ ശിക്ഷയുണ്ട്.
വിശ്വസിച്ചവരേ, നിങ്ങള് “റാഇനാ\" എന്നു പറയരുത്. പകരം “ഉന്ളുര്നാ\" എന്നുപറയുക. ശ്രദ്ധയോടെ കേള്ക്കുകയും ചെയ്യുക. സത്യനിഷേധികള്ക്ക് നോവേറിയ ശിക്ഷയുണ്ട്.
مَّا يَوَدُّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ وَلَا ٱلْمُشْرِكِينَ أَن يُنَزَّلَ عَلَيْكُم مِّنْ خَيْرٍۢ مِّن رَّبِّكُمْ ۗ وَٱللَّهُ يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ﴿١٠٥﴾
നിങ്ങളുടെ രക്ഷിതാവില് നിന്നും വല്ല നന്മയും നിങ്ങളുടെ മേല് ഇറക്കപ്പെടുന്നത് വേദക്കാരിലും ബഹുദൈവാരാധകന്മാരിലും പെട്ട സത്യനിഷേധികള് ഒട്ടും ഇഷ്ടപ്പെടുന്നില്ല. അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് അവന് ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ്.
വേദക്കാരിലെയും ബഹുദൈവവിശ്വാസികളിലെയും സത്യനിഷേധികള് നിങ്ങളുടെ നാഥനില് നിന്ന് നിങ്ങള്ക്ക് ഒരു ഗുണവും ലഭിക്കുന്നത് തീരെ ഇഷ്ടപ്പെടുന്നില്ല. എന്നാല് അല്ലാഹു തന്റെ കാരുണ്യത്താല് താനിച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവന് തന്നെ.
۞ مَا نَنسَخْ مِنْ ءَايَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍۢ مِّنْهَآ أَوْ مِثْلِهَآ ۗ أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ ﴿١٠٦﴾
വല്ല ആയത്തും നാം ദുര്ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില് പകരം അതിനേക്കാള് ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?
ഏതെങ്കിലും വേദവാക്യത്തെ നാം ദുര്ബലമാക്കുകയോ മറപ്പിക്കുകയോ ആണെങ്കില് പകരം തത്തുല്യമോ കൂടുതല് മികച്ചതോ നാം കൊണ്ടുവരും. നിനക്കറിയില്ലേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്ന്.
أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّۢ وَلَا نَصِيرٍ ﴿١٠٧﴾
നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്ക്ക് അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും?
നിനക്കറിയില്ലേ, തീര്ച്ചയായും അല്ലാഹുവിനു തന്നെയാണ് ആകാശ ഭൂമികളുടെ സമ്പൂര്ണാധിപത്യം. അല്ലാഹുവല്ലാതെ നിങ്ങള്ക്കൊരു രക്ഷകനോ സഹായിയോ ഇല്ല.
أَمْ تُرِيدُونَ أَن تَسْـَٔلُوا۟ رَسُولَكُمْ كَمَا سُئِلَ مُوسَىٰ مِن قَبْلُ ۗ وَمَن يَتَبَدَّلِ ٱلْكُفْرَ بِٱلْإِيمَٰنِ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ ﴿١٠٨﴾
മുമ്പ് മൂസായോട് ചോദിക്കപ്പെട്ടത് പോലുള്ള ചോദ്യങ്ങള് നിങ്ങളുടെ റസൂലിനോടും ചോദിക്കുവാനാണോ നിങ്ങള് ഉദ്ദേശിക്കുന്നത്? സത്യവിശ്വാസത്തിന് പകരം സത്യനിഷേധത്തെ സ്വീകരിക്കുന്നവരാരോ അവര് നേര്മാര്ഗത്തില് നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു.
അല്ല; നേരത്തെ മൂസയോട് തന്റെ ജനം ഉന്നയിച്ചതു പോലുള്ള ചോദ്യങ്ങള് നിങ്ങളുടെ പ്രവാചകനോട് ചോദിക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്? സംശയമില്ല; സത്യവിശ്വാസത്തിനുപകരം സത്യനിഷേധം സ്വീകരിക്കുന്നവര് നേര്വഴിയില്നിന്ന് തെറ്റിപ്പോയിരിക്കുന്നു.
وَدَّ كَثِيرٌۭ مِّنْ أَهْلِ ٱلْكِتَٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَٰنِكُمْ كُفَّارًا حَسَدًۭا مِّنْ عِندِ أَنفُسِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ ۖ فَٱعْفُوا۟ وَٱصْفَحُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦٓ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ ﴿١٠٩﴾
നിങ്ങള് സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില് മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്ത്ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്.) എന്നാല് (അവരുടെ കാര്യത്തില്) അല്ലാഹു അവന്റെ കല്പന കൊണ്ടുവരുന്നത് വരെ നിങ്ങള് പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
വേദക്കാരില് ഏറെപ്പേരും ആഗ്രഹിക്കുന്നു, നിങ്ങള് സത്യവിശ്വാസികളായ ശേഷം നിങ്ങളെ സത്യനിഷേധികളാക്കി മാറ്റാന് സാധിച്ചെങ്കിലെന്ന്! അവരുടെ അസൂയയാണതിനു കാരണം. ഇതൊക്കെയും സത്യം അവര്ക്ക് നന്നായി വ്യക്തമായ ശേഷമാണ്. അതിനാല് അല്ലാഹു തന്റെ കല്പന നടപ്പാക്കും വരെ നിങ്ങള് വിട്ടുവീഴ്ച കാണിക്കുക. സംയമനം പാലിക്കുക. തീര്ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്ക്കും കഴിവുറ്റവന് തന്നെ.
وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍۢ تَجِدُوهُ عِندَ ٱللَّهِ ۗ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌۭ ﴿١١٠﴾
നിങ്ങള് പ്രാര്ത്ഥന മുറപ്രകാരം നിര്വഹിക്കുകയും സകാത്ത് നല്കുകയും ചെയ്യുക. നിങ്ങളുടെ സ്വന്തം ഗുണത്തിനായി നിങ്ങള് നല്ലതായ എന്തൊന്ന് മുന്കൂട്ടി ചെയ്താലും അതിന്റെ ഫലം അല്ലാഹുവിങ്കല് നിങ്ങള്ക്ക് കണ്ടെത്താവുന്നതാണ്. നിങ്ങള് പ്രവര്ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.
നിങ്ങള് നിഷ്ഠയോടെ നമസ്കരിക്കുക. സകാത്ത് നല്കുക. നിങ്ങള് ചെയ്യുന്ന ഏതു നന്മയുടെയും സദ്ഫലം നിങ്ങള്ക്ക് അല്ലാഹുവിങ്കല് കണ്ടെത്താം. നിങ്ങള് ചെയ്യുന്നതൊക്കെയും ഉറപ്പായും അല്ലാഹു കാണുന്നുണ്ട്.
وَقَالُوا۟ لَن يَدْخُلَ ٱلْجَنَّةَ إِلَّا مَن كَانَ هُودًا أَوْ نَصَٰرَىٰ ۗ تِلْكَ أَمَانِيُّهُمْ ۗ قُلْ هَاتُوا۟ بُرْهَٰنَكُمْ إِن كُنتُمْ صَٰدِقِينَ ﴿١١١﴾
ആര്ക്കെങ്കിലും) സ്വര്ഗത്തില് പ്രവേശിക്കണമെങ്കില് യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര് പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല് (നബിയേ,) പറയുക; നിങ്ങള് സത്യവാന്മാരാണെങ്കില് (അതിന്ന്) നിങ്ങള്ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്.
ജൂതനോ ക്രിസ്ത്യാനിയോ ആവാതെ ആരും സ്വര്ഗത്തിലെത്തുകയില്ലെന്ന് അവര് അവകാശപ്പെടുന്നു. അതവരുടെ വ്യാമോഹം മാത്രം. അവരോട് പറയൂ: നിങ്ങള് തെളിവു കൊണ്ടുവരിക; നിങ്ങള് സത്യസന്ധരെങ്കില്.
بَلَىٰ مَنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌۭ فَلَهُۥٓ أَجْرُهُۥ عِندَ رَبِّهِۦ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١١٢﴾
എന്നാല് (കാര്യം) അങ്ങനെയല്ല. ഏതൊരാള് സല്കര്മ്മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്പ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കല് അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാര്ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര് ദുഃഖിക്കേണ്ടി വരികയുമില്ല.
എന്നാല് ആര് സുകൃതവാനായി സര്വസ്വം അല്ലാഹുവിന് സമര്പിക്കുന്നുവോ അവന് തന്റെ നാഥന്റെ അടുത്ത് അതിനുള്ള പ്രതിഫലമുണ്ട്. അവര്ക്ക് ഒന്നും ഭയപ്പെടാനില്ല. ദുഃഖിക്കാനുമില്ല.
وَقَالَتِ ٱلْيَهُودُ لَيْسَتِ ٱلنَّصَٰرَىٰ عَلَىٰ شَىْءٍۢ وَقَالَتِ ٱلنَّصَٰرَىٰ لَيْسَتِ ٱلْيَهُودُ عَلَىٰ شَىْءٍۢ وَهُمْ يَتْلُونَ ٱلْكِتَٰبَ ۗ كَذَٰلِكَ قَالَ ٱلَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ ۚ فَٱللَّهُ يَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ ﴿١١٣﴾
യഹൂദന്മാര് പറഞ്ഞു ; ക്രിസ്ത്യാനികള്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. ക്രിസ്ത്യാനികള് പറഞ്ഞു; യഹൂദന്മാര്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ് താനും. അങ്ങനെ ഇവര് പറഞ്ഞത് പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാല് അവര് തമ്മില് ഭിന്നിക്കുന്ന വിഷയങ്ങളില് ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അല്ലാഹു അവര്ക്കിടയില് തീര്പ്പുകല്പിക്കുന്നതാണ്.
ക്രിസ്ത്യാനികളുടെ നിലപാടുകള്ക്ക് ഒരടിസ്ഥാനവുമില്ലെന്ന് യഹൂദര് പറയുന്നു. യഹൂദരുടെ വാദങ്ങള്ക്ക് അടിസ്ഥാനമൊന്നുമില്ലെന്ന് ക്രിസ്ത്യാനികളും വാദിക്കുന്നു. അവരൊക്കെ വേദമോതുന്നവരാണുതാനും. വിവരമില്ലാത്ത ചിലരെല്ലാം മുമ്പും ഇവര് വാദിക്കും വിധം പറഞ്ഞിട്ടുണ്ട്. അതിനാല്, അവര് ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില് ഉയിര്ത്തെഴുന്നേല്പു നാളില് അല്ലാഹു വിധി കല്പിക്കുന്നതാണ്.
وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَٰجِدَ ٱللَّهِ أَن يُذْكَرَ فِيهَا ٱسْمُهُۥ وَسَعَىٰ فِى خَرَابِهَآ ۚ أُو۟لَٰٓئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَآ إِلَّا خَآئِفِينَ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌۭ وَلَهُمْ فِى ٱلْءَاخِرَةِ عَذَابٌ عَظِيمٌۭ ﴿١١٤﴾
അല്ലാഹുവിന്റെ പള്ളികളില് അവന്റെ നാമം പ്രകീര്ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള് വലിയ അതിക്രമകാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവര്ക്ക് ആ പള്ളികളില് പ്രവേശിക്കാവതല്ലായിരുന്നു. അവര്ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ കഠിനശിക്ഷയും.
അല്ലാഹുവിന്റെ പള്ളികളില് അവന്റെ നാമം പ്രകീര്ത്തിക്കുന്നത് വിലക്കുകയും പള്ളികളുടെ തന്നെ നാശത്തിന് ശ്രമിക്കുകയും ചെയ്യുന്നവനേക്കാള് കടുത്ത അക്രമി ആരാണ്? പേടിച്ചുകൊണ്ടല്ലാതെ അവര്ക്കവിടെ പ്രവേശിക്കാവതല്ല. അവര്ക്ക് ഈ ലോകത്ത് കൊടിയ അപമാനമുണ്ട്. പരലോകത്ത് കഠിന ശിക്ഷയും.
وَلِلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا۟ فَثَمَّ وَجْهُ ٱللَّهِ ۚ إِنَّ ٱللَّهَ وَٰسِعٌ عَلِيمٌۭ ﴿١١٥﴾
കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങള് എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാര്ത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്വ്വജ്ഞനുമാകുന്നു.
കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. അതിനാല് നിങ്ങള് എങ്ങോട്ടു തിരിഞ്ഞു പ്രാര്ഥിച്ചാലും അവിടെയൊക്കെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. അല്ലാഹു അതിരുകള്ക്കതീതനാണ്. എല്ലാം അറിയുന്നവനും.
وَقَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًۭا ۗ سُبْحَٰنَهُۥ ۖ بَل لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ كُلٌّۭ لَّهُۥ قَٰنِتُونَ ﴿١١٦﴾
അവര് പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്. അവനെത്ര പരിശുദ്ധന്! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്റെതാകുന്നു. എല്ലാവരും അവന്ന് കീഴ്പെട്ടിരിക്കുന്നവരാകുന്നു.
ദൈവം പുത്രനെ വരിച്ചിരിക്കുന്നുവെന്ന് അവര് വാദിക്കുന്നു. എന്നാല് അവന് അതില്നിന്നെല്ലാം എത്ര പരിശുദ്ധന്. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. എല്ലാം അവന്ന് വഴങ്ങുന്നവയും.
بَدِيعُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًۭا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ﴿١١٧﴾
ആകാശങ്ങളെയും ഭൂമിയെയും മുന് മാതൃകയില്ലാതെ നിര്മിച്ചവനത്രെ അവന്. അവനൊരു കാര്യം തീരുമാനിച്ചാല് ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.
ഇല്ലായ്മയില്നിന്ന് ആകാശ ഭൂമികളെ ഉണ്ടാക്കിയവനാണവന്. അവനൊരു കാര്യം തീരുമാനിച്ചാല് “ഉണ്ടാവുക\" എന്ന വചനം മതി. അതോടെ അതുണ്ടാകുന്നു.
وَقَالَ ٱلَّذِينَ لَا يَعْلَمُونَ لَوْلَا يُكَلِّمُنَا ٱللَّهُ أَوْ تَأْتِينَآ ءَايَةٌۭ ۗ كَذَٰلِكَ قَالَ ٱلَّذِينَ مِن قَبْلِهِم مِّثْلَ قَوْلِهِمْ ۘ تَشَٰبَهَتْ قُلُوبُهُمْ ۗ قَدْ بَيَّنَّا ٱلْءَايَٰتِ لِقَوْمٍۢ يُوقِنُونَ ﴿١١٨﴾
വിവരമില്ലാത്തവര് പറഞ്ഞു: എന്തുകൊണ്ട് ഞങ്ങളോട് (നേരിട്ട്) അല്ലാഹു സംസാരിക്കുന്നില്ല? അല്ലെങ്കില് ഞങ്ങള്ക്ക് (ബോധ്യമാകുന്ന) ഒരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല? എന്നാല് ഇവര് പറഞ്ഞതു പോലെത്തന്നെ ഇവര്ക്ക് മുമ്പുള്ളവരും പറഞ്ഞിട്ടുണ്ട്. ഇവര് രണ്ട് കൂട്ടരുടെയും മനസ്സുകള്ക്ക് തമ്മില് സാമ്യമുണ്ട്. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്ക്ക് നാം ദൃഷ്ടാന്തങ്ങള് വ്യക്തമാക്കികൊടുത്തിട്ടുണ്ട്.
അറിവില്ലാത്തവര് ചോദിക്കുന്നു: \"അല്ലാഹു ഞങ്ങളോട് നേരില് സംസാരിക്കാത്തതെന്ത്? അല്ലെങ്കില് ഞങ്ങള്ക്ക് ഒരടയാളമെങ്കിലും കൊണ്ടുവരാത്തതെന്ത്?\" ഇവരിപ്പോള് ചോദിക്കുന്നപോലെ ഇവരുടെ മുന്ഗാമികളും ചോദിച്ചിരുന്നു. ഇരുവിഭാഗത്തിന്റെയും മനസ്സുകള് ഒരുപോലെയാണ്. തീര്ച്ചയായും അടിയുറച്ചു വിശ്വസിക്കുന്നവര്ക്ക് നാം തെളിവുകള് വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.
إِنَّآ أَرْسَلْنَٰكَ بِٱلْحَقِّ بَشِيرًۭا وَنَذِيرًۭا ۖ وَلَا تُسْـَٔلُ عَنْ أَصْحَٰبِ ٱلْجَحِيمِ ﴿١١٩﴾
തീര്ച്ചയായും നിന്നെ നാം സന്തോഷവാര്ത്ത അറിയിക്കുന്നവനും, താക്കീത് നല്കുന്നവനുമായിക്കൊണ്ട് സത്യവുമായി അയച്ചിരിക്കുകയാണ്. നരകാവകാശികളെപ്പറ്റി നീ ചോദ്യം ചെയ്യപ്പെടുന്നതല്ല.
നിസ്സംശയം, നിന്നെ നാം സത്യസന്ദേശവുമായാണ് അയച്ചത്. ശുഭവാര്ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്കുന്നവനുമായി. അതിനാല് നരകാവകാശികളെപ്പറ്റി നിന്നോടു ചോദിക്കുകയില്ല.
وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۗ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ ٱلَّذِى جَآءَكَ مِنَ ٱلْعِلْمِ ۙ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّۢ وَلَا نَصِيرٍ ﴿١٢٠﴾
യഹൂദര്ക്കോ ക്രൈസ്തവര്ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്ഗം പിന്പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്ഗദര്ശനമാണ് യഥാര്ത്ഥ മാര്ഗദര്ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്പറ്റിപ്പോയാല് അല്ലാഹുവില് നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല.
ജൂതരോ ക്രൈസ്തവരോ നിന്നെ സംബന്ധിച്ച് സംതൃപ്തരാവുകയില്ല; നീ അവരുടെ മാര്ഗമവലംബിക്കുംവരെ. പറയുക: സംശയമില്ല. ദൈവിക മാര്ഗദര്ശനമാണ് സത്യദര്ശനം. നിനക്കു യഥാര്ഥ ജ്ഞാനം ലഭിച്ചശേഷം നീ അവരുടെ ഇച്ഛകളെ പിന്പറ്റിയാല് പിന്നെ അല്ലാഹുവിന്റെ പിടിയില്നിന്ന് നിന്നെ രക്ഷിക്കാന് ഏതെങ്കിലും കൂട്ടാളിയോ സഹായിയോ ഉണ്ടാവുകയില്ല.
ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَتْلُونَهُۥ حَقَّ تِلَاوَتِهِۦٓ أُو۟لَٰٓئِكَ يُؤْمِنُونَ بِهِۦ ۗ وَمَن يَكْفُرْ بِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ ﴿١٢١﴾
നാം ഈ ഗ്രന്ഥം നല്കിയത് ആര്ക്കാണോ അവരത് പാരായണത്തിന്റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില് വിശ്വസിക്കുന്നു. എന്നാല് ആരതില് അവിശ്വസിക്കുന്നുവോ അവര് തന്നെയാണ് നഷ്ടം പറ്റിയവര്.
നാം ഈ വേദഗ്രന്ഥം നല്കിയവര് ആരോ അവരിത് യഥാവിധി പാരായണം ചെയ്യുന്നു. അവരിതില് ആത്മാര്ഥമായി വിശ്വസിക്കുന്നു. അതിനെ നിഷേധിക്കുന്നവരോ, യഥാര്ഥത്തില് അവര് തന്നെയാണ് നഷ്ടംപറ്റിയവര്.
يَٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَٰلَمِينَ ﴿١٢٢﴾
ഇസ്രായീല് സന്തതികളേ, ഞാന് നിങ്ങള്ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും ജനവിഭാഗങ്ങളില് നിങ്ങളെ ഞാന് ഉല്കൃഷ്ടരാക്കിയതും നിങ്ങള് ഓര്ക്കുക.
ഇസ്രയേല് മക്കളേ, ഞാന് നിങ്ങള്ക്കേകിയ അനുഗ്രഹങ്ങളോര്ക്കുക; നിങ്ങളെ സകല ജനത്തേക്കാളും ശ്രേഷ്ഠരാക്കിയതും.
وَٱتَّقُوا۟ يَوْمًۭا لَّا تَجْزِى نَفْسٌ عَن نَّفْسٍۢ شَيْـًۭٔا وَلَا يُقْبَلُ مِنْهَا عَدْلٌۭ وَلَا تَنفَعُهَا شَفَٰعَةٌۭ وَلَا هُمْ يُنصَرُونَ ﴿١٢٣﴾
ഒരാള്ക്കും മറ്റൊരാള്ക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാന് പറ്റാത്ത, ഒരാളില് നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്ക്കും ഒരു ശുപാര്ശയും പ്രയോജനപ്പെടാത്ത, ആര്ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (ന്യായവിധിയുടെ ദിവസത്തെ) നിങ്ങള് സൂക്ഷിക്കുകയും ചെയ്യുക.
ആര്ക്കും മറ്റുള്ളവര്ക്കായി ഒന്നും ചെയ്യാനാവാത്ത; ആരുടെയും പ്രായശ്ചിത്തം സ്വീകരിക്കാത്ത; ആര്ക്കും ആരുടെയും ശിപാര്ശ ഉപകരിക്കാത്ത; ആര്ക്കും ഒരുവിധ സഹായവും ലഭിക്കാത്ത ആ നാളിനെ സൂക്ഷിക്കുക.
۞ وَإِذِ ٱبْتَلَىٰٓ إِبْرَٰهِۦمَ رَبُّهُۥ بِكَلِمَٰتٍۢ فَأَتَمَّهُنَّ ۖ قَالَ إِنِّى جَاعِلُكَ لِلنَّاسِ إِمَامًۭا ۖ قَالَ وَمِن ذُرِّيَّتِى ۖ قَالَ لَا يَنَالُ عَهْدِى ٱلظَّٰلِمِينَ ﴿١٢٤﴾
ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്പനകള്കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള് അനുസ്മരിക്കുക.) അല്ലാഹു (അപ്പോള്) അദ്ദേഹത്തോട് പറഞ്ഞു: ഞാന് നിന്നെ മനുഷ്യര്ക്ക് നേതാവാക്കുകയാണ്. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളില്പ്പെട്ടവരെയും (നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: (ശരി; പക്ഷെ) എന്റെ ഈ നിശ്ചയം അതിക്രമകാരികള്ക്ക് ബാധകമായിരിക്കുകയില്ല
ഓര്ക്കുക: ഇബ്റാഹീമിനെ അദ്ദേഹത്തിന്റെ നാഥന് ചില കല്പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും നടപ്പാക്കി. അപ്പോള് അല്ലാഹു അരുളി: \"നിന്നെ ഞാന് ജനങ്ങളുടെ നേതാവാക്കുകയാണ്.\" ഇബ്റാഹീം ആവശ്യപ്പെട്ടു: \"എന്റെ മക്കളെയും.\" അല്ലാഹു അറിയിച്ചു: \"എന്റെ വാഗ്ദാനം അക്രമികള്ക്കു ബാധകമല്ല.\"
وَإِذْ جَعَلْنَا ٱلْبَيْتَ مَثَابَةًۭ لِّلنَّاسِ وَأَمْنًۭا وَٱتَّخِذُوا۟ مِن مَّقَامِ إِبْرَٰهِۦمَ مُصَلًّۭى ۖ وَعَهِدْنَآ إِلَىٰٓ إِبْرَٰهِۦمَ وَإِسْمَٰعِيلَ أَن طَهِّرَا بَيْتِىَ لِلطَّآئِفِينَ وَٱلْعَٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ ﴿١٢٥﴾
ആ ഭവനത്തെ (കഅ്ബയെ) ജനങ്ങള് സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓര്ക്കുക.) ഇബ്രാഹീം നിന്ന് പ്രാര്ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര (പ്രാര്ത്ഥന) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്പന നല്കിയത്, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്ക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവര്ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്ത്ഥിക്കുന്ന) വര്ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള് ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.
ഓര്ക്കുക: ആ ഭവന ത്തെ നാം മാനവതയുടെ മഹാസംഗമ സ്ഥാനമാക്കി; നിര്ഭയമായ സങ്കേതവും. ഇബ്റാഹീം നിന്ന ഇടം നിങ്ങള് നമസ്കാര സ്ഥലമാക്കുക. ത്വവാഫ് ചെയ്യുന്നവര്ക്കും ഭജനമിരിക്കുന്നവര്ക്കും തലകുനിച്ചും സാഷ്ടാംഗം പ്രണമിച്ചും പ്രാര്ഥിക്കുന്നവര്ക്കുമായി എന്റെ ഭവനം വൃത്തിയാക്കിവെക്കണമെന്ന് ഇബ്റാഹീമിനോടും ഇസ്മാഈലിനോടും നാം കല്പിച്ചു.
وَإِذْ قَالَ إِبْرَٰهِۦمُ رَبِّ ٱجْعَلْ هَٰذَا بَلَدًا ءَامِنًۭا وَٱرْزُقْ أَهْلَهُۥ مِنَ ٱلثَّمَرَٰتِ مَنْ ءَامَنَ مِنْهُم بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۖ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلًۭا ثُمَّ أَضْطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِ ۖ وَبِئْسَ ٱلْمَصِيرُ ﴿١٢٦﴾
എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില് നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്ക്ക് കായ്കനികള് ആഹാരമായി നല്കുകയും ചെയ്യേണമേ എന്ന് ഇബ്രാഹീം പ്രാര്ത്ഥിച്ച സന്ദര്ഭവും (ഓര്ക്കുക) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും (ഞാന് ആഹാരം നല്കുന്നതാണ്.) പക്ഷെ, അല്പകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാന് നല്കുക. പിന്നീട് നരകശിക്ഷ ഏല്ക്കാന് ഞാന് അവനെ നിര്ബന്ധിതനാക്കുന്നതാണ്. (അവന്ന്) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.
ഇബ്റാഹീം പ്രാര്ഥിച്ചത് ഓര്ക്കുക: \"എന്റെ നാഥാ! ഇതിനെ നീ ഭീതി ഏതുമില്ലാത്ത നാടാക്കേണമേ! ഇവിടെ പാര്ക്കുന്നവരില് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്ക്ക് ആഹാരമായി കായ്കനികള് നല്കേണമേ.\" അല്ലാഹു അറിയിച്ചു: \"അവിശ്വാസിക്കും നാമതു നല്കും. ഇത്തിരി കാലത്തെ ജീവിതസുഖം മാത്രമാണ് അവന്നുണ്ടാവുക. പിന്നെ നാമവനെ നരക ശിക്ഷക്കു വിധേയനാക്കും. അത് ചീത്ത താവളം തന്നെ.\"
وَإِذْ يَرْفَعُ إِبْرَٰهِۦمُ ٱلْقَوَاعِدَ مِنَ ٱلْبَيْتِ وَإِسْمَٰعِيلُ رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ ﴿١٢٧﴾
ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്ത്തിക്കൊണ്ടിരുന്ന സന്ദര്ഭവും (അനുസ്മരിക്കുക.) (അവര് ഇപ്രകാരം പ്രാര്ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില് നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്ച്ചയായും നീ എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാകുന്നു.
ഓര്ക്കുക: ഇബ്റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര് പ്രാര്ഥിച്ചു: \"ഞങ്ങളുടെ നാഥാ! ഞങ്ങളില് നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമല്ലോ\".
رَبَّنَا وَٱجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةًۭ مُّسْلِمَةًۭ لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَآ ۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ ﴿١٢٨﴾
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള് ഇരുവരെയും നിനക്ക് കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില് നിന്ന് നിനക്ക് കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങള് ഞങ്ങള്ക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു
\"ഞങ്ങളുടെ നാഥാ! നീ ഞങ്ങളിരുവരെയും നിന്നെ അനുസരിക്കുന്നവരാക്കേണമേ! ഞങ്ങളുടെ സന്തതികളില്നിന്ന് നിന്നെ വഴങ്ങുന്ന ഒരു സമുദായത്തെ ഉയര്ത്തിക്കൊണ്ടുവരേണമേ! ഞങ്ങളുടെ ഉപാസനാക്രമങ്ങള് ഞങ്ങള്ക്കു നീ കാണിച്ചു തരേണമേ! ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ; സംശയമില്ല, നീ പശ്ചാത്താപം ഉദാരമായി സ്വീകരിക്കുന്നവനും കരുണാമയനും തന്നെ.
رَبَّنَا وَٱبْعَثْ فِيهِمْ رَسُولًۭا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِكَ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴿١٢٩﴾
ഞങ്ങളുടെ രക്ഷിതാവേ, അവര്ക്ക് (ഞങ്ങളുടെ സന്താനങ്ങള്ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള് ഓതികേള്പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില് നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.
\"ഞങ്ങളുടെ നാഥാ! നീ അവര്ക്ക് അവരില് നിന്നു തന്നെ ഒരു ദൂതനെ നിയോഗിക്കേണമേ! അവര്ക്കു നിന്റെ വചനങ്ങള് ഓതിക്കേള്പ്പിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യുന്ന ദൂതനെ. നിസ്സംശയം, നീ പ്രതാപിയും യുക്തിജ്ഞനും തന്നെ.\"
وَمَن يَرْغَبُ عَن مِّلَّةِ إِبْرَٰهِۦمَ إِلَّا مَن سَفِهَ نَفْسَهُۥ ۚ وَلَقَدِ ٱصْطَفَيْنَٰهُ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْءَاخِرَةِ لَمِنَ ٱلصَّٰلِحِينَ ﴿١٣٠﴾
സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാര്ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില് അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില് തന്നെയായിരിക്കും.
ആരെങ്കിലും ഇബ്റാഹീമിന്റെ മാര്ഗം വെറുക്കുമോ? സ്വയം വിഡ്ഢിയായവനല്ലാതെ. ഈ ലോകത്ത് നാം അദ്ദേഹത്തെ മികവുറ്റവനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്തും അദ്ദേഹം സച്ചരിതരിലായിരിക്കും.
