Main pages

Surah The night [Al-Lail] in Malayalam

Surah The night [Al-Lail] Ayah 21 Location Maccah Number 92

وَٱلَّيْلِ إِذَا يَغْشَىٰ ﴿١﴾

രാത്രി സാക്ഷി, അത് പ്രപഞ്ചത്തെ മൂടുമ്പോള്‍.

وَٱلنَّهَارِ إِذَا تَجَلَّىٰ ﴿٢﴾

പകല്‍ സാക്ഷി, അത് തെളിയുമ്പോള്‍.

وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ ﴿٣﴾

ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചതു സാക്ഷി.

إِنَّ سَعْيَكُمْ لَشَتَّىٰ ﴿٤﴾

തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനം പലവിധമാണ്.

فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ ﴿٥﴾

അതിനാല്‍ ആര്‍ ദാനം നല്‍കുകയും ഭക്തനാവുകയും,

وَصَدَّقَ بِٱلْحُسْنَىٰ ﴿٦﴾

അത്യുത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നുവോ.

فَسَنُيَسِّرُهُۥ لِلْيُسْرَىٰ ﴿٧﴾

അവനു നാം ഏറ്റം എളുപ്പമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കും.

وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ ﴿٨﴾

എന്നാല്‍ ആര്‍ പിശുക്കുകാണിക്കുകയും സ്വയം പൂര്‍ണതനടിക്കുകയും,

وَكَذَّبَ بِٱلْحُسْنَىٰ ﴿٩﴾

അത്യുത്തമമായതിനെ തള്ളിപ്പറയുകയും ചെയ്യുന്നുവോ,

فَسَنُيَسِّرُهُۥ لِلْعُسْرَىٰ ﴿١٠﴾

അവനെ നാം ഏറ്റം ക്ളേശകരമായതില്‍ കൊണ്ടെത്തിക്കും.

وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ ﴿١١﴾

അവന്‍ നാശത്തിനിരയാകുമ്പോള്‍ അവന്റെ ധനം അവന്ന് ഉപകരിക്കുകയില്ല.

إِنَّ عَلَيْنَا لَلْهُدَىٰ ﴿١٢﴾

സംശയമില്ല; നാമാണ് നേര്‍വഴി കാണിച്ചു തരേണ്ടത്.

وَإِنَّ لَنَا لَلْءَاخِرَةَ وَٱلْأُولَىٰ ﴿١٣﴾

തീര്‍ച്ചയായും നമ്മുക്കുള്ളതാണ് പരലോകവും ഈ ലോകവും.

فَأَنذَرْتُكُمْ نَارًۭا تَلَظَّىٰ ﴿١٤﴾

അതിനാല്‍ കത്തിയെരിയും നരകത്തീയിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى ﴿١٥﴾

പരമ നിര്‍ഭാഗ്യവാനല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.

ٱلَّذِى كَذَّبَ وَتَوَلَّىٰ ﴿١٦﴾

സത്യത്തെ തള്ളിക്കളഞ്ഞവനും അതില്‍നിന്ന് പിന്മാറിയവനുമാണവന്‍.

وَسَيُجَنَّبُهَا ٱلْأَتْقَى ﴿١٧﴾

പരമഭക്തന്‍ അതില്‍നിന്ന് അകറ്റപ്പെടും.

ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ ﴿١٨﴾

ധനം വ്യയം ചെയ്ത് വിശുദ്ധി വരിക്കുന്നവനാണവന്‍.

وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍۢ تُجْزَىٰٓ ﴿١٩﴾

പ്രത്യുപകാരം നല്‍കപ്പെടേണ്ട ഒരൌദാര്യവും അവന്റെ വശം ആര്‍ക്കുമില്ല.

إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ ﴿٢٠﴾

അത്യുന്നതനായ തന്റെ നാഥന്റെ പ്രീതിയെ സംബന്ധിച്ച പ്രതീക്ഷയല്ലാതെ.

وَلَسَوْفَ يَرْضَىٰ ﴿٢١﴾

വഴിയെ അയാള്‍ സംതൃപ്തനാകും; തീര്‍ച്ച.