Main pages

Surah The Fig [At-Tin] in Malayalam

Surah The Fig [At-Tin] Ayah 8 Location Makkah Number 95

وَٱلتِّینِ وَٱلزَّیۡتُونِ ﴿1﴾

അത്തിയും ഒലീവും സാക്ഷി.

وَطُورِ سِینِینَ ﴿2﴾

സീനാമല സാക്ഷി.

وَهَـٰذَا ٱلۡبَلَدِ ٱلۡأَمِینِ ﴿3﴾

നിര്‍ഭീതമായ ഈ മക്കാനഗരം സാക്ഷി.

لَقَدۡ خَلَقۡنَا ٱلۡإِنسَـٰنَ فِیۤ أَحۡسَنِ تَقۡوِیمࣲ ﴿4﴾

തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു.

ثُمَّ رَدَدۡنَـٰهُ أَسۡفَلَ سَـٰفِلِینَ ﴿5﴾

പിന്നെ നാമവനെ പതിതരില്‍ പതിതനാക്കി.

إِلَّا ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمۡ أَجۡرٌ غَیۡرُ مَمۡنُونࣲ ﴿6﴾

സത്യവിശ്വാസം സ്വീകരിച്ചവരെയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരെയുമൊഴികെ. അവര്‍ക്ക്, അറുതിയില്ലാത്ത പ്രതിഫലമുണ്ട്.

فَمَا یُكَذِّبُكَ بَعۡدُ بِٱلدِّینِ ﴿7﴾

എന്നിട്ടും രക്ഷാശിക്ഷകളുടെ കാര്യത്തില്‍ നിന്നെ കള്ളമാക്കുന്നതെന്ത്?

أَلَیۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَـٰكِمِینَ ﴿8﴾

വിധികര്‍ത്താക്കളില്‍ ഏറ്റവും നല്ല വിധികര്‍ത്താവ് അല്ലാഹുവല്ലയോ?