إِذْ قَالَ لَهُۥ رَبُّهُۥٓ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ ٱلْعَٰلَمِينَ ﴿١٣١﴾
നീ കീഴ്പെടുക എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള് സര്വ്വലോകരക്ഷിതാവിന്ന് ഞാനിതാ കീഴ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
നിന്റെ നാഥന് അദ്ദേഹത്തോട് “വഴിപ്പെടുക\" എന്ന് കല്പിച്ചു.അപ്പോള് അദ്ദേഹം പറഞ്ഞു: “സര്വലോകനാഥന് ഞാനിതാ വഴിപ്പെട്ടിരിക്കുന്നു.\"
وَوَصَّىٰ بِهَآ إِبْرَٰهِۦمُ بَنِيهِ وَيَعْقُوبُ يَٰبَنِىَّ إِنَّ ٱللَّهَ ٱصْطَفَىٰ لَكُمُ ٱلدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ﴿١٣٢﴾
ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട് ഇത് (കീഴ്വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല് അല്ലാഹുവിന്ന് കീഴ്പെടുന്നവരായി (മുസ്ലിംകളായി) ക്കൊണ്ടല്ലാതെ നിങ്ങള് മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര് ഓരോരുത്തരും ഉപദേശിച്ചത്)
ഇബ്റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഇതുതന്നെ ഉപദേശിച്ചു: \"എന്റെ മക്കളേ, അല്ലാഹു നിങ്ങള്ക്ക് നിശ്ചയിച്ചുതന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല് നിങ്ങള് മുസ്ലിംകളായല്ലാതെ മരണപ്പെടരുത്.\"
أَمْ كُنتُمْ شُهَدَآءَ إِذْ حَضَرَ يَعْقُوبَ ٱلْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِنۢ بَعْدِى قَالُوا۟ نَعْبُدُ إِلَٰهَكَ وَإِلَٰهَ ءَابَآئِكَ إِبْرَٰهِۦمَ وَإِسْمَٰعِيلَ وَإِسْحَٰقَ إِلَٰهًۭا وَٰحِدًۭا وَنَحْنُ لَهُۥ مُسْلِمُونَ ﴿١٣٣﴾
എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള് ആരാധിക്കുക ? എന്ന് യഅ്ഖൂബ് മരണം ആസന്നമായ സന്ദര്ഭത്തില് തന്റെ സന്തതികളോട് ചോദിച്ചപ്പോള് നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവര് പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റേയും ഇസ്മാഈലിന്റേയും ഇഷാഖിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള് ആരാധിക്കും. ഞങ്ങള് അവന്ന് കീഴ്പെട്ട് ജീവിക്കുന്നവരുമായിരിക്കും
“എനിക്കുശേഷം നിങ്ങള് ആരെയാണ് വഴിപ്പെടുക\"യെന്ന് ആസന്നമരണനായിരിക്കെ യഅ്ഖൂബ് തന്റെ മക്കളോടു ചോദിച്ചപ്പോള് നിങ്ങളവിടെ ഉണ്ടായിരുന്നോ? അവര് പറഞ്ഞു: \"ഞങ്ങള് അങ്ങയുടെ ദൈവത്തെ തന്നെയാണ് വഴിപ്പെടുക. അങ്ങയുടെ പിതാവായ ഇബ്റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ആ ഏക ദൈവത്തെ. ഞങ്ങള് അവനെ അനുസരിച്ച് ജീവിക്കുന്നവരാകും.\"
تِلْكَ أُمَّةٌۭ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ ﴿١٣٤﴾
അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര് പ്രവര്ത്തിച്ചതിന്റെ ഫലം അവര്ക്കാകുന്നു. നിങ്ങള് പ്രവര്ത്തിച്ചതിന്റെ ഫലം നിങ്ങള്ക്കും. അവര് പ്രവര്ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള് ചോദ്യം ചെയ്യപ്പെടുന്നതല്ല.
ഏതായാലും അത് കഴിഞ്ഞുപോയ ഒരു സമുദായം. അവര്ക്ക് അവര് ചെയ്തതിന്റെ ഫലമുണ്ട്. നിങ്ങള്ക്ക് നിങ്ങള് ശേഖരിച്ചുവെച്ചതിന്റെയും. അവര് പ്രവര്ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങളോട് ആരും ചോദിക്കുകയില്ല.
وَقَالُوا۟ كُونُوا۟ هُودًا أَوْ نَصَٰرَىٰ تَهْتَدُوا۟ ۗ قُلْ بَلْ مِلَّةَ إِبْرَٰهِۦمَ حَنِيفًۭا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ ﴿١٣٥﴾
നിങ്ങള് യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്വഴിയിലാകൂ എന്നാണവര് പറയുന്നത്. എന്നാല് നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്ഗമാണ് (പിന്പറ്റേണ്ടത്.) അദ്ദേഹം ബഹുദൈവാരാധകരില് പെട്ടവനായിരുന്നില്ല.
അവര് പറയുന്നു: \"നിങ്ങള് നേര്വഴിയിലാകണമെങ്കില് ജൂതരോ ക്രിസ്ത്യാനികളോ ആവുക.\"പറയുക: \"അല്ല. ശുദ്ധ മാനസനായ ഇബ്റാഹീമിന്റെ മാര്ഗമാണ് സ്വീകരിക്കേണ്ടത്. അദ്ദേഹം ബഹുദൈവ വാദിയായിരുന്നില്ല.\"
قُولُوٓا۟ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ إِلَىٰٓ إِبْرَٰهِۦمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَمَآ أُوتِىَ ٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍۢ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ ﴿١٣٦﴾
നിങ്ങള് പറയുക: അല്ലാഹുവിലും, അവങ്കല് നിന്ന് ഞങ്ങള്ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്ക്ക് നല്കപ്പെട്ടതിലും, സര്വ്വ പ്രവാചകന്മാര്ക്കും അവരുടെ രക്ഷിതാവിങ്കല് നിന്ന് നല്കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള് വിശ്വസിച്ചിരിക്കുന്നു. അവരില് ആര്ക്കിടയിലും ഞങ്ങള് വിവേചനം കല്പിക്കുന്നില്ല. ഞങ്ങള് അവന്ന് (അല്ലാഹുവിന്ന്) കീഴ്പെട്ട് ജീവിക്കുന്നവരുമാകുന്നു.
നിങ്ങള് പ്രഖ്യാപിക്കുക: ഞങ്ങള് അല്ലാഹുവിലും അവനില്നിന്ന് ഞങ്ങള്ക്ക് ഇറക്കിക്കിട്ടിയതിലും ഇബ്റാഹീം, ഇസ്മാഈല്, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകള് എന്നിവര്ക്ക് ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും നല്കിയതിലും മറ്റു പ്രവാചകന്മാര്ക്ക് തങ്ങളുടെ നാഥനില്നിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. അവരിലാര്ക്കുമിടയില് ഞങ്ങളൊരുവിധ വിവേചനവും കല്പിക്കുന്നില്ല. ഞങ്ങള് അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരത്രെ.
فَإِنْ ءَامَنُوا۟ بِمِثْلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا هُمْ فِى شِقَاقٍۢ ۖ فَسَيَكْفِيكَهُمُ ٱللَّهُ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ﴿١٣٧﴾
നിങ്ങള് ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല് അവര് നേര്മാര്ഗത്തിലായിക്കഴിഞ്ഞു. അവര് പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില് നിന്ന് നിന്നെ സംരക്ഷിക്കാന് അല്ലാഹു മതി, അവന് എല്ലാം കേള്ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
നിങ്ങള് വിശ്വസിച്ചപോലെ അവരും വിശ്വസിക്കുകയാണെങ്കില് അവരും നേര്വഴിയിലാകുമായിരുന്നു. അവര് പിന്തിരിയുകയാണെങ്കില് പിന്നെ അവര് കടുത്ത കിടമത്സരത്തില് തന്നെയായിരിക്കും. അവരില്നിന്ന് നിന്നെ കാക്കാന് അല്ലാഹുമതി. അവന് എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമല്ലോ.
صِبْغَةَ ٱللَّهِ ۖ وَمَنْ أَحْسَنُ مِنَ ٱللَّهِ صِبْغَةًۭ ۖ وَنَحْنُ لَهُۥ عَٰبِدُونَ ﴿١٣٨﴾
അല്ലാഹു നല്കിയ വര്ണമാകുന്നു (നമ്മുടെത്.) അല്ലാഹുവെക്കാള് നന്നായി വര്ണം നല്കുന്നവന് ആരുണ്ട് ? അവനെയാകുന്നു ഞങ്ങള് ആരാധിക്കുന്നത്.
അല്ലാഹുവിന്റെ വര്ണം സ്വീകരിക്കുക. അല്ലാഹുവിന്റെ വര്ണത്തെക്കാള് വിശിഷ്ടമായി ആരുടെ വര്ണമുണ്ട്? അവനെയാണ് ഞങ്ങള് വഴിപ്പെടുന്നത്.
قُلْ أَتُحَآجُّونَنَا فِى ٱللَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَآ أَعْمَٰلُنَا وَلَكُمْ أَعْمَٰلُكُمْ وَنَحْنُ لَهُۥ مُخْلِصُونَ ﴿١٣٩﴾
(നബിയേ,) പറയുക: അല്ലാഹുവിന്റെ കാര്യത്തില് നിങ്ങള് ഞങ്ങളോട് തര്ക്കിക്കുകയാണോ ? അവന് ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്ക്കുള്ളത് ഞങ്ങളുടെ കര്മ്മ (ഫല) ങ്ങളാണ്. നിങ്ങള്ക്കുള്ളത് നിങ്ങളുടെ കര്മ്മ (ഫല) ങ്ങളും. ഞങ്ങള് അവനോട് ആത്മാര്ത്ഥത പുലര്ത്തുന്നവരുമാകുന്നു.
ചോദിക്കുക: അല്ലാഹുവിന്റെ കാര്യത്തില് നിങ്ങള് ഞങ്ങളോട് തര്ക്കിക്കുകയാണോ? അവന് ഞങ്ങളുടെയും നിങ്ങളുടെയും നാഥനല്ലോ. ഞങ്ങള്ക്ക് ഞങ്ങളുടെ കര്മഫലം. നിങ്ങള്ക്ക് നിങ്ങളുടേതും. ഞങ്ങള് ആത്മാര്ഥമായും അവന് മാത്രം കീഴൊതുങ്ങിക്കഴിയുന്നവരാണ്.
أَمْ تَقُولُونَ إِنَّ إِبْرَٰهِۦمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطَ كَانُوا۟ هُودًا أَوْ نَصَٰرَىٰ ۗ قُلْ ءَأَنتُمْ أَعْلَمُ أَمِ ٱللَّهُ ۗ وَمَنْ أَظْلَمُ مِمَّن كَتَمَ شَهَٰدَةً عِندَهُۥ مِنَ ٱللَّهِ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ ﴿١٤٠﴾
അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള് പറയുന്നത്? (നബിയേ,) ചോദിക്കുക: നിങ്ങള്ക്കാണോ കൂടുതല് അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല് നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള് വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള് പ്രവര്ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
ഇബ്റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും അദ്ദേഹത്തിന്റെ സന്താനങ്ങളും ജൂതരോ ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള് വാദിക്കുന്നത്? ചോദിക്കുക: നിങ്ങളാണോ ഏറ്റം നന്നായറിയുന്നവര്? അതോ അല്ലാഹുവോ? അല്ലാഹുവില് നിന്ന് വന്നെത്തിയ തന്റെ വശമുള്ള സാക്ഷ്യം മറച്ചുവെക്കുന്നവനെക്കാള് വലിയ അക്രമി ആരുണ്ട്? നിങ്ങള് ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഒട്ടും അശ്രദ്ധനല്ല അല്ലാഹു.
تِلْكَ أُمَّةٌۭ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ ﴿١٤١﴾
അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര് പ്രവര്ത്തിച്ചതിന്റെ ഫലം അവര്ക്കാകുന്നു. നിങ്ങള് പ്രവര്ത്തിച്ചതിന്റെ ഫലം നിങ്ങള്ക്കും. അവര് പ്രവര്ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള് ചോദ്യം ചെയ്യപ്പെടുന്നതുമല്ല.
അത് കഴിഞ്ഞുപോയ ജനസമുദായം. അവരുടെ കര്മഫലം അവര്ക്ക്. നിങ്ങള് സമ്പാദിച്ചത് നിങ്ങള്ക്കും. അവര് പ്രവര്ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളോടാരും ചോദിക്കുകയില്ല.
۞ سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمْ عَن قِبْلَتِهِمُ ٱلَّتِى كَانُوا۟ عَلَيْهَا ۚ قُل لِّلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ ﴿١٤٢﴾
ഇവര് ഇതുവരെ (പ്രാര്ത്ഥനാവേളയില്) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്മാരായ ആളുകള് ചോദിച്ചേക്കും. (നബിയേ,) പറയുക : അല്ലാഹുവിന്റേത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന് ഉദ്ദേശിക്കുന്നവരെ അവന് നേരായ മാര്ഗത്തിലേക്ക് നയിക്കുന്നു.
മൂഢന്മാര് ചോദിക്കുന്നു: \"അന്നോളം അവര് തിരിഞ്ഞുനിന്നിരുന്ന ഖിബ്ല യില് നിന്ന് അവരെ തെറ്റിച്ചതെന്ത്?\" പറയുക: \"കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതുതന്നെ. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്വഴിയില് നയിക്കുന്നു.\"
وَكَذَٰلِكَ جَعَلْنَٰكُمْ أُمَّةًۭ وَسَطًۭا لِّتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيْكُمْ شَهِيدًۭا ۗ وَمَا جَعَلْنَا ٱلْقِبْلَةَ ٱلَّتِى كُنتَ عَلَيْهَآ إِلَّا لِنَعْلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى ٱلَّذِينَ هَدَى ٱللَّهُ ۗ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَٰنَكُمْ ۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌۭ رَّحِيمٌۭ ﴿١٤٣﴾
അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള് ജനങ്ങള്ക്ക് സാക്ഷികളായിരിക്കുവാനും റസൂല് നിങ്ങള്ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്പറ്റുന്നതാരൊക്കെയെന്നും, പിന്മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന് വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ് ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്ക്കും അത് (ഖിബ് ല മാറ്റം) ഒരു വലിയ പ്രശ്നമായിത്തീര്ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.
ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള് ലോകജനതക്ക് സാക്ഷികളാകാന്. ദൈവദൂതന് നിങ്ങള്ക്കു സാക്ഷിയാകാനും. നീ നേരത്തെ തിരിഞ്ഞുനിന്നിരുന്ന ദിക്കിനെ ഖിബ്ലയായി നിശ്ചയിച്ചിരുന്നത്, ദൈവദൂതനെ പിന്പറ്റുന്നവരെയും പിന്മാറിപ്പോകുന്നവരെയും വേര്തിരിച്ചറിയാന് വേണ്ടി മാത്രമാണ്. അത് ഏറെ പ്രയാസകരമായിരുന്നു; ദൈവിക മാര്ഗദര്ശനത്തിനര്ഹരായവര്ക്കൊഴികെ. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ ഒട്ടും പാഴാക്കുകയില്ല. അല്ലാഹു ജനങ്ങളോട് അളവറ്റ ദയാപരനും കരുണാമയനുമാകുന്നു.
قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِى ٱلسَّمَآءِ ۖ فَلَنُوَلِّيَنَّكَ قِبْلَةًۭ تَرْضَىٰهَا ۚ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ ۗ وَإِنَّ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ لَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا يَعْمَلُونَ ﴿١٤٤﴾
(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല് നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേല് നീ നിന്റെ മുഖം മസ്ജിദുല് ഹറാമിന്റെ നേര്ക്ക് തിരിക്കുക. നിങ്ങള് എവിടെയായിരുന്നാലും അതിന്റെ നേര്ക്കാണ് നിങ്ങള് മുഖം തിരിക്കേണ്ടത്. വേദം നല്കപ്പെട്ടവര്ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര് പ്രവര്ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
നിന്റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല് നിനക്കിഷ്ടപ്പെടുന്ന ഖിബ്ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമുതല് മസ്ജിദുല്ഹറാമിന്റെ നേരെ നീ നിന്റെ മുഖം തിരിക്കുക. നിങ്ങള് എവിടെയായിരുന്നാലും നിങ്ങള് അതിന്റെ നേരെ മുഖം തിരിക്കുക. വേദം നല്കപ്പെട്ടവര്ക്ക് ഇത് തങ്ങളുടെ നാഥനില് നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര് പ്രവര്ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.
وَلَئِنْ أَتَيْتَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ بِكُلِّ ءَايَةٍۢ مَّا تَبِعُوا۟ قِبْلَتَكَ ۚ وَمَآ أَنتَ بِتَابِعٍۢ قِبْلَتَهُمْ ۚ وَمَا بَعْضُهُم بِتَابِعٍۢ قِبْلَةَ بَعْضٍۢ ۚ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم مِّنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ ۙ إِنَّكَ إِذًۭا لَّمِنَ ٱلظَّٰلِمِينَ ﴿١٤٥﴾
വേദം നല്കപ്പെട്ടവരുടെ അടുക്കല് നീ എല്ലാവിധ ദൃഷ്ടാന്തവും കൊണ്ട് ചെന്നാലും അവര് നിന്റെ ഖിബ് ലയെ പിന്തുടരുന്നതല്ല. അവരുടെ ഖിബ് ലയെ നീയും പിന്തുടരുന്നതല്ല. അവരില് ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെഖിബ് ലയെ പിന്തുടരുകയുമില്ല. നിനക്ക് ശരിയായ അറിവ് വന്നുകിട്ടിയ ശേഷം നീയെങ്ങാനും അവരുടെ ഇച്ഛകളെ പിന്പറ്റിയാല് നീയും അതിക്രമകാരികളുടെ കൂട്ടത്തില് തന്നെയായിരിക്കും.
നീ ഈ വേദക്കാരുടെ മുമ്പില് എല്ലാ തെളിവുകളും കൊണ്ടുചെന്നാലും അവര് നിന്റെ ഖിബ്ലയെ പിന്പറ്റുകയില്ല. അവരുടെ ഖിബ്ലയെ നിനക്കും പിന്പറ്റാനാവില്ല. അവരില്തന്നെ ഒരുവിഭാഗം മറ്റു വിഭാഗക്കാരുടെ ഖിബ്ലയെയും പിന്തുടരില്ല. ഈ സത്യമായ അറിവ് ലഭിച്ചശേഷവും നീ അവരുടെ തന്നിഷ്ടങ്ങളെ പിന്പറ്റിയാല് ഉറപ്പായും നീയും അതിക്രമികളുടെ കൂട്ടത്തില് പെട്ടുപോകും.
ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمْ ۖ وَإِنَّ فَرِيقًۭا مِّنْهُمْ لَيَكْتُمُونَ ٱلْحَقَّ وَهُمْ يَعْلَمُونَ ﴿١٤٦﴾
നാം വേദം നല്കിയിട്ടുള്ളവര്ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്ച്ചയായും അവരില് ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു.
നാം വേദം നല്കിയ ജനത്തിന് അദ്ദേഹത്തെ തങ്ങളുടെ മക്കളെ അറിയുന്നപോലെ അറിയാം. എന്നിട്ടും അവരിലൊരുകൂട്ടര് അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാണ്.
ٱلْحَقُّ مِن رَّبِّكَ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ ﴿١٤٧﴾
(നബിയേ, ഈ സന്ദേശം) നിന്റെ നാഥന്റെപക്കല് നിന്നുള്ള സത്യമാകുന്നു. അതിനാല് നീ സംശയാലുക്കളുടെ കൂട്ടത്തില് പെട്ടുപോകരുത്.
ഇത് നിന്റെ നാഥനില് നിന്നുള്ള സത്യസന്ദേശമാണ്. അതിനാല് അതേപ്പറ്റി നീ സംശയാലുവാകരുത്.
وَلِكُلٍّۢ وِجْهَةٌ هُوَ مُوَلِّيهَا ۖ فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ أَيْنَ مَا تَكُونُوا۟ يَأْتِ بِكُمُ ٱللَّهُ جَمِيعًا ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ ﴿١٤٨﴾
ഓരോ വിഭാഗക്കാര്ക്കും അവര് (പ്രാര്ത്ഥനാവേളയില്) തിരിഞ്ഞുനില്ക്കുന്ന ഓരോ ഭാഗമുണ്ട്. എന്നാല് നിങ്ങള് ചെയ്യേണ്ടത് സല്പ്രവര്ത്തനങ്ങള്ക്കായി മുന്നോട്ട് വരികയാണ്. നിങ്ങള് എവിടെയൊക്കെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്. തീര്ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
ഓരോ വിഭാഗത്തിനും ഓരോ ദിശയുണ്ട്. അവര് അതിന്റെ നേരെ തിരിയുന്നു. നിങ്ങള് നന്മയിലേക്കു മുന്നേറുക. നിങ്ങള് എവിടെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചുകൊണ്ടുവരും. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന് തന്നെ.
وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۖ وَإِنَّهُۥ لَلْحَقُّ مِن رَّبِّكَ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ ﴿١٤٩﴾
ഏതൊരിടത്ത് നിന്ന് നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല് ഹറാമിന്റെ നേര്ക്ക് (പ്രാര്ത്ഥനാവേളയില്) നിന്റെ മുഖം തിരിക്കേണ്ടതാണ്. തീര്ച്ചയായും അത് നിന്റെ രക്ഷിതാവിങ്കല്നിന്നുള്ള യഥാര്ത്ഥ (നിര്ദേശ) മാകുന്നു. നിങ്ങള് പ്രവര്ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
നീ ഏതുവഴിയില് സഞ്ചരിച്ചാലും മസ്ജിദുല്ഹറാമിന്റെ നേരെ മുഖം തിരിക്കുക. കാരണം അത് നിന്റെ നാഥനില് നിന്നുള്ള സത്യനിഷ്ഠമായ നിര്ദേശമാണ്. നിങ്ങള് പ്രവര്ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.
وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ لِئَلَّا يَكُونَ لِلنَّاسِ عَلَيْكُمْ حُجَّةٌ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِى وَلِأُتِمَّ نِعْمَتِى عَلَيْكُمْ وَلَعَلَّكُمْ تَهْتَدُونَ ﴿١٥٠﴾
ഏതൊരിടത്ത് നിന്ന് നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല് ഹറാമിന്റെ നേര്ക്ക് നിന്റെ മുഖം തിരിക്കേണ്ടതാണ്. (സത്യവിശ്വാസികളേ,) നിങ്ങള് എവിടെയൊക്കെയായിരുന്നാലും അതിന്റെ നേര്ക്കാണ് നിങ്ങളുടെ മുഖം തിരിക്കേണ്ടത്. നിങ്ങള്ക്കെതിരായി ജനങ്ങള്ക്ക് ഇനി യാതൊരു ന്യായവും ഇല്ലാതിരിക്കുവാന് വേണ്ടിയാണിത്. അവരില് പെട്ട ചില അതിക്രമകാരികള് (തര്ക്കിച്ചേക്കാമെന്നത്) അല്ലാതെ. എന്നാല് നിങ്ങള് അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക. എന്റെ അനുഗ്രഹം ഞാന് നിങ്ങള്ക്ക് പൂര്ത്തിയാക്കിത്തരുവാനും, നിങ്ങള് സന്മാര്ഗം പ്രാപിക്കുവാനും വേണ്ടിയാണിതെല്ലാം.
നീ എവിടെനിന്നു പുറപ്പെട്ടാലും നിന്റെ മുഖം മസ്ജിദുല്ഹറാമിന്റെ നേരെ തിരിക്കുക. നിങ്ങള് എവിടെയായിരുന്നാലും അതിന്റെ നേര്ക്കാണ് മുഖം തിരിക്കേണ്ടത്. നിങ്ങള്ക്കെതിരെ ജനങ്ങള്ക്ക് ഒരു ന്യായവും ഇല്ലാതിരിക്കാനാണിത്. അവരിലെ അതിക്രമികള്ക്കൊഴികെ. നിങ്ങളവരെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ അനുഗ്രഹം നിങ്ങള്ക്ക് തികവോടെ തരാനാണിത്; നിങ്ങള് നേര്വഴി പ്രാപിക്കാനും.
كَمَآ أَرْسَلْنَا فِيكُمْ رَسُولًۭا مِّنكُمْ يَتْلُوا۟ عَلَيْكُمْ ءَايَٰتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَيُعَلِّمُكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ ﴿١٥١﴾
നമ്മുടെ ദൃഷ്ടാന്തങ്ങള് നിങ്ങള്ക്ക് ഓതികേള്പിച്ച് തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്ക്ക് അറിവില്ലാത്തത് നിങ്ങള്ക്ക് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില് നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും.
നാം നിങ്ങള്ക്ക് നിങ്ങളില് നിന്നുതന്നെ ദൂതനെ അയച്ചുതന്നപോലെയാണിത്. അദ്ദേഹമോ നിങ്ങള്ക്ക് നമ്മുടെ സൂക്തങ്ങള് ഓതിത്തരുന്നു. നിങ്ങളെ സംസ്കരിക്കുന്നു. വേദവും വിജ്ഞാനവും പഠിപ്പിക്കുന്നു. നിങ്ങള്ക്ക് അറിയാത്ത കാര്യങ്ങള് നിങ്ങള്ക്ക് അറിയിച്ചുതരികയും ചെയ്യുന്നു.
فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ ﴿١٥٢﴾
ആകയാല് എന്നെ നിങ്ങള് ഓര്ക്കുക. നിങ്ങളെ ഞാനും ഓര്ക്കുന്നതാണ്. എന്നോട് നിങ്ങള് നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്.
അതിനാല് നിങ്ങള് എന്നെ ഓര്ക്കുക. ഞാന് നിങ്ങളെയും ഓര്ക്കാം. എന്നോടു നന്ദി കാണിക്കുക. നന്ദികേട് കാണിക്കരുത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ ﴿١٥٣﴾
സത്യവിശ്വാസികളെ, നിങ്ങള് സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.
വിശ്വസിച്ചവരേ, നിങ്ങള് ക്ഷമയിലൂടെയും നമസ്കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീര്ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു.
وَلَا تَقُولُوا۟ لِمَن يُقْتَلُ فِى سَبِيلِ ٱللَّهِ أَمْوَٰتٌۢ ۚ بَلْ أَحْيَآءٌۭ وَلَٰكِن لَّا تَشْعُرُونَ ﴿١٥٤﴾
അല്ലാഹുവിന്റെ മാര്ഗത്തില് കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവര് എന്ന് നിങ്ങള് പറയേണ്ട. എന്നാല് അവരാകുന്നു ജീവിക്കുന്നവര്. പക്ഷെ, നിങ്ങള് (അതിനെപ്പറ്റി) ബോധവാന്മാരാകുന്നില്ല.
ദൈവമാര്ഗത്തില് വധിക്കപ്പെടുന്നവരെ “മരിച്ചവരെ\"ന്ന് പറയാതിരിക്കുക. അല്ല; അവര് ജീവിച്ചിരിക്കുന്നവരാണ്. പക്ഷേ, നിങ്ങളത് അറിയുന്നില്ല.
وَلَنَبْلُوَنَّكُم بِشَىْءٍۢ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍۢ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّٰبِرِينَ ﴿١٥٥﴾
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്ഭങ്ങളില്) ക്ഷമിക്കുന്നവര്ക്ക് സന്തോഷവാര്ത്ത അറിയിക്കുക.
ഭയം, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്ത്ത അറിയിക്കുക.
ٱلَّذِينَ إِذَآ أَصَٰبَتْهُم مُّصِيبَةٌۭ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ ﴿١٥٦﴾
തങ്ങള്ക്ക് വല്ല ആപത്തും ബാധിച്ചാല് അവര് (ആ ക്ഷമാശീലര്) പറയുന്നത്; ഞങ്ങള് അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.
ഏതൊരു വിപത്തു വരുമ്പോഴും അവര് പറയും: “ഞങ്ങള് അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും.\"
أُو۟لَٰٓئِكَ عَلَيْهِمْ صَلَوَٰتٌۭ مِّن رَّبِّهِمْ وَرَحْمَةٌۭ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُهْتَدُونَ ﴿١٥٧﴾
അവര്ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല് നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്ഗം പ്രാപിച്ചവര്.
അവര്ക്ക് അവരുടെ നാഥനില് നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര് തന്നെയാണ് നേര്വഴി പ്രാപിച്ചവര്.
۞ إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ ۖ فَمَنْ حَجَّ ٱلْبَيْتَ أَوِ ٱعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًۭا فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ ﴿١٥٨﴾
തീര്ച്ചയായും സഫായും മര്വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില് പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില് ചെന്ന് ഹജ്ജോ ഉംറഃയോ നിര്വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില് കുറ്റമൊന്നുമില്ല. ആരെങ്കിലും സല്കര്മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില് തീര്ച്ചയായും അല്ലാഹു കൃതജ്ഞനും സര്വ്വജ്ഞനുമാകുന്നു.
തീര്ച്ചയായും സ്വഫായും മര്വ യും അല്ലാഹുവിന്റെ അടയാള ങ്ങളില്പെട്ടവയാണ്. അതിനാല് അല്ലാഹുവിന്റെ ആദരണീയ ഭവന ത്തിങ്കല് ഹജ്ജോ ഉംറയോ നിര്വഹിക്കുന്നവര് അവയ്ക്കിടയില് പ്രയാണം നടത്തുന്നത് കുറ്റകരമാകുന്ന പ്രശ്നമേയില്ല. സ്വയം സന്നദ്ധരായി സുകൃതം ചെയ്യുന്നവര് മനസ്സിലാക്കട്ടെ: അല്ലാഹു എല്ലാം അറിയുന്നവനും നന്ദിയുള്ളവനുമാണ്.
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّٰهُ لِلنَّاسِ فِى ٱلْكِتَٰبِ ۙ أُو۟لَٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّٰعِنُونَ ﴿١٥٩﴾
നാമവതരിപ്പിച്ച തെളിവുകളും മാര്ഗദര്ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്.
നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാര്ഗനിര്ദേശങ്ങളും വേദപുസ്തകത്തിലൂടെ വിശദീകരിച്ചിരിക്കുന്നു. എന്നിട്ടും അവയെ മറച്ചുവെക്കുന്നവരെ ഉറപ്പായും അല്ലാഹു ശപിക്കുന്നു. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നു.
إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَبَيَّنُوا۟ فَأُو۟لَٰٓئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ ﴿١٦٠﴾
എന്നാല് പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്ക്കുകയും, (സത്യം ജനങ്ങള്ക്ക്) വിവരിച്ചുകൊടുക്കുകയും ചെയ്തവര് ഇതില് നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന് സ്വീകരിക്കുന്നതാണ്. ഞാന് അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്ക്കുകയും മറച്ചുവെച്ചത് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നവരെയൊഴികെ. അവരുടെ പശ്ചാത്താപം ഞാന് സ്വീകരിക്കുന്നു. ഞാന് പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനും തന്നെ.
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ أُو۟لَٰٓئِكَ عَلَيْهِمْ لَعْنَةُ ٱللَّهِ وَٱلْمَلَٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ ﴿١٦١﴾
സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേല് അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്.
സത്യത്തെ തള്ളിക്കളയുകയും സത്യനിഷേധികളായിത്തന്നെ മരണമടയുകയും ചെയ്യുന്നവര്ക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവന് മനുഷ്യരുടെയും ശാപമുണ്ട്.
خَٰلِدِينَ فِيهَا ۖ لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ ﴿١٦٢﴾
അതവര് ശാശ്വതമായി അനുഭവിക്കുന്നതാണ്. അവര്ക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുകയില്ല. അവര്ക്ക് ഇടകൊടുക്കപ്പെടുകയുമില്ല.
