Main pages

Surah The Spider [Al-Ankaboot] in Malayalam

Surah The Spider [Al-Ankaboot] Ayah 69 Location Maccah Number 29

الٓمٓ ﴿١﴾

അലിഫ്-ലാം-മീം.

أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ ﴿٢﴾

ജനങ്ങള്‍ വിചാരിക്കുന്നുണ്ടോ; “ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു”വെന്ന് പറയുന്നതുകൊണ്ടുമാത്രം അവരെ വെറുതെ വിട്ടേക്കുമെന്ന്. അവര്‍ പരീക്ഷണ വിധേയരാവാതെ.

وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَٰذِبِينَ ﴿٣﴾

നിശ്ചയം, അവര്‍ക്കു മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യവാന്മാര്‍ ആരെന്ന് അല്ലാഹു തിരിച്ചറിയുകതന്നെ ചെയ്യും. കള്ളന്മാരാരെന്നും.

أَمْ حَسِبَ ٱلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ أَن يَسْبِقُونَا ۚ سَآءَ مَا يَحْكُمُونَ ﴿٤﴾

തിന്മ ചെയ്തുകൊണ്ടിരിക്കുന്നവര്‍ കരുതുന്നുണ്ടോ; നമ്മെ മറികടന്നുകളയാമെന്ന്. അവരുടെ വിധിത്തീര്‍പ്പ് വളരെ ചീത്ത തന്നെ.

مَن كَانَ يَرْجُوا۟ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَءَاتٍۢ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ﴿٥﴾

അല്ലാഹുവുമായി കണ്ടുമുട്ടണമെന്നാഗ്രഹിക്കുന്നവര്‍ അറിയട്ടെ: അല്ലാഹുവിന്റെ നിശ്ചിത അവധി വന്നെത്തും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

وَمَن جَٰهَدَ فَإِنَّمَا يُجَٰهِدُ لِنَفْسِهِۦٓ ۚ إِنَّ ٱللَّهَ لَغَنِىٌّ عَنِ ٱلْعَٰلَمِينَ ﴿٦﴾

ആരെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതുന്നുവെങ്കില്‍ തന്റെ തന്നെ നന്മക്കുവേണ്ടിയാണ് അവനതു ചെയ്യുന്നത്. സംശയമില്ല; അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَنُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ ٱلَّذِى كَانُوا۟ يَعْمَلُونَ ﴿٧﴾

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ തിന്മകള്‍ നാം മായ്ച്ചുകളയും. അവരുടെ ഉത്തമവൃത്തികള്‍ക്കെല്ലാം പ്രതിഫലം നല്‍കുകയും ചെയ്യും.

وَوَصَّيْنَا ٱلْإِنسَٰنَ بِوَٰلِدَيْهِ حُسْنًۭا ۖ وَإِن جَٰهَدَاكَ لِتُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌۭ فَلَا تُطِعْهُمَآ ۚ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿٨﴾

മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. നിനക്കറിയാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവര്‍ നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ അനുസരിക്കരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ നാം വിശദമായി വിവരമറിയിക്കും.

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَنُدْخِلَنَّهُمْ فِى ٱلصَّٰلِحِينَ ﴿٩﴾

അല്ലാഹുവുമായി കണ്ടുമുട്ടണമെന്നാഗ്രഹിക്കുന്നവര്‍ അറിയട്ടെ: അല്ലാഹുവിന്റെ നിശ്ചിത അവധി വന്നെത്തും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِىَ فِى ٱللَّهِ جَعَلَ فِتْنَةَ ٱلنَّاسِ كَعَذَابِ ٱللَّهِ وَلَئِن جَآءَ نَصْرٌۭ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ ٱللَّهُ بِأَعْلَمَ بِمَا فِى صُدُورِ ٱلْعَٰلَمِينَ ﴿١٠﴾

രെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതുന്നുവെങ്കില്‍ തന്റെ തന്നെ നന്മക്കുവേണ്ടിയാണ് അവനതു ചെയ്യുന്നത്. സംശയമില്ല; അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.

وَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَلَيَعْلَمَنَّ ٱلْمُنَٰفِقِينَ ﴿١١﴾

ത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ തിന്മകള്‍ നാം മായ്ച്ചുകളയും. അവരുടെ ഉത്തമവൃത്തികള്‍ക്കെല്ലാം പ്രതിഫലം നല്‍കുകയും ചെയ്യും.

وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ ٱتَّبِعُوا۟ سَبِيلَنَا وَلْنَحْمِلْ خَطَٰيَٰكُمْ وَمَا هُم بِحَٰمِلِينَ مِنْ خَطَٰيَٰهُم مِّن شَىْءٍ ۖ إِنَّهُمْ لَكَٰذِبُونَ ﴿١٢﴾

മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. നിനക്കറിയാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവര്‍ നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ അനുസരിക്കരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ നാം വിശദമായി വിവരമറിയിക്കും.

وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًۭا مَّعَ أَثْقَالِهِمْ ۖ وَلَيُسْـَٔلُنَّ يَوْمَ ٱلْقِيَٰمَةِ عَمَّا كَانُوا۟ يَفْتَرُونَ ﴿١٣﴾

തങ്ങളുടെ പാപഭാരങ്ങള്‍ ഇവര്‍ വഹിക്കും. തങ്ങളുടെ പാപഭാരങ്ങളോടൊപ്പം വേറെയും പാപഭാരങ്ങളും അവര്‍ ചുമക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തീര്‍ച്ചയായും അവരെ ചോദ്യംചെയ്യും.

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًۭا فَأَخَذَهُمُ ٱلطُّوفَانُ وَهُمْ ظَٰلِمُونَ ﴿١٤﴾

നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്കയച്ചു. തൊള്ളായിരത്തി അമ്പതുകൊല്ലം അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അവസാനം അവര്‍ അക്രമികളായിരിക്കെ ജലപ്രളയം അവരെ പിടികൂടി.

فَأَنجَيْنَٰهُ وَأَصْحَٰبَ ٱلسَّفِينَةِ وَجَعَلْنَٰهَآ ءَايَةًۭ لِّلْعَٰلَمِينَ ﴿١٥﴾

അപ്പോള്‍ നാം അദ്ദേഹത്തെയും കപ്പലിലെ മറ്റുള്ളവരെയും രക്ഷപ്പെടുത്തി. അങ്ങനെയതിനെ ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി.

وَإِبْرَٰهِيمَ إِذْ قَالَ لِقَوْمِهِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ ۖ ذَٰلِكُمْ خَيْرٌۭ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿١٦﴾

ഇബ്റാഹീമിനെയും നാം നമ്മുടെ ദൂതനായി നിയോഗിച്ചു. അദ്ദേഹം തന്റെ ജനതയോട് ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം: \"നിങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുക. അവനോടു ഭക്തിയുള്ളവരാവുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ യാഥാര്‍ഥ്യം അറിയുന്നവരെങ്കില്‍!

إِنَّمَا تَعْبُدُونَ مِن دُونِ ٱللَّهِ أَوْثَٰنًۭا وَتَخْلُقُونَ إِفْكًا ۚ إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لَا يَمْلِكُونَ لَكُمْ رِزْقًۭا فَٱبْتَغُوا۟ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُوا۟ لَهُۥٓ ۖ إِلَيْهِ تُرْجَعُونَ ﴿١٧﴾

\"അല്ലാഹുവെക്കൂടാതെ നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നത് ചില വിഗ്രഹങ്ങളെയാണ്. നിങ്ങള്‍ കള്ളം കെട്ടിയുണ്ടാക്കുകയാണ്. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്ന വിഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ക്കാവശ്യമായ ഉപജീവനം തരാന്‍പോലും കഴിയില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഉപജീവനം തേടുക. അവനെ മാത്രം ആരാധിക്കുക. അവനോടു നന്ദികാണിക്കുക. നിങ്ങളൊക്കെ മടങ്ങിയെത്തുക അവന്റെ അടുത്തേക്കാണ്.

وَإِن تُكَذِّبُوا۟ فَقَدْ كَذَّبَ أُمَمٌۭ مِّن قَبْلِكُمْ ۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَٰغُ ٱلْمُبِينُ ﴿١٨﴾

\"നിങ്ങളിത് കള്ളമാക്കി തള്ളുകയാണെങ്കില്‍ നിങ്ങള്‍ക്കുമുമ്പുള്ള പല സമുദായങ്ങളും അങ്ങനെ ചെയ്തിട്ടുണ്ട്. സന്ദേശം വ്യക്തമായി എത്തിച്ചുതരിക എന്നതല്ലാതെ മറ്റു ബാധ്യതയൊന്നും ദൈവദൂതനില്ല.

أَوَلَمْ يَرَوْا۟ كَيْفَ يُبْدِئُ ٱللَّهُ ٱلْخَلْقَ ثُمَّ يُعِيدُهُۥٓ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌۭ ﴿١٩﴾

അവര്‍ ചിന്തിച്ചുനോക്കിയിട്ടില്ലേ? അല്ലാഹു എങ്ങനെ സൃഷ്ടികര്‍മം തുടങ്ങുന്നുവെന്ന്. പിന്നീട് എങ്ങനെ അതാവര്‍ത്തിക്കുന്നുവെന്നും. തീര്‍ച്ചയായും അല്ലാഹുവിന് അത് ഒട്ടും പ്രയാസകരമല്ല.

قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْءَاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ ﴿٢٠﴾

പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ; എന്നിട്ട് അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിച്ചുവെന്ന് നോക്കൂ. പിന്നീട് അല്ലാഹു വീണ്ടുമൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതെങ്ങനെയെന്നും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ; തീര്‍ച്ച.