അവരത് എക്കാലവും അനുഭവിക്കും. അവര്ക്ക് ശിക്ഷയിലൊട്ടും ഇളവുണ്ടാവില്ല. മറ്റൊരവസരം അവര്ക്ക് ലഭിക്കുകയുമില്ല.
وَإِلَٰهُكُمْ إِلَٰهٌۭ وَٰحِدٌۭ ۖ لَّآ إِلَٰهَ إِلَّا هُوَ ٱلرَّحْمَٰنُ ٱلرَّحِيمُ ﴿١٦٣﴾
നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന് പരമകാരുണികനും കരുണാനിധിയുമത്രെ.
നിങ്ങളുടെ ദൈവം ഏകദൈവം. അവനല്ലാതെ ദൈവമില്ല. അവന് പരമ കാരുണികന്. ദയാപരന്.
إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ وَٱلْفُلْكِ ٱلَّتِى تَجْرِى فِى ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍۢ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍۢ وَتَصْرِيفِ ٱلرِّيَٰحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلْأَرْضِ لَءَايَٰتٍۢ لِّقَوْمٍۢ يَعْقِلُونَ ﴿١٦٤﴾
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന് നല്കിയതിലും, ഭൂമിയില് എല്ലാതരം ജന്തുവര്ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്ച്ച.
ആകാശഭൂമികളുടെ സൃഷ്ടിപ്പില്; രാപ്പകലുകള് മാറിമാറി വരുന്നതില്; മനുഷ്യര്ക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില് സഞ്ചരിക്കുന്ന കപ്പലുകളില്; അല്ലാഹു മാനത്തുനിന്ന് മഴവീഴ്ത്തി അതുവഴി, ജീവനറ്റ ഭൂമിക്ക് ജീവനേകുന്നതില്; ഭൂമിയില് എല്ലായിനം ജീവികളെയും പരത്തിവിടുന്നതില്; കാറ്റിനെ ചലിപ്പിക്കുന്നതില്; ആകാശഭൂമികള്ക്കിടയില് ആജ്ഞാനുവര്ത്തിയായി നിര്ത്തിയിട്ടുള്ള കാര്മേഘത്തില്; എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്; സംശയമില്ല.
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًۭا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّۭا لِّلَّهِ ۗ وَلَوْ يَرَى ٱلَّذِينَ ظَلَمُوٓا۟ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ لِلَّهِ جَمِيعًۭا وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ ﴿١٦٥﴾
അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള് അവരെയും സ്നേഹിക്കുന്നു. എന്നാല് സത്യവിശ്വാസികള് അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള് പരലോകശിക്ഷ കണ്മുമ്പില് കാണുന്ന സമയത്ത് ശക്തി മുഴുവന് അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര് കണ്ടറിഞ്ഞിരുന്നുവെങ്കില് (അതവര്ക്ക് എത്ര ഗുണകരമാകുമായിരുന്നു!)
ചിലയാളുകള് അല്ലാഹു അല്ലാത്തവരെ അവന്ന് സമന്മാരാക്കിവെക്കുന്നു. അവര് അല്ലാഹുവെ സ്നേഹിക്കുന്നപോലെ ഇവരെയും സ്നേഹിക്കുന്നു. സത്യവിശ്വാസികളോ, പരമമായി സ്നേഹിക്കുന്നത് അല്ലാഹുവിനെയാണ്. അക്രമികള്ക്ക് പരലോകശിക്ഷ നേരില് കാണുമ്പോള് ബോധ്യമാകും, ശക്തിയൊക്കെയും അല്ലാഹുവിനാണെന്നും അവന് കഠിനമായി ശിക്ഷിക്കുന്നവനാണെന്നും. ഇക്കാര്യം ഇപ്പോള് തന്നെ അവര് കണ്ടറിഞ്ഞിരുന്നെങ്കില്.
إِذْ تَبَرَّأَ ٱلَّذِينَ ٱتُّبِعُوا۟ مِنَ ٱلَّذِينَ ٱتَّبَعُوا۟ وَرَأَوُا۟ ٱلْعَذَابَ وَتَقَطَّعَتْ بِهِمُ ٱلْأَسْبَابُ ﴿١٦٦﴾
പിന്തുടരപ്പെട്ടവര് (നേതാക്കള്) പിന്തുടര്ന്നവരെ (അനുയായികളെ) വിട്ട് ഒഴിഞ്ഞ് മാറുകയും, ശിക്ഷ നേരില് കാണുകയും, അവര് (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള് അറ്റുപോകുകയും ചെയ്യുന്ന സന്ദര്ഭമത്രെ (അത്.)
പിന്തുടരപ്പെട്ടവര് പിന്തുടരുന്നവരി ല്നിന്ന് ഒഴിഞ്ഞുമാറുകയും ശിക്ഷ നേരില് കാണുകയും അന്യോന്യമുള്ള ബന്ധം അറ്റുപോവുകയും ചെയ്യുന്ന സന്ദര്ഭം!
وَقَالَ ٱلَّذِينَ ٱتَّبَعُوا۟ لَوْ أَنَّ لَنَا كَرَّةًۭ فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا۟ مِنَّا ۗ كَذَٰلِكَ يُرِيهِمُ ٱللَّهُ أَعْمَٰلَهُمْ حَسَرَٰتٍ عَلَيْهِمْ ۖ وَمَا هُم بِخَٰرِجِينَ مِنَ ٱلنَّارِ ﴿١٦٧﴾
പിന്തുടര്ന്നവര് (അനുയായികള്) അന്നു പറയും : ഞങ്ങള്ക്ക് (ഇഹലോകത്തേക്ക്) ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കില് ഇവര് ഞങ്ങളെ വിട്ടൊഴിഞ്ഞ് മാറിയത് പോലെ ഞങ്ങള് ഇവരെ വിട്ടും ഒഴിഞ്ഞു മാറുമായിരുന്നു. അപ്രകാരം അവരുടെ കര്മ്മങ്ങളെല്ലാം അവര്ക്ക് ഖേദത്തിന് കാരണമായി ഭവിച്ചത് അല്ലാഹു അവര്ക്ക് കാണിച്ചുകൊടുക്കും. നരകാഗ്നിയില് നിന്ന് അവര്ക്ക് പുറത്ത് കടക്കാനാകുകയുമില്ല.
അനുയായികള് അന്ന് പറയും: \"ഞങ്ങള്ക്ക് ഒരു തിരിച്ചുപോക്കിന് അവസരമുണ്ടായെങ്കില് ഇവരിപ്പോള് ഞങ്ങളെ കൈവെടിഞ്ഞപോലെ ഇവരെ ഞങ്ങളും കൈവെടിയുമായിരുന്നു.\" അങ്ങനെ അവരുടെ ചെയ്തികള് അവര്ക്ക് കൊടിയ ഖേദത്തിന് കാരണമായതായി അല്ലാഹു അവര്ക്ക് കാണിച്ചുകൊടുക്കും. നരകത്തീയില്നിന്നവര്ക്ക് പുറത്തുകടക്കാനാവില്ല.
يَٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَٰلًۭا طَيِّبًۭا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌ ﴿١٦٨﴾
മനുഷ്യരേ, ഭൂമിയിലുള്ളതില് നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള് ഭക്ഷിച്ച് കൊള്ളുക. പിശാചിന്റെകാലടികളെ നിങ്ങള് പിന്തുടരാതിരിക്കുകയും ചെയ്യുക. അവന് നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു.
മനുഷ്യരേ, ഭൂമിയിലെ വിഭവങ്ങളില് അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. പിശാചിന്റെ കാല്പ്പാടുകളെ പിന്പറ്റരുത്. അവന് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.
إِنَّمَا يَأْمُرُكُم بِٱلسُّوٓءِ وَٱلْفَحْشَآءِ وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ ﴿١٦٩﴾
ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്പെടുവാനും, അല്ലാഹുവിന്റെ പേരില് നിങ്ങള്ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന് നിങ്ങളോട് കല്പിക്കുന്നത്.
ചീത്തകാര്യങ്ങളിലും നീചവൃത്തികളിലും വ്യാപരിക്കാനാണ് അവന് നിങ്ങളോട് കല്പിക്കുന്നത്. ദൈവത്തിന്റെ പേരില് നിങ്ങള്ക്കറിയാത്ത കാര്യങ്ങള് കെട്ടിപ്പറയാനും.
وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ ءَابَآءَنَآ ۗ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْقِلُونَ شَيْـًۭٔا وَلَا يَهْتَدُونَ ﴿١٧٠﴾
അല്ലാഹു അവതരിപ്പിച്ചത് നിങ്ങള് പിന് പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്, അല്ല, ഞങ്ങളുടെ പിതാക്കള് സ്വീകരിച്ചതായി കണ്ടതേ ഞങ്ങള് പിന് പറ്റുകയുള്ളൂ എന്നായിരിക്കും അവര് പറയുന്നത്. അവരുടെ പിതാക്കള് യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില് പോലും (അവരെ പിന് പറ്റുകയാണോ?)
അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്പറ്റാന് ആവശ്യപ്പെട്ടാല് അവര് പറയും: \"ഞങ്ങളുടെ പൂര്വ പിതാക്കള് പിന്തുടര്ന്നുകണ്ട പാതയേ ഞങ്ങള് പിന്പറ്റുകയുള്ളൂ.\" അവരുടെ പിതാക്കള് ചിന്തിക്കുകയോ നേര്വഴി പ്രാപിക്കുകയോ ചെയ്യാത്തവരായിരുന്നിട്ടും!
وَمَثَلُ ٱلَّذِينَ كَفَرُوا۟ كَمَثَلِ ٱلَّذِى يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَآءًۭ وَنِدَآءًۭ ۚ صُمٌّۢ بُكْمٌ عُمْىٌۭ فَهُمْ لَا يَعْقِلُونَ ﴿١٧١﴾
സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര് ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല് അവര് (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല.
സത്യനിഷേധികളോടു സംസാരിക്കുന്നവന്റെ ഉപമ വിളിയും തെളിയുമല്ലാതൊന്നും കേള്ക്കാത്ത കാലികളോട് ഒച്ചയിടുന്ന ഇടയനെ പോലെയാണ്. അവര് ബധിരരും മൂകരും കുരുടരുമാണ്. അവരൊന്നും ആലോചിച്ചറിയുന്നില്ല.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴿١٧٢﴾
സത്യവിശ്വാസികളേ, നിങ്ങള്ക്ക് നാം നല്കിയ വസ്തുക്കളില് നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള് നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള് ആരാധിക്കുന്നതെങ്കില്.
വിശ്വസിച്ചവരേ, നാം നിങ്ങള്ക്കേകിയ വിഭവങ്ങളില്നിന്ന് വിശിഷ്ടമായത് ആഹരിക്കുക. അല്ലാഹുവോട് നന്ദി കാണിക്കുക. നിങ്ങള് അവനുമാത്രം വഴിപ്പെടുന്നവരാണെങ്കില്!
إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيْرِ ٱللَّهِ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍۢ وَلَا عَادٍۢ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ ﴿١٧٣﴾
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന് നിങ്ങള്ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്) നിര്ബന്ധിതനായാല് അവന്റെ മേല് കുറ്റമില്ല. (എന്നാല്) അവന് നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
നിങ്ങള്ക്ക് അവന് നിഷിദ്ധമാക്കിയത് ഇവ മാത്രമാണ്: ശവം, രക്തം, പന്നിമാംസം, അല്ലാഹുവല്ലാത്തവരുടെ പേരില് അറുക്കപ്പെട്ടത്. എന്നാല് നിര്ബന്ധിതാവസ്ഥയിലുള്ളവന് അതില് ഇളവുണ്ട്. പക്ഷേ ഇത് നിയമലംഘനമാഗ്രഹിച്ചാവരുത്. അത്യാവശ്യത്തിലധികവുമാവരുത്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلْكِتَٰبِ وَيَشْتَرُونَ بِهِۦ ثَمَنًۭا قَلِيلًا ۙ أُو۟لَٰٓئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوْمَ ٱلْقِيَٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ﴿١٧٤﴾
അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള് മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള് നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര് തങ്ങളുടെ വയറുകളില് തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില് നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
വേദഗ്രന്ഥത്തില് അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള് മറച്ചുപിടിക്കുകയും അതിനു വിലയായി തുച്ഛമായ ഐഹികതാല്പര്യങ്ങള് നേടിയെടുക്കുകയും ചെയ്യുന്നവര്, തങ്ങളുടെ വയറുകളില് തിന്നുനിറക്കുന്നത് നരകത്തീയല്ലാതൊന്നുമല്ല. ഉയിര്ത്തെഴുന്നേല്പുനാളില് അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവര്ക്ക് നോവേറിയ ശിക്ഷയുണ്ട്.
أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَٰلَةَ بِٱلْهُدَىٰ وَٱلْعَذَابَ بِٱلْمَغْفِرَةِ ۚ فَمَآ أَصْبَرَهُمْ عَلَى ٱلنَّارِ ﴿١٧٥﴾
സന്മാര്ഗത്തിനു പകരം ദുര്മാര്ഗവും, പാപമോചനത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു അവര്. നരകശിക്ഷ അനുഭവിക്കുന്നതില് അവര്ക്കെന്തൊരു ക്ഷമയാണ്!
സന്മാര്ഗം വിറ്റ് ദുര്മാര്ഗം വാങ്ങിയവരാണവര്. പാപമോചനത്തിനുപകരം ശിക്ഷയും. നരകശിക്ഷ ഏറ്റുവാങ്ങാനുള്ള അവരുടെ ധാര്ഷ്ട്യം അപാരം തന്നെ!
ذَٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلْكِتَٰبَ بِٱلْحَقِّ ۗ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِى ٱلْكِتَٰبِ لَفِى شِقَاقٍۭ بَعِيدٍۢ ﴿١٧٦﴾
സത്യം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതിനാലാണത്. വേദഗ്രന്ഥത്തിന്റെകാര്യത്തില് ഭിന്നിച്ചവര് (സത്യത്തില് നിന്ന്) അകന്ന മാത്സര്യത്തിലാകുന്നു തീര്ച്ച.
പരമസത്യം വ്യക്തമാക്കുന്ന വേദപുസ്തകം അല്ലാഹു ഇറക്കിത്തന്നു. എന്നിട്ടും വേദഗ്രന്ഥത്തിന്റെ കാര്യത്തില് ഭിന്നിച്ചവര് തങ്ങളുടെ മാത്സര്യത്തില്പെട്ട് സത്യത്തില്നിന്ന് ഏറെ ദൂരെയായിരിക്കുന്നു. അതാണ് ഇതിനൊക്കെയും കാരണം.
۞ لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّۦنَ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِۦ ذَوِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَٰهَدُوا۟ ۖ وَٱلصَّٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ ۗ أُو۟لَٰٓئِكَ ٱلَّذِينَ صَدَقُوا۟ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُتَّقُونَ ﴿١٧٧﴾
നിങ്ങളുടെ മുഖങ്ങള് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല് അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്ക്കും, അനാഥകള്ക്കും, അഗതികള്ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്ക്കും, അടിമമോചനത്തിന്നും നല്കുകയും, പ്രാര്ത്ഥന (നമസ്കാരം) മുറപ്രകാരം നിര്വഹിക്കുകയും, സകാത്ത് നല്കുകയും, കരാറില് ഏര്പെട്ടാല് അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്. അവരാകുന്നു സത്യം പാലിച്ചവര്. അവര് തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്.
നിങ്ങള് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുന്നതല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്ക്കും അനാഥകള്ക്കും അഗതികള്ക്കും വഴിയാത്രക്കാര്ക്കും ചോദിച്ചുവരുന്നവര്ക്കും അടിമ മോചനത്തിനും ചെലവഴിക്കുക; നമസ്കാരം നിഷ്ഠയോടെ നിര്വഹിക്കുക; സകാത്ത് നല്കുക; കരാറുകളിലേര്പ്പെട്ടാലവ പാലിക്കുക; പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധരംഗത്തും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാര്. അവരാണ് സത്യം പാലിച്ചവര്. അവര് തന്നെയാണ് യഥാര്ഥ ഭക്തന്മാര്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ۖ ٱلْحُرُّ بِٱلْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلْأُنثَىٰ بِٱلْأُنثَىٰ ۚ فَمَنْ عُفِىَ لَهُۥ مِنْ أَخِيهِ شَىْءٌۭ فَٱتِّبَاعٌۢ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَٰنٍۢ ۗ ذَٰلِكَ تَخْفِيفٌۭ مِّن رَّبِّكُمْ وَرَحْمَةٌۭ ۗ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌۭ ﴿١٧٨﴾
സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില് തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്.) ഇനി അവന്ന് (കൊലയാളിക്ക്) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില് അവന് മര്യാദ പാലിക്കുകയും, നല്ല നിലയില് (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്ത്തിക്കുകയാണെങ്കില് അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
വിശ്വസിച്ചവരേ, കൊല്ലപ്പെടുന്നവരുടെ കാര്യത്തില് പ്രതിക്രിയ നിങ്ങള്ക്ക് നിയമമാക്കിയിരിക്കുന്നു: സ്വതന്ത്രന് സ്വതന്ത്രന്; അടിമക്ക് അടിമ; സ്ത്രീക്ക് സ്ത്രീ. എന്നാല് കൊലയാളിക്ക് തന്റെ സഹോദരനില്നിന്ന് ഇളവു ലഭിക്കുകയാണെങ്കില് മര്യാദ പാലിയില് അതം ഗീകരിക്കുകയും മാന്യമായ നഷ്ടപരിഹാരം നല്കുകയും വേണം. നിങ്ങളുടെ നാഥനില് നിന്നുള്ള ഒരിളവും കാരുണ്യവുമാണിത്. പിന്നെയും പരിധി വിടുന്നവര്ക്ക് നോവേറിയ ശിക്ഷയുണ്ട്.
وَلَكُمْ فِى ٱلْقِصَاصِ حَيَوٰةٌۭ يَٰٓأُو۟لِى ٱلْأَلْبَٰبِ لَعَلَّكُمْ تَتَّقُونَ ﴿١٧٩﴾
ബുദ്ധിമാന്മാരേ, (അങ്ങനെ) തുല്യശിക്ഷ നല്കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്പ്. നിങ്ങള് സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്ദേശങ്ങള്).
ബുദ്ധിശാലികളേ, പ്രതിക്രിയയില് നിങ്ങള്ക്കു ജീവിതമുണ്ട്. നിങ്ങള് ഭക്തിയുള്ളവരാകാനാണിത്.
كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ إِن تَرَكَ خَيْرًا ٱلْوَصِيَّةُ لِلْوَٰلِدَيْنِ وَٱلْأَقْرَبِينَ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ ﴿١٨٠﴾
നിങ്ങളിലാര്ക്കെങ്കിലും മരണം ആസന്നമാവുമ്പോള്, അയാള് ധനം വിട്ടുപോകുന്നുണ്ടെങ്കില് മാതാപിതാക്കള്ക്കും, അടുത്ത ബന്ധുക്കള്ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന് നിങ്ങള് നിര്ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്ത്തുന്നവര്ക്ക് ഒരു കടമയത്രെ അത്.
നിങ്ങളിലാര്ക്കെങ്കിലും മരണമടുത്തുവെന്നറിഞ്ഞാല് നിങ്ങള്ക്കു ശേഷിപ്പു സ്വത്തുണ്ടെങ്കില് മാതാപിതാക്കള്ക്കും അടുത്ത ബന്ധുക്കള്ക്കും ന്യായമായ നിലയില് ഒസ്യത്ത് ചെയ്യാന് നിങ്ങള് ബാധ്യസ്ഥരാണ്. ഭക്തന്മാര്ക്കിത് ഒഴിച്ചുകൂടാനാവാത്ത കടമയത്രെ.
فَمَنۢ بَدَّلَهُۥ بَعْدَمَا سَمِعَهُۥ فَإِنَّمَآ إِثْمُهُۥ عَلَى ٱلَّذِينَ يُبَدِّلُونَهُۥٓ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌۭ ﴿١٨١﴾
അത് (വസ്വിയ്യത്ത്) കേട്ടതിനു ശേഷം ആരെങ്കിലും അത് മാറ്റിമറിക്കുകയാണെങ്കില് അതിന്റെ കുറ്റം മാറ്റിമറിക്കുന്നവര്ക്ക് മാത്രമാകുന്നു. തീര്ച്ചയായും അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാകുന്നു.
ഒസ്യത്ത് കേട്ടശേഷം ആരെങ്കിലും അത് മാറ്റിമറിച്ചാല് കുറ്റം മാറ്റിമറിച്ചവര്ക്കാണ്. നിസ്സംശയം, അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാണ്.
فَمَنْ خَافَ مِن مُّوصٍۢ جَنَفًا أَوْ إِثْمًۭا فَأَصْلَحَ بَيْنَهُمْ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ ﴿١٨٢﴾
ഇനി വസ്വിയ്യത്ത് ചെയ്യുന്ന ആളുടെ ഭാഗത്തു നിന്നു തന്നെ അനീതിയോ കുറ്റമോ സംഭവിച്ചതായി ആര്ക്കെങ്കിലും ആശങ്ക തോന്നുകയും, അവര്ക്കിടയില് (ബന്ധപ്പെട്ട കക്ഷികള്ക്കിടയില്) രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കില് അതില് തെറ്റില്ല. തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
അഥവാ, ഒസ്യത്ത് ചെയ്തവനില്നിന്ന് വല്ല അനീതിയോ തെറ്റോ സംഭവിച്ചതായി ആരെങ്കിലും ആശങ്കിക്കുന്നുവെങ്കില് അയാള് ബന്ധപ്പെട്ടവര്ക്കിടയില് ഒത്തുതീര്പ്പുണ്ടാക്കുന്നതില് തെറ്റൊന്നുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്ക്കും നോമ്പ് നിര്ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള് ദോഷബാധയെ സൂക്ഷിക്കുവാന് വേണ്ടിയത്രെ അത്.
വിശ്വസിച്ചവരേ, നിങ്ങള്ക്ക് നോമ്പ് നിര്ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്ക്ക് നിര്ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള് ഭക്തിയുള്ളവരാകാന്.
أَيَّامًۭا مَّعْدُودَٰتٍۢ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍۢ فَعِدَّةٌۭ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدْيَةٌۭ طَعَامُ مِسْكِينٍۢ ۖ فَمَن تَطَوَّعَ خَيْرًۭا فَهُوَ خَيْرٌۭ لَّهُۥ ۚ وَأَن تَصُومُوا۟ خَيْرٌۭ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿١٨٤﴾
എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില് മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല് മറ്റു ദിവസങ്ങളില് നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര് (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്കേണ്ടതാണ്. എന്നാല് ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല് നന്മചെയ്താല് അതവന്ന് ഗുണകരമാകുന്നു. നിങ്ങള് കാര്യം ഗ്രഹിക്കുന്നവരാണെങ്കില് നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്ക്ക് കൂടുതല് ഉത്തമം.
നിര്ണിതമായ ഏതാനും ദിനങ്ങളില്. നിങ്ങളാരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില് മറ്റു ദിവസങ്ങളില് അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന് കഴിയുന്നവര് നോമ്പുപേക്ഷിച്ചാല് പകരം പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്കണം. എന്നാല് ആരെങ്കിലും സ്വയം കൂടുതല് നന്മ ചെയ്താല് അതവന് നല്ലതാണ്. നോമ്പെടുക്കലാണ് നിങ്ങള്ക്കുത്തമം. നിങ്ങള് തിരിച്ചറിയുന്നവരെങ്കില്.
شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًۭى لِّلنَّاسِ وَبَيِّنَٰتٍۢ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍۢ فَعِدَّةٌۭ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ ﴿١٨٥﴾
ജനങ്ങള്ക്ക് മാര്ഗദര്ശനമായിക്കൊണ്ടും, നേര്വഴി കാട്ടുന്നതും സത്യവും അസത്യവും വേര്തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്ആന് അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്. അതു കൊണ്ട് നിങ്ങളില് ആര് ആ മാസത്തില് സന്നിഹിതരാണോ അവര് ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല് പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങള്ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്ക്ക് ഞെരുക്കം ഉണ്ടാക്കാന് അവന് ഉദ്ദേശിക്കുന്നില്ല. നിങ്ങള് ആ എണ്ണം പൂര്ത്തിയാക്കുവാനും, നിങ്ങള്ക്ക് നേര്വഴി കാണിച്ചുതന്നതിന്റെപേരില് അല്ലാഹുവിന്റെ മഹത്വം നിങ്ങള് പ്രകീര്ത്തിക്കുവാനും നിങ്ങള് നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്പിച്ചിട്ടുള്ളത്.)
ഖുര്ആന് ഇറങ്ങിയ മാസമാണ് റമദാന്. അത് ജനങ്ങള്ക്കു നേര്വഴി കാണിക്കുന്നതാണ്. സത്യമാര്ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല് നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില് ആ മാസം വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗത്തിലോ യാത്രയിലോ ആണെങ്കില് പകരം മറ്റു ദിവസങ്ങളില്നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള് നോമ്പിന്റെ എണ്ണം പൂര്ത്തീകരിക്കാനാണിത്. നിങ്ങളെ നേര്വഴിയിലാക്കിയതിന്റെ പേരില് നിങ്ങള് അല്ലാഹുവിന്റെ മഹത്വം കീര്ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത്.
وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ ﴿١٨٦﴾
നിന്നോട് എന്റെ ദാസന്മാര് എന്നെപ്പറ്റി ചോദിച്ചാല് ഞാന് (അവര്ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്ത്ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാര്ത്ഥിച്ചാല് ഞാന് ആ പ്രാര്ത്ഥനയ്ക്ക് ഉത്തരം നല്കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര് സ്വീകരിക്കുകയും, എന്നില് അവര് വിശ്വസിക്കുകയും ചെയ്യട്ടെ. അവര് നേര്വഴി പ്രാപിക്കുവാന് വേണ്ടിയാണിത്.
എന്റെ ദാസന്മാര് എന്നെപ്പറ്റി നിന്നോടു ചോദിച്ചാല് പറയുക: ഞാന് അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്ത്ഥിച്ചാല് പ്രാര്ഥിക്കുന്നവന്റെ പ്രാര്ഥനക്ക് ഞാനുത്തരം നല്കും. അതിനാല് അവരെന്റെ വിളിക്കുത്തരം നല്കട്ടെ. എന്നില് വിശ്വസിക്കുകയും ചെയ്യട്ടെ. അവര് നേര്വഴിയിലായേക്കാം.
أُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ ۚ هُنَّ لِبَاسٌۭ لَّكُمْ وَأَنتُمْ لِبَاسٌۭ لَّهُنَّ ۗ عَلِمَ ٱللَّهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَٱلْـَٰٔنَ بَٰشِرُوهُنَّ وَٱبْتَغُوا۟ مَا كَتَبَ ٱللَّهُ لَكُمْ ۚ وَكُلُوا۟ وَٱشْرَبُوا۟ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلْأَبْيَضُ مِنَ ٱلْخَيْطِ ٱلْأَسْوَدِ مِنَ ٱلْفَجْرِ ۖ ثُمَّ أَتِمُّوا۟ ٱلصِّيَامَ إِلَى ٱلَّيْلِ ۚ وَلَا تُبَٰشِرُوهُنَّ وَأَنتُمْ عَٰكِفُونَ فِى ٱلْمَسَٰجِدِ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَقْرَبُوهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ ءَايَٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَّقُونَ ﴿١٨٧﴾
നോമ്പിന്റെ രാത്രിയില് നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്ഗം നിങ്ങള്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര് നിങ്ങള്ക്കൊരു വസ്ത്രമാകുന്നു. നിങ്ങള് അവര്ക്കും ഒരു വസ്ത്രമാകുന്നു. (ഭാര്യാസമ്പര്ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്) നിങ്ങള് ആത്മവഞ്ചനയില് അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല് ഇനി മേല് നിങ്ങള് അവരുമായി സഹവസിക്കുകയും, (വൈവാഹിക ജീവിതത്തില്) അല്ലാഹു നിങ്ങള്ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള് തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള് കറുത്ത ഇഴകളില് നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള് വ്രതം പൂര്ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല് നിങ്ങള് പള്ളികളില് ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള് അവരു (ഭാര്യമാരു) മായി സഹവസിക്കരുത്. അല്ലാഹുവിന്റെ അതിര്വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള് അവയെ അതിലംഘിക്കുവാനടുക്കരുത്. ജനങ്ങള് ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള് അവര്ക്ക് വ്യക്തമാക്കികൊടുക്കുന്നു.
നോമ്പിന്റെ രാവില് നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്ക്ക് അനുവദിച്ചിരിക്കുന്നു. അവര് നിങ്ങള്ക്കുള്ള വസ്ത്രമാണ്; നിങ്ങള് അവര്ക്കുള്ള വസ്ത്രവും. നിങ്ങള് നിങ്ങളെത്തന്നെ വഞ്ചിക്കുക യായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്ക്ക് മാപ്പേകിയിരിക്കുന്നു. ഇനിമുതല് നിങ്ങള് അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്ക്കനുവദിച്ചത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള് കറുപ്പ് ഇഴകളില്നിന്ന് വേര്തിരിഞ്ഞു കാണുംവരെ. പിന്നെ എല്ലാം വര്ജിച്ച് രാവുവരെ വ്രതമാചരിക്കുക. നിങ്ങള് പള്ളികളില് ഭജനമിരിക്കുമ്പോള് ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്വരമ്പുകളാണ്. അതിനാല് നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള് ജനങ്ങള്ക്ക് വിവരിച്ചുകൊടുക്കുന്നു. അവര് സൂക്ഷ്മത പാലിക്കുന്നവരാകാന്.
وَلَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَٰطِلِ وَتُدْلُوا۟ بِهَآ إِلَى ٱلْحُكَّامِ لِتَأْكُلُوا۟ فَرِيقًۭا مِّنْ أَمْوَٰلِ ٱلنَّاسِ بِٱلْإِثْمِ وَأَنتُمْ تَعْلَمُونَ ﴿١٨٨﴾
അന്യായമായി നിങ്ങള് അന്യോന്യം സ്വത്തുക്കള് തിന്നരുത്. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില് നിന്ന് വല്ലതും അധാര്മ്മികമായി നേടിയെടുത്തു തിന്നുവാന് വേണ്ടി നിങ്ങളതുമായി വിധികര്ത്താക്കളെ സമീപിക്കുകയും ചെയ്യരുത്.
നിങ്ങളുടെ ധനം നിങ്ങള് അന്യായമായി അന്യോന്യം അധീനപ്പെടുത്തി ആഹരിക്കരുത്. ബോധപൂര്വം കുറ്റകരമായ മാര്ഗത്തിലൂടെ അന്യരുടെ സ്വത്തില്നിന്ന് ഒരു ഭാഗം തിന്നാനായി നിങ്ങള് അതുമായി ഭരണാധികാരികളെ സമീപിക്കുകയുമരുത്.
۞ يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ ۗ وَلَيْسَ ٱلْبِرُّ بِأَن تَأْتُوا۟ ٱلْبُيُوتَ مِن ظُهُورِهَا وَلَٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ ۗ وَأْتُوا۟ ٱلْبُيُوتَ مِنْ أَبْوَٰبِهَا ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ ﴿١٨٩﴾
(നബിയേ,) നിന്നോടവര് ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്ക്കും ഹജ്ജ് തീര്ത്ഥാടനത്തിനും കാല നിര്ണയത്തിനുള്ള ഉപാധികളാകുന്നു അവ. നിങ്ങള് വീടുകളിലേക്ക് പിന്വശങ്ങളിലൂടെ ചെല്ലുന്നതിലല്ല പുണ്യം കുടികൊള്ളുന്നത്. പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്. നിങ്ങള് വീടുകളില് അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക. മോക്ഷം കൈവരിക്കുവാന് നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക.
അവര് നിന്നോട് ചന്ദ്രക്കലയെക്കുറിച്ചു ചോദിക്കുന്നു. പറയുക: അത് ജനങ്ങള്ക്ക് കാലം കണക്കാക്കാനുള്ളതാണ്. ഹജ്ജിനുള്ള അടയാളവും. നിങ്ങള് നിങ്ങളുടെ വീടുകളില് പിന്ഭാഗത്തൂടെ പ്രവേശിക്കുന്നതില് പുണ്യമൊന്നുമില്ല. അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുന്നതിലാണ് യഥാര്ഥ പുണ്യം. അതിനാല് വീടുകളില് മുന്വാതിലുകളിലൂടെ തന്നെ പ്രവേശിക്കുക. അല്ലാഹുവോട് ഭക്തിപുലര്ത്തുക. എങ്കില് നിങ്ങള്ക്കു വിജയം വരിക്കാം.
وَقَٰتِلُوا۟ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَٰتِلُونَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ ﴿١٩٠﴾
നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്ഗത്തില് നിങ്ങളും യുദ്ധം ചെയ്യുക. എന്നാല് നിങ്ങള് പരിധിവിട്ട് പ്രവര്ത്തിക്കരുത്. പരിധിവിട്ട് പ്രവര്ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.
നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്ഗത്തില് നിങ്ങളും യുദ്ധം ചെയ്യുക. എന്നാല് പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَٱلْفِتْنَةُ أَشَدُّ مِنَ ٱلْقَتْلِ ۚ وَلَا تُقَٰتِلُوهُمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ حَتَّىٰ يُقَٰتِلُوكُمْ فِيهِ ۖ فَإِن قَٰتَلُوكُمْ فَٱقْتُلُوهُمْ ۗ كَذَٰلِكَ جَزَآءُ ٱلْكَٰفِرِينَ ﴿١٩١﴾
അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര് നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള് അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര് നടത്തുന്ന) മര്ദ്ദനം കൊലയേക്കാള് നിഷ്ഠൂരമാകുന്നു. മസ്ജിദുല് ഹറാമിന്നടുത്ത് വെച്ച് നിങ്ങള് അവരോട് യുദ്ധം ചെയ്യരുത്; അവര് നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര് നിങ്ങളോട് (അവിടെ വെച്ച്) യുദ്ധത്തില് ഏര്പെടുകയാണെങ്കില് അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്ക്കുള്ള പ്രതിഫലം.
ഏറ്റുമുട്ടുന്നത് എവിടെവെച്ചായാലും നിങ്ങളവരെ വധിക്കുക. അവര് നിങ്ങളെ പുറത്താക്കിയിടത്തുനിന്ന് നിങ്ങളവരെയും പുറന്തള്ളുക. മര്ദനം കൊലയെക്കാള് ഭീകരമാണ്. മസ്ജിദുല് ഹറാമിനടുത്തുവെച്ച് അവര് നിങ്ങളോടേറ്റുമുട്ടുന്നില്ലെങ്കില് അവിടെ വെച്ച് നിങ്ങള് അവരോട് യുദ്ധം ചെയ്യരുത്. അഥവാ, അവര് നിങ്ങളോടു യുദ്ധം ചെയ്യുകയാണെങ്കില് നിങ്ങളവരെ വധിക്കുക. അതാണ് അത്തരം സത്യനിഷേധികള്ക്കുള്ള പ്രതിഫലം.
فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ ﴿١٩٢﴾
ഇനി അവര് (പശ്ചാത്തപിച്ച്, എതിര്പ്പില് നിന്ന്) വിരമിക്കുകയാണെങ്കിലോ തീര്ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് അല്ലാഹു.
എന്നാല് അവര് വിരമിക്കുകയാണെങ്കിലോ, അറിയുക: അല്ലാഹു ഏറെ മാപ്പേകുന്നവനും ദയാമയനുമാകുന്നു.
وَقَٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌۭ وَيَكُونَ ٱلدِّينُ لِلَّهِ ۖ فَإِنِ ٱنتَهَوْا۟ فَلَا عُدْوَٰنَ إِلَّا عَلَى ٱلظَّٰلِمِينَ ﴿١٩٣﴾
മര്ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല് അവര് (യുദ്ധത്തില് നിന്ന്) വിരമിക്കുകയാണെങ്കില് (അവരിലെ) അക്രമികള്ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.
മര്ദനം ഇല്ലാതാവുകയും “ദീന്\" അല്ലാഹുവിന്റേതായിത്തീരുക യും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. എന്നാല് അവര് വിരമിക്കുക യാണെങ്കില് അറിയുക: അതിക്രമികളോടല്ലാതെ ഒരുവിധ കയ്യേറ്റവും പാടില്ല.
ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَٰتُ قِصَاصٌۭ ۚ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ ﴿١٩٤﴾
വിലക്കപ്പെട്ടമാസത്തി (ലെ യുദ്ധത്തി) ന് വിലക്കപ്പെട്ടമാസത്തില് തന്നെ (തിരിച്ചടിക്കുക.) വിലക്കപ്പെട്ട മറ്റു കാര്യങ്ങള് ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്. അപ്രകാരം നിങ്ങള്ക്കെതിരെ ആര് അതിക്രമം കാണിച്ചാലും അവന് നിങ്ങളുടെ നേര്ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
ആദരണീയ മാസത്തിനുപകരം ആദരണീയ മാസം തന്നെ. ആദരണീയമായ മറ്റു കാര്യങ്ങള് കയ്യേറ്റത്തിനിരയായാലും അവ്വിധം പ്രതിക്രിയയുണ്ട്. അതിനാല് നിങ്ങള്ക്കെതിരെ ആരെങ്കിലും അക്രമമഴിച്ചുവിട്ടാല് അതേവിധം നിങ്ങളവരെയും നേരിടുക. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക, സൂക്ഷ്മത പുലര്ത്തുന്നവരോടൊപ്പമാണ് അല്ലാഹു.
وَأَنفِقُوا۟ فِى سَبِيلِ ٱللَّهِ وَلَا تُلْقُوا۟ بِأَيْدِيكُمْ إِلَى ٱلتَّهْلُكَةِ ۛ وَأَحْسِنُوٓا۟ ۛ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ ﴿١٩٥﴾
അല്ലാഹുവിന്റെ മാര്ഗത്തില് നിങ്ങള് ചെലവ് ചെയ്യുക. (പിശുക്കും ഉദാസീനതയും മൂലം) നിങ്ങളുടെ കൈകളെ നിങ്ങള് തന്നെ നാശത്തില് തള്ളിക്കളയരുത്. നിങ്ങള് നല്ലത് പ്രവര്ത്തിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും.
അല്ലാഹുവിന്റെ മാര്ഗത്തില് ചെലവഴിക്കുക. നിങ്ങള് നിങ്ങളുടെ കൈകളാല് നിങ്ങളെത്തന്നെ ആപത്തിലകപ്പെടുത്തരുത്. നന്മ ചെയ്യുക. തീര്ച്ചയായും നന്മ ചെയ്യുന്നവരെ അല്ലാഹു സ്നേഹിക്കും.
وَأَتِمُّوا۟ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۖ وَلَا تَحْلِقُوا۟ رُءُوسَكُمْ حَتَّىٰ يَبْلُغَ ٱلْهَدْىُ مَحِلَّهُۥ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِۦٓ أَذًۭى مِّن رَّأْسِهِۦ فَفِدْيَةٌۭ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍۢ ۚ فَإِذَآ أَمِنتُمْ فَمَن تَمَتَّعَ بِٱلْعُمْرَةِ إِلَى ٱلْحَجِّ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۚ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍۢ فِى ٱلْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌۭ كَامِلَةٌۭ ۗ ذَٰلِكَ لِمَن لَّمْ يَكُنْ أَهْلُهُۥ حَاضِرِى ٱلْمَسْجِدِ ٱلْحَرَامِ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴿١٩٦﴾
നിങ്ങള് അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറഃയും പൂര്ണ്ണമായി നിര്വഹിക്കുക. ഇനി നിങ്ങള്ക്ക് (ഹജ്ജ് നിര്വഹിക്കുന്നതിന്) തടസ്സം സൃഷ്ടിക്കപ്പെട്ടാല് നിങ്ങള്ക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയര്പ്പിക്കേണ്ടതാണ്.) ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നത് വരെ നിങ്ങള് തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില് വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില് (മുടി നീക്കുന്നതിന്) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്മ്മമോ, ബലികര്മ്മമോ നിര്വഹിച്ചാല് മതിയാകും. ഇനി നിങ്ങള് നിര്ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള് ഒരാള് ഉംറഃ നിര്വഹിച്ചിട്ട് ഹജ്ജ് വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില് ബലികഴിക്കേണ്ടതാണ്.) ഇനി ആര്ക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയില് മൂന്നു ദിവസവും, നിങ്ങള് (നാട്ടില്) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേര്ത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല് ഹറാമില് താമസിക്കുന്നവര്ക്കല്ലാത്തവര്ക്കാകുന്നു ഈ വിധി. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
നിങ്ങള് അല്ലാഹുവിനായി ഹജ്ജും ഉംറയും തികവോടെ നിര്വഹിക്കുക. അഥവാ, നിങ്ങള് ഉപരോധിക്കപ്പെട്ടാ ല് നിങ്ങള്ക്ക് സാധ്യമായ രീതിയില് ബലിനടത്തുക. ബലിമൃഗം അതിന്റെ സ്ഥാനത്ത് എത്തുവോളം നിങ്ങള് തലമുടിയെടുക്കരുത്. അഥവാ, ആരെങ്കിലും രോഗം കാരണമോ തലയിലെ മറ്റെന്തെങ്കിലും പ്രയാസം മൂലമോ മുടി എടുത്താല് പ്രായശ്ചിത്തമായി നോമ്പെടുക്കുകയോ ദാനം നല്കുകയോ ബലിനടത്തുകയോ വേണം. നിങ്ങള് നിര്ഭയാവസ്ഥയിലാവുകയും ഉംറ നിര്വഹിച്ച് ഹജ്ജ് കാലംവരെ സൌകര്യം ഉപയോഗപ്പെടുത്തുക യുമാണെങ്കില് സാധ്യമായ ബലി നല്കുക. ആര്ക്കെങ്കിലും ബലി സാധ്യമായില്ലെങ്കില് പത്ത് നോമ്പ് പൂര്ണമായി അനുഷ്ഠിക്കണം. മൂന്നെണ്ണം ഹജ്ജ് വേളയിലും ഏഴെണ്ണം തിരിച്ചെത്തിയ ശേഷവും. കുടുംബത്തോടൊത്ത് മസ്ജിദുല്ഹറാമിന്റെ അടുത്ത് താമസിക്കാത്തവര്ക്കുള്ളതാണ് ഈ നിയമം. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
ٱلْحَجُّ أَشْهُرٌۭ مَّعْلُومَٰتٌۭ ۚ فَمَن فَرَضَ فِيهِنَّ ٱلْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِى ٱلْحَجِّ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍۢ يَعْلَمْهُ ٱللَّهُ ۗ وَتَزَوَّدُوا۟ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ ۚ وَٱتَّقُونِ يَٰٓأُو۟لِى ٱلْأَلْبَٰبِ ﴿١٩٧﴾
ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില് ആരെങ്കിലും ഹജ്ജ് കര്മ്മത്തില് പ്രവേശിച്ചാല് പിന്നീട് സ്ത്രീ-പുരുഷ സംസര്ഗമോ ദുര്വൃത്തിയോ വഴക്കോ ഹജ്ജിനിടയില് പാടുള്ളതല്ല. നിങ്ങള് ഏതൊരു സല്പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (ഹജ്ജിനു പോകുമ്പോള്) നിങ്ങള് യാത്രയ്ക്കുവേണ്ട വിഭവങ്ങള് ഒരുക്കിപ്പോകുക. എന്നാല് യാത്രയ്ക്കു വേണ്ട വിഭവങ്ങളില് ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക.
ഹജ്ജ്കാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ നിര്ണിത മാസങ്ങളില് ആരെങ്കിലും ഹജ്ജില് പ്രവേശിച്ചാല് പിന്നെ സ്ത്രീപുരുഷവേഴ്ചയോ ദുര്വൃത്തിയോ വഴക്കോ പാടില്ല. നിങ്ങള് എന്തു സുകൃതം ചെയ്താലും അല്ലാഹു അതറിയുക തന്നെ ചെയ്യും. നിങ്ങള് യാത്രക്കാവശ്യമായ വിഭവങ്ങളൊരുക്കുക. എന്നാല് യാത്രക്കാവശ്യമായ വിഭവങ്ങളിലേറ്റം ഉത്തമം ദൈവഭക്തിയത്രെ. വിചാരശാലികളേ, നിങ്ങളെന്നോട് ഭക്തിയുള്ളവരാവുക.
لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا۟ فَضْلًۭا مِّن رَّبِّكُمْ ۚ فَإِذَآ أَفَضْتُم مِّنْ عَرَفَٰتٍۢ فَٱذْكُرُوا۟ ٱللَّهَ عِندَ ٱلْمَشْعَرِ ٱلْحَرَامِ ۖ وَٱذْكُرُوهُ كَمَا هَدَىٰكُمْ وَإِن كُنتُم مِّن قَبْلِهِۦ لَمِنَ ٱلضَّآلِّينَ ﴿١٩٨﴾
(ഹജ്ജിനിടയില്) നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള ഭൌതികാനുഗ്രഹങ്ങള് നിങ്ങള് തേടുന്നതില് കുറ്റമൊന്നുമില്ല. അറഫാത്തില് നിന്ന് നിങ്ങള് പുറപ്പെട്ടുകഴിഞ്ഞാല് മശ്അറുല് ഹറാമിനടുത്തുവെച്ച് നിങ്ങള് അല്ലാഹുവിനെ പ്രകീര്ത്തിക്കുവിന്. അവന് നിങ്ങള്ക്ക് വഴി കാണിച്ച പ്രകാരം നിങ്ങളവനെ ഓര്ക്കുവിന്. ഇതിനു മുമ്പ് നിങ്ങള് പിഴച്ചവരില് പെട്ടവരായിരുന്നാലും.
അതോടൊപ്പം നിങ്ങള്ക്ക് നിങ്ങളുടെ നാഥന്റെ അനുഗ്രഹങ്ങള് തേടുന്ന തില് തെറ്റൊന്നുമില്ല. നിങ്ങള് അറഫ യില് നിന്ന് മടങ്ങിക്കഴിഞ്ഞാല് മശ്അറുല് ഹറാമി നടുത്തുവച്ച് അല്ലാഹുവെ സ്മരിക്കുക. അവന് നിങ്ങള്ക്ക് കാണിച്ചുതന്നപോലെ അവനെ പ്രകീര്ത്തിക്കുകയും ചെയ്യുക. ഇതിനുമുമ്പ് നിങ്ങള് വഴിപിഴച്ചവരായിരുന്നല്ലോ.
ثُمَّ أَفِيضُوا۟ مِنْ حَيْثُ أَفَاضَ ٱلنَّاسُ وَٱسْتَغْفِرُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ ﴿١٩٩﴾
എന്നിട്ട് ആളുകള് (സാധാരണ തീര്ത്ഥാടകര്) എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള് അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
പിന്നീട് ആളുകള് മടങ്ങുന്നതെവിടെനിന്നോ അവിടെനിന്ന് നിങ്ങളും മടങ്ങുക. അല്ലാഹുവോട് പാപമോചനം തേടുക. നിശ്ചയമായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.
فَإِذَا قَضَيْتُم مَّنَٰسِكَكُمْ فَٱذْكُرُوا۟ ٱللَّهَ كَذِكْرِكُمْ ءَابَآءَكُمْ أَوْ أَشَدَّ ذِكْرًۭا ۗ فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا وَمَا لَهُۥ فِى ٱلْءَاخِرَةِ مِنْ خَلَٰقٍۢ ﴿٢٠٠﴾
അങ്ങനെ നിങ്ങള് ഹജ്ജ് കര്മ്മം നിര്വഹിച്ചു കഴിഞ്ഞാല് നിങ്ങളുടെ പിതാക്കളെ നിങ്ങള് പ്രകീര്ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള് ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങള് പ്രകീര്ത്തിക്കുക. മനുഷ്യരില് ചിലര് പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്ക്ക് നീ (അനുഗ്രഹം) നല്കേണമേ എന്ന്. എന്നാല് പരലോകത്ത് അത്തരക്കാര്ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല.
നിങ്ങള് ഹജ്ജ് കര്മങ്ങള് നിര്വഹിച്ചുകഴിഞ്ഞാല് അല്ലാഹുവെ ഓര്ക്കുക. നിങ്ങള് നിങ്ങളുടെ പിതാക്കളെ ഓര്ക്കുംപോലെ. അല്ല, അതിലും കൂടുതലായി അവനെ സ്മരിക്കുക. ചില ആളുകള് പ്രാര്ഥിക്കുന്നു: \"ഞങ്ങളുടെ നാഥാ! ഞങ്ങള്ക്ക് നീ ഈ ലോകത്തുതന്നെ എല്ലാം തരേണമേ.\" അവര്ക്ക് പരലോകത്ത് ഒന്നുമുണ്ടാവില്ല.
وَمِنْهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةًۭ وَفِى ٱلْءَاخِرَةِ حَسَنَةًۭ وَقِنَا عَذَابَ ٱلنَّارِ ﴿٢٠١﴾
മറ്റു ചിലര് പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില് നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്.
മറ്റുചിലര് പ്രാര്ഥിക്കുന്നു: \"ഞങ്ങളുടെ നാഥാ! ഞങ്ങള്ക്കു നീ ഈ ലോകത്ത് നന്മ നല്കേണമേ, പരലോകത്തും നന്മ നല്കേണമേ, നരകശിക്ഷയില് നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ.\"
أُو۟لَٰٓئِكَ لَهُمْ نَصِيبٌۭ مِّمَّا كَسَبُوا۟ ۚ وَٱللَّهُ سَرِيعُ ٱلْحِسَابِ ﴿٢٠٢﴾
അവര് സമ്പാദിച്ചതിന്റെ ഫലമായി അവര്ക്ക് വലിയൊരു വിഹിതമുണ്ട്. അല്ലാഹു അതിവേഗത്തില് കണക്ക് നോക്കുന്നവനാകുന്നു.
അവര് സമ്പാദിച്ചതിന്റെ വിഹിതം അവര്ക്കുണ്ട്. അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാകുന്നു.
۞ وَٱذْكُرُوا۟ ٱللَّهَ فِىٓ أَيَّامٍۢ مَّعْدُودَٰتٍۢ ۚ فَمَن تَعَجَّلَ فِى يَوْمَيْنِ فَلَآ إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَآ إِثْمَ عَلَيْهِ ۚ لِمَنِ ٱتَّقَىٰ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُمْ إِلَيْهِ تُحْشَرُونَ ﴿٢٠٣﴾
എണ്ണപ്പെട്ട ദിവസങ്ങളില് നിങ്ങള് അല്ലാഹുവെ സ്മരിക്കുക. (അവയില്) രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. (ഒരു ദിവസവും കൂടി) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് (അതാണ് ഉത്തമം). നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക.
നിര്ണിതനാളുകളി ല് നിങ്ങള് ദൈവസ്മരണയില് മുഴുകുക. ആരെങ്കിലും ധൃതി കാണിച്ച് രണ്ടുദിവസം കൊണ്ടുതന്നെ മതിയാക്കി മടങ്ങിയാല്, അതില് തെറ്റൊന്നുമില്ല. ആരെങ്കിലും പിന്തിമടങ്ങുന്നുവെങ്കില് അതിലും തെറ്റില്ല. ഭക്തിപുലര്ത്തുന്നവര്ക്കുള്ളതാണ് ഈ നിയമം. നിങ്ങള് അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അറിയുക: നിങ്ങളെല്ലാം അവന്റെ സന്നിധിയില് ഒരുമിച്ചു കൂട്ടപ്പെടുന്നവരാണ്.
وَمِنَ ٱلنَّاسِ مَن يُعْجِبُكَ قَوْلُهُۥ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيُشْهِدُ ٱللَّهَ عَلَىٰ مَا فِى قَلْبِهِۦ وَهُوَ أَلَدُّ ٱلْخِصَامِ ﴿٢٠٤﴾
ചില ആളുകളുണ്ട്. ഐഹികജീവിത കാര്യത്തില് അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവര് അല്ലാഹുവെ സാക്ഷി നിര്ത്തുകയും ചെയ്യും. വാസ്തവത്തില് അവര് (സത്യത്തിന്റെ) കഠിനവൈരികളത്രെ.
ചില മനുഷ്യരുണ്ട്. ഐഹിക ജീവിതത്തെ സംബന്ധിച്ച അവരുടെ സംസാരം നിന്നില് കൌതുകമുണര്ത്തും. തങ്ങളുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുത്താന് അവര് അല്ലാഹുവെ സാക്ഷിനിര്ത്തും. വാസ്തവത്തിലവര് സത്യത്തിന്റെ കൊടും വൈരികളത്രെ.
وَإِذَا تَوَلَّىٰ سَعَىٰ فِى ٱلْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ ٱلْحَرْثَ وَٱلنَّسْلَ ۗ وَٱللَّهُ لَا يُحِبُّ ٱلْفَسَادَ ﴿٢٠٥﴾
അവര് തിരിച്ചുപോയാല് ഭൂമിയില് കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
അധികാരം ലഭിച്ചാല് അവര് ശ്രമിക്കുക ഭൂമിയില് കുഴപ്പമുണ്ടാക്കാനാണ്; കൃഷിനാശം വരുത്താനും മനുഷ്യകുലത്തെ നശിപ്പിക്കാനുമാണ്. എന്നാല് അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല.
وَإِذَا قِيلَ لَهُ ٱتَّقِ ٱللَّهَ أَخَذَتْهُ ٱلْعِزَّةُ بِٱلْإِثْمِ ۚ فَحَسْبُهُۥ جَهَنَّمُ ۚ وَلَبِئْسَ ٱلْمِهَادُ ﴿٢٠٦﴾
അല്ലാഹുവെ സൂക്ഷിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല് ദുരഭിമാനം അവരെ പാപത്തില് പിടിച്ച് നിര്ത്തുന്നു. അവര്ക്ക് നരകം തന്നെ മതി. അത് എത്ര മോശമായ മെത്ത!
“അല്ലാഹുവെ സൂക്ഷിക്കുക\" എന്ന് അവനോട് ആരെങ്കിലും പറഞ്ഞാല് അഹങ്കാരം അവനെ അതിനനുവദിക്കാതെ പാപത്തില് തന്നെ ഉറപ്പിച്ചുനിര്ത്തുന്നു. അവന് നരകം തന്നെ മതി. അത് എത്ര ചീത്ത ഇടം!
وَمِنَ ٱلنَّاسِ مَن يَشْرِى نَفْسَهُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ ﴿٢٠٧﴾
വേറെ ചില ആളുകളുണ്ട്. അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് സ്വന്തം ജീവിതം തന്നെ അവര് വില്ക്കുന്നു. അല്ലാഹു തന്റെ ദാസന്മാരോട് അത്യധികം ദയയുള്ളവനാകുന്നു.
മറ്റുചില മനുഷ്യരുണ്ട്. അവര് അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് സ്വന്തത്തെ സമ്പൂര്ണമായി സമര്പ്പിക്കുന്നു. അല്ലാഹു തന്റെ അടിമകളോട് അതീവ ദയാലുവാണ്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱدْخُلُوا۟ فِى ٱلسِّلْمِ كَآفَّةًۭ وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ ﴿٢٠٨﴾
സത്യവിശ്വാസികളേ, നിങ്ങള് പരിപൂര്ണ്ണമായി കീഴ്വണക്കത്തില് പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള് പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്ച്ചയായും അവന് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
വിശ്വസിച്ചവരേ, നിങ്ങള് പൂര്ണമായി ഇസ്ലാമില് പ്രവേശിക്കുക. പിശാചിന്റെ കാല്പ്പാടുകളെ പിന്പറ്റരുത്. അവന് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.
فَإِن زَلَلْتُم مِّنۢ بَعْدِ مَا جَآءَتْكُمُ ٱلْبَيِّنَٰتُ فَٱعْلَمُوٓا۟ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ ﴿٢٠٩﴾
നിങ്ങള്ക്ക് വ്യക്തമായ തെളിവുകള് വന്നുകിട്ടിയതിനു ശേഷവും നിങ്ങള് വഴുതിപ്പോകുകയാണെങ്കില് നിങ്ങള് മനസ്സിലാക്കണം; അല്ലാഹു പ്രതാപിയും യുക്തിമാനുമാണെന്ന്.
വ്യക്തമായ തെളിവുകള് വന്നെത്തിയശേഷവും നിങ്ങള് സത്യമാര്ഗത്തില്നിന്ന് വഴുതിപ്പോവുകയാണെങ്കില് അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.
هَلْ يَنظُرُونَ إِلَّآ أَن يَأْتِيَهُمُ ٱللَّهُ فِى ظُلَلٍۢ مِّنَ ٱلْغَمَامِ وَٱلْمَلَٰٓئِكَةُ وَقُضِىَ ٱلْأَمْرُ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ﴿٢١٠﴾
മേഘമേലാപ്പില് അല്ലാഹുവും മലക്കുകളും അവരുടെയടുത്ത് വരുകയും, കാര്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നത് മാത്രമാണോ അവര് കാത്തിരിക്കുന്നത്? എന്നാല് കാര്യങ്ങളെല്ലാം അല്ലാഹുവിങ്കലേക്കാകുന്നു മടക്കപ്പെടുന്നത്.
മേഘമേലാപ്പിനുകീഴെ അല്ലാഹുവും മലക്കുകളും അവരുടെ അടുത്ത് വരികയും കാര്യം തീരുമാനിക്കുകയും ചെയ്യണമെന്നാണോ അവര് പ്രതീക്ഷിക്കുന്നത്? അന്ത്യവിധിക്കായി എല്ലാ കാര്യങ്ങളും തിരിച്ചെത്തുന്നത് അല്ലാഹുവിങ്കലേക്കു തന്നെ.
سَلْ بَنِىٓ إِسْرَٰٓءِيلَ كَمْ ءَاتَيْنَٰهُم مِّنْ ءَايَةٍۭ بَيِّنَةٍۢ ۗ وَمَن يُبَدِّلْ نِعْمَةَ ٱللَّهِ مِنۢ بَعْدِ مَا جَآءَتْهُ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴿٢١١﴾
ഇസ്രായീല്യരോട് നീ ചോദിച്ച് നോക്കുക; വ്യക്തമായ എത്ര ദൃഷ്ടാന്തമാണ് നാം അവര്ക്ക് നല്കിയിട്ടുള്ളതെന്ന്. തനിക്ക് അല്ലാഹുവിന്റെ അനുഗ്രഹം വന്നുകിട്ടിയതിനു ശേഷം വല്ലവനും അതിന് വിപരീതം പ്രവര്ത്തിക്കുകയാണെങ്കില് തീര്ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
ഇസ്രയേല് മക്കളോട് ചോദിക്കുക, എത്രയെത്ര വ്യക്തമായ തെളിവുകളാണ് നാം അവര്ക്കു നല്കിയതെന്ന്. അല്ലാഹുവിന്റെ അനുഗ്രഹം വന്നെത്തിയശേഷം അതിനെ മാറ്റിമറിക്കാന് ശ്രമിക്കുന്നവന് അറിയട്ടെ: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
زُيِّنَ لِلَّذِينَ كَفَرُوا۟ ٱلْحَيَوٰةُ ٱلدُّنْيَا وَيَسْخَرُونَ مِنَ ٱلَّذِينَ ءَامَنُوا۟ ۘ وَٱلَّذِينَ ٱتَّقَوْا۟ فَوْقَهُمْ يَوْمَ ٱلْقِيَٰمَةِ ۗ وَٱللَّهُ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍۢ ﴿٢١٢﴾
സത്യനിഷേധികള്ക്ക് ഐഹികജീവിതം അലംകൃതമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര് പരിഹസിക്കുകയും ചെയ്യുന്നു. എന്നാല് സൂക്ഷ്മത പാലിച്ചവരായിരിക്കും ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അവരെക്കാള് ഉന്നതന്മാര്. അല്ലാഹു അവന് ഉദ്ദേശിക്കുന്നവര്ക്ക് കണക്ക് നോക്കാതെ തന്നെ കൊടുക്കുന്നതാണ്.
സത്യനിഷേധികള്ക്ക് ഈ ലോകജീവിതം ഏറെ ചേതോഹരമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര് പരിഹസിക്കുകയാണ്. എന്നാല് ഉയിര്ത്തെഴുന്നേല്പുനാളില് ദൈവഭക്തന്മാരായിരിക്കും അവരെക്കാള് ഉന്നതന്മാര്. അല്ലാഹു അവനിച്ഛിക്കുന്നവര്ക്ക് കണക്കില്ലാതെ വിഭവങ്ങള് നല്കുന്നു.
كَانَ ٱلنَّاسُ أُمَّةًۭ وَٰحِدَةًۭ فَبَعَثَ ٱللَّهُ ٱلنَّبِيِّۦنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلْكِتَٰبَ بِٱلْحَقِّ لِيَحْكُمَ بَيْنَ ٱلنَّاسِ فِيمَا ٱخْتَلَفُوا۟ فِيهِ ۚ وَمَا ٱخْتَلَفَ فِيهِ إِلَّا ٱلَّذِينَ أُوتُوهُ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَٰتُ بَغْيًۢا بَيْنَهُمْ ۖ فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُوا۟ لِمَا ٱخْتَلَفُوا۟ فِيهِ مِنَ ٱلْحَقِّ بِإِذْنِهِۦ ۗ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍ ﴿٢١٣﴾
മനുഷ്യര് ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര് ഭിന്നിച്ചപ്പോള് വിശ്വാസികള്ക്ക്) സന്തോഷവാര്ത്ത അറിയിക്കുവാനും, (നിഷേധികള്ക്ക്) താക്കീത് നല്കുവാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര് (ജനങ്ങള്) ഭിന്നിച്ച വിഷയത്തില് തീര്പ്പുകല്പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന് അയച്ചുകൊടുത്തു. എന്നാല് വേദം നല്കപ്പെട്ടവര് തന്നെ വ്യക്തമായ തെളിവുകള് വന്നുകിട്ടിയതിനു ശേഷം അതില് (വേദവിഷയത്തില്) ഭിന്നിച്ചിട്ടുള്ളത് അവര് തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല് ഏതൊരു സത്യത്തില് നിന്ന് അവര് ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്പര്യപ്രകാരം സത്യവിശ്വാസികള്ക്ക് വഴി കാണിച്ചു. താന് ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.