يُعَذِّبُ مَن يَشَآءُ وَيَرْحَمُ مَن يَشَآءُ ۖ وَإِلَيْهِ تُقْلَبُونَ ﴿٢١﴾

അല്ലാഹു അവനിച്ഛിക്കുന്നവരെ ശിക്ഷിക്കുന്നു. അവനിച്ഛിക്കുന്നവരോട് കരുണകാണിക്കുന്നു. അവങ്കലേക്കാണ് നിങ്ങളൊക്കെ തിരിച്ചുചെല്ലുക.

وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّۢ وَلَا نَصِيرٍۢ ﴿٢٢﴾

നിങ്ങള്‍ക്ക് ഭൂമിയിലവനെ തോല്‍പിക്കാനാവില്ല. ആകാശത്തും സാധ്യമല്ല. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ക്കൊരു രക്ഷകനില്ല. സഹായിയുമില്ല.

وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِ ٱللَّهِ وَلِقَآئِهِۦٓ أُو۟لَٰٓئِكَ يَئِسُوا۟ مِن رَّحْمَتِى وَأُو۟لَٰٓئِكَ لَهُمْ عَذَابٌ أَلِيمٌۭ ﴿٢٣﴾

അല്ലാഹുവിന്റെ വചനങ്ങളെയും അവനെ കണ്ടുമുട്ടുമെന്നതിനെയും തള്ളിപ്പറയുന്നവര്‍ എന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരായിരിക്കുന്നു. അവര്‍ക്കുതന്നെയാണ് നോവേറിയ ശിക്ഷയുണ്ടാവുക.

فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱقْتُلُوهُ أَوْ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِ ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍۢ لِّقَوْمٍۢ يُؤْمِنُونَ ﴿٢٤﴾

അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയുടെ പ്രതികരണം ഇത്രമാത്രമായിരുന്നു: \"നിങ്ങളിവനെ കൊന്നുകളയുക. അല്ലെങ്കില്‍ ചുട്ടെരിക്കുക.\" എന്നാല്‍ അല്ലാഹു ഇബ്റാഹീമിനെ തിയ്യില്‍നിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.

وَقَالَ إِنَّمَا ٱتَّخَذْتُم مِّن دُونِ ٱللَّهِ أَوْثَٰنًۭا مَّوَدَّةَ بَيْنِكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ يَوْمَ ٱلْقِيَٰمَةِ يَكْفُرُ بَعْضُكُم بِبَعْضٍۢ وَيَلْعَنُ بَعْضُكُم بَعْضًۭا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّٰصِرِينَ ﴿٢٥﴾

ഇബ്റാഹീം പറഞ്ഞു: \"അല്ലാഹുവിനു പുറമെ നിങ്ങള്‍ ചില വിഗ്രഹങ്ങളെ സ്വീകരിച്ചിരിക്കുന്നു. അത് ഇഹലോകജീവിതത്തില്‍ നിങ്ങള്‍ക്കിടയിലുള്ള സ്നേഹബന്ധം കാരണമായാണ്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളില്‍ ചിലര്‍ മറ്റുചിലരെ തള്ളിപ്പറയും. പരസ്പരം ശപിക്കും. ഒന്നുറപ്പ്; നിങ്ങളുടെ താവളം നരകത്തീയാണ്. നിങ്ങള്‍ക്കു സഹായികളായി ആരുമുണ്ടാവില്ല.\"

۞ فَـَٔامَنَ لَهُۥ لُوطٌۭ ۘ وَقَالَ إِنِّى مُهَاجِرٌ إِلَىٰ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْعَزِيزُ ٱلْحَكِيمُ ﴿٢٦﴾

അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു. ഇബ്റാഹീം പറഞ്ഞു: \"ഞാന്‍ നാടുവിടുകയാണ്. എന്റെ നാഥന്റെ സന്നിധിയിലേക്കു പോവുകയാണ്. സംശയമില്ല; അവന്‍ തന്നെയാണ് പ്രതാപിയും യുക്തിമാനും.\"

وَوَهَبْنَا لَهُۥٓ إِسْحَٰقَ وَيَعْقُوبَ وَجَعَلْنَا فِى ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلْكِتَٰبَ وَءَاتَيْنَٰهُ أَجْرَهُۥ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْءَاخِرَةِ لَمِنَ ٱلصَّٰلِحِينَ ﴿٢٧﴾

അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍ നാം പ്രവാചകത്വവും വേദവും പ്രദാനം ചെയ്തു. അദ്ദേഹത്തിന് നാം ഇഹലോകത്തുതന്നെ പ്രതിഫലം നല്‍കി. പരലോകത്തോ തീര്‍ച്ചയായും അദ്ദേഹം സച്ചരിതരിലായിരിക്കും.