ആദിയില് മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് അവര്ക്കിടയില് ഭിന്നതയുണ്ടായപ്പോള് ശുഭവാര്ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്ക്കിടയില് അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില് തീര്പ്പുകല്പിക്കാനായി അവരോടൊപ്പം സത്യവേദ പുസ്തകവും അവതരിപ്പിച്ചു. വേദം ലഭിച്ചവര് തന്നെയാണ് വ്യക്തമായ തെളിവുകള് വന്നെത്തിയശേഷവും അതില് ഭിന്നിച്ചത്. അവര്ക്കിടയിലെ കിടമത്സരം കാരണമാണത്. എന്നാല് സത്യവിശ്വാസികളെ അവര് ഭിന്നിച്ചകന്നുപോയ സത്യത്തിലേക്ക് അല്ലാഹു തന്റെ ഹിതമനുസരിച്ച് വഴിനടത്തി. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്വഴിയിലേക്കു നയിക്കുന്നു.
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌۭ ﴿٢١٤﴾
അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര് (വിശ്വാസികള്) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള് നിങ്ങള്ക്കും വന്നെത്താതെ നിങ്ങള്ക്ക് സ്വര്ഗത്തില് പ്രവേശിക്കാനാകുമെന്ന് നിങ്ങള് ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര് വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല് അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്.
അല്ല; നിങ്ങളുടെ മുന്ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്ക്കു വന്നെത്താതെതന്നെ നിങ്ങള് സ്വര്ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പീഡനങ്ങളും പ്രയാസങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും “ദൈവ സഹായം എപ്പോഴാണുണ്ടാവുക\"യെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ടാകും.
يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍۢ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍۢ فَإِنَّ ٱللَّهَ بِهِۦ عَلِيمٌۭ ﴿٢١٥﴾
(നബിയേ,) അവര് നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള് നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്ക്കും അടുത്ത ബന്ധുക്കള്ക്കും അനാഥര്ക്കും അഗതികള്ക്കും വഴിപോക്കന്മാര്ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള് ചെയ്യുകയാണെങ്കിലും തീര്ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു.
അവര് ചോദിക്കുന്നു: അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്? പറയുക: നിങ്ങള് ചെലവഴിക്കുന്ന നല്ലതെന്തും മാതാപിതാക്കള്ക്കും അടുത്ത ബന്ധുക്കള്ക്കും അനാഥകള്ക്കും അഗതികള്ക്കും വഴിപോക്കര്ക്കുമാണ് നല്കേണ്ടത്. നിങ്ങള് നല്ലതെന്തു ചെയ്താലും തീര്ച്ചയായും അല്ലാഹു അതെല്ലാമറിയും.
كُتِبَ عَلَيْكُمُ ٱلْقِتَالُ وَهُوَ كُرْهٌۭ لَّكُمْ ۖ وَعَسَىٰٓ أَن تَكْرَهُوا۟ شَيْـًۭٔا وَهُوَ خَيْرٌۭ لَّكُمْ ۖ وَعَسَىٰٓ أَن تُحِبُّوا۟ شَيْـًۭٔا وَهُوَ شَرٌّۭ لَّكُمْ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿٢١٦﴾
യുദ്ധം ചെയ്യാന് നിങ്ങള്ക്കിതാ നിര്ബന്ധ കല്പന നല്കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്ക്ക് അനിഷ്ടകരമാകുന്നു. എന്നാല് ഒരു കാര്യം നിങ്ങള് വെറുക്കുകയും (യഥാര്ത്ഥത്തില്) അത് നിങ്ങള്ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്ത്ഥത്തില്) നിങ്ങള്ക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള് അറിയുന്നില്ല.
യുദ്ധം നിങ്ങള്ക്ക് നിര്ബന്ധമാക്കിയിരിക്കുന്നു; അത് നിങ്ങള്ക്ക് അനിഷ്ടകരം തന്നെ. എന്നാല് ഗുണകരമായ കാര്യം നിങ്ങള്ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.
يَسْـَٔلُونَكَ عَنِ ٱلشَّهْرِ ٱلْحَرَامِ قِتَالٍۢ فِيهِ ۖ قُلْ قِتَالٌۭ فِيهِ كَبِيرٌۭ ۖ وَصَدٌّ عَن سَبِيلِ ٱللَّهِ وَكُفْرٌۢ بِهِۦ وَٱلْمَسْجِدِ ٱلْحَرَامِ وَإِخْرَاجُ أَهْلِهِۦ مِنْهُ أَكْبَرُ عِندَ ٱللَّهِ ۚ وَٱلْفِتْنَةُ أَكْبَرُ مِنَ ٱلْقَتْلِ ۗ وَلَا يَزَالُونَ يُقَٰتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ ٱسْتَطَٰعُوا۟ ۚ وَمَن يَرْتَدِدْ مِنكُمْ عَن دِينِهِۦ فَيَمُتْ وَهُوَ كَافِرٌۭ فَأُو۟لَٰٓئِكَ حَبِطَتْ أَعْمَٰلُهُمْ فِى ٱلدُّنْيَا وَٱلْءَاخِرَةِ ۖ وَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ ﴿٢١٧﴾
വിലക്കപ്പെട്ടമാസത്തില് യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര് നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില് യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല് അല്ലാഹുവിന്റെ മാര്ഗത്തില് നിന്ന് (ജനങ്ങളെ) തടയുന്നതും, അവനില് അവിശ്വസിക്കുന്നതും, മസ്ജിദുല് ഹറാമില് നിന്നു (ജനങ്ങളെ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല് കൂടുതല് ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള് ഗുരുതരമാകുന്നു. അവര്ക്ക് സാധിക്കുകയാണെങ്കില് നിങ്ങളുടെ മതത്തില് നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര് നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില് നിന്നാരെങ്കിലും തന്റെ മതത്തില് നിന്ന് പിന്മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്മ്മങ്ങള് ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്. അവരതില് നിത്യവാസികളായിരിക്കും.
ആദരണീയ മാസത്തില് യുദ്ധം ചെയ്യുന്നതിനെ സംബന്ധിച്ച് അവര് നിന്നോടു ചോദിക്കുന്നു. പറയുക: അതിലെ യുദ്ധം അതീവഗുരുതരം തന്നെ. എന്നാല് ദൈവമാര്ഗത്തില് നിന്ന് ജനങ്ങളെ വിലക്കുക, അവനെ നിഷേധിക്കുക, മസ്ജിദുല്ഹറാമില് വിലക്കേര്പ്പെടുത്തുക, അതിന്റെ അവകാശികളെ അവിടെനിന്ന് പുറത്താക്കുക- ഇതെല്ലാം അല്ലാഹുവിങ്കല് അതിലും കൂടുതല് ഗൌരവമുള്ളതാണ്. “ഫിത്ന\" കൊലയെക്കാള് ഗുരുതരമാണ്. അവര്ക്കു കഴിയുമെങ്കില് നിങ്ങളെ നിങ്ങളുടെ മതത്തില്നിന്ന് പിന്തിരിപ്പിക്കും വരെ അവര് നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടേയിരിക്കും. നിങ്ങളാരെങ്കിലും തന്റെ മതത്തില്നിന്ന് പിന്മാറി സത്യനിഷേധിയായി മരണമടയുകയാണെങ്കില് അവരുടെ കര്മങ്ങള് ഇഹത്തിലും പരത്തിലും പാഴായതുതന്നെ. അത്തരക്കാരെല്ലാം നരകത്തീയിലായിരിക്കും. അവരതില് സ്ഥിരവാസികളായിരിക്കും.
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَاجَرُوا۟ وَجَٰهَدُوا۟ فِى سَبِيلِ ٱللَّهِ أُو۟لَٰٓئِكَ يَرْجُونَ رَحْمَتَ ٱللَّهِ ۚ وَٱللَّهُ غَفُورٌۭ رَّحِيمٌۭ ﴿٢١٨﴾
വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാര്ഗത്തില് ജിഹാദില് ഏര്പെടുകയും ചെയ്തവരാരോ അവര് അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
എന്നാല് സത്യവിശ്വാസം സ്വീകരിക്കുകയും അതിന്റെ പേരില് നാടുവെടിയുകയും അല്ലാഹുവിന്റെ മാര്ഗത്തില് ജിഹാദ് നടത്തുകയും ചെയ്യുന്നവരാണ് ദിവ്യാനുഗ്രഹം പ്രതീക്ഷിക്കാവുന്നവര്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.
۞ يَسْـَٔلُونَكَ عَنِ ٱلْخَمْرِ وَٱلْمَيْسِرِ ۖ قُلْ فِيهِمَآ إِثْمٌۭ كَبِيرٌۭ وَمَنَٰفِعُ لِلنَّاسِ وَإِثْمُهُمَآ أَكْبَرُ مِن نَّفْعِهِمَا ۗ وَيَسْـَٔلُونَكَ مَاذَا يُنفِقُونَ قُلِ ٱلْعَفْوَ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْءَايَٰتِ لَعَلَّكُمْ تَتَفَكَّرُونَ ﴿٢١٩﴾
(നബിയേ,) നിന്നോടവര് മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല് അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള് വലുത്. എന്തൊന്നാണവര് ചെലവ് ചെയ്യേണ്ടതെന്നും അവര് നിന്നോട് ചോദിക്കുന്നു. നീ പറയുക: (അത്യാവശ്യം കഴിച്ച്) മിച്ചമുള്ളത്. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള് ചിന്തിക്കുവാന് വേണ്ടി അല്ലാഹു നിങ്ങള്ക്ക് തെളിവുകള് വിവരിച്ചുതരുന്നു.
നിന്നോടവര് മദ്യത്തെയും ചൂതിനെയും സംബന്ധിച്ച് ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ തിന്മയുണ്ട്. മനുഷ്യര്ക്ക് ചില ഉപകാരങ്ങളുമുണ്ട്. എന്നാല് അവയിലെ തിന്മയാണ് പ്രയോജനത്തെക്കാള് ഏറെ വലുത്. തങ്ങള് ചെലവഴിക്കേണ്ടതെന്തെന്നും അവര് നിന്നോട് ചോദിക്കുന്നു. പറയുക: “ആവശ്യംകഴിച്ച് മിച്ചമുള്ളത്.\" ഇവ്വിധം അല്ലാഹു നിങ്ങള്ക്ക് വിധികള് വിശദീകരിച്ചുതരുന്നു. നിങ്ങള് ചിന്തിക്കുന്നവരാകാന്;
فِى ٱلدُّنْيَا وَٱلْءَاخِرَةِ ۗ وَيَسْـَٔلُونَكَ عَنِ ٱلْيَتَٰمَىٰ ۖ قُلْ إِصْلَاحٌۭ لَّهُمْ خَيْرٌۭ ۖ وَإِن تُخَالِطُوهُمْ فَإِخْوَٰنُكُمْ ۚ وَٱللَّهُ يَعْلَمُ ٱلْمُفْسِدَ مِنَ ٱلْمُصْلِحِ ۚ وَلَوْ شَآءَ ٱللَّهُ لَأَعْنَتَكُمْ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌۭ ﴿٢٢٠﴾
അനാഥകളെപ്പറ്റിയും അവര് നിന്നോട് ചോദിക്കുന്നു. പറയുക: അവര്ക്ക് നന്മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള് കൂട്ടു ജീവിതം നയിക്കുകയാണെങ്കില് (അതില് തെറ്റില്ല.) അവര് നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? നാശമുണ്ടാക്കുന്നവനെയും നന്മവരുത്തുന്നവനെയും അല്ലാഹു വേര്തിരിച്ചറിയുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില് അവന് നിങ്ങള്ക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. തീര്ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.
ഈ ലോകത്തെപ്പറ്റിയും പരലോകത്തെപ്പറ്റിയും. അനാഥക്കുട്ടികളെ സംബന്ധിച്ചും അവര് നിന്നോടു ചോദിക്കുന്നു. പറയുക: അവര്ക്ക് നന്മ വരുത്തുന്നതെല്ലാം നല്ലതാണ്. നിങ്ങള് അവരോടൊപ്പം താമസിക്കുന്നതിലും തെറ്റില്ല. അവര് നിങ്ങളുടെ സഹോദരങ്ങളാണല്ലോ. നാശമുണ്ടാക്കുന്നവനെയും നന്മ വരുത്തുന്നവനെയും അല്ലാഹു വേര്തിരിച്ചറിയുന്നു. ദൈവമിച്ഛിച്ചിരുന്നെങ്കില് അവന് നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നു. ഉറപ്പായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
وَلَا تَنكِحُوا۟ ٱلْمُشْرِكَٰتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌۭ مُّؤْمِنَةٌ خَيْرٌۭ مِّن مُّشْرِكَةٍۢ وَلَوْ أَعْجَبَتْكُمْ ۗ وَلَا تُنكِحُوا۟ ٱلْمُشْرِكِينَ حَتَّىٰ يُؤْمِنُوا۟ ۚ وَلَعَبْدٌۭ مُّؤْمِنٌ خَيْرٌۭ مِّن مُّشْرِكٍۢ وَلَوْ أَعْجَبَكُمْ ۗ أُو۟لَٰٓئِكَ يَدْعُونَ إِلَى ٱلنَّارِ ۖ وَٱللَّهُ يَدْعُوٓا۟ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِۦ ۖ وَيُبَيِّنُ ءَايَٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ ﴿٢٢١﴾
ബഹുദൈവവിശ്വാസിനികളെ - അവര് വിശ്വസിക്കുന്നത് വരെ നിങ്ങള് വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള് നല്ലത്. അവള് നിങ്ങള്ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്ക്ക് അവര് വിശ്വസിക്കുന്നത് വരെ നിങ്ങള് വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള് നല്ലത്. അവന് നിങ്ങള്ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര് നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള് ശ്രദ്ധിച്ച് മനസ്സിലാക്കുവാന് വേണ്ടി തന്റെ തെളിവുകള് അവര്ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.
സത്യവിശ്വാസം സ്വീകരിച്ചാലല്ലാതെ ബഹുദൈവ വിശ്വാസിനികളെ നിങ്ങള് വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരടിമപ്പെണ്ണാണ് ബഹുദൈവ വിശ്വാസിനിയെക്കാളുത്തമം. അവള് നിങ്ങളില് കൌതുകമുണര്ത്തിയാലും ശരി. അപ്രകാരം തന്നെ സത്യവിശ്വാസം സ്വീകരിക്കുവോളം ബഹുദൈവ വിശ്വാസികള്ക്ക് നിങ്ങള് മക്കളെ വിവാഹം ചെയ്തുകൊടുക്കരുത്. സത്യവിശ്വാസിയായ അടിമയാണ് ബഹുദൈവ വിശ്വാസിയെക്കാളുത്തമം. അവന് നിങ്ങളില് കൌതുകമുണര്ത്തിയാലും ശരി. അവര് ക്ഷണിക്കുന്നത് നരകത്തിലേക്കാണ്. അല്ലാഹുവോ, അവന്റെ ഹിതാനുസൃതം സ്വര്ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന് തന്റെ തെളിവുകള് ജനങ്ങള്ക്കായി വിശദീകരിച്ചുകൊടുക്കുന്നു. അവര് കാര്യം മനസ്സിലാക്കി ഉള്ക്കൊള്ളാന്.
وَيَسْـَٔلُونَكَ عَنِ ٱلْمَحِيضِ ۖ قُلْ هُوَ أَذًۭى فَٱعْتَزِلُوا۟ ٱلنِّسَآءَ فِى ٱلْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ ٱللَّهُ ۚ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلْمُتَطَهِّرِينَ ﴿٢٢٢﴾
ആര്ത്തവത്തെപ്പറ്റി അവര് നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല് ആര്ത്തവഘട്ടത്തില് നിങ്ങള് സ്ത്രീകളില് നിന്ന് അകന്നു നില്ക്കേണ്ടതാണ്. അവര് ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന് പാടില്ല. എന്നാല് അവര് ശുചീകരിച്ചു കഴിഞ്ഞാല് അല്ലാഹു നിങ്ങളോട് കല്പിച്ച വിധത്തില് നിങ്ങള് അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
ആര്ത്തവത്തെ സംബന്ധിച്ചും അവര് നിന്നോടു ചോദിക്കുന്നു. പറയുക: അത് മാലിന്യമാണ്. അതിനാല് ആര്ത്തവ വേളയില് നിങ്ങള് സ്ത്രീകളില്നിന്നകന്നുനില്ക്കുക. ശുദ്ധിയാകുംവരെ അവരെ സമീപിക്കരുത്. അവര് ശുദ്ധി നേടിയാല് അല്ലാഹു നിങ്ങളോടാജ്ഞാപിച്ച പോലെ നിങ്ങളവരെ സമീപിക്കുക. അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്നേഹിക്കുന്നു. ശുചിത്വം പാലിക്കുന്നവരെയും അവനിഷ്ടപ്പെടുന്നു.
نِسَآؤُكُمْ حَرْثٌۭ لَّكُمْ فَأْتُوا۟ حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا۟ لِأَنفُسِكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُم مُّلَٰقُوهُ ۗ وَبَشِّرِ ٱلْمُؤْمِنِينَ ﴿٢٢٣﴾
നിങ്ങളുടെ ഭാര്യമാര് നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല് നിങ്ങള് ഇച്ഛിക്കും വിധം നിങ്ങള്ക്ക് നിങ്ങളുടെ കൃഷിയിടത്തില് ചെല്ലാവുന്നതാണ്. നിങ്ങളുടെ നന്മയ്ക്ക് വേണ്ടത് നിങ്ങള് മുന്കൂട്ടി ചെയ്തു വെക്കേണ്ടതുമാണ്. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങള് കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികള്ക്ക് നീ സന്തോഷവാര്ത്ത അറിയിക്കുക.
നിങ്ങളുടെ സ്ത്രീകള് നിങ്ങളുടെ കൃഷിയിട മാകുന്നു. അതിനാല് നിങ്ങളാഗ്രഹിക്കുംവിധം നിങ്ങള്ക്ക് നിങ്ങളുടെ കൃഷിയിടത്ത് ചെല്ലാവുന്നതാണ്. എന്നാല് നിങ്ങളുടെ ഭാവിക്കു വേണ്ടത് നിങ്ങള് നേരത്തെ തന്നെ ചെയ്തുവെക്കണം. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിങ്ങള് അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യും. സത്യവിശ്വാസികളെ ശുഭവാര്ത്ത അറിയിക്കുക.
وَلَا تَجْعَلُوا۟ ٱللَّهَ عُرْضَةًۭ لِّأَيْمَٰنِكُمْ أَن تَبَرُّوا۟ وَتَتَّقُوا۟ وَتُصْلِحُوا۟ بَيْنَ ٱلنَّاسِ ۗ وَٱللَّهُ سَمِيعٌ عَلِيمٌۭ ﴿٢٢٤﴾
അല്ലാഹുവെ - അവന്റെപേരില് നിങ്ങള് ശപഥം ചെയ്തു പോയി എന്ന കാരണത്താല് - നന്മ ചെയ്യുന്നതിനോ ധര്മ്മം പാലിക്കുന്നതിനോ ജനങ്ങള്ക്കിടയില് രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങള് ഒരു തടസ്സമാക്കി വെക്കരുത്. അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാകുന്നു.
നന്മ ചെയ്യുക, ഭക്തി പുലര്ത്തുക, ജനങ്ങള്ക്കിടയില് രഞ്ജിപ്പുണ്ടാക്കുക എന്നിവക്ക് തടസ്സമുണ്ടാക്കാനായി ശപഥം ചെയ്യാന് നിങ്ങള് അല്ലാഹുവിന്റെ പേരുപയോഗിക്കരുത്. അല്ലാഹു എല്ലാം കേള്ക്കുന്നവനാണ്. സകലതും അറിയുന്നവനും.
لَّا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ ۗ وَٱللَّهُ غَفُورٌ حَلِيمٌۭ ﴿٢٢٥﴾
(ബോധപൂര്വ്വമല്ലാതെ) വെറുതെ പറഞ്ഞുപോകുന്ന ശപഥവാക്കുകള് മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. പക്ഷെ, നിങ്ങള് മനസ്സറിഞ്ഞ് പ്രവര്ത്തിച്ചതിന്റെപേരില് അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
ബോധപൂര്വമല്ലാതെ പറഞ്ഞുപോകുന്ന ശപഥങ്ങളുടെ പേരില് അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല് നിങ്ങള് മനപ്പൂര്വം പ്രവര്ത്തിച്ചതിന്റെ പേരില് അല്ലാഹു പിടികൂടും. അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്.
لِّلَّذِينَ يُؤْلُونَ مِن نِّسَآئِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍۢ ۖ فَإِن فَآءُو فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ ﴿٢٢٦﴾
തങ്ങളുടെ ഭാര്യമാരുമായി (ബന്ധപ്പെടുകയില്ലെന്ന്) ശപഥം ചെയ്ത് അകന്നു നില്ക്കുന്നവര്ക്ക് (അന്തിമ തീരുമാനത്തിന്) നാലുമാസം വരെ കാത്തിരിക്കാവുന്നതാണ്. അതിനിടയില് അവര് (ശപഥം വിട്ട് ദാമ്പത്യത്തിലേക്ക്) മടങ്ങുകയാണെങ്കില് അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
തങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടില്ലെന്ന് ശപഥം ചെയ്തവര്ക്ക് നാലുമാസം വരെ കാത്തിരിക്കാം. അവര് മടങ്ങുന്നു വെങ്കില് അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
وَإِنْ عَزَمُوا۟ ٱلطَّلَٰقَ فَإِنَّ ٱللَّهَ سَمِيعٌ عَلِيمٌۭ ﴿٢٢٧﴾
ഇനി അവര് വിവാഹമോചനം ചെയ്യാന് തന്നെ തീര്ച്ചപ്പെടുത്തുകയാണെങ്കിലോ അല്ലാഹു എല്ലാം കേള്ക്കുകയും അറിയുകയും ചെയ്യുന്നവനാണല്ലോ ?
അഥവാ, അവര് വിവാഹമോചനം തന്നെയാണ് തീരുമാനിക്കുന്നതെങ്കില് അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാണ്.
وَٱلْمُطَلَّقَٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَٰثَةَ قُرُوٓءٍۢ ۚ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ ٱللَّهُ فِىٓ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذَٰلِكَ إِنْ أَرَادُوٓا۟ إِصْلَٰحًۭا ۚ وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌۭ ۗ وَٱللَّهُ عَزِيزٌ حَكِيمٌ ﴿٢٢٨﴾
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള് തങ്ങളുടെ സ്വന്തം കാര്യത്തില് മൂന്നു മാസമുറകള് (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്. അവര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില് തങ്ങളുടെ ഗര്ഭാശയങ്ങളില് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര് ഒളിച്ചു വെക്കാന് പാടുള്ളതല്ല. അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാന് അവരുടെ ഭര്ത്താക്കന്മാര് ഏറ്റവും അര്ഹതയുള്ളവരാകുന്നു; അവര് (ഭര്ത്താക്കന്മാര്) നിലപാട് നന്നാക്കിത്തീര്ക്കാന് ഉദ്ദേശിച്ചിട്ടുണ്ടെങ്കില്. സ്ത്രീകള്ക്ക് (ഭര്ത്താക്കന്മാരോട്) ബാധ്യതകള് ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്ക്ക് അവകാശങ്ങള് കിട്ടേണ്ടതുമുണ്ട്. എന്നാല് പുരുഷന്മാര്ക്ക് അവരെക്കാള് ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.
വിവാഹമോചിതര് മൂന്നു തവണ മാസമുറ ഉണ്ടാവുംവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. അല്ലാഹു അവരുടെ ഗര്ഭാശയങ്ങളില് സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന് അവര്ക്ക് അനുവാദമില്ല. അവര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്! അതിനിടയില് അവര് ബന്ധം നന്നാക്കാന് ഉദ്ദേശിക്കുന്നുവെങ്കില് അവരെ തിരിച്ചെടുക്കാന് അവരുടെ ഭര്ത്താക്കന്മാര് ഏറ്റം അര്ഹരത്രെ. സ്ത്രീകള്ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല് പുരുഷന്മാര്ക്ക് അവരെക്കാള് ഒരു പദവി കൂടുതലുണ്ട്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
ٱلطَّلَٰقُ مَرَّتَانِ ۖ فَإِمْسَاكٌۢ بِمَعْرُوفٍ أَوْ تَسْرِيحٌۢ بِإِحْسَٰنٍۢ ۗ وَلَا يَحِلُّ لَكُمْ أَن تَأْخُذُوا۟ مِمَّآ ءَاتَيْتُمُوهُنَّ شَيْـًٔا إِلَّآ أَن يَخَافَآ أَلَّا يُقِيمَا حُدُودَ ٱللَّهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا ٱفْتَدَتْ بِهِۦ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ ﴿٢٢٩﴾
(മടക്കിയെടുക്കാന് അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില് മര്യാദയനുസരിച്ച് കൂടെ നിര്ത്തുകയോ, അല്ലെങ്കില് നല്ല നിലയില് പിരിച്ചയക്കുകയോ ആണ് വേണ്ടത്. നിങ്ങള് അവര്ക്ക് (ഭാര്യമാര്ക്ക്) നല്കിയിട്ടുള്ളതില് നിന്നു യാതൊന്നും തിരിച്ചുവാങ്ങാന് നിങ്ങള്ക്ക് അനുവാദമില്ല. അവര് ഇരുവര്ക്കും അല്ലാഹുവിന്റെ നിയമപരിധികള് പാലിച്ചു പോരാന് കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്ക്ക് (ദമ്പതിമാര്ക്ക്) അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കുവാന് കഴിയില്ലെന്ന് നിങ്ങള്ക്ക് ഉല്ക്കണ്ഠ തോന്നുകയാണെങ്കില് അവള് വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില് അവര് ഇരുവര്ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല് അവയെ നിങ്ങള് ലംഘിക്കരുത്. അല്ലാഹുവിന്റെ നിയമപരിധികള് ആര് ലംഘിക്കുന്നുവോ അവര് തന്നെയാകുന്നു അക്രമികള്.
വിവാഹമോചനം രണ്ടു തവണയാകുന്നു. പിന്നെ ന്യായമായ നിലയില് കൂടെ നിര്ത്തുകയോ നല്ല നിലയില് ഒഴിവാക്കുകയോ വേണം. നേരത്തെ നിങ്ങള് ഭാര്യമാര്ക്ക് നല്കിയിരുന്നതില് നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന് പാടില്ല; ഇരുവരും അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കാന് കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കിലല്ലാതെ. അവരിരുവരും അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കുകയില്ലെന്ന് നിങ്ങള്ക്ക് ആശങ്ക തോന്നുന്നുവെങ്കില് സ്ത്രീ തന്റെ ഭര്ത്താവിന് വല്ലതും നല്കി വിവാഹമോചനം നേടുന്ന തില് ഇരുവര്ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളാണിവ. നിങ്ങളവ ലംഘിക്കരുത്. ദൈവികനിയമങ്ങള് ലംഘിക്കുന്നവര് തന്നെയാണ് അതിക്രമികള്.
فَإِن طَلَّقَهَا فَلَا تَحِلُّ لَهُۥ مِنۢ بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُۥ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِ ۗ وَتِلْكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوْمٍۢ يَعْلَمُونَ ﴿٢٣٠﴾
ഇനിയും (മൂന്നാമതും) അവന് അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില് അതിന് ശേഷം അവളുമായി ബന്ധപ്പെടല് അവന് അനുവദനീയമാവില്ല; അവള് മറ്റൊരു ഭര്ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന് (പുതിയ ഭര്ത്താവ്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില് (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചുപോകുന്നതില് അവരിരുവര്ക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.
വീണ്ടും വിവാഹമോചനം നടത്തിയാല് പിന്നെ അവന് അവള് അനുവദനീയയാവുകയില്ല; അവളെ മറ്റൊരാള് വിവാഹം കഴിക്കുകയും അയാള് അവളെ വിവാഹമോചനം നടത്തുകയും ചെയ്താലല്ലാതെ. അപ്പോള് മുന്ഭര്ത്താവിനും അവള്ക്കും ദാമ്പത്യത്തിലേക്ക് തിരിച്ചുവരുന്നതില് വിരോധമില്ല; മേലില് ഇരുവരും ദൈവികനിയമങ്ങള് പാലിക്കുമെന്ന് കരുതുന്നുവെങ്കില്. ഇത് അല്ലാഹു നിശ്ചയിച്ച നിയമപരിധികളാണ്. കാര്യമറിയുന്ന ജനത്തിന് അല്ലാഹു അവ വിശദീകരിച്ചുതരികയാണ്.
وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍۢ ۚ وَلَا تُمْسِكُوهُنَّ ضِرَارًۭا لِّتَعْتَدُوا۟ ۚ وَمَن يَفْعَلْ ذَٰلِكَ فَقَدْ ظَلَمَ نَفْسَهُۥ ۚ وَلَا تَتَّخِذُوٓا۟ ءَايَٰتِ ٱللَّهِ هُزُوًۭا ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ وَمَآ أَنزَلَ عَلَيْكُم مِّنَ ٱلْكِتَٰبِ وَٱلْحِكْمَةِ يَعِظُكُم بِهِۦ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌۭ ﴿٢٣١﴾
നിങ്ങള് സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല് ഒന്നുകില് നിങ്ങളവരെ മര്യാദയനുസരിച്ച് കൂടെ നിര്ത്തുകയോ, അല്ലെങ്കില് മര്യാദയനുസരിച്ച് തന്നെ പിരിച്ചയക്കുകയോ ആണ് വേണ്ടത്. ദ്രോഹിക്കുവാന് വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ചു നിര്ത്തരുത്. അപ്രകാരം വല്ലവനും പ്രവര്ത്തിക്കുന്ന പക്ഷം അവന് തനിക്ക് തന്നെയാണ് ദ്രോഹം വരുത്തിവെക്കുന്നത്. അല്ലാഹുവിന്റെ തെളിവുകളെ നിങ്ങള് തമാശയാക്കിക്കളയരുത്. അല്ലാഹു നിങ്ങള്ക്ക് ചെയ്ത അനുഗ്രഹം നിങ്ങള് ഓര്ക്കുക. നിങ്ങള്ക്ക് സാരോപദേശം നല്കിക്കൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്മിക്കുക. അല്ലാഹുവെ നിങ്ങള് സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
നിങ്ങള് സ്ത്രീകളെ വിവാഹമോചനം ചെയ്യുകയും അങ്ങനെ അവരുടെ അവധി എത്തുകയും ചെയ്താല് അവരെ ന്യായമായ നിലയില് കൂടെ നിര്ത്തുക. അല്ലെങ്കില് മാന്യമായി പിരിച്ചയക്കുക. അവരെ ദ്രോഹിക്കാനായി അന്യായമായി പിടിച്ചുവെക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില് അവന് തനിക്കുതന്നെയാണ് ദ്രോഹം വരുത്തുന്നത്. അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള് കളിയായിട്ടെടുക്കാതിരിക്കുവിന്. അല്ലാഹു നിങ്ങള്ക്കേകിയ അനുഗ്രഹങ്ങള് ഓര്ക്കുക. അല്ലാഹു നിങ്ങളെ ഉപദേശിക്കാനായി വേദപുസ്തകവും തത്ത്വജ്ഞാനവും ഇറക്കിത്തന്നതും ഓര്ക്കുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അറിയുക: നിശ്ചയമായും അല്ലാഹു എല്ലാം അറിയുന്നവനാണ്.
وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَٰجَهُنَّ إِذَا تَرَٰضَوْا۟ بَيْنَهُم بِٱلْمَعْرُوفِ ۗ ذَٰلِكَ يُوعَظُ بِهِۦ مَن كَانَ مِنكُمْ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۗ ذَٰلِكُمْ أَزْكَىٰ لَكُمْ وَأَطْهَرُ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿٢٣٢﴾
നിങ്ങള് സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല് അവര് തങ്ങളുടെ ഭര്ത്താക്കന്മാരുമായി വിവാഹത്തില് ഏര്പെടുന്നതിന് നിങ്ങള് തടസ്സമുണ്ടാക്കരുത്; മര്യാദയനുസരിച്ച് അവര് അന്യോന്യം തൃപ്തിപ്പെട്ടിട്ടുണ്ടെങ്കില്. നിങ്ങളില് നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്ക്കുള്ള ഉപദേശമാണത്. അതാണ് നിങ്ങള്ക്ക് ഏറ്റവും ഗുണകരവും സംശുദ്ധവുമായിട്ടുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള് അറിയുന്നില്ല.
നിങ്ങള് സ്ത്രീകളെ വിവാഹമോചനം ചെയ്തു. അവര് തങ്ങളുടെ അവധിക്കാലം പൂര്ത്തീകരിക്കുകയും ചെയ്തു. പിന്നീട് ന്യായമായ നിലയില് പരസ്പരം ഇഷ്ടപ്പെടുകയാണെങ്കില് അവര് തങ്ങളുടെ ഭര്ത്താക്കന്മാരെ വേള്ക്കുന്നത് നിങ്ങള് വിലക്കരുത്. നിങ്ങളില് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്ക്കുള്ള ഉപദേശമാണിത്. അതാണ് നിങ്ങള്ക്ക് ഏറെ ശ്രേഷ്ഠവും വിശുദ്ധവും. അല്ലാഹു അറിയുന്നു; നിങ്ങള് അറിയുന്നില്ല.
۞ وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ وَعَلَى ٱلْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَآرَّ وَٰلِدَةٌۢ بِوَلَدِهَا وَلَا مَوْلُودٌۭ لَّهُۥ بِوَلَدِهِۦ ۚ وَعَلَى ٱلْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَن تَرَاضٍۢ مِّنْهُمَا وَتَشَاوُرٍۢ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوٓا۟ أَوْلَٰدَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّآ ءَاتَيْتُم بِٱلْمَعْرُوفِ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌۭ ﴿٢٣٣﴾
മാതാക്കള് തങ്ങളുടെ സന്താനങ്ങള്ക്ക് പൂര്ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്ക്കത്രെ ഇത്. അവര്ക്ക് (മുലകൊടുക്കുന്ന മാതാക്കള്ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല് ഒരാളെയും അയാളുടെ കഴിവിലുപരി നല്കാന് നിര്ബന്ധിക്കരുത്. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില് ദ്രോഹിക്കപ്പെടാന് ഇടയാകരുത്. അതു പോലെ തന്നെ സ്വന്തം കുട്ടിയുടെ പേരില് ഒരു പിതാവിന്നും ദ്രോഹം നേരിടരുത്. (പിതാവിന്റെ അഭാവത്തില് അയാളുടെ) അവകാശികള്ക്കും (കുട്ടിയുടെ കാര്യത്തില്) അതു പോലെയുള്ള ബാധ്യതകളുണ്ട്. ഇനി അവര് ഇരുവരും തമ്മില് കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്ത്താന് ഉദ്ദേശിക്കുകയാണെങ്കില് അവര് ഇരുവര്ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള് ഉദ്ദേശിക്കുന്നതെങ്കില് അതിലും നിങ്ങള്ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്ക്ക്) നിങ്ങള് നല്കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തു തീര്ക്കുകയാണെങ്കില്. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള് പ്രവര്ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക.
മാതാക്കള് തങ്ങളുടെ മക്കളെ രണ്ടുവര്ഷം പൂര്ണമായും മുലയൂട്ടണം. മുലകുടികാലം പൂര്ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില് ഭക്ഷണവും വസ്ത്രവും നല്കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്. എന്നാല് ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിര്ബന്ധിക്കാവതല്ല. ഒരു മാതാവും തന്റെ കുഞ്ഞ് കാരണമായി പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുട്ടി തന്റേതാണെന്ന കാരണത്താല് പിതാവും പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കില് അയാളുടെ അനന്തരാവകാശികള്ക്ക് അയാള്ക്കുള്ള അതേ ബാധ്യതയുണ്ട്. എന്നാല് ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല് നിര്ത്തുന്നുവെങ്കില് അതിലിരുവര്ക്കും കുറ്റമില്ല. അഥവാ, കുട്ടികള്ക്ക് മറ്റൊരാളെക്കൊണ്ട് മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള് ഉദ്ദേശിക്കുന്നതെങ്കില് അതിനും വിരോധമില്ല. അവര്ക്കുള്ള പ്രതിഫലം നല്ല നിലയില് നല്കുന്നുവെങ്കിലാണിത്. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു നിങ്ങള് ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്.
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَٰجًۭا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍۢ وَعَشْرًۭا ۖ فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِىٓ أَنفُسِهِنَّ بِٱلْمَعْرُوفِ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ ﴿٢٣٤﴾
നിങ്ങളില് ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുകയാണെങ്കില് അവര് (ഭാര്യമാര്) തങ്ങളുടെ കാര്യത്തില് നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല് തങ്ങളുടെ കാര്യത്തിലവര് മര്യാദയനുസരിച്ച് പ്രവര്ത്തിക്കുന്നതില് നിങ്ങള്ക്ക് കുറ്റമൊന്നുമില്ല. നിങ്ങള് പ്രവര്ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്.
നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു മരിച്ചുപോയാല് ആ ഭാര്യമാര് നാല് മാസവും പത്തു ദിവസവും തങ്ങളെ സ്വയം നിയന്ത്രിച്ചുനിര്ത്തേണ്ട താണ്. അങ്ങനെ അവരുടെ കാലാവധിയെത്തിയാല് തങ്ങളുടെ കാര്യത്തില് ന്യായമായ നിലയില് അവര് പ്രവര്ത്തിക്കുന്നതില് നിങ്ങള്ക്ക് കുറ്റമൊന്നുമില്ല. നിങ്ങള് ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِۦ مِنْ خِطْبَةِ ٱلنِّسَآءِ أَوْ أَكْنَنتُمْ فِىٓ أَنفُسِكُمْ ۚ عَلِمَ ٱللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُوا۟ قَوْلًۭا مَّعْرُوفًۭا ۚ وَلَا تَعْزِمُوا۟ عُقْدَةَ ٱلنِّكَاحِ حَتَّىٰ يَبْلُغَ ٱلْكِتَٰبُ أَجَلَهُۥ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِىٓ أَنفُسِكُمْ فَٱحْذَرُوهُ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ حَلِيمٌۭ ﴿٢٣٥﴾
(ഇദ്ദഃയുടെ ഘട്ടത്തില്) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള് വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില് സൂക്ഷിക്കുകയോ ചെയ്യുന്നതില് നിങ്ങള്ക്ക് കുറ്റമില്ല. അവരെ നിങ്ങള് ഓര്ത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള് അവരോട് മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട് യാതൊരു നിശ്ചയവും ചെയ്തു പോകരുത്. നിയമപ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്ത്തിയാകുന്നത് വരെ (വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന് നിങ്ങള് തീരുമാനമെടുക്കരുത്. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങള് മനസ്സിലാക്കുകയും, അവനെ നിങ്ങള് ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള് മനസ്സിലാക്കുക.
ആ സ്ത്രീകളു മായി നിങ്ങള് വിവാഹക്കാര്യം വ്യംഗ്യമായി സൂചിപ്പിക്കുകയോ മനസ്സില് ഒളിപ്പിച്ചുവെക്കുകയോ ചെയ്യുന്നത് കുറ്റകരമല്ല. നിങ്ങള് അവരെ ഓര്ത്തേക്കുമെന്ന് അല്ലാഹുവിനു നന്നായറിയാം. എന്നാല് സ്വകാര്യമായി അവരുമായി ഒരുടമ്പടിയും ഉണ്ടാക്കരുത്. നിങ്ങള്ക്ക് അവരോട് മാന്യമായ നിലയില് സംസാരിക്കാം. നിശ്ചിത അവധി എത്തുംവരെ വിവാഹ ഉടമ്പടി നടത്തരുത്. അറിയുക: തീര്ച്ചയായും നിങ്ങളുടെ മനസ്സിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല് അവനെ സൂക്ഷിക്കുക. അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്.
لَّا جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ ٱلنِّسَآءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا۟ لَهُنَّ فَرِيضَةًۭ ۚ وَمَتِّعُوهُنَّ عَلَى ٱلْمُوسِعِ قَدَرُهُۥ وَعَلَى ٱلْمُقْتِرِ قَدَرُهُۥ مَتَٰعًۢا بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُحْسِنِينَ ﴿٢٣٦﴾
നിങ്ങള് ഭാര്യമാരെ സ്പര്ശിക്കുകയോ, അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങളവരുമായുള്ള ബന്ധം വേര്പെടുത്തിയാല് (മഹ്റ് നല്കാത്തതിന്റെ പേരില്) നിങ്ങള്ക്ക് കുറ്റമില്ല. എന്നാല് അവര്ക്ക് നിങ്ങള് മര്യാദയനുസരിച്ച് ജീവിതവിഭവമായി എന്തെങ്കിലും നല്കേണ്ടതാണ്. കഴിവുള്ളവന് തന്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവന് തന്റെ സ്ഥിതിക്കനുസരിച്ചും. സദ്വൃത്തരായ ആളുകള്ക്ക് ഇതൊരു ബാധ്യതയത്രെ.
സ്ത്രീകളെ സ്പര്ശിക്കുകയോ അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുംമുമ്പെ നിങ്ങളവരെ വിവാഹമോചനം നടത്തുകയാണെങ്കില് നിങ്ങള്ക്കതില് കുറ്റമില്ല. എന്നാല് നിങ്ങളവര്ക്ക് മാന്യമായ നിലയില് ജീവിതവിഭവം നല്കണം. കഴിവുള്ളവന് തന്റെ കഴിവനുസരിച്ചും പ്രയാസപ്പെടുന്നവന് തന്റെ അവസ്ഥയനുസരിച്ചും. നല്ല മനുഷ്യരുടെ ബാധ്യതയാണിത്.
وَإِن طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةًۭ فَنِصْفُ مَا فَرَضْتُمْ إِلَّآ أَن يَعْفُونَ أَوْ يَعْفُوَا۟ ٱلَّذِى بِيَدِهِۦ عُقْدَةُ ٱلنِّكَاحِ ۚ وَأَن تَعْفُوٓا۟ أَقْرَبُ لِلتَّقْوَىٰ ۚ وَلَا تَنسَوُا۟ ٱلْفَضْلَ بَيْنَكُمْ ۚ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ ﴿٢٣٧﴾
ഇനി നിങ്ങള് അവരെ സ്പര്ശിക്കുന്നതിനു മുമ്പ് തന്നെ വിവാഹബന്ധം വേര്പെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങള് നിശ്ചയിച്ച് കഴിഞ്ഞിരിക്കുകയും ആണെങ്കില് നിങ്ങള് നിശ്ചയിച്ചതിന്റെ പകുതി (നിങ്ങള് നല്കേണ്ടതാണ്.) അവര് (ഭാര്യമാര്) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കില് വിവാഹക്കരാര് കൈവശം വെച്ചിരിക്കുന്നവന് (ഭര്ത്താവ്) (മഹ്ര് പൂര്ണ്ണമായി നല്കിക്കൊണ്ട്) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. എന്നാല് (ഭര്ത്താക്കന്മാരേ,) നിങ്ങള് വിട്ടുവീഴ്ച ചെയ്യുന്നതാണ് ധര്മ്മനിഷ്ഠയ്ക്ക് കൂടുതല് യോജിച്ചത്. നിങ്ങള് അന്യോന്യം ഔദാര്യം കാണിക്കാന് മറക്കരുത്. തീര്ച്ചയായും നിങ്ങള് പ്രവര്ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.
അഥവാ, ഭാര്യമാരെ സ്പര്ശിക്കും മുമ്പെ നിങ്ങള് വിവാഹബന്ധം വേര്പ്പെടുത്തുകയും നിങ്ങളവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടെങ്കില് നിങ്ങള് നിശ്ചയിച്ച വിവാഹമൂല്യത്തിന്റെ പാതി അവര്ക്കുള്ളതാണ്. അവര് ഇളവ് അനുവദിക്കുന്നില്ലെങ്കിലും വിവാഹ ഉടമ്പടി ആരുടെ കയ്യിലാണോ അയാള് വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിലുമാണിത്. നിങ്ങള് വിട്ടുവീഴ്ച ചെയ്യലാണ് ദൈവഭക്തിയുമായി ഏറെ പൊരുത്തപ്പെടുന്നത്. പരസ്പരം ഔദാര്യം കാണിക്കാന് മറക്കരുത്. അല്ലാഹു നിങ്ങള് ചെയ്യുന്നതെല്ലാം കണ്ടുകൊണ്ടിരിക്കുന്നവനാണ്; തീര്ച്ച.
حَٰفِظُوا۟ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ وَقُومُوا۟ لِلَّهِ قَٰنِتِينَ ﴿٢٣٨﴾
പ്രാര്ത്ഥനകള് (അഥവാ നമസ്കാരങ്ങള്) നിങ്ങള് സൂക്ഷ്മതയോടെ നിര്വഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉല്കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില് ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള് പ്രാര്ത്ഥിക്കുന്നത്.
നിങ്ങള് നമസ്കാരത്തില് ശ്രദ്ധ പുലര്ത്തുക. വിശേഷിച്ചും വിശിഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുന്നില് ഭക്തിയോടെ നിന്ന് നമസ്കരിക്കുക.
فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًۭا ۖ فَإِذَآ أَمِنتُمْ فَٱذْكُرُوا۟ ٱللَّهَ كَمَا عَلَّمَكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ ﴿٢٣٩﴾
നിങ്ങള് (ശത്രുവിന്റെ ആക്രമണം) ഭയപ്പെടുകയാണെങ്കില് കാല്നടയായോ വാഹനങ്ങളിലായോ (നിങ്ങള്ക്ക് നമസ്കരിക്കാം.) എന്നാല് നിങ്ങള് സുരക്ഷിതാവസ്ഥയിലായാല് നിങ്ങള്ക്ക് അറിവില്ലാതിരുന്നത് അല്ലാഹു പഠിപ്പിച്ചുതന്ന പ്രകാരം നിങ്ങള് അവനെ സ്മരിക്കേണ്ടതാണ്.
അരക്ഷിതാവസ്ഥയിലാണ് നിങ്ങളെങ്കില് നടന്നുകൊണ്ടോ വാഹനത്തിലിരുന്നുകൊണ്ടോ നമസ്കാരം നിര്വഹിക്കുക. എന്നാല് സുരക്ഷിതാവസ്ഥയിലായാല് നിങ്ങള്ക്ക് അറിവില്ലാതിരുന്നത് അല്ലാഹു നിങ്ങള്ക്ക് പഠിപ്പിച്ചുതന്ന പോലെ നിങ്ങളവനെ സ്മരിക്കുക.
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَٰجًۭا وَصِيَّةًۭ لِّأَزْوَٰجِهِم مَّتَٰعًا إِلَى ٱلْحَوْلِ غَيْرَ إِخْرَاجٍۢ ۚ فَإِنْ خَرَجْنَ فَلَا جُنَاحَ عَلَيْكُمْ فِى مَا فَعَلْنَ فِىٓ أَنفُسِهِنَّ مِن مَّعْرُوفٍۢ ۗ وَٱللَّهُ عَزِيزٌ حَكِيمٌۭ ﴿٢٤٠﴾
നിങ്ങളില് നിന്ന് ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുന്നവര് തങ്ങളുടെ ഭാര്യമാര്ക്ക് ഒരു കൊല്ലത്തേക്ക് (വീട്ടില് നിന്ന്) പുറത്താക്കാതെ ജീവിതവിഭവം നല്കാന് വസ്വിയ്യത്ത് ചെയ്യേണ്ടതാണ്. എന്നാല് അവര് (സ്വയം) പുറത്ത് പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില് മര്യാദയനുസരിച്ച് അവര് പ്രവര്ത്തിക്കുന്നതില് നിങ്ങള്ക്ക് കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു.
നിങ്ങളില് ഭാര്യമാരെ വിട്ടേച്ച് മരണപ്പെടുന്നവര് തങ്ങളുടെ ഭാര്യമാര്ക്ക് ഒരു കൊല്ലത്തേക്കാവശ്യമായ ജീവിതവിഭവങ്ങള് വസ്വിയ്യത്തു ചെയ്യേണ്ടതാണ്. അവരെ വീട്ടില്നിന്ന് ഇറക്കിവിടരുത്. എന്നാല് അവര് സ്വയം പുറത്തുപോകുന്നുവെങ്കില് തങ്ങളുടെ കാര്യത്തില് ന്യായമായ നിലയിലവര് ചെയ്യുന്നതിലൊന്നും നിങ്ങള്ക്ക് ഉത്തരവാദിത്തമില്ല. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.
وَلِلْمُطَلَّقَٰتِ مَتَٰعٌۢ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ ﴿٢٤١﴾
വിവാഹമോചിതരായ സ്ത്രീകള്ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്കേണ്ടതാണ്. ഭയഭക്തിയുള്ളവര്ക്ക് അതൊരു ബാധ്യതയത്രെ.
വിവാഹമോചിതര്ക്ക് ന്യായമായ നിലയില് ജീവിതവിഭവം നല്കണം. ഭക്തന്മാരുടെ ബാധ്യതയാണിത്.
كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَعْقِلُونَ ﴿٢٤٢﴾
നിങ്ങള് ഗ്രഹിക്കേണ്ടതിനു വേണ്ടി അപ്രകാരം അല്ലാഹു അവന്റെ തെളിവുകള് വിവരിച്ചുതരുന്നു.
ഇവ്വിധം അല്ലാഹു നിങ്ങള്ക്ക് തന്റെ കല്പനകള് വിശദീകരിച്ചുതരുന്നു. നിങ്ങള് ചിന്തിച്ചറിയാന്.
۞ أَلَمْ تَرَ إِلَى ٱلَّذِينَ خَرَجُوا۟ مِن دِيَٰرِهِمْ وَهُمْ أُلُوفٌ حَذَرَ ٱلْمَوْتِ فَقَالَ لَهُمُ ٱللَّهُ مُوتُوا۟ ثُمَّ أَحْيَٰهُمْ ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ ﴿٢٤٣﴾
ആയിരക്കണക്കിന് ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട് സ്വന്തം വീട് വിട്ട് ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോള് അല്ലാഹു അവരോട് പറഞ്ഞു: നിങ്ങള് മരിച്ചു കൊള്ളുക. പിന്നീട് അല്ലാഹു അവര്ക്ക് ജീവന് നല്കി. തീര്ച്ചയായും അല്ലാഹു മനുഷ്യരോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ മനുഷ്യരില് അധികപേരും നന്ദികാണിക്കുന്നില്ല.
ആയിരങ്ങളുണ്ടായിട്ടും മരണഭയത്താല് തങ്ങളുടെ വീടുവിട്ടിറങ്ങിയ ജനത യുടെ അവസ്ഥ നീ കണ്ടറിഞ്ഞില്ലേ? അല്ലാഹു അവരോട് കല്പിച്ചു: \"നിങ്ങള് മരിച്ചുകൊള്ളുക.\" പിന്നെ അല്ലാഹു അവരെ ജീവിപ്പിച്ചു. ഉറപ്പായും അല്ലാഹു മനുഷ്യരോട് ഉദാരത പുലര്ത്തുന്നവനാണ്. എന്നാല് മനുഷ്യരിലേറെ പേരും നന്ദി കാണിക്കുന്നില്ല.
وَقَٰتِلُوا۟ فِى سَبِيلِ ٱللَّهِ وَٱعْلَمُوٓا۟ أَنَّ ٱللَّهَ سَمِيعٌ عَلِيمٌۭ ﴿٢٤٤﴾
അല്ലാഹുവിന്റെ മാര്ഗത്തില് നിങ്ങള് യുദ്ധം ചെയ്യുക. അല്ലാഹു (എല്ലാം) കേള്ക്കുന്നവനും അറിയുന്നവനുമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
നിങ്ങള് അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്യുക. തീര്ച്ചയായും അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാണ്. ഇക്കാര്യം നന്നായി മനസ്സിലാക്കുക.
مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًۭا فَيُضَٰعِفَهُۥ لَهُۥٓ أَضْعَافًۭا كَثِيرَةًۭ ۚ وَٱللَّهُ يَقْبِضُ وَيَبْصُۜطُ وَإِلَيْهِ تُرْجَعُونَ ﴿٢٤٥﴾
അല്ലാഹുവിന് ഉത്തമമായ കടം നല്കുവാനാരുണ്ട്? എങ്കില് അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള് മടക്കപ്പെടുന്നതും.
അല്ലാഹുവിന് ഉത്തമമായ കടം നല്കുന്നവരായി ആരുണ്ട്? എങ്കില് അല്ലാഹു അത് അയാള്ക്ക് അനേകമിരട്ടിയായി തിരിച്ചുകൊടുക്കും. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ മടക്കം.
أَلَمْ تَرَ إِلَى ٱلْمَلَإِ مِنۢ بَنِىٓ إِسْرَٰٓءِيلَ مِنۢ بَعْدِ مُوسَىٰٓ إِذْ قَالُوا۟ لِنَبِىٍّۢ لَّهُمُ ٱبْعَثْ لَنَا مَلِكًۭا نُّقَٰتِلْ فِى سَبِيلِ ٱللَّهِ ۖ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ ٱلْقِتَالُ أَلَّا تُقَٰتِلُوا۟ ۖ قَالُوا۟ وَمَا لَنَآ أَلَّا نُقَٰتِلَ فِى سَبِيلِ ٱللَّهِ وَقَدْ أُخْرِجْنَا مِن دِيَٰرِنَا وَأَبْنَآئِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ تَوَلَّوْا۟ إِلَّا قَلِيلًۭا مِّنْهُمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّٰلِمِينَ ﴿٢٤٦﴾
മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്രായീലീ പ്രമുഖര് തങ്ങളുടെ പ്രവാചകനോട്, ഞങ്ങള്ക്കൊരു രാജാവിനെ നിയോഗിച്ച് തരൂ. (അദ്ദേഹത്തിന്റെ നേതൃത്വത്തില്) ഞങ്ങള് അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ സന്ദര്ഭം നീ അറിഞ്ഞില്ലേ? അദ്ദേഹം (പ്രവാചകന്) ചോദിച്ചു: നിങ്ങള്ക്ക് യുദ്ധത്തിന്ന് കല്പന കിട്ടിയാല് നിങ്ങള് യുദ്ധം ചെയ്യാതിരുന്നേക്കുമോ ? അവര് പറഞ്ഞു: ഞങ്ങളുടെ താമസസ്ഥലങ്ങളില് നിന്നും സന്തതികള്ക്കിടയില് നിന്നും ഞങ്ങള് പുറം തള്ളപ്പെട്ട സ്ഥിതിക്ക് ഞങ്ങള്ക്കെങ്ങനെ അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്യാതിരിക്കാന് കഴിയും ? എന്നാല് അവര്ക്ക് യുദ്ധത്തിന് കല്പന നല്കപ്പെട്ടപ്പോഴാകട്ടെ അല്പം പേരൊഴിച്ച് (എല്ലാവരും) പിന്മാറുകയാണുണ്ടായത്. അല്ലാഹു അക്രമകാരികളെപ്പറ്റി (നല്ലവണ്ണം) അറിയുന്നവനാകുന്നു.
നീ അറിഞ്ഞിട്ടുണ്ടോ? മൂസാക്കുശേഷമുള്ള ഇസ്രയേലി പ്രമാണിമാരുടെ കാര്യം? അവര് തങ്ങളുടെ പ്രവാചകനോടു പറഞ്ഞു: “ഞങ്ങള്ക്കൊരു രാജാവിനെ നിശ്ചയിച്ചുതരിക. ഞങ്ങള് ദൈവമാര്ഗത്തില് പടപൊരുതാം.\" പ്രവാചകന് ചോദിച്ചു: “യുദ്ധത്തിന് കല്പന കിട്ടിയാല് പിന്നെ, നിങ്ങള് യുദ്ധം ചെയ്യാതിരിക്കുമോ?\" അവര് പറഞ്ഞു: “ദൈവമാര്ഗത്തില് ഞങ്ങളെങ്ങനെ പൊരുതാതിരിക്കും? ഞങ്ങളെ സ്വന്തം വീടുകളില് നിന്നും മക്കളില്നിന്നും ആട്ടിപ്പുറത്താക്കിയിരിക്കെ?\" എന്നാല് യുദ്ധത്തിന് കല്പന കൊടുത്തപ്പോള് അവര് പിന്തിരിഞ്ഞുകളഞ്ഞു; ചുരുക്കം ചിലരൊഴികെ. അല്ലാഹു അക്രമികളെപ്പറ്റി നന്നായറിയുന്നവനാണ്.
وَقَالَ لَهُمْ نَبِيُّهُمْ إِنَّ ٱللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًۭا ۚ قَالُوٓا۟ أَنَّىٰ يَكُونُ لَهُ ٱلْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِٱلْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةًۭ مِّنَ ٱلْمَالِ ۚ قَالَ إِنَّ ٱللَّهَ ٱصْطَفَىٰهُ عَلَيْكُمْ وَزَادَهُۥ بَسْطَةًۭ فِى ٱلْعِلْمِ وَٱلْجِسْمِ ۖ وَٱللَّهُ يُؤْتِى مُلْكَهُۥ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌۭ ﴿٢٤٧﴾
അവരോട് അവരുടെ പ്രവാചകന് പറഞ്ഞു: അല്ലാഹു നിങ്ങള്ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര് പറഞ്ഞു: അയാള്ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന് പറ്റും? രാജാധികാരത്തിന് അയാളെക്കാള് കൂടുതല് അര്ഹതയുള്ളത് ഞങ്ങള്ക്കാണല്ലോ. അയാള് സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം (പ്രവാചകന്) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള് ഉല്കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല് വിപുലമായ ജ്ഞാനവും ശരീര ശക്തിയും നല്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെവകയായുള്ള ആധിപത്യം അവന് ഉദ്ദേശിക്കുന്നവര്ക്ക് കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.
അവരുടെ പ്രവാചകന് അവരെ അറിയിച്ചു: “അല്ലാഹു ത്വാലൂത്തിനെ നിങ്ങള്ക്ക് രാജാവായി നിശ്ചയിച്ചിരിക്കുന്നു.\" അവര് പറഞ്ഞു: “അയാള്ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന് കഴിയും? രാജത്വത്തിന് അയാളെക്കാള് യോഗ്യത ഞങ്ങള്ക്കാണല്ലോ. അയാള് വലിയ പണക്കാരനൊന്നുമല്ലല്ലോ.\" പ്രവാചകന് പ്രതിവചിച്ചു: “അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള് ഉല്കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന് കായികവും വൈജ്ഞാനികവുമായ കഴിവ് ധാരാളമായി നല്കിയിരിക്കുന്നു. അല്ലാഹു രാജത്വം താനിച്ഛിക്കുന്നവര്ക്ക് കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനാണ്. എല്ലാം അറിയുന്നവനും.\"
وَقَالَ لَهُمْ نَبِيُّهُمْ إِنَّ ءَايَةَ مُلْكِهِۦٓ أَن يَأْتِيَكُمُ ٱلتَّابُوتُ فِيهِ سَكِينَةٌۭ مِّن رَّبِّكُمْ وَبَقِيَّةٌۭ مِّمَّا تَرَكَ ءَالُ مُوسَىٰ وَءَالُ هَٰرُونَ تَحْمِلُهُ ٱلْمَلَٰٓئِكَةُ ۚ إِنَّ فِى ذَٰلِكَ لَءَايَةًۭ لَّكُمْ إِن كُنتُم مُّؤْمِنِينَ ﴿٢٤٨﴾
അവരോട് അവരുടെ പ്രവാചകന് പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്. അതില് നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്റെയും കുടുംബങ്ങള് വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്. മലക്കുകള് അത് വഹിച്ച് കൊണ്ടുവരുന്നതാണ്. നിങ്ങള് വിശ്വാസികളാണെങ്കില് നിസ്സംശയം നിങ്ങള്ക്കതില് മഹത്തായ ദൃഷ്ടാന്തമുണ്ട്.