وَلُوطًا إِذْ قَالَ لِقَوْمِهِۦٓ إِنَّكُمْ لَتَأْتُونَ ٱلْفَٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍۢ مِّنَ ٱلْعَٰلَمِينَ ﴿٢٨﴾

ലൂത്വിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്റെ ജനതയോടു പറഞ്ഞതോര്‍ക്കുക: \"ലോകത്ത് നേരത്തെ ആരും ചെയ്തിട്ടില്ലാത്ത മ്ളേച്ഛവൃത്തിയാണല്ലോ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ وَتَقْطَعُونَ ٱلسَّبِيلَ وَتَأْتُونَ فِى نَادِيكُمُ ٱلْمُنكَرَ ۖ فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱئْتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّٰدِقِينَ ﴿٢٩﴾

\"നിങ്ങള്‍ കാമശമനത്തിന് പുരുഷന്മാരെ സമീപിക്കുന്നു. നേരായവഴി കൈവെടിയുന്നു. സദസ്സുകളില്‍പോലും നീചകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നു.\" അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയുടെ പ്രതികരണം ഇതുമാത്രമായിരുന്നു: \"നീ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയിങ്ങു കൊണ്ടുവരിക. നീ സത്യവാനെങ്കില്‍.\"

قَالَ رَبِّ ٱنصُرْنِى عَلَى ٱلْقَوْمِ ٱلْمُفْسِدِينَ ﴿٣٠﴾

അദ്ദേഹം പ്രാര്‍ഥിച്ചു: \"എന്റെ നാഥാ, നാശകാരികളായ ഈ ജനത്തിനെതിരെ നീയെന്നെ തുണക്കേണമേ.\"

وَلَمَّا جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوٓا۟ إِنَّا مُهْلِكُوٓا۟ أَهْلِ هَٰذِهِ ٱلْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا۟ ظَٰلِمِينَ ﴿٣١﴾

നമ്മുടെ ദൂതന്മാര്‍ ഇബ്റാഹീമിന്റെ അടുത്ത് ശുഭവാര്‍ത്തയുമായെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: \"തീര്‍ച്ചയായും ഞങ്ങള്‍ ഇന്നാട്ടുകാരെ നശിപ്പിക്കാന്‍ പോവുകയാണ്; ഉറപ്പായും ഇവിടത്തുകാര്‍ അതിക്രമികളായിരിക്കുന്നു.\"

قَالَ إِنَّ فِيهَا لُوطًۭا ۚ قَالُوا۟ نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُۥ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَٰبِرِينَ ﴿٣٢﴾

ഇബ്റാഹീം പറഞ്ഞു: \"അവിടെ ലൂത്വ് ഉണ്ടല്ലോ.\" അവര്‍ പറഞ്ഞു: \"അവിടെ ആരൊക്കെയുണ്ടെന്ന് ഞങ്ങള്‍ക്കു നന്നായറിയാം. അദ്ദേഹത്തെയും കുടുംബത്തെയും ഞങ്ങള്‍ രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ ഭാര്യയെയൊഴികെ. അവള്‍ പിന്മാറി നിന്നവരില്‍ പെട്ടവളാണ്.\"

وَلَمَّآ أَن جَآءَتْ رُسُلُنَا لُوطًۭا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًۭا وَقَالُوا۟ لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا ٱمْرَأَتَكَ كَانَتْ مِنَ ٱلْغَٰبِرِينَ ﴿٣٣﴾

നമ്മുടെ ദൂതന്മാര്‍ ലൂത്വിന്റെ അടുത്തെത്തി. അപ്പോള്‍ അവരുടെ വരവില്‍ അദ്ദേഹം വല്ലാതെ വിഷമിച്ചു. ഏറെ പരിഭ്രമിക്കുകയും മനസ്സ് തിടുങ്ങുകയും ചെയ്തു. അവര്‍ പറഞ്ഞു: \"പേടിക്കേണ്ട. ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നിന്നെയും കുടുംബത്തെയും ഞങ്ങള്‍ രക്ഷപ്പെടുത്തും. നിന്റെ ഭാര്യയെയൊഴികെ. അവള്‍ പിന്മാറിനിന്നവരില്‍ പെട്ടവളാണ്.\"

إِنَّا مُنزِلُونَ عَلَىٰٓ أَهْلِ هَٰذِهِ ٱلْقَرْيَةِ رِجْزًۭا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ ﴿٣٤﴾

ഇന്നാട്ടുകാരുടെമേല്‍ നാം ആകാശത്തുനിന്ന് ശിക്ഷയിറക്കുകതന്നെ ചെയ്യും. കാരണം അവര്‍ തെമ്മാടികളാണെന്നതുതന്നെ.

وَلَقَد تَّرَكْنَا مِنْهَآ ءَايَةًۢ بَيِّنَةًۭ لِّقَوْمٍۢ يَعْقِلُونَ ﴿٣٥﴾

അങ്ങനെ നാമവിടെ വിചാരശീലരായ ജനത്തിന് വ്യക്തമായ ദൃഷ്ടാന്തം ബാക്കിവെച്ചു.

وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًۭا فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ وَٱرْجُوا۟ ٱلْيَوْمَ ٱلْءَاخِرَ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ ﴿٣٦﴾

മദ്യനിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ അയച്ചു. അദ്ദേഹം പറഞ്ഞു: \"എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അന്ത്യദിനത്തെ പ്രതീക്ഷിക്കുക. നാട്ടില്‍ നാശകാരികളായി കുഴപ്പമുണ്ടാക്കരുത്.\"

فَكَذَّبُوهُ فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَٰثِمِينَ ﴿٣٧﴾

അപ്പോള്‍ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ ഒരു ഭീകരപ്രകമ്പനം അവരെ പിടികൂടി. അതോടെ അവര്‍ തങ്ങളുടെ വീടുകളില്‍ വീണടിഞ്ഞവരായി.

وَعَادًۭا وَثَمُودَا۟ وَقَد تَّبَيَّنَ لَكُم مِّن مَّسَٰكِنِهِمْ ۖ وَزَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ وَكَانُوا۟ مُسْتَبْصِرِينَ ﴿٣٨﴾

ആദ്, സമൂദ് സമൂഹങ്ങളെയും നാം നശിപ്പിച്ചു. അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ടാകുമല്ലോ. അവരുടെ പ്രവര്‍ത്തനങ്ങളെ പിശാച് അവര്‍ക്ക് ഏറെ ചേതോഹരങ്ങളായി തോന്നിപ്പിച്ചു. സത്യമാര്‍ഗത്തില്‍ നിന്ന് പിശാച് അവരെ തടയുകയും ചെയ്തു. സത്യത്തിലവര്‍ ഉള്‍ക്കാഴ്ചയുള്ളവരായിരുന്നു.

وَقَٰرُونَ وَفِرْعَوْنَ وَهَٰمَٰنَ ۖ وَلَقَدْ جَآءَهُم مُّوسَىٰ بِٱلْبَيِّنَٰتِ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ وَمَا كَانُوا۟ سَٰبِقِينَ ﴿٣٩﴾

ഖാറൂനെയും ഫറവോനെയും ഹാമാനെയും നാം നശിപ്പിച്ചു. വ്യക്തമായ തെളിവുകളുമായി മൂസ അവരുടെ അടുത്തു ചെന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ ഭൂമിയില്‍ അവര്‍ അഹങ്കരിച്ചു. എന്നാല്‍ അവര്‍ക്ക് നമ്മെ മറികടക്കാന്‍ കഴിയുമായിരുന്നില്ല.

فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًۭا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ ﴿٤٠﴾

അങ്ങനെ അവരെയൊക്കെ തങ്ങളുടെ പാപങ്ങളുടെ പേരില്‍ നാം പിടികൂടി. അവരില്‍ ചിലരുടെമേല്‍ ചരല്‍ക്കാറ്റയച്ചു. മറ്റുചിലരെ ഘോരഗര്‍ജനം പിടികൂടി. വേറെ ചിലരെ ഭൂമിയില്‍ ആഴ്ത്തി. ഇനിയും ചിലരെ മുക്കിക്കൊന്നു. അല്ലാഹു അവരോടൊന്നും അക്രമം കാണിക്കുകയായിരുന്നില്ല. മറിച്ച് അവര്‍ തങ്ങളോടുതന്നെ അതിക്രമം പ്രവര്‍ത്തിക്കുകയായിരുന്നു.

مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًۭا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ ﴿٤١﴾

അല്ലാഹുവെക്കൂടാതെ രക്ഷാധികാരികളെ സ്വീകരിക്കുന്നവരുടെ അവസ്ഥ എട്ടുകാലിയുടേതുപോലെയാണ്. അതൊരു വീടുണ്ടാക്കി. വീടുകളിലേറ്റം ദുര്‍ബലം എട്ടുകാലിയുടെ വീടാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരെങ്കില്‍!

إِنَّ ٱللَّهَ يَعْلَمُ مَا يَدْعُونَ مِن دُونِهِۦ مِن شَىْءٍۢ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴿٤٢﴾

തന്നെ വെടിഞ്ഞ് അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഏതൊരു വസ്തുവെ സംബന്ധിച്ചും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്. അവന്‍ പ്രതാപിയും യുക്തിമാനുമാണ്.

وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَآ إِلَّا ٱلْعَٰلِمُونَ ﴿٤٣﴾

മനുഷ്യര്‍ക്കുവേണ്ടിയാണ് നാമിങ്ങനെ ഉപമകള്‍ വിശദീകരിക്കുന്നത്. എന്നാല്‍ വിചാരമതികളല്ലാതെ അതേക്കുറിച്ച് ചിന്തിച്ച് മനസ്സിലാക്കുന്നില്ല.

خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِنَّ فِى ذَٰلِكَ لَءَايَةًۭ لِّلْمُؤْمِنِينَ ﴿٤٤﴾

അല്ലാഹു ആകാശഭൂമികളെ യാഥാര്‍ഥ്യത്തോടെ സൃഷ്ടിച്ചു. നിശ്ചയം; സത്യവിശ്വാസികള്‍ക്ക് അതില്‍ ഒരു ദൃഷ്ടാന്തമുണ്ട്.

ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ ﴿٤٥﴾

ഈ വേദപുസ്തകത്തില്‍ നിനക്കു ബോധനമായി ലഭിച്ചവ നീ ഓതിക്കേള്‍പ്പിക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്കാരം നീചകൃത്യങ്ങളെയും നിഷിദ്ധകര്‍മങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു. ദൈവസ്മരണയാണ് ഏറ്റവും മഹത്തരം. ഓര്‍ക്കുക: നിങ്ങള്‍ ചെയ്യുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്.

۞ وَلَا تُجَٰدِلُوٓا۟ أَهْلَ ٱلْكِتَٰبِ إِلَّا بِٱلَّتِى هِىَ أَحْسَنُ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ ۖ وَقُولُوٓا۟ ءَامَنَّا بِٱلَّذِىٓ أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَٰهُنَا وَإِلَٰهُكُمْ وَٰحِدٌۭ وَنَحْنُ لَهُۥ مُسْلِمُونَ ﴿٤٦﴾

ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്; അവരിലെ അതിക്രമികളോടൊഴികെ. നിങ്ങള്‍ പറയൂ: \"ഞങ്ങള്‍ക്ക് ഇറക്കിത്തന്നതിലും നിങ്ങള്‍ക്ക് ഇറക്കിത്തന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവനെ മാത്രം അനുസരിക്കുന്നവരാണ്.\"

وَكَذَٰلِكَ أَنزَلْنَآ إِلَيْكَ ٱلْكِتَٰبَ ۚ فَٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يُؤْمِنُونَ بِهِۦ ۖ وَمِنْ هَٰٓؤُلَآءِ مَن يُؤْمِنُ بِهِۦ ۚ وَمَا يَجْحَدُ بِـَٔايَٰتِنَآ إِلَّا ٱلْكَٰفِرُونَ ﴿٤٧﴾

അവ്വിധം നിനക്കു നാം വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. നാം നേരത്തെ വേദം നല്‍കിയവര്‍ ഇതില്‍ വിശ്വസിക്കുന്നവരാണ്. ഇക്കൂട്ടരിലും ഇതില്‍ വിശ്വസിക്കുന്ന ചിലരുണ്ട്. സത്യനിഷേധികളല്ലാതെ നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയില്ല.

وَمَا كُنتَ تَتْلُوا۟ مِن قَبْلِهِۦ مِن كِتَٰبٍۢ وَلَا تَخُطُّهُۥ بِيَمِينِكَ ۖ إِذًۭا لَّٱرْتَابَ ٱلْمُبْطِلُونَ ﴿٤٨﴾

ഇതിനുമുമ്പ് നീ ഒരൊറ്റ പുസ്തകവും പാരായണം ചെയ്തിട്ടില്ല. നിന്റെ വലതുകൈകൊണ്ട് നീ അതെഴുതിയിട്ടുമില്ല. അങ്ങനെചെയ്തിരുന്നെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു.

بَلْ هُوَ ءَايَٰتٌۢ بَيِّنَٰتٌۭ فِى صُدُورِ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ۚ وَمَا يَجْحَدُ بِـَٔايَٰتِنَآ إِلَّا ٱلظَّٰلِمُونَ ﴿٤٩﴾

യഥാര്‍ഥത്തില്‍ ജ്ഞാനം വന്നെത്തിയവരുടെ ഹൃദയങ്ങളില്‍ ഇത് സുവ്യക്തമായ വചനങ്ങള്‍ തന്നെയാണ്. അക്രമികളല്ലാതെ നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയില്ല.

وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَٰتٌۭ مِّن رَّبِّهِۦ ۖ قُلْ إِنَّمَا ٱلْءَايَٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌۭ مُّبِينٌ ﴿٥٠﴾

അവര്‍ ചോദിക്കുന്നു: \"ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍നിന്ന് ദൃഷ്ടാന്തങ്ങള്‍ ഇറക്കിക്കൊടുക്കാത്തതെന്ത്?\" പറയുക: \"ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ പക്കല്‍ മാത്രമാണുള്ളത്. ഞാനോ വ്യക്തമായ ഒരു മുന്നറിയിപ്പുകാരന്‍ മാത്രം.\"

أَوَلَمْ يَكْفِهِمْ أَنَّآ أَنزَلْنَا عَلَيْكَ ٱلْكِتَٰبَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِى ذَٰلِكَ لَرَحْمَةًۭ وَذِكْرَىٰ لِقَوْمٍۢ يُؤْمِنُونَ ﴿٥١﴾

നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നു എന്നതുപോരേ അവര്‍ക്ക് തെളിവായി. അതവരെ ഓതിക്കേള്‍പ്പിക്കുന്നുമുണ്ട്. സംശയമില്ല; വിശ്വസിക്കുന്ന ജനത്തിന് അതില്‍ ധാരാളം അനുഗ്രഹമുണ്ട്. മതിയായ ഉദ്ബോധനവും.