അവരുടെ പ്രവാചകന് അവരോടു പറഞ്ഞു: “അദ്ദേഹത്തിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങള്ക്ക് തിരിച്ചുകിട്ടലാണ്. അതില് നിങ്ങളുടെ നാഥനില് നിന്നുള്ള ശാന്തിയുണ്ട്; മൂസായുടെയും ഹാറൂന്റെയും കുടുംബം വിട്ടേച്ചുപോയ വിശിഷ്ടാവശിഷ്ടങ്ങളും. മലക്കുകള് അതു ചുമന്നുകൊണ്ടുവരും. തീര്ച്ചയായും നിങ്ങള്ക്കതില് മഹത്തായ തെളിവുണ്ട്. നിങ്ങള് വിശ്വാസികളെങ്കില്!\"
فَلَمَّا فَصَلَ طَالُوتُ بِٱلْجُنُودِ قَالَ إِنَّ ٱللَّهَ مُبْتَلِيكُم بِنَهَرٍۢ فَمَن شَرِبَ مِنْهُ فَلَيْسَ مِنِّى وَمَن لَّمْ يَطْعَمْهُ فَإِنَّهُۥ مِنِّىٓ إِلَّا مَنِ ٱغْتَرَفَ غُرْفَةًۢ بِيَدِهِۦ ۚ فَشَرِبُوا۟ مِنْهُ إِلَّا قَلِيلًۭا مِّنْهُمْ ۚ فَلَمَّا جَاوَزَهُۥ هُوَ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ قَالُوا۟ لَا طَاقَةَ لَنَا ٱلْيَوْمَ بِجَالُوتَ وَجُنُودِهِۦ ۚ قَالَ ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَٰقُوا۟ ٱللَّهِ كَم مِّن فِئَةٍۢ قَلِيلَةٍ غَلَبَتْ فِئَةًۭ كَثِيرَةًۢ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّٰبِرِينَ ﴿٢٤٩﴾
അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള് ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്. അപ്പോള് ആര് അതില് നിന്ന് കുടിച്ചുവോ അവന് എന്റെകൂട്ടത്തില് പെട്ടവനല്ല. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവന് എന്റെകൂട്ടത്തില് പെട്ടവനാകുന്നു. എന്നാല് തന്റെകൈകൊണ്ട് ഒരിക്കല് മാത്രം കോരിയവന് ഇതില് നിന്ന് ഒഴിവാണ്. അവരില് നിന്ന് ചുരുക്കം പേരൊഴികെ അതില് നിന്ന് കുടിച്ചു. അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള് അവര് പറഞ്ഞു: ജാലൂതി (ഗോലിയത്ത്) നെയും അവന്റെ സൈന്യങ്ങളെയും നേരിടാന് മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല. തങ്ങള് അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന വിചാരമുള്ളവര് പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.
അങ്ങനെ പട്ടാളവുമായി ത്വാലൂത്ത് പുറപ്പെട്ടപ്പോള് പറഞ്ഞു: “അല്ലാഹു ഒരു നദികൊണ്ട് നിങ്ങളെ പരീക്ഷിക്കാന് പോവുകയാണ്. അതില്നിന്ന് കുടിക്കുന്നവനാരോ, അവന് എന്റെ കൂട്ടത്തില് പെട്ടവനല്ല. അത് രുചിച്ചുനോക്കാത്തവനാരോ അവനാണ് എന്റെ അനുയായി. എന്നാല് തന്റെ കൈകൊണ്ട് ഒരു കോരല് എടുത്തവന് ഇതില് നിന്നൊഴിവാണ്.\" പക്ഷേ, അവരില് ചുരുക്കം ചിലരൊഴികെ എല്ലാവരും അതില്നിന്ന് ഇഷ്ടംപോലെ കുടിച്ചു. അങ്ങനെ ത്വാലൂത്തും കൂടെയുള്ള വിശ്വാസികളും ആ നദി മുറിച്ചുകടന്നു മുന്നോട്ടുപോയപ്പോള് അവര് പറഞ്ഞു: “ജാലൂത്തിനെയും അയാളുടെ സൈന്യത്തെയും നേരിടാനുള്ള കഴിവ് ഇന്ന് ഞങ്ങള്ക്കില്ല.\" എന്നാല് അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന വിചാരമുള്ളവര് പറഞ്ഞു: “എത്രയെത്ര ചെറുസംഘങ്ങളാണ് ദിവ്യാനുമതിയോടെ വന്സംഘങ്ങളെ ജയിച്ചടക്കിയത്; അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണ്.\"
وَلَمَّا بَرَزُوا۟ لِجَالُوتَ وَجُنُودِهِۦ قَالُوا۟ رَبَّنَآ أَفْرِغْ عَلَيْنَا صَبْرًۭا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ ﴿٢٥٠﴾
അങ്ങനെ അവര് ജാലൂതിനും സൈന്യങ്ങള്ക്കുമെതിരെ പോരിനിറങ്ങിയപ്പോള് അവര് പ്രാര്ത്ഥിച്ചു: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ മേല് നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിര്ത്തുകയും, സത്യനിഷേധികളായ ജനങ്ങള്ക്കെതിരില് ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
അങ്ങനെ ജാലൂത്തിനും സൈന്യത്തിനുമെതിരെ പടവെട്ടാനിറങ്ങിയപ്പോള് അവര് പ്രാര്ഥിച്ചു: \"ഞങ്ങളുടെ നാഥാ! ഞങ്ങള്ക്കു നീ ക്ഷമ പകര്ന്നുതരേണമേ! ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്ത്തേണമേ! സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ നീ സഹായിക്കേണമേ.\"
فَهَزَمُوهُم بِإِذْنِ ٱللَّهِ وَقَتَلَ دَاوُۥدُ جَالُوتَ وَءَاتَىٰهُ ٱللَّهُ ٱلْمُلْكَ وَٱلْحِكْمَةَ وَعَلَّمَهُۥ مِمَّا يَشَآءُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍۢ لَّفَسَدَتِ ٱلْأَرْضُ وَلَٰكِنَّ ٱللَّهَ ذُو فَضْلٍ عَلَى ٱلْعَٰلَمِينَ ﴿٢٥١﴾
അങ്ങനെ അല്ലാഹുവിന്റെഅനുമതി പ്രകാരം അവരെ (ശത്രുക്കളെ) അവര് പരാജയപ്പെടുത്തി. ദാവൂദ് ജാലൂതിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന് അല്ലാഹു ആധിപത്യവും ജ്ഞാനവും നല്കുകയും, താന് ഉദ്ദേശിക്കുന്ന പലതും പഠിപ്പിക്കുകയും ചെയ്തു. മനുഷ്യരില് ചിലരെ മറ്റു ചിലര് മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില് ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു. പക്ഷെ അല്ലാഹു ലോകരോട് വളരെ ഉദാരനത്രെ.
അവസാനം ദൈവഹിതത്താല് അവര് ശത്രുക്കളെ തോല്പിച്ചോടിച്ചു. ദാവൂദ് ജാലൂത്തിനെ കൊന്നു. അല്ലാഹു അദ്ദേഹത്തിന് അധികാരവും തത്ത്വജ്ഞാനവും നല്കി. അവനിച്ഛിച്ചതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ചു. അല്ലാഹു ജനങ്ങളില് ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിച്ചില്ലായിരുന്നെങ്കില് ഭൂമിയാകെ കുഴപ്പത്തിലാകുമായിരുന്നു. ലോകത്തെങ്ങുമുള്ളവരോട് അത്യുദാരനാണ് അല്ലാഹു.
تِلْكَ ءَايَٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۚ وَإِنَّكَ لَمِنَ ٱلْمُرْسَلِينَ ﴿٢٥٢﴾
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു അവയൊക്കെ. സത്യപ്രകാരം നിനക്ക് നാം അവ ഓതികേള്പിച്ച് തരുന്നു. തീര്ച്ചയായും നീ (നമ്മുടെ ദൌത്യവുമായി) നിയോഗിക്കപ്പെട്ടവരില് ഒരാളാകുന്നു.
അല്ലാഹുവിന്റെ വചനങ്ങളാണിവ. നാമിതു വേണ്ടതുപോലെ നിനക്ക് ഓതിക്കേള്പ്പിച്ചുതരികയാണ്. തീര്ച്ചയായും നീ ദൈവദൂതന്മാരില് പെട്ടവന് തന്നെ.
۞ تِلْكَ ٱلرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍۢ ۘ مِّنْهُم مَّن كَلَّمَ ٱللَّهُ ۖ وَرَفَعَ بَعْضَهُمْ دَرَجَٰتٍۢ ۚ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَٰتِ وَأَيَّدْنَٰهُ بِرُوحِ ٱلْقُدُسِ ۗ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلَ ٱلَّذِينَ مِنۢ بَعْدِهِم مِّنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَٰتُ وَلَٰكِنِ ٱخْتَلَفُوا۟ فَمِنْهُم مَّنْ ءَامَنَ وَمِنْهُم مَّن كَفَرَ ۚ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلُوا۟ وَلَٰكِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ ﴿٢٥٣﴾
ആ ദൂതന്മാരില് ചിലര്ക്ക് നാം മറ്റു ചിലരെക്കാള് ശ്രേഷ്ഠത നല്കിയിരിക്കുന്നു. അല്ലാഹു (നേരില്) സംസാരിച്ചിട്ടുള്ളവര് അവരിലുണ്ട്. അവരില് ചിലരെ അവന് പല പദവികളിലേക്ക് ഉയര്ത്തിയിട്ടുമുണ്ട്. മര്യമിന്റെമകന് ഈസായ്ക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള് നല്കുകയും, പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തിന് നാം പിന്ബലം നല്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില് അവരുടെ (ദൂതന്മാരുടെ) പിന്ഗാമികള് വ്യക്തമായ തെളിവ് വന്നുകിട്ടിയതിനു ശേഷവും (അന്യോന്യം) പോരടിക്കുമായിരുന്നില്ല. എന്നാല് അവര് ഭിന്നിച്ചു. അങ്ങനെ അവരില് വിശ്വസിച്ചവരും നിഷേധിച്ചവരുമുണ്ടായി. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില് അവര് പോരടിക്കുമായിരുന്നില്ല. പക്ഷെ അല്ലാഹു താന് ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
ആ ദൈവദൂതന്മാരില് ചിലരെ നാം മറ്റുള്ളവരെക്കാള് ശ്രേഷ്ഠരാക്കിയിരിക്കുന്നു. അല്ലാഹു നേരില് സംസാരിച്ചവര് അവരിലുണ്ട്. മറ്റുചിലരെ അവന് വിശിഷ്ടമായ ചില പദവികളിലേക്കുയര്ത്തിയിരിക്കുന്നു. മര്യമിന്റെ മകന് യേശുവിന് നാം വ്യക്തമായ അടയാളങ്ങള് നല്കി. പരിശുദ്ധാത്മാവിനാല് അദ്ദേഹത്തെ പ്രബലനാക്കി. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില് അവരുടെ പിന്മുറക്കാര് അവര്ക്ക് വ്യക്തമായ തെളിവ് വന്നെത്തിയശേഷവും പരസ്പരം പൊരുതുമായിരുന്നില്ല. എന്നാല് അവര് പരസ്പരം ഭിന്നിച്ചു. അവരില് വിശ്വസിച്ചവരുണ്ട്. സത്യനിഷേധികളുമുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില് അവര് തമ്മിലടിക്കുമായിരുന്നില്ല. പക്ഷേ, അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِمَّا رَزَقْنَٰكُم مِّن قَبْلِ أَن يَأْتِىَ يَوْمٌۭ لَّا بَيْعٌۭ فِيهِ وَلَا خُلَّةٌۭ وَلَا شَفَٰعَةٌۭ ۗ وَٱلْكَٰفِرُونَ هُمُ ٱلظَّٰلِمُونَ ﴿٢٥٤﴾
സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്ക്ക് നാം നല്കിയിട്ടുള്ളതില് നിന്ന് നിങ്ങള് ചെലവഴിക്കുവിന്. സത്യനിഷേധികള് തന്നെയാകുന്നു അക്രമികള്.
വിശ്വസിച്ചവരേ, കൊള്ളക്കൊടുക്കകളോ സ്നേഹസ്വാധീനമോ ശിപാര്ശയോ ഒന്നും നടക്കാത്ത നാള് വന്നെത്തുംമുമ്പെ, നാം നിങ്ങള്ക്കു നല്കിയവയില് നിന്ന് ചെലവഴിക്കുക. സത്യനിഷേധികള് തന്നെയാണ് അതിക്രമികള്.
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ ﴿٢٥٥﴾
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്. എല്ലാം നിയന്ത്രിക്കുന്നവന്. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല് ശുപാര്ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്ക്ക് പിന്നിലുള്ളതും അവന് അറിയുന്നു. അവന്റെ അറിവില് നിന്ന് അവന് ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്ക്ക് സൂക്ഷ്മമായി അറിയാന് കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന് ഉള്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന് ഉന്നതനും മഹാനുമത്രെ.
അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന് എന്നെന്നും ജീവിച്ചിരിക്കുന്നവന്; എല്ലാറ്റിനെയും പരിപാലിക്കുന്നവന്; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല് അനുവാദമില്ലാതെ ശിപാര്ശ ചെയ്യാന് കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്ക്കൊന്നും അറിയാന് സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്ത്തുന്നില്ല. അവന് അത്യുന്നതനും മഹാനുമാണ്.
لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴿٢٥٦﴾
മതത്തിന്റെ കാര്യത്തില് ബലപ്രയോഗമേ ഇല്ല. സന്മാര്ഗം ദുര്മാര്ഗത്തില് നിന്ന് വ്യക്തമായി വേര്തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല് ഏതൊരാള് ദുര്മൂര്ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില് വിശ്വസിക്കുകയും ചെയ്യുന്നുവോ അവന് പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്ക്കുന്നവനും അറിയുന്നവനുമാകുന്നു.
മതകാര്യത്തില് ഒരുവിധ ബലപ്രയോഗവുമില്ല. നന്മതിന്മകളുടെ വഴികള് വ്യക്തമായും വേര്തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല് ദൈവേതര ശക്തികളെ നിഷേധിക്കുകയും അല്ലാഹുവില് വിശ്വസിക്കുകയും ചെയ്യുന്നവന് മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാകുന്നു.
ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟ يُخْرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۖ وَٱلَّذِينَ كَفَرُوٓا۟ أَوْلِيَآؤُهُمُ ٱلطَّٰغُوتُ يُخْرِجُونَهُم مِّنَ ٱلنُّورِ إِلَى ٱلظُّلُمَٰتِ ۗ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ ﴿٢٥٧﴾
വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന് അവരെ ഇരുട്ടുകളില് നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല് സത്യനിഷേധികളുടെ രക്ഷാധികാരികള് ദുര്മൂര്ത്തികളാകുന്നു. വെളിച്ചത്തില് നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്മൂര്ത്തികള് അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്. അവരതില് നിത്യവാസികളാകുന്നു.
അല്ലാഹു, വിശ്വസിച്ചവരുടെ രക്ഷകനാണ്. അവന് അവരെ ഇരുളുകളില്നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു. എന്നാല് സത്യനിഷേധികളുടെ രക്ഷാധികാരികള് ദൈവേതരശക്തികളാണ്. അവര് അവരെ നയിക്കുന്നത് വെളിച്ചത്തില്നിന്ന് ഇരുളുകളിലേക്കാണ്. അവര് തന്നെയാണ് നരകാവകാശികള്. അവരതില് സ്ഥിരവാസികളായിരിക്കും.
أَلَمْ تَرَ إِلَى ٱلَّذِى حَآجَّ إِبْرَٰهِۦمَ فِى رَبِّهِۦٓ أَنْ ءَاتَىٰهُ ٱللَّهُ ٱلْمُلْكَ إِذْ قَالَ إِبْرَٰهِۦمُ رَبِّىَ ٱلَّذِى يُحْىِۦ وَيُمِيتُ قَالَ أَنَا۠ أُحْىِۦ وَأُمِيتُ ۖ قَالَ إِبْرَٰهِۦمُ فَإِنَّ ٱللَّهَ يَأْتِى بِٱلشَّمْسِ مِنَ ٱلْمَشْرِقِ فَأْتِ بِهَا مِنَ ٱلْمَغْرِبِ فَبُهِتَ ٱلَّذِى كَفَرَ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ ﴿٢٥٨﴾
ഇബ്രാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില് തര്ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ ? അല്ലാഹു അവന്ന് ആധിപത്യം നല്കിയതിനാലാണ് (അവനതിന് മുതിര്ന്നത്.) എന്റെ നാഥന് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്രാഹീം പറഞ്ഞപ്പോള് ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന് പറഞ്ഞത്. ഇബ്രാഹീം പറഞ്ഞു: എന്നാല് അല്ലാഹു സൂര്യനെ കിഴക്കു നിന്ന് കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടു വരിക. അപ്പോള് ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്വഴിയിലാക്കുകയില്ല.
നീ കണ്ടില്ലേ; ഇബ്റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില് തര്ക്കിച്ചവനെ. കാരണം അല്ലാഹു അവന്ന് രാജാധികാരം നല്കി. ഇബ്റാഹീം പറഞ്ഞു: \"ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ നാഥന്.\" അയാള് അവകാശപ്പെട്ടു: \"ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ!\" ഇബ്റാഹീം പറഞ്ഞു: \"എന്നാല് അല്ലാഹു സൂര്യനെ കിഴക്കുനിന്നുദിപ്പിക്കുന്നു. നീ അതിനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കുക.\" അപ്പോള് ആ സത്യനിഷേധി ഉത്തരംമുട്ടി. അക്രമികളായ ജനത്തെ അല്ലാഹു നേര്വഴിയിലാക്കുകയില്ല.
أَوْ كَٱلَّذِى مَرَّ عَلَىٰ قَرْيَةٍۢ وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْىِۦ هَٰذِهِ ٱللَّهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ ٱللَّهُ مِا۟ئَةَ عَامٍۢ ثُمَّ بَعَثَهُۥ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍۢ ۖ قَالَ بَل لَّبِثْتَ مِا۟ئَةَ عَامٍۢ فَٱنظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَٱنظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ ءَايَةًۭ لِّلنَّاسِ ۖ وَٱنظُرْ إِلَى ٱلْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْمًۭا ۚ فَلَمَّا تَبَيَّنَ لَهُۥ قَالَ أَعْلَمُ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ ﴿٢٥٩﴾
അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്ക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. (അപ്പോള്) അദ്ദേഹം പറഞ്ഞു: നിര്ജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്. തുടര്ന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വര്ഷം നിര്ജീവാവസ്ഥയിലാക്കുകയും പിന്നീട് അദ്ദേഹത്തെ ഉയിര്ത്തെഴുന്നേല്പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം (നിര്ജീവാവസ്ഥയില്) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്പഭാഗമോ (ആണ് ഞാന് കഴിച്ചുകൂട്ടിയത്); അദ്ദേഹം മറുപടി പറഞ്ഞു. അല്ല, നീ നൂറു വര്ഷം കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങള് നോക്കൂ അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയുടെ നേര്ക്ക് നോക്കൂ. (അതെങ്ങനെയുണ്ടെന്ന്). നിന്നെ മനുഷ്യര്ക്കൊരു ദൃഷ്ടാന്തമാക്കുവാന് വേണ്ടിയാകുന്നു നാമിത് ചെയ്തത്. ആ എല്ലുകള് നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തില് പൊതിയുകയും ചെയ്യുന്നു വെന്നും നീ നോക്കുക എന്ന് അവന് (അല്ലാഹു) പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് (കാര്യം) വ്യക്തമായപ്പോള് അദ്ദേഹം പറഞ്ഞു: തീര്ച്ചയായും അല്ലാഹു എല്ലാകാര്യങ്ങള്ക്കും കഴിവുള്ളവനാണ് എന്ന് ഞാന് മനസ്സിലാക്കുന്നു.
അല്ലെങ്കിലിതാ മറ്റൊരു ഉദാഹരണം. തകര്ന്ന് കീഴ്മേല് മറിഞ്ഞുകിടക്കുന്ന ഒരു പട്ടണത്തിലൂടെ സഞ്ചരിക്കാനിടയായ ഒരാള്. അയാള് പറഞ്ഞു: \"നിര്ജീവമായിക്കഴിഞ്ഞശേഷം ഇതിനെ അല്ലാഹു എങ്ങനെ ജീവിപ്പിക്കാനാണ്?\" അപ്പോള് അല്ലാഹു അയാളെ നൂറുകൊല്ലം ജീവനറ്റ നിലയിലാക്കി. പിന്നീട് ഉയിര്ത്തെഴുന്നേല്പിച്ചു. അല്ലാഹു ചോദിച്ചു: \"നീ എത്രകാലം ഇങ്ങനെ കഴിച്ചുകൂട്ടി?\" അയാള് പറഞ്ഞു: \"ഒരു ദിവസം; അല്ലെങ്കില് ഒരു ദിവസത്തിന്റെ ഏതാനും ഭാഗം.\" അല്ലാഹു പറഞ്ഞു: \"അല്ല, നീ നൂറ് കൊല്ലം ഇങ്ങനെ കഴിച്ചുകൂട്ടിയിരിക്കുന്നു. നീ നിന്റെ അന്നപാനീയങ്ങള് നോക്കൂ. അവയൊട്ടും വ്യത്യാസപ്പെട്ടിട്ടില്ല. എന്നാല് നീ നിന്റെ കഴുതയെ ഒന്ന് നോക്കൂ. നിന്നെ ജനത്തിന് ഒരു ദൃഷ്ടാന്തമാക്കാനാണ് നാമിങ്ങനെയെല്ലാം ചെയ്തത്. ആ എല്ലുകളിലേക്ക് നോക്കൂ. നാം അവയെ എങ്ങനെ കൂട്ടിയിണക്കുന്നുവെന്നും പിന്നെ എങ്ങനെ മാംസം കൊണ്ട് പൊതിയുന്നുവെന്നും.\" ഇങ്ങനെ സത്യം വ്യക്തമായപ്പോള് അയാള് പറഞ്ഞു: \"അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണെന്ന് ഞാനറിയുന്നു.\"
وَإِذْ قَالَ إِبْرَٰهِۦمُ رَبِّ أَرِنِى كَيْفَ تُحْىِ ٱلْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَٰكِن لِّيَطْمَئِنَّ قَلْبِى ۖ قَالَ فَخُذْ أَرْبَعَةًۭ مِّنَ ٱلطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ ٱجْعَلْ عَلَىٰ كُلِّ جَبَلٍۢ مِّنْهُنَّ جُزْءًۭا ثُمَّ ٱدْعُهُنَّ يَأْتِينَكَ سَعْيًۭا ۚ وَٱعْلَمْ أَنَّ ٱللَّهَ عَزِيزٌ حَكِيمٌۭ ﴿٢٦٠﴾
എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന് വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല് നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല് ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക.
ഓര്ക്കുക: ഇബ്റാഹീം പറഞ്ഞു: \"എന്റെ നാഥാ! മരിച്ചവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്കു കാണിച്ചുതരേണമേ.\" അല്ലാഹു ചോദിച്ചു: \"നീ വിശ്വസിച്ചിട്ടില്ലേ?\" അദ്ദേഹം പറഞ്ഞു: \"തീര്ച്ചയായും അതെ. എന്നാല് എനിക്കു മനസ്സമാധാനം ലഭിക്കാനാണ് ഞാനിതാവശ്യപ്പെടുന്നത്.\" അല്ലാഹു കല്പിച്ചു: \"എങ്കില് നാലു പക്ഷികളെ പിടിച്ച് അവയെ നിന്നോട് ഇണക്കമുള്ളതാക്കുക. പിന്നെ അവയുടെ ഓരോ ഭാഗം ഓരോ മലയില് വെക്കുക. എന്നിട്ടവയെ വിളിക്കുക. അവ നിന്റെ അടുക്കല് ഓടിയെത്തും. അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.\"
مَّثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنۢبَتَتْ سَبْعَ سَنَابِلَ فِى كُلِّ سُنۢبُلَةٍۢ مِّا۟ئَةُ حَبَّةٍۢ ۗ وَٱللَّهُ يُضَٰعِفُ لِمَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ ﴿٢٦١﴾
അല്ലാഹുവിന്റെ മാര്ഗത്തില് തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള് ഉല്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന് ഉദ്ദേശിക്കുന്നവര്ക്ക് ഇരട്ടിയായി നല്കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്.
ദൈവമാര്ഗത്തില് തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകളെ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്. അല്ലാഹു അവനിച്ഛിക്കുന്നവര്ക്ക് ഇവ്വിധം ഇരട്ടിയായി കൂട്ടിക്കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്വജ്ഞനുമാണ്.
ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ ثُمَّ لَا يُتْبِعُونَ مَآ أَنفَقُوا۟ مَنًّۭا وَلَآ أَذًۭى ۙ لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٢٦٢﴾
അല്ലാഹുവിന്റെ മാര്ഗത്തില് തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടര്ന്ന്, ചെലവ് ചെയ്തത് എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര് ആരോ അവര്ക്ക് തങ്ങളുടെ രക്ഷിതാവിങ്കല് അവര് അര്ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര് ദുഃഖിക്കേണ്ടി വരികയുമില്ല.
അല്ലാഹുവിന്റെ മാര്ഗത്തില് തങ്ങളുടെ ധനം ചെലവഴിക്കുന്നു; എന്നിട്ട് ചെലവഴിച്ചത് എടുത്തുപറയുകയോ ദാനം വാങ്ങിയവരെ ശല്യപ്പെടുത്തുകയോ ചെയ്യുന്നുമില്ല; അത്തരക്കാര്ക്ക് അവരുടെ നാഥന്റെ അടുക്കല് അര്ഹമായ പ്രതിഫലമുണ്ട്. അവര്ക്ക് പേടിക്കേണ്ടിവരില്ല. ദുഃഖിക്കേണ്ടിയും വരില്ല.
۞ قَوْلٌۭ مَّعْرُوفٌۭ وَمَغْفِرَةٌ خَيْرٌۭ مِّن صَدَقَةٍۢ يَتْبَعُهَآ أَذًۭى ۗ وَٱللَّهُ غَنِىٌّ حَلِيمٌۭ ﴿٢٦٣﴾
കൊടുത്തതിനെത്തുടര്ന്ന് മനഃക്ലേശം വരുത്തുന്ന ദാനധര്മ്മത്തെക്കാള് ഉത്തമമായിട്ടുള്ളത് നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു.
ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള് ഉത്തമം നല്ലവാക്കു പറയലും വിട്ടുവീഴ്ച കാണിക്കലുമാകുന്നു. അല്ലാഹു സ്വയം പര്യാപ്തനും ഏറെ ക്ഷമയുള്ളവനും തന്നെ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۖ فَمَثَلُهُۥ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌۭ فَأَصَابَهُۥ وَابِلٌۭ فَتَرَكَهُۥ صَلْدًۭا ۖ لَّا يَقْدِرُونَ عَلَىٰ شَىْءٍۢ مِّمَّا كَسَبُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ ﴿٢٦٤﴾
സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള് നിങ്ങളുടെ ദാനധര്മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന് വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില് അല്പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല് ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര് അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന് അവര്ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്വഴിയിലാക്കുകയില്ല.
വിശ്വസിച്ചവരേ, കൊടുത്തത് എടുത്തുപറഞ്ഞും സ്വൈരം കെടുത്തിയും നിങ്ങള് നിങ്ങളുടെ ദാനധര്മങ്ങളെ പാഴാക്കരുത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതെ ആളുകളെ കാണിക്കാനായി മാത്രം ചെലവഴിക്കുന്നവനെപ്പോലെ. അതിന്റെ ഉപമയിതാ: ഒരുറച്ച പാറ; അതിന്മേല് ഇത്തിരി മണ്ണുണ്ടായിരുന്നു. അങ്ങനെ അതിന്മേല് കനത്ത മഴ പെയ്തു. അതോടെ അത് മിനുത്ത പാറപ്പുറം മാത്രമായി. അവര് അധ്വാനിച്ചതിന്റെ ഫലമൊന്നുമനുഭവിക്കാനവര്ക്ക് കഴിഞ്ഞില്ല. അല്ലാഹു സത്യനിഷേധികളായ ജനത്തെ നേര്വഴിയിലാക്കുകയില്ല.
وَمَثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ وَتَثْبِيتًۭا مِّنْ أَنفُسِهِمْ كَمَثَلِ جَنَّةٍۭ بِرَبْوَةٍ أَصَابَهَا وَابِلٌۭ فَـَٔاتَتْ أُكُلَهَا ضِعْفَيْنِ فَإِن لَّمْ يُصِبْهَا وَابِلٌۭ فَطَلٌّۭ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴿٢٦٥﴾
അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില് (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള് അത് രണ്ടിരട്ടി കായ്കനികള് നല്കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല് മഴയേ ലഭിച്ചുള്ളൂ എങ്കില് അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള് പ്രവര്ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.
ദൈവപ്രീതി പ്രതീക്ഷിച്ചും തികഞ്ഞ മനസ്സാന്നിധ്യത്തോടും തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉദാഹരണമിതാ: ഉയര്ന്ന പ്രദേശത്തുള്ള ഒരു തോട്ടം; കനത്ത മഴ കിട്ടിയപ്പോള് അതിരട്ടി വിളവു നല്കി. അഥവാ, അതിനു കനത്ത മഴകിട്ടാതെ ചാറ്റല് മഴ മാത്രമാണ് ലഭിക്കുന്നതെങ്കില് അതും മതിയാകും. നിങ്ങള് ചെയ്യുന്നതെല്ലാം കാണുന്നവനാണ് അല്ലാഹു.
أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُۥ جَنَّةٌۭ مِّن نَّخِيلٍۢ وَأَعْنَابٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ لَهُۥ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَأَصَابَهُ ٱلْكِبَرُ وَلَهُۥ ذُرِّيَّةٌۭ ضُعَفَآءُ فَأَصَابَهَآ إِعْصَارٌۭ فِيهِ نَارٌۭ فَٱحْتَرَقَتْ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْءَايَٰتِ لَعَلَّكُمْ تَتَفَكَّرُونَ ﴿٢٦٦﴾
നിങ്ങളില് ഒരാള്ക്ക് ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള ഒരു തോട്ടമുണ്ടെന്ന് കരുതുക. അവയുടെ താഴ്ഭാഗത്തുകൂടി അരുവികള് ഒഴുകിക്കൊണ്ടിരിക്കുന്നു. എല്ലാതരം കായ്കനികളും അയാള്ക്കതിലുണ്ട്. അയാള്ക്കാകട്ടെ വാര്ദ്ധക്യം ബാധിച്ചിരിക്കുകയാണ്. അയാള്ക്ക് ദുര്ബലരായ കുറെ സന്താനങ്ങളുണ്ട്. അപ്പോഴതാ തീയോടു കൂടിയ ഒരു ചുഴലിക്കാറ്റ് അതിന്നു ബാധിച്ച് അത് കരിഞ്ഞു പോകുന്നു. ഇത്തരം ഒരു സ്ഥിതിയിലാകാന് നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ ? നിങ്ങള് ചിന്തിക്കുന്നതിനു വേണ്ടി ഇപ്രകാരം അല്ലാഹു തെളിവുകള് വിവരിച്ചുതരുന്നു.
നിങ്ങളിലാര്ക്കെങ്കിലും ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള തോട്ടമുണ്ടെന്ന് കരുതുക. അതിന്റെ താഴ്ഭാഗത്തൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കുന്നു. അതില് എല്ലായിനം കായ്കനികളുമുണ്ട്. അയാള്ക്കോ വാര്ധക്യം ബാധിച്ചിരിക്കുന്നു. അയാള്ക്ക് ദുര്ബലരായ കുറേ കുട്ടികളുമുണ്ട്. അപ്പോഴതാ തീക്കാറ്റേറ്റ് ആ തോട്ടം കരിഞ്ഞുപോകുന്നു. ഇങ്ങനെ സംഭവിക്കുന്നത് നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? ഇവ്വിധം അല്ലാഹു നിങ്ങള്ക്ക് തെളിവുകള് വിവരിച്ചുതരുന്നു. നിങ്ങള് ആലോചിച്ചറിയാന്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ ۖ وَلَا تَيَمَّمُوا۟ ٱلْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِـَٔاخِذِيهِ إِلَّآ أَن تُغْمِضُوا۟ فِيهِ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَنِىٌّ حَمِيدٌ ﴿٢٦٧﴾
സത്യവിശ്വാസികളേ, നിങ്ങള് സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില് നിന്നും, ഭൂമിയില് നിന്ന് നിങ്ങള്ക്ക് നാം ഉല്പാദിപ്പിച്ച് തന്നതില് നിന്നും നിങ്ങള് ചെലവഴിക്കുവിന്. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള് സ്വീകരിക്കാത്ത മോശമായ സാധനങ്ങള് (ദാനധര്മ്മങ്ങളില്) ചെലവഴിക്കുവാനായി കരുതി വെക്കരുത്. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്ഹനുമാണെന്ന് നിങ്ങള് അറിഞ്ഞു കൊള്ളുക.
വിശ്വസിച്ചവരേ, നിങ്ങള് സമ്പാദിച്ച ഉത്തമ വസ്തുക്കളില്നിന്നും നിങ്ങള്ക്കു നാം ഭൂമിയില് ഉത്പാദിപ്പിച്ചുതന്നതില് നിന്നും നിങ്ങള് ചെലവഴിക്കുക. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്ക്കു തന്നെ സ്വീകരിക്കാനാവാത്ത ചീത്ത വസ്തുക്കള് ദാനം ചെയ്യാനായി കരുതിവെക്കരുത്. അറിയുക: അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്ഹനുമാണ്.
ٱلشَّيْطَٰنُ يَعِدُكُمُ ٱلْفَقْرَ وَيَأْمُرُكُم بِٱلْفَحْشَآءِ ۖ وَٱللَّهُ يَعِدُكُم مَّغْفِرَةًۭ مِّنْهُ وَفَضْلًۭا ۗ وَٱللَّهُ وَٰسِعٌ عَلِيمٌۭ ﴿٢٦٨﴾
പിശാച് ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല് നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.
പിശാച് പട്ടിണിയെപ്പറ്റി നിങ്ങളെ പേടിപ്പിക്കുന്നു. നീചവൃത്തികള്ക്കു നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാല് അല്ലാഹു തന്നില് നിന്നുള്ള പാപമോചനവും അനുഗ്രഹവും നിങ്ങള്ക്ക് വാഗ്ദാനം നല്കുന്നു. അല്ലാഹു വിശാലതയുള്ളവനും എല്ലാം അറിയുന്നവനുമാണ്.
يُؤْتِى ٱلْحِكْمَةَ مَن يَشَآءُ ۚ وَمَن يُؤْتَ ٱلْحِكْمَةَ فَقَدْ أُوتِىَ خَيْرًۭا كَثِيرًۭا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ ﴿٢٦٩﴾
താന് ഉദ്ദേശിക്കുന്നവര്ക്ക് അല്ലാഹു (യഥാര്ത്ഥ) ജ്ഞാനം നല്കുന്നു. ഏതൊരുവന്ന് (യഥാര്ത്ഥ) ജ്ഞാനം നല്കപ്പെടുന്നുവോ അവന്ന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്കപ്പെടുന്നത്. എന്നാല് ബുദ്ധിശാലികള് മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ.
അല്ലാഹു അവനിച്ഛിക്കുന്നവര്ക്ക് അഗാധമായ അറിവ് നല്കുന്നു. അത്തരം അറിവ് നല്കപ്പെടുന്നവന്ന്, കണക്കില്ലാത്ത നേട്ടമാണ് കിട്ടുന്നത്. എന്നാല് ബുദ്ധിമാന്മാര് മാത്രമേ ഇതില്നിന്ന് പാഠമുള്ക്കൊള്ളുന്നുള്ളൂ.
وَمَآ أَنفَقْتُم مِّن نَّفَقَةٍ أَوْ نَذَرْتُم مِّن نَّذْرٍۢ فَإِنَّ ٱللَّهَ يَعْلَمُهُۥ ۗ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ ﴿٢٧٠﴾
നിങ്ങളെന്തൊന്ന് ചെലവഴിച്ചാലും ഏതൊന്ന് നേര്ച്ച നേര്ന്നാലും തീര്ച്ചയായും അല്ലാഹു അതറിയുന്നതാണ്. അക്രമകാരികള്ക്ക സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല.
നിങ്ങള് എത്രയൊക്കെ ചെലവഴിച്ചാലും എന്തൊക്കെ നേര്ച്ചയാക്കിയാലും അതെല്ലാം ഉറപ്പായും അല്ലാഹു അറിയുന്നു. അക്രമികള്ക്ക് സഹായികളായി ആരുമുണ്ടാവില്ല.
إِن تُبْدُوا۟ ٱلصَّدَقَٰتِ فَنِعِمَّا هِىَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا ٱلْفُقَرَآءَ فَهُوَ خَيْرٌۭ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّـَٔاتِكُمْ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ ﴿٢٧١﴾
നിങ്ങള് ദാനധര്മ്മങ്ങള് പരസ്യമായി ചെയ്യുന്നുവെങ്കില് അത് നല്ലതു തന്നെ. എന്നാല് നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്ക്ക് കൊടുക്കുകയുമാണെങ്കില് അതാണ് നിങ്ങള്ക്ക് കൂടുതല് ഉത്തമം. നിങ്ങളുടെ പല തിന്മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള് പ്രവര്ത്തിക്കുന്ന കാര്യങ്ങള് സൂക്ഷ്മമായി അറിയുന്നവനാകുന്നു.
നിങ്ങള് ദാനധര്മങ്ങള് പരസ്യമായി ചെയ്യുന്നുവെങ്കില് അതു നല്ലതുതന്നെ. എന്നാല് നിങ്ങളത് രഹസ്യമാക്കുകയും പാവങ്ങള്ക്ക് നല്കുകയുമാണെങ്കില് അതാണ് കൂടുതലുത്തമം. അത് നിങ്ങളുടെ പല പിഴവുകളെയും മായ്ച്ചുകളയും. നിങ്ങള് ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
۞ لَّيْسَ عَلَيْكَ هُدَىٰهُمْ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۗ وَمَا تُنفِقُوا۟ مِنْ خَيْرٍۢ فَلِأَنفُسِكُمْ ۚ وَمَا تُنفِقُونَ إِلَّا ٱبْتِغَآءَ وَجْهِ ٱللَّهِ ۚ وَمَا تُنفِقُوا۟ مِنْ خَيْرٍۢ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ ﴿٢٧٢﴾
അവരെ നേര്വഴിയിലാക്കാന് നീ ബാധ്യസ്ഥനല്ല. എന്നാല് അല്ലാഹു അവന് ഉദ്ദേശിക്കുന്നവരെ നേര്വഴിയിലാക്കുന്നു. നല്ലതായ എന്തെങ്കിലും നിങ്ങള് ചെലവഴിക്കുകയാണെങ്കില് അത് നിങ്ങളുടെ നന്മയ്ക്ക് വേണ്ടി തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങള് ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങള് ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങള്ക്ക് പൂര്ണ്ണമായി നല്കപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.
ജനങ്ങളെ നേര്വഴിയിലാക്കേണ്ട ബാധ്യതയൊന്നും നിനക്കില്ല. എന്നാല് അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്വഴിയിലാക്കുന്നു. നിങ്ങള് നല്ലതെന്തെങ്കിലും ചെലവഴിക്കുന്നുവെങ്കില് അത് നിങ്ങളുടെ നന്മക്കുവേണ്ടിത്തന്നെയാണ്. ദൈവപ്രീതി പ്രതീക്ഷിച്ച് മാത്രമാണ് നിങ്ങള് ചെലവഴിക്കേണ്ടത്. നിങ്ങള് നല്ലതെന്തു ചെലവഴിച്ചാലും അതിന്റെ പ്രതിഫലം നിങ്ങള്ക്ക് പൂര്ണമായും ലഭിക്കും. നിങ്ങളൊട്ടും അനീതിക്കിരയാവുകയില്ല.
لِلْفُقَرَآءِ ٱلَّذِينَ أُحْصِرُوا۟ فِى سَبِيلِ ٱللَّهِ لَا يَسْتَطِيعُونَ ضَرْبًۭا فِى ٱلْأَرْضِ يَحْسَبُهُمُ ٱلْجَاهِلُ أَغْنِيَآءَ مِنَ ٱلتَّعَفُّفِ تَعْرِفُهُم بِسِيمَٰهُمْ لَا يَسْـَٔلُونَ ٱلنَّاسَ إِلْحَافًۭا ۗ وَمَا تُنفِقُوا۟ مِنْ خَيْرٍۢ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ ﴿٢٧٣﴾
ഭൂമിയില് സഞ്ചരിച്ച് ഉപജീവനം തേടാന് സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്ഗത്തില് വ്യാപൃതരായിട്ടുള്ള ദരിദ്രന്മാര്ക്ക് വേണ്ടി (നിങ്ങള് ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന് (അവരുടെ) മാന്യത കണ്ട് അവര് ധനികരാണെന്ന് ധരിച്ചേക്കും. എന്നാല് അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര് ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള് ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്.
ഭൂമിയില് സഞ്ചരിച്ച് അന്നമന്വേഷിക്കാന് അവസരമില്ലാത്തവിധം അല്ലാഹുവിന്റെ മാര്ഗത്തിലെ തീവ്രയത്നങ്ങളില് ബന്ധിതരായ ദരിദ്രര്ക്കുവേണ്ടി ചെലവഴിക്കുക. അവരുടെ മാന്യത കാരണം അവര് ധനികരാണെന്ന് അറിവില്ലാത്തവര് കരുതിയേക്കാം. എന്നാല് ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര് ആളുകളെ ചോദിച്ച് ശല്യംചെയ്യുകയില്ല. നിങ്ങള് നല്ലത് എത്ര ചെലവഴിച്ചാലും തീര്ച്ചയായും അല്ലാഹു അതറിയുന്നവനാണ്.
ٱلَّذِينَ يُنفِقُونَ أَمْوَٰلَهُم بِٱلَّيْلِ وَٱلنَّهَارِ سِرًّۭا وَعَلَانِيَةًۭ فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٢٧٤﴾
രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള് ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്ക്ക് അവരുടെ രക്ഷിതാവിങ്കല് അവര് അര്ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര് ദുഃഖിക്കേണ്ടി വരികയുമില്ല.
രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവര്ക്ക് അവരുടെ നാഥന്റെ അടുക്കല് അവരര്ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്ക്കൊന്നും പേടിക്കാനില്ല. അവര് ദുഃഖിക്കേണ്ടിവരികയുമില്ല.
ٱلَّذِينَ يَأْكُلُونَ ٱلرِّبَوٰا۟ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِى يَتَخَبَّطُهُ ٱلشَّيْطَٰنُ مِنَ ٱلْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوٓا۟ إِنَّمَا ٱلْبَيْعُ مِثْلُ ٱلرِّبَوٰا۟ ۗ وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ فَمَن جَآءَهُۥ مَوْعِظَةٌۭ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمْرُهُۥٓ إِلَى ٱللَّهِ ۖ وَمَنْ عَادَ فَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ ﴿٢٧٥﴾
പലിശ തിന്നുന്നവര് പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന് എഴുന്നേല്ക്കുന്നത് പോലെയല്ലാതെ എഴുന്നേല്ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര് പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാല് കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല് അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയില് നിന്ന്) വിരമിച്ചാല് അവന് മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില് അവരത്രെ നരകാവകാശികള്. അവരതില് നിത്യവാസികളായിരിക്കും.
പലിശ തിന്നുന്നവര്ക്ക്, പിശാചുബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേല്ക്കുന്നവനെപ്പോലെയല്ലാതെ നിവര്ന്നുനില്ക്കാനാവില്ല. “കച്ചവടവും പലിശപോലെത്തന്നെ\" എന്ന് അവര് പറഞ്ഞതിനാലാണിത്. എന്നാല് അല്ലാഹു കച്ചവടം അനുവദിച്ചിരിക്കുന്നു. പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല് അല്ലാഹുവിന്റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില് നിന്ന് വിരമിച്ചാല് നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില് അവരാണ് നരകാവകാശികള്. അവരതില് സ്ഥിരവാസികളായിരിക്കും.
يَمْحَقُ ٱللَّهُ ٱلرِّبَوٰا۟ وَيُرْبِى ٱلصَّدَقَٰتِ ۗ وَٱللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ ﴿٢٧٦﴾
അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
അല്ലാഹു പലിശയെ ശോഷിപ്പിക്കുന്നു. ദാനധര്മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٢٧٧﴾
വിശ്വസിക്കുകയും സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും, നമസ്കാരം മുറപോലെ നിര്വഹിക്കുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്ക്ക് അവരുടെ രക്ഷിതാവിങ്കല് അവര് അര്ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര് ദുഃഖിക്കേണ്ടി വരികയുമില്ല.
സത്യവിശ്വാസം സ്വീകരിക്കുകയും സല്ക്കര്മങ്ങള് പ്രവര്ത്തിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്വഹിക്കുകയും സകാത്ത് നല്കുകയും ചെയ്തവര്ക്ക് തങ്ങളുടെ നാഥന്റെ അടുക്കല് അവരര്ഹിക്കുന്ന പ്രതിഫലമുണ്ട്. അവര് പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടിവരികയുമില്ല.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَذَرُوا۟ مَا بَقِىَ مِنَ ٱلرِّبَوٰٓا۟ إِن كُنتُم مُّؤْمِنِينَ ﴿٢٧٨﴾
സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില് ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള് (യഥാര്ത്ഥ) വിശ്വാസികളാണെങ്കില്.
വിശ്വസിച്ചവരേ, നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില് ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള് വിശ്വാസികളെങ്കില്!
فَإِن لَّمْ تَفْعَلُوا۟ فَأْذَنُوا۟ بِحَرْبٍۢ مِّنَ ٱللَّهِ وَرَسُولِهِۦ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَٰلِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ ﴿٢٧٩﴾
നിങ്ങള് അങ്ങനെ ചെയ്യുന്നില്ലെങ്കില് അല്ലാഹുവിന്റേയും റസൂലിന്റേയും പക്ഷത്തു നിന്ന് (നിങ്ങള്ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള് പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില് നിങ്ങളുടെ മൂലധനം നിങ്ങള്ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള് അക്രമം ചെയ്യരുത്. നിങ്ങള് അക്രമിക്കപ്പെടുകയും അരുത്.
നിങ്ങള് അങ്ങനെ ചെയ്യുന്നില്ലെങ്കില് അറിയുക: നിങ്ങള്ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള് പശ്ചാത്തപിക്കുന്നുവെങ്കില് നിങ്ങളുടെ മൂലധനം നിങ്ങള്ക്കുതന്നെയുള്ളതാണ്; നിങ്ങള് ആരെയും ദ്രോഹിക്കാതെയും. ആരുടെയും ദ്രോഹത്തിനിരയാകാതെയും.
وَإِن كَانَ ذُو عُسْرَةٍۢ فَنَظِرَةٌ إِلَىٰ مَيْسَرَةٍۢ ۚ وَأَن تَصَدَّقُوا۟ خَيْرٌۭ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿٢٨٠﴾
ഇനി (കടം വാങ്ങിയവരില്) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല് (അവന്ന്) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല് നിങ്ങള് ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്ക്ക് കൂടുതല് ഉത്തമം; നിങ്ങള് അറിവുള്ളവരാണെങ്കില്.
കടക്കാരന് ക്ളേശിക്കുന്നവനെങ്കില് ആശ്വാസമുണ്ടാകുംവരെ അവധി നല്കുക. നിങ്ങള് ദാനമായി നല്കുന്നതാണ് നിങ്ങള്ക്കുത്തമം. നിങ്ങള് അറിയുന്നവരെങ്കില്.
وَٱتَّقُوا۟ يَوْمًۭا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍۢ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴿٢٨١﴾
നിങ്ങള് അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്ക്കും അവരവര് പ്രവര്ത്തിച്ചതിന്റെ ഫലം പൂര്ണ്ണമായി നല്കപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.
നിങ്ങള് ദൈവസന്നിധിയിലേക്ക് തിരിച്ചുചെല്ലുന്ന നാളിനെ സൂക്ഷിക്കുക. അന്ന് ഓരോരുത്തര്ക്കും തങ്ങള് പ്രവര്ത്തിച്ചതിന്റെ പ്രതിഫലം പൂര്ണമായി നല്കുന്നതാണ്. ആരും അനീതിക്കിരയാവില്ല.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَدَايَنتُم بِدَيْنٍ إِلَىٰٓ أَجَلٍۢ مُّسَمًّۭى فَٱكْتُبُوهُ ۚ وَلْيَكْتُب بَّيْنَكُمْ كَاتِبٌۢ بِٱلْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ ٱللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ ٱلَّذِى عَلَيْهِ ٱلْحَقُّ وَلْيَتَّقِ ٱللَّهَ رَبَّهُۥ وَلَا يَبْخَسْ مِنْهُ شَيْـًۭٔا ۚ فَإِن كَانَ ٱلَّذِى عَلَيْهِ ٱلْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُۥ بِٱلْعَدْلِ ۚ وَٱسْتَشْهِدُوا۟ شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌۭ وَٱمْرَأَتَانِ مِمَّن تَرْضَوْنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إِحْدَىٰهُمَا فَتُذَكِّرَ إِحْدَىٰهُمَا ٱلْأُخْرَىٰ ۚ وَلَا يَأْبَ ٱلشُّهَدَآءُ إِذَا مَا دُعُوا۟ ۚ وَلَا تَسْـَٔمُوٓا۟ أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰٓ أَجَلِهِۦ ۚ ذَٰلِكُمْ أَقْسَطُ عِندَ ٱللَّهِ وَأَقْوَمُ لِلشَّهَٰدَةِ وَأَدْنَىٰٓ أَلَّا تَرْتَابُوٓا۟ ۖ إِلَّآ أَن تَكُونَ تِجَٰرَةً حَاضِرَةًۭ تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوٓا۟ إِذَا تَبَايَعْتُمْ ۚ وَلَا يُضَآرَّ كَاتِبٌۭ وَلَا شَهِيدٌۭ ۚ وَإِن تَفْعَلُوا۟ فَإِنَّهُۥ فُسُوقٌۢ بِكُمْ ۗ وَٱتَّقُوا۟ ٱللَّهَ ۖ وَيُعَلِّمُكُمُ ٱللَّهُ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۭ ﴿٢٨٢﴾
സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള് അന്യോന്യം വല്ല കടമിടപാടും നടത്തിയാല് നിങ്ങള് അത് എഴുതി വെക്കേണ്ടതാണ്. ഒരു എഴുത്തുകാരന് നിങ്ങള്ക്കിടയില് നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന് വിസമ്മതിക്കരുത്. അവനത് എഴുതുകയും, കടബാധ്യതയുള്ളവന് (എഴുതേണ്ട വാചകം) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്റെരക്ഷിതാവായ അല്ലാഹുവെ അവന് സൂക്ഷിക്കുകയും (ബാധ്യതയില്) അവന് യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്. ഇനി കടബാധ്യതയുള്ള ആള് വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, (വാചകം) പറഞ്ഞുകൊടുക്കാന് കഴിവില്ലാത്തവനോ ആണെങ്കില് അയാളുടെ രക്ഷാധികാരി അയാള്ക്കു വേണ്ടി നീതിപൂര്വ്വം (വാചകം) പറഞ്ഞു കൊടുക്കേണ്ടതാണ്. നിങ്ങളില് പെട്ട രണ്ടുപുരുഷന്മാരെ നിങ്ങള് സാക്ഷി നിര്ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്മാരായില്ലെങ്കില് നിങ്ങള് ഇഷ്ടപെടുന്ന സാക്ഷികളില് നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില് ഒരുവള്ക്ക് തെറ്റ് പറ്റിയാല് മറ്റവള് അവളെ ഓര്മിപ്പിക്കാന് വേണ്ടി. (തെളിവ് നല്കാന്) വിളിക്കപ്പെട്ടാല് സാക്ഷികള് വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന് നിങ്ങള് മടിക്കരുത്. അതാണ് അല്ലാഹുവിങ്കല് ഏറ്റവും നീതിപൂര്വ്വകമായതും, സാക്ഷ്യത്തിന് കൂടുതല് ബലം നല്കുന്നതും, നിങ്ങള്ക്ക് സംശയം ജനിക്കാതിരിക്കാന് കൂടുതല് അനുയോജ്യമായിട്ടുള്ളതും. എന്നാല് നിങ്ങള് അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള് ഇതില് നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില് നിങ്ങള്ക്ക് കുറ്റമില്ല. എന്നാല് നിങ്ങള് ക്രയവിക്രയം ചെയ്യുമ്പോള് സാക്ഷി നിര്ത്തേണ്ടതാണ്. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന് പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില് അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
വിശ്വസിച്ചവരേ, നിശ്ചിത അവധി നിര്ണയിച്ച് നിങ്ങള് വല്ല കടമിടപാടും നടത്തുകയാണെങ്കില് അത് രേഖപ്പെടുത്തിവെക്കണം. എഴുതുന്നയാള് നിങ്ങള്ക്കിടയില് അത് നീതിയോടെ കുറിച്ചുവെക്കട്ടെ. ഒരെഴുത്തുകാരനും അല്ലാഹു അവനെ പഠിപ്പിച്ച പോലെ എഴുതാന് വിസമ്മതിക്കരുത്. അയാളത് രേഖപ്പെടുത്തുകയും കടബാധ്യതയുള്ളവന് പറഞ്ഞുകൊടുക്കുകയും വേണം. അയാള് അല്ലാഹുവെ സൂക്ഷിക്കുകയും തന്റെ ഉത്തരവാദിത്വത്തില് വീഴ്ച വരുത്താതിരിക്കുകയും ചെയ്യട്ടെ. അഥവാ, കടക്കാരന് മൂഢനോ കാര്യശേഷി കുറഞ്ഞവനോ പറഞ്ഞുകൊടുക്കാന് കഴിവില്ലാത്തവനോ ആണെങ്കില് അയാളുടെ രക്ഷിതാവ് അയാള്ക്കുവേണ്ടി നീതിനിഷ്ഠമായി വാചകം പറഞ്ഞുകൊടുക്കണം. നിങ്ങളിലെ രണ്ടു പുരുഷന്മാരെ സാക്ഷിനിര്ത്തണം. അഥവാ, രണ്ടു പുരുഷന്മാരില്ലെങ്കില് നിങ്ങള്ക്കിഷ്ടമുള്ള ഒരു പുരുഷനും രണ്ട് സ്ത്രീ യും സാക്ഷികളായുണ്ടാവണം. അവരില് ഒരുവള്ക്ക് പിശകുപറ്റിയാല് മറ്റവള് ഓര്മിപ്പിക്കാനാണിത്. സാക്ഷികളെ വിളിച്ചാല് അവരതിന് വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി നിശ്ചയിച്ച് രേഖപ്പെടുത്താന് വിമുഖത കാണിക്കരുത്. അതാണ് അല്ലാഹുവിങ്കല് ഏറ്റം നീതിനിഷ്ഠം. സാക്ഷ്യത്തിന് കൂടുതല് കരുത്തുനല്കുന്നതും നിങ്ങള്ക്ക് സംശയം തോന്നാതിരിക്കാന് ഏറ്റം പറ്റിയതും അതുതന്നെ. എന്നാല് നിങ്ങള് റൊക്കമായി നടത്തുന്ന കച്ചവട ഇടപാടുകള്ക്കിതു ബാധകമല്ല. അത് രേഖപ്പെടുത്താതിരിക്കുന്നതില് തെറ്റൊന്നുമില്ല. എന്നാലും നിങ്ങള് കൊള്ളക്കൊടുക്കകള് നടത്തുമ്പോള് സാക്ഷിനിര്ത്തണം. അതോടൊപ്പം എഴുത്തുകാരനോ സാക്ഷിയോ പീഡിപ്പിക്കപ്പെടരുത്. അങ്ങനെ നിങ്ങള് ചെയ്യുന്നുവെങ്കില് അത് അധര്മമാണ്. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്ക്കെല്ലാം വിശദമായി പഠിപ്പിച്ചുതരികയാണ്. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായറിയുന്നവനത്രെ.
۞ وَإِن كُنتُمْ عَلَىٰ سَفَرٍۢ وَلَمْ تَجِدُوا۟ كَاتِبًۭا فَرِهَٰنٌۭ مَّقْبُوضَةٌۭ ۖ فَإِنْ أَمِنَ بَعْضُكُم بَعْضًۭا فَلْيُؤَدِّ ٱلَّذِى ٱؤْتُمِنَ أَمَٰنَتَهُۥ وَلْيَتَّقِ ٱللَّهَ رَبَّهُۥ ۗ وَلَا تَكْتُمُوا۟ ٱلشَّهَٰدَةَ ۚ وَمَن يَكْتُمْهَا فَإِنَّهُۥٓ ءَاثِمٌۭ قَلْبُهُۥ ۗ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌۭ ﴿٢٨٣﴾
ഇനി നിങ്ങള് യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില് പണയ വസ്തുക്കള് കൈവശം കൊടുത്താല് മതി. ഇനി നിങ്ങളിലൊരാള് മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേല്പിച്ചാല് ആ വിശ്വാസമര്പ്പിക്കപ്പെട്ടവന് തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള് സാക്ഷ്യം മറച്ചു വെക്കരുത്. ആരത് മറച്ചു വെക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങള് ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു.
അഥവാ, നിങ്ങള് യാത്രയിലാവുകയും എഴുതാന് ആളെ കിട്ടാതിരിക്കുകയുമാണെങ്കില് പണയവസ്തുക്കള് കൈമാറിയാല് മതി. നിങ്ങളിലൊരാള് മറ്റൊരാളെ വല്ലതും വിശ്വസിച്ചേല്പിച്ചാല് അയാള് തന്റെ വിശ്വാസ്യത പാലിക്കണം. തന്റെ നാഥനെ സൂക്ഷിക്കുകയും വേണം. നിങ്ങള് സാക്ഷ്യം ഒരിക്കലും മറച്ചുവെക്കരുത്. ആരതിനെ മറച്ചുവെക്കുന്നുവോ, അവന്റെ മനസ്സ് പാപപങ്കിലമാണ്. നിങ്ങള് ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.
لِّلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِن تُبْدُوا۟ مَا فِىٓ أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ ٱللَّهُ ۖ فَيَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ ﴿٢٨٤﴾
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള് വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില് നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുകയും അവന് ഉദ്ദേശിക്കുന്നവരെ അവന് ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള് വെളിപ്പെടുത്തിയാലും ഒളിപ്പിച്ചുവെച്ചാലും അല്ലാഹു അതിന്റെപേരില് നിങ്ങളെ വിചാരണ ചെയ്യും. അങ്ങനെ അവനിച്ഛിക്കുന്നവര്ക്ക് അവന് മാപ്പേകും. അവനിച്ഛിക്കുന്നവരെ അവന് ശിക്ഷിക്കും. അല്ലാഹു എല്ലാ കാര്യങ്ങള്ക്കും കഴിവുറ്റവനാണ്.
ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍۢ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ ﴿٢٨٥﴾
തന്റെ രക്ഷിതാവിങ്കല് നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില് റസൂല് വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരില് ആര്ക്കുമിടയില് ഒരു വിവേചനവും ഞങ്ങള് കല്പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവര് പറയുകയും ചെയ്തു: ഞങ്ങളിതാ കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.
ദൈവദൂതന് തന്റെ നാഥനില് നിന്ന് തനിക്ക് ഇറക്കിക്കിട്ടിയതില് വിശ്വസിച്ചിരിക്കുന്നു. അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദപുസ്തകങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. “ദൈവദൂതന്മാരില് ആരോടും ഞങ്ങള് വിവേചനം കല്പിക്കുന്നില്ലെ\"ന്ന് അവര് സമ്മതിക്കുന്നു. അവരിങ്ങനെ പ്രാര്ഥിക്കുകയും ചെയ്യുന്നു: \"ഞങ്ങള് കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങള്ക്കു നീ മാപ്പേകണമേ. നിന്നിലേക്കാണല്ലോ ഞങ്ങളുടെ മടക്കം.\"
لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَآ إِصْرًۭا كَمَا حَمَلْتَهُۥ عَلَى ٱلَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِۦ ۖ وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ ۚ أَنتَ مَوْلَىٰنَا فَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ ﴿٢٨٦﴾
അല്ലാഹു ഒരാളോടും അയാളുടെ കഴിവില് പെട്ടതല്ലാതെ ചെയ്യാന് നിര്ബന്ധിക്കുകയില്ല. ഓരോരുത്തര് പ്രവര്ത്തിച്ചതിന്റെ സത്ഫലം അവരവര്ക്കുതന്നെ. ഓരോരുത്തര് പ്രവര്ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല് തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള് മറന്നുപോകുകയോ, ഞങ്ങള്ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില് ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്ഗാമികളുടെ മേല് നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല് നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്ക്ക് നീ മാപ്പുനല്കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.
അല്ലാഹു ആരെയും അയാളുടെ കഴിവില് കവിഞ്ഞതിന് നിര്ബന്ധിക്കുന്നില്ല. ഒരുവന് സമ്പാദിച്ചതിന്റെ സദ്ഫലം അവന്നുള്ളതാണ്. അവന് സമ്പാദിച്ചതിന്റെ ദുഷ്ഫലവും അവന്നുതന്നെ. \"ഞങ്ങളുടെ നാഥാ; മറവി സംഭവിച്ചതിന്റെയും പിഴവു പറ്റിയതിന്റെയും പേരില് ഞങ്ങളെ നീ പിടികൂടരുതേ. ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പൂര്വികരെ വഹിപ്പിച്ചതുപോലുള്ള ഭാരം ഞങ്ങളുടെ മേല് നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ! ഞങ്ങള്ക്കു താങ്ങാനാവാത്ത കൊടും ഭാരം ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്ക്കു നീ മാപ്പേകേണമേ! പൊറുത്തു തരേണമേ. ഞങ്ങളോടു നീ കരുണ കാണിക്കേണമേ. നീയാണല്ലോ ഞങ്ങളുടെ രക്ഷകന്. അതിനാല് സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ നീ സഹായിക്കേണമേ.\"