قُلْ كَفَىٰ بِٱللَّهِ بَيْنِى وَبَيْنَكُمْ شَهِيدًۭا ۖ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ ءَامَنُوا۟ بِٱلْبَٰطِلِ وَكَفَرُوا۟ بِٱللَّهِ أُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ ﴿٥٢﴾

പറയുക: \"എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുമതി. ആകാശഭൂമികളിലുള്ളതൊക്കെയും അവനറിയുന്നു. എന്നാല്‍ ഓര്‍ക്കുക; അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് പരാജിതര്‍.

وَيَسْتَعْجِلُونَكَ بِٱلْعَذَابِ ۚ وَلَوْلَآ أَجَلٌۭ مُّسَمًّۭى لَّجَآءَهُمُ ٱلْعَذَابُ وَلَيَأْتِيَنَّهُم بَغْتَةًۭ وَهُمْ لَا يَشْعُرُونَ ﴿٥٣﴾

അവര്‍ നിന്നോട് ശിക്ഷക്കായി ധൃതി കൂട്ടുന്നു. കൃത്യമായ കാലാവധി നിശ്ചയിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ശിക്ഷ അവര്‍ക്ക് ഇതിനകം വന്നെത്തിയിട്ടുണ്ടാകുമായിരുന്നു. അവരറിയാതെ പെട്ടെന്ന് അതവരില്‍ വന്നെത്തുകതന്നെ ചെയ്യും.

يَسْتَعْجِلُونَكَ بِٱلْعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةٌۢ بِٱلْكَٰفِرِينَ ﴿٥٤﴾

ശിക്ഷക്കായി അവര്‍ നിന്നോടു ധൃതി കൂട്ടുന്നു. സംശയംവേണ്ട; നരകം സത്യനിഷേധികളെ വലയംചെയ്തുനില്‍പുണ്ട്.

يَوْمَ يَغْشَىٰهُمُ ٱلْعَذَابُ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِمْ وَيَقُولُ ذُوقُوا۟ مَا كُنتُمْ تَعْمَلُونَ ﴿٥٥﴾

മുകളില്‍ നിന്നും കാലുകള്‍ക്കടിയില്‍ നിന്നും ശിക്ഷ അവരെ പൊതിയുന്ന ദിനം; അന്ന് അവരോടു പറയും: \"നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലം അനുഭവിച്ചുകൊള്ളുക.\"

يَٰعِبَادِىَ ٱلَّذِينَ ءَامَنُوٓا۟ إِنَّ أَرْضِى وَٰسِعَةٌۭ فَإِيَّٰىَ فَٱعْبُدُونِ ﴿٥٦﴾

സത്യവിശ്വാസം സ്വീകരിച്ച എന്റെ ദാസന്മാരേ, എന്റെ ഭൂമി വിശാലമാണ്. അതിനാല്‍ നിങ്ങള്‍ എനിക്കുമാത്രം വഴിപ്പെടുക.

كُلُّ نَفْسٍۢ ذَآئِقَةُ ٱلْمَوْتِ ۖ ثُمَّ إِلَيْنَا تُرْجَعُونَ ﴿٥٧﴾

എല്ലാവരും മരണത്തിന്റെ രുചി അറിയും. പിന്നെ നിങ്ങളെയൊക്കെ നമ്മുടെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരും.

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَنُبَوِّئَنَّهُم مِّنَ ٱلْجَنَّةِ غُرَفًۭا تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ نِعْمَ أَجْرُ ٱلْعَٰمِلِينَ ﴿٥٨﴾

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നാം സ്വര്‍ഗത്തില്‍ സമുന്നത സൌധങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം വളരെ വിശിഷ്ടം തന്നെ.

ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴿٥٩﴾

ക്ഷമ പാലിക്കുന്നവരാണവര്‍. തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുന്നവരും.

وَكَأَيِّن مِّن دَآبَّةٍۢ لَّا تَحْمِلُ رِزْقَهَا ٱللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ﴿٦٠﴾

എത്രയെത്ര ജീവികളുണ്ട്. അവയൊന്നും തങ്ങളുടെ അന്നം ചുമന്നല്ല നടക്കുന്നത്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ ﴿٦١﴾

ആകാശഭൂമികളെ സൃഷ്ടിച്ചതും സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തിത്തന്നതും ആരെന്ന് നീ ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും “അല്ലാഹുവാണെ”ന്ന്. എന്നിട്ടും എങ്ങനെയാണ് അവര്‍ക്ക് വ്യതിയാനം സംഭവിക്കുന്നത്?

ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥٓ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌۭ ﴿٦٢﴾

അല്ലാഹു തന്റെ ദാസന്മാരില്‍ അവനിച്ഛിക്കുന്നവര്‍ക്ക് ഉപജീവനത്തില്‍ വിശാലതവരുത്തുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ ഇടുക്കവും വരുത്തുന്നു. അല്ലാഹു എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവനാണ്.

وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ ٱلسَّمَآءِ مَآءًۭ فَأَحْيَا بِهِ ٱلْأَرْضَ مِنۢ بَعْدِ مَوْتِهَا لَيَقُولُنَّ ٱللَّهُ ۚ قُلِ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ ﴿٦٣﴾

മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നതും അതുവഴി ഭൂമിയെ അതിന്റെ നിര്‍ജീവതക്കുശേഷം ജീവസ്സുറ്റതാക്കുന്നതും ആരെന്ന് നീ ചോദിച്ചാല്‍ അവര്‍ പറയും “അല്ലാഹുവാണെ”ന്ന്. പറയുക: \"സര്‍വ സ്തുതിയും അല്ലാഹുവിനാണ്.\" എന്നാല്‍ അവരിലേറെ പേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല.

وَمَا هَٰذِهِ ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَهْوٌۭ وَلَعِبٌۭ ۚ وَإِنَّ ٱلدَّارَ ٱلْءَاخِرَةَ لَهِىَ ٱلْحَيَوَانُ ۚ لَوْ كَانُوا۟ يَعْلَمُونَ ﴿٦٤﴾

ഈ ഇഹലോകജീവിതം കളിയും ഉല്ലാസവുമല്ലാതൊന്നുമല്ല. പരലോക ഭവനം തന്നെയാണ് യഥാര്‍ഥ ജീവിതം. അവര്‍ കാര്യം മനസ്സിലാക്കുന്നവരെങ്കില്‍!

فَإِذَا رَكِبُوا۟ فِى ٱلْفُلْكِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ ﴿٦٥﴾

എന്നാല്‍ അവര്‍ കപ്പലില്‍ കയറിയാല്‍ തങ്ങളുടെ വണക്കവും വഴക്കവുമൊക്കെ ആത്മാര്‍ഥമായും അല്ലാഹുവിനുമാത്രമാക്കി അവനോടു പ്രാര്‍ഥിക്കും. എന്നിട്ട്, അവന്‍ അവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചാലോ; അവരതാ അവന് പങ്കാളികളെ സങ്കല്‍പിക്കുന്നു.

لِيَكْفُرُوا۟ بِمَآ ءَاتَيْنَٰهُمْ وَلِيَتَمَتَّعُوا۟ ۖ فَسَوْفَ يَعْلَمُونَ ﴿٦٦﴾

അങ്ങനെ നാം അവര്‍ക്കു നല്‍കിയതിനോട് അവര്‍ നന്ദികേട് കാണിക്കുന്നു. ആസക്തിയിലാണ്ടുപോവുന്നു. എന്നാല്‍ അടുത്തുതന്നെ അവര്‍ എല്ലാം അറിഞ്ഞുകൊള്ളും.

أَوَلَمْ يَرَوْا۟ أَنَّا جَعَلْنَا حَرَمًا ءَامِنًۭا وَيُتَخَطَّفُ ٱلنَّاسُ مِنْ حَوْلِهِمْ ۚ أَفَبِٱلْبَٰطِلِ يُؤْمِنُونَ وَبِنِعْمَةِ ٱللَّهِ يَكْفُرُونَ ﴿٦٧﴾

അവര്‍ കാണുന്നില്ലേ; നാം നിര്‍ഭയമായ ഒരാദരണീയ സ്ഥലം ഏര്‍പ്പെടുത്തിയത്. അവരുടെ ചുറ്റുവട്ടത്തുനിന്ന് ആളുകള്‍ റാഞ്ചിയെടുക്കപ്പെട്ടുകൊണ്ടിരിക്കെയാണിത്. എന്നിട്ടും അസത്യത്തില്‍ അവര്‍ വിശ്വസിക്കുകയാണോ; അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തള്ളിപ്പറയുകയും.

وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِٱلْحَقِّ لَمَّا جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًۭى لِّلْكَٰفِرِينَ ﴿٦٨﴾

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിയുണ്ടാക്കുകയും സത്യം വന്നെത്തിയപ്പോള്‍ അതിനെ കള്ളമാക്കി തള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? ഇത്തരം സത്യനിഷേധികളുടെ വാസസ്ഥലം നരകം തന്നെയല്ലയോ?

وَٱلَّذِينَ جَٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ ﴿٦٩﴾

നമ്മുടെ കാര്യത്തില്‍ സമരം ചെയ്യുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും. സംശയമില്ല; അല്ലാഹു സച്ചരിതരോടൊപ്പമാണ്.